തിരക്കഥ സിനിമയിൽ വളരെ പ്രധാനം ആണ്. അതാണ് സിനിമയുടെ വിജയം. സിനിമാക്കാരേക്കാളും മികച്ച തിരക്കഥാ കൃത്തുക്കൾ രാഷ്ട്രീയ പാർട്ടികളിലും പോലീസിലും ഉണ്ട്. നടിയെ ആക്രമിച്ച സംഭവത്തിൽ ക്വട്ടെഷൻ ഇല്ല എന്ന് മുഖ്യ മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. വെറും ബ്ളാക്ക് മെയിൽ മാത്രം.ഇന്നലെ സുനിയെ കോടതിയിൽ നിന്നും സിനിമാ സ്റ്റെയിലിൽ പിടിച്ചപ്പോൾ പാവം ജനം എന്ത് തുള്ളിച്ചാടി. ഇപ്പഴ് കേസ് തെളിയും. ആരൊക്കെയാണ് ഇതിനു പുറകിൽ. 81 കോടിയുടെ വസ്തു ബിസിനസ്സ് എന്തായി എന്നൊക്കെ അറിയാം എന്നായിരുന്നു ധാരണ. 24 മണിക്കൂർ ചോദ്യം ചെയ്യലിൽ കാര്യം എത്ര എളുപ്പത്തിൽ തെളിഞ്ഞു. സംഭവം ബ്ളാക് മെയിൽ. ആഭ്യന്തര മന്ത്രിയുടെ ചുമതലയുള്ള മുഖ്യ മന്ത്രി പ്രഖ്യാപിച്ചു. തീർന്നു കേസ്. ഇതാണ് കേരളാ പോലീസ്.
പക്ഷെ ഇതിനു വേണ്ടി കോടതിയിൽ പിടി കൂടുന്ന നാടകം വേണ്ടിയിരുന്നില്ല. കോടതി പോലീസ് കസ്റ്റഡിയിൽ കൊടുക്കുമ്പോൾ എടുത്താൽ പോരായിരുന്നോ? അപ്പോഴായാലും എപ്പോഴായാലും സുനിൽ ഇത് തന്നെ പറയും. അയാൾ മറ്റെന്തു പറയാനാ? അത് പോലെയല്ലേ പഠിപ്പിച്ചത്.
പക്ഷെ പ്രസ്താവന താമസിച്ചു പോകും.അതിനാണ് പൾസർ സുനിയെ ഓടിച്ചിട്ട് പിടിച്ചത്. അല്ലെങ്കിൽ റിമാൻഡിൽ ആയി കസ്റ്റഡി അപേക്ഷ നൽകി കയ്യിൽ കിട്ടാൻ ദിവസങ്ങൾ എടുത്തു എന്നിരിക്കും. അങ്ങിനെയെങ്കിൽ മുഖ്യ മന്ത്രിയ്ക്ക് ''ബ്ളാക്ക് മെയിൽ പ്രസ്താവന'' ഇറക്കാൻ താമസം വരും. ഏതായാലും പോലീസ് ഇത് വരെ ഒരക്ഷരം പറഞ്ഞിട്ടില്ല. പോലീസ് മന്ത്രി പറഞ്ഞല്ലോ. അതല്ലേ അതിന്റെ ശരി.
ആരോ കുളിക്കടവിൽ നിന്നതിനു, ആരെയോ നോക്കിയതിനു ജിഷയെ കൊലപ്പെടുത്തിയ ആസാം കാരനെ കണ്ടു പിടിച്ചവരാണ് നമ്മുടെ പോലീസ്. അത് പോലീസ് പറയുന്നതിന് മുൻപ് പറഞ്ഞ ആളാണ് മുഖ്യമന്ത്രി.
ഇതിനു പുറകിൽ വൻ ഗൂഡാലോചന ഉണ്ടെന്നു ബി.ജെ.പി. നേതാക്കൾ പറയുന്നു. വൻ കള്ളപണമിടപാടും. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ കൊണ്ടും (FEMAct. PMLAct. ) ആദായ നികുതി വകുപ്പിനെ കൊണ്ടും അന്വേഷിപ്പിക്കാൻ അവർ പറയാത്തതെന്താണ്?