Sunday, February 5, 2017

സ്വാശ്രയ കോളേജുകൾ

ലോ അക്കാദമിയുടെ പ്രശ്നം അത് തുടങ്ങിയ കാലം മുതൽ ഉണ്ട്. 1966 ൽ കേരളത്തിലെ കുറെ പ്രമുഖ അഭിഭാഷകരുടെ പേര് കമ്മിറ്റികളിൽ കാണിച്ചു ഒരു സൊസൈറ്റി ആയി രെജിസ്റ്റർ ചെയ്തു സർക്കാരിൽ നിന്നും 12 ഏക്കർ സ്ഥലം പാട്ടത്തിനു വാങ്ങി 1968 ൽ തുടങ്ങിയ കോളേജ് കാലക്രമേണ നാരായണൻ നായരുടെ സ്വന്തം സ്ഥാപനവും സ്വത്തും ആയി മാറുകയായിരുന്നു.

അന്നേ തരികിട പരിപാടി തുടങ്ങി. സാധാരണ കുട്ടികൾക്ക്

 ആദ്യം LLB കൊടുക്കില്ല. ഒരു വർഷം നിലവിൽ ഇല്ലാത്ത ഏതെങ്കിലും ഒരു ഡിപ്ലോമ കൊടുക്കും. ചേർന്ന് കഴിയുമ്പോൾ അത് ഫേക്ക് ഡിപ്ലോമ ആണെന്ന് മനസ്സിലാക്കി ആ പാവം കുട്ടി പോകും. ആ ഫീസ് മുഴുവൻ ലാഭം. തുടങ്ങിയ അന്ന് മുതൽ തുടങ്ങിയതാണ് ബിൽഡിങ് ഫണ്ട് പിരിവ്. എല്ലാ കുട്ടികൾക്കും വലിയ തുകയ്ക്കുള്ള കൂപ്പൺ കൊടുക്കും. കൂപ്പൺ വിൽക്കുക അല്ലെങ്കിൽ സ്വയം പണം കൊടുക്കുക. അങ്ങിനെ തട്ടിപ്പു തുടർന്നു.

രാഷ്ട്രീയകാർക്കും അവരുടെ ശിങ്കിടികൾക്കും കക്ഷി ഭേദമന്യേ മാർക്ക് ഒന്നും നോക്കാതെ അഡ്മിഷൻ കൊടുത്തു. അവരെ പാസ്സാക്കി ഡിഗ്രിയും കൊടുത്തു. LLB എന്ന് വാല് വച്ച 99 ശതമാനം രാഷ്ട്രീയക്കാരും ഇങ്ങിനെ ഓസിനു LLB ഡിഗ്രി കിട്ടിയവരാണ്. മാർക്സിസ്റ്റ് പാർട്ടിയുടെ നേതാവ് കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദരനാണ് നാരായണൻ നായർ. അത് കൊണ്ട് ഇടതു മന്ത്രി സഭയിൽ നിന്നും ആനുകൂല്യങ്ങൾ എല്ലാം കിട്ടി. കോൺഗ്രസ്സ് മന്ത്രി സഭകളും കുറെ കൊടുത്തു. കാരണം അവരുടെ സില്ബന്ധികൾക്കും ഡിഗ്രി കൊടുത്തല്ലോ. പിന്നെ കുറെ സർക്കാർ ഉദ്യോഗസ്ഥരാണ്. അവർക്കും സായാഹ്‌ന ക്ലാസിൽ അഡ്മിഷൻ കൊടുത്തു. മൂന്നു വർഷം കഴിയുന്ന മുറയ്ക്ക് ഡിഗ്രിയും ദാനം ചെയ്തു. അതാണ് ഈ സ്ഥാപനത്തിനെതിരെ യാതൊരു പരാതികളും പുറത്തു വരാഞ്ഞത്.

മറ്റു സ്വാശ്രയ കോളേജ് പ്രശ്ങ്ങൾ പൊങ്ങി വന്നപ്പോൾ ഇതും ആകസ്മികമായി വന്നു എന്നെ ഉള്ളൂ.  ഇത് ലോ അക്കാദമിയിൽ മാത്രം ഒതുങ്ങി പ്പോകേണ്ട  വിഷയമല്ല. കേരളത്തിലെ എല്ലാ സ്വാശ്രയ കോളേജുകളും ഇത്തരം താന്തോന്നിത്തരം കാണിക്കുന്നുണ്ട്. പക്ഷെ ചോദ്യം ചെയ്യാൻ വിദ്യാർത്ഥികൾ തയ്യാറാകാത്തതു പേടി കൊണ്ടാണ്. ഇന്റേണൽ മാർക്ക്, അറ്റൻഡൻസ് തുടങ്ങിയുള്ള ആയുധങ്ങൾ കൊണ്ട് മാനേജ്‌മെന്റ് വിദ്യാർത്ഥികളെ നിശ്ശബ്ദരാക്കും.

തൃശൂർ നെഹ്‌റു എഞ്ചിനീയറിംഗ് കോളേജിൽ ജിഷ്ണു പ്രണോയ് എന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. അത് ആത്മഹത്യ അല്ല  കൊലപാതകം ആണെന്നും മാനേജമെന്റിന്റെ ഭീകരതയുടെ രക്തസാക്ഷി ആണ് ജിഷ്ണു എന്നും അവിടത്തെ ഓരോ വിദ്യാർത്ഥിയും പറയുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും കള്ളക്കളി നടന്നു എന്നും വ്യക്തമാക്കുന്നു.  ഇത്രയേറെ വിദ്യാർഥികൾ മൊഴി കൊടുത്തിട്ടും ആ കോളേജ് മാനേജ്‌മെന്റിനെതിരെ പ്രക്ഷോഭം നടത്താൻ  എന്ത് കൊണ്ട് തയ്യാറാകുന്നില്ല?

കോട്ടയത്തെ ടോംസ് എഞ്ചിനീറിങ് കോളേജ് ആകട്ടെ അഫിലിയേഷൻ പോലുമില്ലാതെ ആണ് പ്രവർത്തിക്കുന്നത്. എന്നിട്ടും ഉന്നത തലങ്ങളിലുള്ള ഉടമകളുടെയും പള്ളിയുടെയും സ്വാധീനം കൊണ്ട് അത് തേഞ്ഞു മാഞ്ഞു പോകുന്നു. ഉമ്മൻ ചാണ്ടിയുമായുള്ള ബന്ധം വരെ പുറത്തു വന്നു. ഡി.സി. ബുക്സിന്റെ വാഗമണിലെ കോളേജിൽ പ്രശ്നങ്ങൾ ഉണ്ടെന്നു വിദ്യാർഥികൾ പറയുന്നു. അങ്ങിനെ എല്ലാ സ്വാശ്രയ കോളേജുകളും വിദ്യാർത്ഥികളെ ചൂഷണം ചെയ്യുകയാണ്. മാനേജ്‌മെന്റിന്റെ രാഷ്ട്രീയ സ്വാധീനം, പണക്കൊഴുപ്പ് ഇതൊക്കെ അവർക്കെതിരെ നടപടികൾ ഇല്ലാതാക്കുന്നു. എല്ലാം ശരിയാക്കും എന്ന് പറഞ്ഞു വന്ന ഇടതു സർക്കാർ ഒന്നും ശരിയാക്കാൻ കഴിയാതെ പിന്നോക്കം പോകുന്നു.  

10 comments:

 1. കഷ്ടം തന്നെ.മന്ത്രിമുഖ്യന്റെ മൗനം ആണു അപകടകരം.അയാളുടെ മക്കൾ വിദേശ ഡിഗ്രിക്കാരാണല്ലോ.പിന്നെയെന്നാ ഇയാൾ ഇത്ര മൗനിയാകുന്നത്‌??

  ReplyDelete
  Replies
  1. അത് മാത്രമല്ല സുധീ. പാർട്ടിയിൽ നിന്നുള്ള സമ്മർദ്ദവും ഉണ്ടെന്നു തോന്നുന്നു.

   Delete
 2. കാട്ടിലെ തടി തെവരുടെ ആന :(

  ReplyDelete
  Replies

  1. അതവർക്ക്. നമ്മുടെ പിള്ളാരുടെ കാര്യമല്ലേ ഫൈസൽ

   Delete
 3. കഷ്ടം തന്നെ ഈ അവസ്ഥ.

  ReplyDelete
  Replies
  1. എവിടെയും പണം ആണ് ഭരിക്കുന്നത് ഗീത

   Delete
 4. ഇതിൽ എല്ലാ പാർട്ടികളും ഉത്തരവാദികളാണ് സർ ..ആശംസകൾ

  ReplyDelete
  Replies
  1. എല്ലാ പാർട്ടികളും ഉത്തരവാദികൾ എന്നല്ല പറയേണ്ടത് പുനലൂരാൻ . രാഷ്ട്രീയ പാർട്ടികൾ മാത്രമാണ് ഉത്തരവാദികൾ എന്നാണ്

   Delete
 5. 'രാഷ്ട്രീയകാർക്കും അവരുടെ ശിങ്കിടികൾക്കും
  കക്ഷി ഭേദമന്യേ മാർക്ക് ഒന്നും നോക്കാതെ അഡ്മിഷൻ
  കൊടുത്തു. അവരെ പാസ്സാക്കി ഡിഗ്രിയും കൊടുത്തു. LLB
  എന്ന് വാല് വച്ച 99 ശതമാനം രാഷ്ട്രീയക്കാരും ഇങ്ങിനെ ഓസിനു
  LLB ഡിഗ്രി കിട്ടിയവരാണ്. മാർക്സിസ്റ്റ് പാർട്ടിയുടെ നേതാവ് കോലിയക്കോട്
  കൃഷ്ണൻ നായരുടെ സഹോദരനാണ് നാരായണൻ നായർ. അത് കൊണ്ട് ഇടതു
  മന്ത്രി സഭയിൽ നിന്നും ആനുകൂല്യങ്ങൾ എല്ലാം കിട്ടി. കോൺഗ്രസ്സ് മന്ത്രി സഭകളും
  കുറെ കൊടുത്തു. കാരണം അവരുടെ സില്ബന്ധികൾക്കും ഡിഗ്രി കൊടുത്തല്ലോ. പിന്നെ
  കുറെ സർക്കാർ ഉദ്യോഗസ്ഥരാണ്. അവർക്കും സായാഹ്‌ന ക്ലാസിൽ അഡ്മിഷൻ കൊടുത്തു.
  മൂന്നു വർഷം കഴിയുന്ന മുറയ്ക്ക് ഡിഗ്രിയും ദാനം ചെയ്തു. അതാണ് ഈ സ്ഥാപനത്തിനെതിരെ
  യാതൊരു പരാതികളും പുറത്തു വരാഞ്ഞത്'

  ഇത്തരം പഠിക്കാതെ കിട്ടുന്ന ഡിഗ്രികളാൽ ഏവരുടെയും തല തൊട്ടപ്പന്മാരായി വാഴുന്നോർക്കെല്ലാം
  നമ്മുടെ നാട്ടിലെ പ്രൊഫഷണൽ കോളേജുകാർക്കെതിരെ ഒരു എതിർപ്പും നടത്തുവാൻ സാധ്യമല്ല ..!

  ReplyDelete
  Replies
  1. ആ സമരം കിടക്കുന്ന കോൺഗ്രസ്സ് മുരളി ഉണ്ടല്ലോ. അയാൾക്ക് അവിടെ നിന്നുമാണ് ഡിഗ്രി കിട്ടിയത്. അയാളുടെ അച്ഛനാണ് 12ഏക്കർ പതിച്ചു കൊടുത്തത് മുരളീ മുകുന്ദൻ

   Delete