2017, ഏപ്രിൽ 20, വ്യാഴാഴ്‌ച

ലേണഡ് ജഡ്ജ്

ഹൈക്കോടതി ജഡ്ജിമാരെ സഹോദര  ജഡ്ജിമാർ  ''ലേണഡ് ജഡ്ജ്'' എന്നാണ് വിശേഷിപ്പിക്കുന്നത്. സുപ്രീം കോടതിയിലും അങ്ങിനെ തന്നെ വിളിക്കുന്നു.  പണ്ഡിതനായ ജഡ്ജി. ഒരു 'ലേണഡ് ജഡ്ജ്' പുറപ്പെടുവിച്ച വിധി കേട്ടോളൂ.

"(The).. tenant in the demised premises stands aggrieved by the pronouncement made by the learned Executing Court upon his objections constituted therefore...wherewithin the apposite unfoldments qua his resistance to the execution of the decree stood discountenanced by the learned Executing Court".

വല്ലതും മനസ്സിലായോ? ഇല്ല. നമ്മുടെ ഭാഷ മോശമായത് കൊണ്ടല്ല. ജഡ്ജിയുടെ ഭാഷ കേമമായതു കൊണ്ടാണ്. ബഹുമാനപ്പെട്ട സുപ്രീം കോടതിയ്ക്കും സംഭവം  മനസ്സിലായില്ല. അത് കൊണ്ട് സുപ്രീം കോടതി (ജസ്റ്റീസ് എം.ബി. ലോക്കൂർ,ജസ്റ്റീസ് ദീപക് ഗുപ്ത)പറഞ്ഞു.
"We will have to set it aside because one cannot understand this."

വിധി മനസ്സിലാകുന്നില്ല എന്ന്. അത് കൊണ്ട് കേസും റദ്ദാക്കി.ഹിമാചൽ പ്രദേശ് ഹൈക്കോടതി യിലെ ഒരു 'ലേണഡ് ജഡ്ജ്' പുറപ്പെടുവിച്ച വിധിയാണിത്. ആർക്കു വേണ്ടിയാണ് വിധി? പ്രതിയുടെയും വാദിയുടെയും വക്കീലന്മാർക്കും ഇതിന്റെ അർഥം മനസ്സിലായില്ല. പ്രതിയ്ക്കും വാദിയ്ക്കും ഏകാഭിപ്രായം - വിധി മനസ്സിലായില്ല.

ഇത് പോലെ മറ്റൊരു സുപ്രീം കോടതി ബെഞ്ചും ഇതേ ജഡ്ജിയുടെ ഒരു വിധി ഇതേ പോലെ തള്ളി എന്ന് വക്കീൽ കോടതിയെ അറിയിച്ചു. ബഹു: ഹൈക്കോടതിയെ എല്ലാ ബഹുമാനത്തോടും പ്രതീക്ഷയോടും കാണുന്ന പാവം ജനങ്ങൾ ചെയ്യും? ''ലേണഡ് ജഡ്ജ്''മാരെ ആരാധനയോടെ നോക്കുന്ന പാവം ജനങ്ങൾ എന്ത് ചെയ്യും?


ഡിസ്ട്രിക്ട് & സെഷൻസ് ജഡ്ജിമാരെ തെരഞ്ഞെടുത്തപ്പോൾ 50% മാർക്ക് അഭിമുഖത്തിന് നിർബന്ധമാക്കിയപ്പോൾ തോറ്റ പരീക്ഷാർത്ഥികൾ അതിനെതിരെ സുപ്രീം കോടതിയിൽ കൊടുത്ത കേസിൽ കേരള ഹൈ കോടതിയ്ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്. വിധി അനുകൂലമെങ്കിൽ അഭിമുഖത്തിൽ തോറ്റ വരാണ് നാളത്തെ ജില്ലാ ജഡ്ജിമാർ, അവരാണ് മൂത്തു ഹൈക്കോടതിയിൽ എത്തുന്നത്. ലേണഡ് ജഡ്ജ് ആയി. ഇത്രയൊക്കെ
പ്രതീക്ഷിച്ചാൽ മതി.

3 അഭിപ്രായങ്ങൾ:

  1. ഹാ ഹാ ഹാ.അതേത്‌ ഭാഷയായിരുന്നു മുകളിൽ കാണിച്ചത്‌???

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആ ലേണഡ് ജഡ്ജിനോട് തന്നെ ചോദിക്കേണ്ടി വരും

      ഇല്ലാതാക്കൂ
  2. ഡിസ്ട്രിക്ട് & സെഷൻസ് ജഡ്ജിമാരെ തെരഞ്ഞെടുത്തപ്പോൾ 50% മാർക്ക് അഭിമുഖത്തിന് നിർബന്ധമാക്കിയപ്പോൾ തോറ്റ പരീക്ഷാർത്ഥികൾ അതിനെതിരെ സുപ്രീം കോടതിയിൽ കൊടുത്ത കേസിൽ കേരള ഹൈ കോടതിയ്ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്. വിധി അനുകൂലമെങ്കിൽ അഭിമുഖത്തിൽ തോറ്റ വരാണ് നാളത്തെ ജില്ലാ ജഡ്ജിമാർ, അവരാണ് മൂത്തു ഹൈക്കോടതിയിൽ എത്തുന്നത്. ലേണഡ് ജഡ്ജ് ആയി. ഇത്രയൊക്കെ
    പ്രതീക്ഷിച്ചാൽ മതി...!

    മറുപടിഇല്ലാതാക്കൂ