2017, ഓഗസ്റ്റ് 12, ശനിയാഴ്‌ച

മുരുകനെ കൊന്നു.





7 മണിക്കൂർ ആണ് ജീവന് വേണ്ടി  7 ആതുരാലയങ്ങളുടെ  പടി വാതിലുകളിൽ നിശബ്ദമായി മുട്ടി വിളിച്ചത്. ഒരു വാതിലും തുറന്നില്ല. മനഃസാക്ഷി മരവിച്ച മനുഷ്യ രൂപങ്ങളുടെ ആശുപത്രികളെല്ലാം മുരുകന് നേരെ വാതിലുകൾ വലിച്ചടച്ചു.  അബോധാവസ്ഥയിൽ ആയിരുന്ന മുരുകൻ ആശുപത്രികൾ ഇല്ലാത്ത മറ്റൊരു ലോകത്തേക്കു പോയി.  ഒരു വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ തമിഴ് നാട് സ്വദേശി അബോധാവസ്ഥയിൽ. ഒരു സന്നദ്ധ സംഘടന നൽകിയ ആംബുലൻസിൽ. രാത്രി 10 മണി. കൊട്ടിയം കിംസ് ആശുപത്രി   ന്യുറോസർജനില്ല എന്ന് പറഞ്ഞു ഒഴിവാക്കി.   മെഡിട്രിന   ന്യുറോസർജനില്ല, ഒഴിവാക്കി.  മെഡിസിറ്റിയിൽ. കൂട്ടിരിക്കാൻ ആളില്ലാ, അവരും ഒഴിവാക്കി. രാത്രി 12 മണി. നില വഷളാകുന്നു. നേരെ 60 കിലോമീറ്റർ താണ്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. അവിടെ വെന്റിലേറ്റർ ഇല്ല.  വെളുപ്പിനെ 4 മണി. കോസ്മോപോളിറ്റൻ, അനന്തപുരി ആശുപത്രികളിൽ അന്വേഷിച്ചു.  വെന്റിലേറ്റർ ഇല്ല. SUT റോയൽ ആശുപത്രി  വെന്റിലേറ്റർ ഇല്ല. തിരിച്ചു കൊല്ലം അസീസിയ മെഡിക്കൽ കോളേജിൽ.  ന്യുറോസർജനില്ല  ഒഴിവാക്കി. അവസാനം ആംബുലൻസിൽ തന്നെ  മുരുകൻ വിട പറഞ്ഞു. 

പണം കെട്ടി വയ്ക്കാൻ കൂടെ ആളുണ്ടായിരുന്നുവെങ്കിൽ ഇങ്ങിനെ വരില്ലായിരുന്നു. അനാഥൻ. ചെലവ് ആര് വഹിക്കും?  അത് കൊണ്ട് ന്യുറോ സർജൻ ഇല്ല, വെന്റിലേറ്റർ ഇല്ല എന്നൊക്കെ പറഞ്ഞു ഒഴിവാക്കി.കാശ് കൊടുക്കാൻ കഴിവുള്ള രോഗിയെ മരിച്ചു കഴിഞ്ഞും വെന്റിലേറ്ററിൽ വയ്ക്കുന്ന ആശുപത്രികൾ ആണ് ഇതെല്ലാം. ഓരോ മെഡിക്കൽ സീറ്റിനും 25 ഉം 50 ഉം കോഴ വാങ്ങുന്ന മെഡിക്കൽ കോളേജുകൾ. നിയമസഭയിൽ ഇതൊന്നു ചോദിക്കാൻ ആരുമില്ലായിരുന്നു, ഭരണപക്ഷവും,പ്രതിപക്ഷവും. സർക്കാർ  മെഡിക്കൽ കോളേജ് ആശുപത്രി പോലും നോ പറഞ്ഞിട്ടും മുഖ്യ മന്ത്രി ഒരു ഫേസ് ബുക്ക് പോസ്റ്റിൽ ഒതുക്കി.   വടക്കേ ഇന്ത്യയിലെ മരണങ്ങൾക്ക് അനുശോചനം പറയുന്ന പാർട്ടിക്കാരെയും സാംസ്കാരികന്മാരെയും കണ്ടതേ ഇല്ല. മുരുകന്റെ പേരിൽ ഒരു മുതലെടുപ്പിന് സ്കോപ്പ് ഇല്ലല്ലോ.

സർക്കാർ ആശുപത്രി ആയ മെഡിക്കൽ കോളേജ് രോഗിയെ ഒഴിവാക്കി. അവിടെയും വെന്റിലേറ്റർ ഇല്ല. 3 മണിക്കൂർ മെഡിക്കൽ കോളേജിന് മുൻപിൽ പ്രതീക്ഷയോടെ കിടന്നു. കാശില്ലാത്തത് കൊണ്ടാണ് സ്വകാര്യ ആശുപത്രികൾ ഒഴിവാക്കിയത്. പക്ഷെ സർക്കാർ ആശുപത്രിയോ? അത് ഉത്തരവാദിത്വമില്ലായ്മ.  ഏതെങ്കിലും മന്ത്രിയുടെ ഓഫീസിൽ നിന്നോ മറ്റു രാഷ്ട്രീയ പാർട്ടികളുടെ ഓഫീസിൽ നിന്നോ, ഒരു വിളി വന്നിരുന്നുവെങ്കിൽ, ഏതെങ്കിലും പണക്കാരൻ ഇടപെട്ടിരുന്നവെങ്കിലോ  മെഡിക്കൽ കോളേജ് ഒഴിവാക്കുമായിരുന്നോ? ഇല്ല. ഇതാണ് കേരളം.

5 അഭിപ്രായങ്ങൾ:

  1. കേരളത്തിലെ മെഡിക്കൽ മേഖല മേടിക്കൽ മേഖലയായി എന്നേ മാറി.കഷ്ടം








    മറുപടിഇല്ലാതാക്കൂ
  2. അത് മാറ്റിയെടുക്കാൻ സർക്കാരിനും താൽപ്പര്യമില്ല.

    മറുപടിഇല്ലാതാക്കൂ
  3. കാശില്ലാത്തത് കൊണ്ടാണ്
    സ്വകാര്യ ആശുപത്രികൾ ഒഴിവാക്കിയത്.
    പക്ഷെ സർക്കാർ ആശുപത്രിയോ? അത് ഉത്തരവാദിത്വമില്ലായ്മ. ഏതെങ്കിലും മന്ത്രിയുടെ
    ഓഫീസിൽ നിന്നോ മറ്റു രാഷ്ട്രീയ പാർട്ടികളുടെ ഓഫീസിൽ നിന്നോ, ഒരു വിളി വന്നിരുന്നുവെങ്കിൽ, ഏതെങ്കിലും പണക്കാരൻ ഇടപെട്ടിരുന്നവെങ്കിലോ മെഡിക്കൽ കോളേജ് ഒഴിവാക്കുമായിരുന്നോ? ഇല്ല. ഇതാണ് കേരളം.

    മറുപടിഇല്ലാതാക്കൂ