2017, നവംബർ 8, ബുധനാഴ്‌ച

ഫിറ്റ്

ഡി.ജി.പി. ലോക് നാഥ് ബെഹ്‌റ പറയുകയാണ് കേരളത്തിലെ പോലീസ് കാര് ഫിറ്റ് അല്ലെന്ന്. മറ്റേ ഫിറ്റ് അല്ല. ഏത്? വെള്ളമടിച്ചുള്ളത്. അത് കാര്യമായി നടക്കുന്നുണ്ട്. ഇടയ്ക്കിടെ അതിന്റെ വാർത്തകൾ വാർത്ത പുറത്തു വരുന്നുമുണ്ട്. അത് കേഡർ നോക്കാതെ കോൺസ്റ്റബിൾ മുതൽ IAS വരെ നടക്കുന്നുമുണ്ട്.

ആ ഫിറ്റ് അല്ല ഈ ഫിറ്റ്.. ഇത് ബോഡി ഫിറ്റ്. ശാരീരിക ക്ഷമത. എക്സർസൈസ് ഇല്ലെന്നും പൊറോട്ടയും ഇറച്ചിയും അടിച്ചു എല്ലാവരും കുടവയറും ചാടി ഇരിക്കുകയാണെന്ന് ഡിജിപി . പോലീസിന്റെ  ട്രെയിനിങ് കഴിഞ്ഞാൽ പിന്നെ സ്വസ്ഥം. ശരീരമനങ്ങാതെ പെൻഷൻ പറ്റാം. sap കാറ് മാത്രമാണ് ഒരു അപവാദം. മറ്റുളവരൊക്കെ കണക്കു തന്നെ. ശരീരമനങ്ങിയുള്ള പണി ഇല്ല. പ്രതിയെ ഇടിക്കുക തൊഴിക്കുക തുടങ്ങിയ മൂന്നാം മുറയിൽ, പിന്നെ   വല്ലപ്പോഴും സമരക്കാര് കല്ലെറിയുമ്പോഴുള്ള ഓട്ടം, അത് മാത്രമാണ്  എക്സർസൈസ്. ഡെയിലി പരേഡ് ഇല്ല. വലിയ IAS  ഏമാന്മാർക്കു  അതുമില്ല. കാറിൽ നിന്നിറങ്ങിയാൽ ഓഫീസ്. പിന്നെ മന്ത്രിമാരെ കാണുമ്പോഴുള്ള സലൂട്ട് മാത്രമാണ് ആകെയുള്ള എക്സർസൈസ്. പിന്നെ എങ്ങിനെ ശരീരം ഫിറ്റ് ആകും? കുടവയറ്‌ താങ്ങാൻ ഒരു ബെൽറ്റ് ഉണ്ടെന്നുള്ളതാണ് ഏക ആശ്വാസം.

4 അഭിപ്രായങ്ങൾ: