2017, ഡിസംബർ 15, വെള്ളിയാഴ്‌ച

ആവിഷ്കാര സ്വാതന്ത്ര്യം

പവിത്രൻ തീക്കുനി. വിപ്ലവ കവി. എന്ന് പറഞ്ഞാൽ മനസ്സിലാകുമല്ലോ. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിക്കുന്ന ഇടതു പക്ഷ കവി.   "മയ്യത്താവുവോളം പോത്തു തിന്നണോന്നുണ്ട്" എന്നെഴുതിയ കവി. പണ്ടൊക്കെ പറയുന്നത് പോലെ   തൂലിക പടവാളാക്കിയ കവി. മറ്റൊരു വാൾ കഴുത്തിന് നേരെ വരുമ്പോൾ പടവാളും ഉറയിലിട്ടു  ഓടി. തല ഇല്ലെങ്കിൽ പിന്നെ എങ്ങിനെ കവിത എഴുതും? തൂലിക എങ്ങിനെ സാമൂഹ്യ സേവനത്തിനു ഉപയോഗിക്കും?  അത് കൊണ്ട് ആദ്യം സ്വന്തം ജീവൻ സുരക്ഷിതമാക്കട്ടെ. 







പവിത്രൻ തീക്കുനി ചെയ്തതും അത് തന്നെ. രാത്രിയിൽ എഴുതിയ 'പർദ്ദ' എന്ന കവിത നേരം പുലരുന്നതിനു മുൻപ് തന്നെ പിൻവലിച്ചു ജീവനും കൊണ്ട് ഓടി. പറഞ്ഞതും വിഴുങ്ങി, കാലിൽ സാഷ്ട്ടാംഗം വീണ് സമസ്‌താപാരാധവും പൊറുക്കേണമേ എന്ന് അപേക്ഷിച്ചു. ആവിഷ്കാര സ്വാതന്ത്ര്യം, സഹിഷ്ണുത - എത്ര മനോഹരമായ പദങ്ങൾ. യാതൊരു എതിർപ്പും വരില്ല എന്ന് പൂർണ വിശ്വാസ മുള്ളിടത്തു ഉപയോഗിച്ചു മാന്യനാകാൻ പറ്റിയ പദങ്ങൾ.തല കൊയ്യും എന്ന് ഭീഷണി ഉള്ളിടത്തോ? പഞ്ചപുച്ഛം അടക്കി നിൽക്കുക. പക്ഷെ മറ്റേ വാക്കുണ്ടല്ലോ, പക്ഷെ ആവിഷ്കാര സ്വാതന്ത്ര്യം, അത് വിടരുത്. അത് പ്രസംഗിച്ചു നടക്കണം.





സഹിഷ്ണുത ഉള്ളവരുടെ ദൈവങ്ങളെയും വിശ്വാസങ്ങളെയും കുറിച്ച് തെറിയും എഴുതുക.പ്രശസ്തി, അത് മറ്റവർ വാങ്ങിത്തരും

2 അഭിപ്രായങ്ങൾ:

  1. ഒന്നും ആവിഷ്കരിക്കുവാൻ സ്വാതന്ത്ര്യമില്ലാത്ത
    നാടായി മാറിയിരിക്കുന്ന നമ്മുടെ നാടിന്റെ വിധി

    മറുപടിഇല്ലാതാക്കൂ
  2. എഴുതാൻ കൈ വേണമല്ലോ.കൈവെട്ടുമെന്ന് ഭീഷണിപ്പെടുത്തിക്കാണും.

    മറുപടിഇല്ലാതാക്കൂ