2018, മാർച്ച് 2, വെള്ളിയാഴ്‌ച

കൊലപാതകം






ഒരു ആദിവാസി യുവാവിനെ തല്ലിക്കൊന്നു. പരിഷ്‌കൃത സമൂഹം എന്നഭിമാനിക്കുന്ന ഞാനും നിങ്ങളും അടങ്ങുന്ന സമൂഹം. മധു എന്ന ആ പാവം യുവാവിൽ ആരോപിക്കപ്പെട്ട കുറ്റം എന്താണെന്നോ? അയാൾ ആഹാരം മോഷ്ടിച്ചു. ഇനി അത് ശരിയാണെന്ന് തന്നെ ഇരിക്കട്ടെ. കോടികൾ ആണോ മോഷ്ടിച്ചത്? സ്വർണവും വജ്രവും ആണോ മോഷ്ടിച്ചത്? ഒന്നുമല്ല. ഒരു നേരത്തെ വിശപ്പകറ്റാനുള്ള ആഹാരം. അത് കൊടുക്കാൻ ബാധ്യസ്ഥരായ നമ്മൾ കൊടുക്കുന്നതിനു പകരം അവനെ തല്ലിക്കൊന്നു. കാട് അവന്റേതാണ്. കാട് നശിപ്പിച്ചു നമ്മൾ അവനെ അവിടെ നിന്നും ഇറക്കി വിട്ടു. പകരം അവനു ഭക്ഷണം കഴിക്കാൻ ഒരു വഴി പറഞ്ഞു കൊടുത്തില്ല. അവൻ വിശന്നു വലഞ്ഞു. കഴിക്കാൻ അൽപ്പം ആഹാരം എടുത്തു. നമ്മളിലെ നീതി ബോധം ഉണർന്നു. കൊന്നു അവനെ. എന്നിട്ടു അതിന്റെ സെൽഫിയും വീഡിയോയും എടുത്തു സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിച്ചു നമ്മൾ ആഹ്ലാദിച്ചു.  ഈ യുവാവ് എങ്ങിനെ ഈ സ്ഥിതിയിൽ എത്തിച്ചേർന്നു എന്ന് നമ്മൾ നോക്കിയോ? ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനു കോടിക്കണക്കിനു രൂപയാണ് കേന്ദ്ര സർക്കാരിന്റെ വകയായി ഓരോ വർഷവും നൽകുന്നത്. അത് എവിടെ പോകുന്നു? നമ്മുടെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മോഷ്ടിക്കുന്നു. എന്നിട്ടു മധുവിനെ പോലെയുള്ള ആദിവാസികളെ പട്ടിണിക്കിടുന്നു. എന്നിട്ടു അവനെ തല്ലിക്കൊല്ലുന്നു. സാക്ഷര കേരളം.

4 അഭിപ്രായങ്ങൾ:

  1. മനുഷ്യത്വത്തിന്റെയും സഹജീവിസ്നേഹത്തിന്റെയും സാക്ഷരത ഒരൽപ്പംപോലുമില്ലാത്ത പ്രബുദ്ധ കേരളം മധുവിനേക്കാൾ പ്രാധാന്യം നമ്മളെ തുറിച്ചുനോക്കിക്കൊണ്ടു എന്നെ തുറിച്ചുനോക്കല്ലേ എന്നുപറഞ്ഞ വിപ്ലവകാരിയുടെ മേനിക്കാണ് നൽകിയത്...

    മറുപടിഇല്ലാതാക്കൂ
  2. ഈ യുവാവ് എങ്ങിനെ ഈ സ്ഥിതിയിൽ
    എത്തിച്ചേർന്നു എന്ന് നമ്മൾ നോക്കിയോ?
    ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനു കോടിക്കണക്കിനു രൂപയാണ് കേന്ദ്ര സർക്കാരിന്റെ വകയായി ഓരോ വർഷവും നൽകുന്നത്. അത് എവിടെ പോകുന്നു? നമ്മുടെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മോഷ്ടിക്കുന്നു. എന്നിട്ടു മധുവിനെ പോലെയുള്ള ആദിവാസികളെ പട്ടിണിക്കിടുന്നു...
    എന്നിട്ടു അവനെ തല്ലിക്കൊല്ലുന്നു...
    സാക്ഷര കേരളം വളരുകയുയാണ് ...!

    മറുപടിഇല്ലാതാക്കൂ