2018, മാർച്ച് 23, വെള്ളിയാഴ്‌ച

ചുള്ളിക്കാട്

തന്റെ കവിതകൾ വിദ്യാലയങ്ങളിൽ പഠിപ്പിക്കരുത് എന്ന അപേക്ഷയുമായി ബാലചന്ദ്രൻ ചുള്ളിക്കാട്. കാരണം മലയാളം തെറ്റില്ലാതെ എഴുതാനും വായിക്കാനും പോലും അറിയാത്ത അദ്ധ്യാപകർ ആണ് ഇന്ന് ഭൂരിഭാഗവും.കോളേജുകളിൽ പോലും അത്തരത്തിൽ ഉള്ളവരാണ്. അതിന്റെ പ്രതിഷേധമാണ് ചുള്ളിക്കാട് തന്റെ കവിത പഠിപ്പിക്കേണ്ട എന്ന് പറയുന്നത്.





കവി  പറയുന്നത് ശരിയാണ്. അധ്യാപർക്കുള്ള  യോഗ്യതയായ ഡിഗ്രി ഉണ്ട്. അത് മതിയല്ലോ. ഇന്നത്തെ കാലത്ത് ഡിഗ്രി കിട്ടാൻ പഠിത്തമോ അക്ഷരാഭ്യാസമോ വേണ്ട താനും. ഡോക്റ്ററേറ്റ് ആണെങ്കിൽ അതിലുമെളുപ്പം. നെറ്റിൽ കയറിയാൽ ഇഷ്ട്ടം പോലെ പ്രബന്ധങ്ങൾ കിട്ടും.  അത്തരത്തിൽ മറ്റുള്ളവരുടെത് കോപ്പിയടിച്ച് ഒരു പ്രബന്ധം സംഘടിപ്പിക്കാം. അതാണ് നമ്മുടെ ഡോക്ടർമാർ ചെയ്യുന്നത്. ഒരു വൈസ് ചാൻസലർ വരെ കോപ്പി അടിച്ചതായി ആരോപണം ഉണ്ടായിരുന്നു. രാഷ്ട്രീയ സംരക്ഷണം കൊണ്ട് അതിൽ അന്വേഷണം നടന്നില്ല. കേരളത്തിലെ ഗവേഷണ പ്രബന്ധങ്ങളിലെ കോപ്പിയടിയെ കുറിച്ച് ഒരു പ്രബന്ധം അവതരിപ്പിച്ച് ഒരാൾക്ക് ഡോക്റ്ററേറ്റ് കിട്ടി എന്ന് പറയുമ്പോൾ മനസ്സിലാകുമല്ലോ കേരളത്തിലെ അദ്ധ്യാപകരുടെ കോപ്പിയടി എത്രയുണ്ടെന്ന്.  


രാഷ്ട്രീയമാണ് വില്ലൻ. രാഷ്ട്രീയക്കാരുടെ കാലു പിടിയ്ക്കുന്നവന് അർഹിക്കാത്ത പദവി നൽകും. യോഗ്യതയില്ലാത്ത വി.സി.യെ ഹൈക്കോടതി പുറത്താക്കിയത് അടുത്തിടെ ആണല്ലോ. കേരളത്തിലെ അദ്ധ്യാപകരുടെ പ്രധാന പരിപാടി രാഷ്ട്രീയം ആണ്. രാഷ്ട്രീയം മറച്ചു വച്ചുള്ള രാഷ്ട്രീയ സംഘടനയിൽ ചേരും. അതിന്റെ മറവിൽ ഫുൾ ടൈം രാഷ്ട്രീയ പ്രവർത്തനം. അതിനിടയിൽ പുസ്തകം വായിക്കാനും അക്ഷരം പഠിക്കാനും സമയമെവിടെ? സർക്കാർ ശമ്പളവും വാങ്ങി രാഷ്ട്രീയ പ്രവർത്തനം ! നമ്മുടെ വിദ്യാഭ്യാസ മന്ത്രി തന്നെ ഉദാഹരണം! കോളേജിൽ അദ്ധ്യാപകനായിരുന്ന കാലത്ത് തന്നെ തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനം. ഒരു കറകളഞ്ഞ സഖാവ് അല്ലെങ്കിൽ പാർട്ടി മന്ത്രിയാക്കില്ലല്ലോ. ഇതൊക്കെയാണ് ഇവിടെ നടക്കുന്നത്. ബാലചന്ദ്രൻ ചുള്ളിക്കാട് ചെയ്തത് ശരി. എഴുത്തച്ഛനും കുഞ്ചൻ നമ്പ്യാരുമൊക്കെ ഭാഗ്യവാന്മാർ. ഇതൊക്കെ കാണാതെ രക്ഷ പെട്ടല്ലോ.

10 അഭിപ്രായങ്ങൾ:

  1. കവി പറഞ്ഞതിന്‍റെ പൊരുള്‍ മനസ്സിലാക്കാതെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയാണ്...

    മറുപടിഇല്ലാതാക്കൂ
  2. മുബി. എന്നാലും നമ്മൾ അക്ഷരം പഠിക്കില്ല എന്ന് വാശി

    മറുപടിഇല്ലാതാക്കൂ
  3. മലയാളത്തെ സ്നേഹിക്കുന്ന എല്ലാവരുടെയും അഭിപ്രായം ആണ് ഇത് . അത് ചുള്ളിക്കാടിനു ഒരു കവിയെന്ന നിലയിൽ പറയാം..എന്നാൽ ബാലചന്ദ്രൻ ചുള്ളിക്കാട് മലീമസമാക്കുന്ന എത്രയെത്ര സായാഹ്നങ്ങൾ ..അവയ്ക്ക് എന്ത് പ്രായച്ഛിത്തം ആണ് കവി ചെയ്യുക ?

    എഴുത്തിന് ആശംസകൾ ..

    മറുപടിഇല്ലാതാക്കൂ
  4. ഒരു കവി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അഭിപ്രായത്തെ മാനിക്കുന്നു... ഒരുപാട് കഷ്ടപ്പെട്ട് എഴുതിയ കവിതകൾ വികലമായി വ്യാഖ്യാനിക്കപ്പെടുന്നു എന്നുകണ്ടാൽ വേദന തോന്നുന്നത് സ്വാഭാവികം.

    മറുപടിഇല്ലാതാക്കൂ
  5. അധ്യാപകർ അക്ഷരം പഠിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ.

    മറുപടിഇല്ലാതാക്കൂ
  6. കവി പറയുന്നത് ശരിയാണ്. അധ്യാപർക്കുള്ള യോഗ്യതയായ ഡിഗ്രി ഉണ്ട്.
    അത് മതിയല്ലോ. ഇന്നത്തെ കാലത്ത് ഡിഗ്രി കിട്ടാൻ പഠിത്തമോ അക്ഷരാഭ്യാസമോ
    വേണ്ട താനും. ഡോക്റ്ററേറ്റ് ആണെങ്കിൽ അതിലുമെളുപ്പം. നെറ്റിൽ കയറിയാൽ ഇഷ്ട്ടം
    പോലെ പ്രബന്ധങ്ങൾ കിട്ടും. രാഷ്ട്രീയമാണ് വില്ലൻ. രാഷ്ട്രീയക്കാരുടെ കാലു പിടിയ്ക്കുന്നവന്
    അർഹിക്കാത്ത പദവി നൽകും. യോഗ്യതയില്ലാത്ത വി.സി.യെ ഹൈക്കോടതി പുറത്താക്കിയത്
    അടുത്തിടെ ആണല്ലോ. കേരളത്തിലെ അദ്ധ്യാപകരുടെ പ്രധാന പരിപാടി രാഷ്ട്രീയം ആണ്. രാഷ്ട്രീയം
    മറച്ചു വച്ചുള്ള രാഷ്ട്രീയ സംഘടനയിൽ ചേരും. അതിന്റെ മറവിൽ ഫുൾ ടൈം രാഷ്ട്രീയ പ്രവർത്തനം. അതിനിടയിൽ
    പുസ്തകം വായിക്കാനും അക്ഷരം പഠിക്കാനും സമയമെവിടെ? സർക്കാർ ശമ്പളവും വാങ്ങി രാഷ്ട്രീയ പ്രവർത്തനം !

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്വയം പഠിക്കുക. പക്ഷെ അതിനുള്ള പ്രചോദനവും കിട്ടുന്നില്ല. മാതാപിതാക്കൾ ആണ് അത് നൽകേണ്ടത്. മുരളീ

      ഇല്ലാതാക്കൂ
  7. ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാടിൻറെ പ്രസ്താവനയിലെ കാതലായ ഭാഗമായി എനിക്ക് മനസ്സിലായത് നമ്മുടെ വിദ്യാഭ്യാസരംഗത്തെ അപചയത്തെ കുറിച്ചുള്ള പരാമർശമാണ്. പ്രത്യേകിച്ചും മാതൃഭാഷ പഠിപ്പിക്കുന്നതിലും പഠിക്കുന്നതിലും വന്നിട്ടുള്ള നിലവാരത്തകർച്ച സൂചിപ്പിക്കാൻ വേണ്ടി മാത്രം നടത്തിയ ഒരു സദുദ്ദേശപരമായ ഒരു പ്രസ്താവനയായേ ആ വാർത്ത വായിച്ചപ്പോൾ തോന്നിയുളൂ. മലയാളത്തെ സ്നേഹിക്കുന്ന ഏതൊരാൾക്കും തോന്നാവുന്ന അമർഷം. ആ പ്രസ്താവനയെ വളച്ചൊടിക്കുന്നതിൽ പലരും അമിതോത്സാഹം കാണിക്കുന്നതായി തോന്നിപ്പോയി തുടർന്നുവന്ന വാർത്തകളും അഭിപ്രായങ്ങളും കേട്ടപ്പോൾ.

    മറുപടിഇല്ലാതാക്കൂ
  8. അതെ ഗിരിജ. മലയാള ഭാഷയെ അധ്യാപകർ മലീമസമാക്കുന്നതു കണ്ടു മനം നൊന്താണ് ചുള്ളിക്കാട് പറഞ്ഞത്. അത് ആർക്കും കൃത്യമായി മനസ്സിലാവുകയും ചെയ്യും. ചുള്ളിക്കാടിനെ എതിർക്കുക എന്ന ഉദ്ദേശം ഉള്ളവർ അതിനെ വളച്ചൊടിച്ചു ആക്രമിച്ചു. ഏതായാലും ഭാഷ കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കടമ ആണെന്ന് ഓർമ്മിപ്പിക്കാൻ ഇത് സഹായകമായി.

    മറുപടിഇല്ലാതാക്കൂ