2018, ഏപ്രിൽ 18, ബുധനാഴ്‌ച

കുറ്റവും ശിക്ഷയും






പണത്തിനു മീതെ കൃഷ്ണ മൃഗവും ചാടില്ല. സിനിമാ നടൻ സൽമാൻ ഖാനെ 5 വർഷം തടവ് ശിക്ഷയ്ക്കു വിധിച്ചു. കൃഷ്ണ മൃഗത്തെ വെടി വച്ച് കൊന്ന കേസിൽ. കൂട്ട് പ്രതികളായ മറ്റു സിനിമാ അഭിനേതാക്കളെ വെറുതെ വിട്ടു. തെളിവില്ല.  കേസിന് ആസ്പദമായ  സംഭവം നടന്നത് 20 വർഷം മുൻപ്.  അതിങ്ങനെ നീണ്ടു നീണ്ടു പോയി. ഏതായാലും ശിക്ഷിച്ചു. ശിക്ഷ വിധിച്ച അടുത്ത ദിവസം ജാമ്യവും കിട്ടി. സൽമാനെതിരെ ഇത് ആദ്യത്തെ കേസ് അല്ല.  1998 ൽ  മാനിനെ വെടി വച്ച് കൊന്ന  മറ്റു രണ്ടു കേസുകൾ ഉണ്ടായിരുന്നു. 1 വർഷവും 5 വർഷവും വീതം ശിക്ഷിച്ച കേസുകൾ. മേൽക്കോടതി കഴിഞ്ഞ വർഷം രണ്ടും വെറുതെ വിട്ടു. രാജസ്ഥാൻ സർക്കാർ അതിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ പോയിരിക്കുകയാണ്.  2002 ൽ   വഴി വക്കിൽ കിടന്നുറങ്ങിയ ഒരാളെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ  ബോംബെ  ഹൈക്കോടതി 2015 ൽ വെറുതെ വിട്ടു.

 അങ്ങിനെ പല കേസുകളും വെറുതെ വിടലുകളും കുറെ നടന്നു. കുറ്റവാളികൾ    പണക്കാരാകുമ്പോൾ തെളിവുകൾ കാണില്ല, സാക്ഷികൾ കാണില്ല, അങ്ങിനെ പലതും സംഭവിക്കും. തെളിവുകൾ നശിപ്പിക്കാൻ അധികാരികൾ കൂട്ട് നിൽക്കും. ഭീഷണിയിലും പണത്തിലും സാക്ഷികൾ കൂറ് മാറും. പക്ഷെ കൃഷ്ണ മൃഗത്തെ വെടി വച്ച കേസിൽ കടുത്ത സമ്മർദ്ദങ്ങളെ അതിജീവിച്ചു ബിഷ്‌ണോയി ഗോത്ര വർഗക്കാർ പോരാടിയത് കൊണ്ടാണ് കേസ് ഇവിടം വരെ എത്തിയത്. 

 രാജസ്ഥാനിലെ താർ മരുഭൂമിയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ജീവിക്കുന്ന പരിസ്ഥിതി സ്നേഹി കളായ, പ്രകൃതി സംരക്ഷകരായ ബിഷ്‌ണോയികൾ. മാനിനെ മക്കളെ പോലെ സ്നേഹിക്കുന്നവർ. മാനിനെ സ്വന്തം മുലയൂട്ടുന്നവർ. അവരാണ്  ഈ കേസിൽ ശക്തമായി നില കൊണ്ടത്.  ജാമ്യ ത്തിനെതിരെ അവർ അപ്പീൽ പോയി ക്കഴിഞ്ഞു. ജാമ്യം കിട്ടിയപ്പോൾ കുറെ അനുയായികൾ ആഹ്ലാദിക്കു ന്നത് കണ്ടു. ഇതാണ് ഇന്ത്യയുടെ ശാപം. പാവപ്പട്ടവന്റെ പണം സിനിമയിലൂടെ വാങ്ങി ആർഭാടമായി  ജീവിക്കുന്ന സിനിമാക്കാർ. കൊല്ലും കൊലയും ബലാത്സംഗവും കള്ളും  കഞ്ചാവും എല്ലാ നിയമ ലംഘനങ്ങളും നടത്തുന്നു അവർ. അവരെ പൂജിക്കുന്ന കുറെ വിഡ്ഢികൾ. അതാണ് നമ്മുടെ നിർഭാഗ്യം.

2 അഭിപ്രായങ്ങൾ:

  1. ഇതാണ് ഇന്ത്യയുടെ ശാപം...
    പാവപ്പട്ടവന്റെ പണം സിനിമയിലൂടെ വാങ്ങി ആർഭാടമായി ജീവിക്കുന്ന സിനിമാക്കാർ. കൊല്ലും കൊലയും ബലാത്സംഗവും കള്ളും കഞ്ചാവും എല്ലാ നിയമ ലംഘനങ്ങളും നടത്തുന്നു അവർ. അവരെ പൂജിക്കുന്ന കുറെ വിഡ്ഢികൾ. അതാണ് നമ്മുടെ നിർഭാഗ്യം.

    മറുപടിഇല്ലാതാക്കൂ