മൂന്നു നേരവും മുങ്ങിക്കുളിച്ചിരുന്ന മലയാളിക്ക് ജലക്ഷാമം എന്ന് കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്. നിറഞ്ഞൊഴുകുന്ന 44 പുഴകളും കവിഞ്ഞു നിൽക്കുന്ന അനേകം കായലുകളും മലയാളികളുടെ അഹങ്കാരമായിരുന്നു. എല്ലാം നശിപ്പിച്ചു. കാട്ടുകളളന്മാരും അവർക്ക് ഒത്താശ ചെയ്യുന്ന രാഷ്ട്രീയക്കാരും കൂടി നമ്മുടെ ജല സ്രോതസുകളും നശിപ്പിച്ചു. വനം നശിപ്പിച്ചു. നാട് നശിപ്പിച്ചു. വെള്ളം കിട്ടാക്കനിയായി. സത്യത്തെ അഭിമുഖീകരിച്ചല്ലേ പറ്റൂ. കാലം മാറി. വരൾച്ച തുടങ്ങിക്കഴിഞ്ഞു. അതി കഠിനമായ വരൾച്ചയാണ് വരാൻ പോകുന്നത്. നാട്ടിൻ പുറങ്ങളിൽ കിണറുകൾ വരണ്ടു നഗരങ്ങളിൽ പൈപ്പുകളും. എന്നിട്ടും മലയാളിയുടെ അഹങ്കാരം കുറഞ്ഞില്ല ജല ധൂർത്ത് കൂടുകയും ചെയതു. ധാരാളം ജലം പാഴാക്കി കളയുന്നു. അടുക്കള ആണ് പ്രധാനം. അരി, പച്ചക്കറി തുടങ്ങിയവ കഴുകുന്ന വെള്ളം, കഴുകി വച്ചിരിക്കുന്ന പാത്രം, ഗ്ലാസ് വീണ്ടും കഴുകുന്ന വെള്ളം, കൈ കഴുകുന്നത് മിക്‌സി, ഗ്രൈൻഡർ കഴുകുന്നത് തുടങ്ങി അടുക്കളയിൽ സോപ്പുപയോഗി ക്കാത്ത വെള്ളം മുഴുവൻ ശേഖരിച്ച് ചെടികൾക്ക് ഉപയോഗിക്കാം. ദിവസം ശരാശരി 100 ലിറ്റർ വെള്ളം ഇത്തരത്തിൽ ഞങ്ങളുടെ അടുക്കളയിൽ ശേഖരിച്ച് പുനരുപയോഗം ചെയ്യുന്നു. ജല ദിനത്തിൽ ഇങ്ങിനെ ഒരു തീരുമാനം എടുക്കൂ.
2019, മാർച്ച് 23, ശനിയാഴ്‌ച
വരൾച്ച

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
ജലം അമൂല്യമാണ്... നമ്മൾ ദുരുപയോഗം ചെയ്‌തു വളർന്നു. ഇനിയെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ അപകടമാണ് :( സീറോ ഡേയിലേക്ക് വേഗം നടന്നടുക്കാം!
മറുപടിഇല്ലാതാക്കൂ'ധാരാളം ജലം പാഴാക്കി കളയുന്നു. അടുക്കള ആണ് പ്രധാനം. അരി, പച്ചക്കറി തുടങ്ങിയവ കഴുകുന്ന വെള്ളം, കഴുകി വച്ചിരിക്കുന്ന പാത്രം, ഗ്ലാസ് വീണ്ടും കഴുകുന്ന വെള്ളം, കൈ കഴുകുന്നത് മിക്‌സി, ഗ്രൈൻഡർ കഴുകുന്നത് തുടങ്ങി അടുക്കളയിൽ സോപ്പുപയോഗി ക്കാത്ത വെള്ളം മുഴുവൻ ശേഖരിച്ച് ചെടികൾക്ക് ഉപയോഗിക്കാം. ദിവസം ശരാശരി 100 ലിറ്റർ വെള്ളം ഇത്തരത്തിൽ ഞങ്ങളുടെ അടുക്കളയിൽ ശേഖരിച്ച് പുനരുപയോഗം ചെയ്യുന്നു.'
മറുപടിഇല്ലാതാക്കൂഎല്ലാ അടുക്കളകളും ഇതുപോലെയാകട്ടെ ...!
daily cheyyunnu.
ഇല്ലാതാക്കൂ