
പണത്തിന്റെ അതി പ്രസരം ഉള്ള സ്ഥലം ആണ് സിനിമ ഫീൽഡ്. കള്ളും കഞ്ചാവും പെണ്ണും സുലഭമായി ഉള്ള ഒരു പ്രത്യേക രാജ്യം. പിന്നെ പണവും. പണത്തിന്റെ ബലത്തിലും ഗ്ലാമറിന്റെ തിളക്കത്തിലും അകത്തെ വാർത്തകൾ ഒന്നും പുറത്തു വരില്ല. കുറ്റകൃത്യങ്ങൾ ഒതുക്കപ്പെടും. ഇവരുടെ പാർട്ടികളിൽ മയക്കുമരുന്ന് ഉണ്ട്. സെക്സ് ഉണ്ട്. നടനും നടിയും ഒക്കെ ഉൾപ്പെട്ടിട്ടുണ്ട്. എതിർക്കുന്നവരെ ഒതുക്കും. കാസ്റ്റിംഗ് കൗച്ചുമായി വരുന്നവരെ ഒതുക്കുന്നത് കണ്ടിട്ടില്ലേ.
മാഫിയകളാണ് സിനിമ ഭരിക്കുന്നത്. കള്ളപ്പണത്തിന്റെ അതിപ്രസരം. കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള സ്ഥലമാണ് സിനിമാ നിർമാണം. നോട്ട് പിൻവലിക്കൽ കൊണ്ട് കള്ളപ്പണം കുറഞ്ഞു എന്നൊരു നിർമാതാവ് പരസ്യമായി ടി.വി.യിൽ പറയുന്നത് കേട്ടല്ലോ. ഹവാല ഇടപാട് ധാരാളം നടക്കുന്നു. വിദേശത്തു നിന്നും കള്ളപ്പണം വരുന്നു. വെളുപ്പിക്കുന്നു. കുറെയേറെ പണം തിരിച്ച് ഗൾഫിലേക്ക് പോകുന്നു. എത്ര സിനിമാക്കാർക്ക് ഗൾഫിൽ ബിസിനസ് investment ഉണ്ട് എന്ന് നോക്കിയാൽ അറിയാം കള്ളപ്പണവും നികുതി വെട്ടിപ്പിന്റെ വ്യാപ്തിയും. കുറ്റക്കാരെ കർശനമായി ശിക്ഷിക്കണം. അതോടെ സിനിമയിലെ ശതകോടി കളുടെ കള്ളപ്പണം അവസാനിക്കും. ഒപ്പം ആർഭാട വും മയക്കു മരുന്ന് പെൺ വാണിഭം ഒക്കെയും അവസാനിക്കും. നിർമാതാവിന്റെയും സംവിധായകന്റെയും നടന്റെയും പ്രശ്നങ്ങൾ അവിടെ തീരും.
കഞ്ചാവും LSD യും ഒക്കെ അടിച്ച് തലക്ക് വെളിവില്ലാതെ ഈ സിനിമാക്കാരമ്മാര് ഇടയ്ക്കിടെ കുറെ കോപ്രായങ്ങൾ കാട്ടും. തമ്മിൽ പ്രശ്നമുണ്ടാക്കും. കുറെ ചാനലുകൾ ഇത് വാർത്തയാക്കും. ഇത് സ്ഥിരം പരിപാടിയാ. ലഹരിയുടെ കെട്ട് ഇറങ്ങുമ്പോൾ ഇവമ്മാര് ഒന്നാകും. ഇടക്കിടെ കാശിനും പെണ്ണിനും വേണ്ടി അടി നടക്കും അത്ര മാത്രം. ഒരുത്തൻ പെട്ടാൽ എല്ലാവരും പെടും അത് കൊണ്ട് പിന്നെ ഒത്തുതീർപ്പ്.
ഈ വഴക്കുകളിൽ ഒക്കെ ജനങ്ങളെ വിഡ്ഡികളാക്കാൻ മസാലകൾ ചേർക്കും. ഒരു നായർ മേധാവിത്വം, ഒരു ദളിത പീഡനം, അല്ലെങ്കിൽ ഒരു മുസ്ലീം വിരുദ്ധത.വഴക്കിന്റെ വിജയ ഫോർമുല. സംഭവം ഹൗസ് ഫുൾ ആയി ഓടും. കഴിഞ്ഞ തമ്മിലടിയിൽ ദളിത പീഡനം ആയിരുന്നു ഇവമ്മാര് ഇറക്കിയ നമ്പർ. ഇത്തവണ മുസ്ലിം വിരുദ്ധത.
ഈ തമ്മിൽ തല്ലിനിടയിൽ ഈ നാറികൾ മാലിന്യം വാരി തമ്മിൽ എറിയും. അതിനിടയിൽ പെട്ടാൽ പാവം ജനം നാറും. തേച്ചാലും കുളിച്ചാലും മാറില്ല. അവർക്ക് ഈ നാറ്റം ഒന്നും പ്രശ്നമേ അല്ല. കാരണം അവമ്മാര് അതിലാണ് ജീവിക്കുന്നത്. അത് കൊണ്ട് വിടാം ഇവരെ. എന്തെങ്കിലും ചെയ്യട്ടെ. നിലവാരം ഉള്ള സിനിമകൾ ഇവരുടെ കൈയിൽ നിന്നും വരില്ല എന്ന് നമുക്കറിയാമല്ലോ.
ലഹരിയുടെ കെട്ട് ഇറങ്ങുമ്പോൾ ഇവമ്മാര് ഒന്നാകും.... എല്ലായിടത്തും എന്നപോലെ
മറുപടിഇല്ലാതാക്കൂഅനാസ്ഥയുടെ മൊത്തക്കച്ചവടം തന്നെ
സംവിധായകൻ അപമാനിച്ചു എന്ന് പറഞ്ഞു ഒരു നടൻ പൊതു വേദിയിൽ കിടന്നുരുണ്ടു നാടകം കളിച്ചിട്ട് ഒരു മാസം. അത് അവർ ഒത്തു തമ്മിൽ തീർപ്പാക്കി.
ഇല്ലാതാക്കൂകള്ളും കഞ്ചാവും പെണ്ണും സുലഭമായി ഉള്ള ഒരു പ്രത്യേക രാജ്യം. പിന്നെ പണവും.
മറുപടിഇല്ലാതാക്കൂഇടക്കിടെ കാശിനും പെണ്ണിനും വേണ്ടി അടി നടക്കും അത്ര മാത്രം
ഇതെന്താണ് ബ്ലോഗറേ.. കള്ളും പണവും കഞ്ചാവുമൊക്കെ പോലെ ഒന്നാണോ പെണ്ണും. പെണ്ണിൻ്റെ വ്യക്തിത്വം അംഗീകരിക്കാതെയുള്ള ഈ അപമാനവീകരണം എന്താരു കഷ്ടമാണ്.
കാസ്റ്റിംഗ് കൗച്ച് എത്രയൊക്കെയാ പുറത്തു വരുന്നത്? സ്ത്രീകളുടെ വ്യക്തിത്വം അംഗീകരിക്കാത്തത് സിനിമാക്കാർ തന്നെയല്ലേ? അത് പറഞ്ഞു എന്ന് മാത്രം.
ഇല്ലാതാക്കൂസിനിമയിലെ പുരുഷന്മാരല്ലേ സ്ത്രീകളെ സ്ത്രീകൾ ആയി അംഗീകരിക്കാത്തത്? അത് കൊണ്ടല്ലേ WCC ഉണ്ടാക്കിയത്?
ഇല്ലാതാക്കൂനവീൻ ന്റെ അഭിപ്രായത്തോട് യോജിക്കുന്നു.
ഇല്ലാതാക്കൂവേറൊന്നും കൊണ്ടല്ല ബിപിൻ സർ.
കള്ളും, കഞ്ചാവും, പോലെ കോമായിട്ട് എഴുതി പോവാൻ കഴിയില്ലല്ലോ പെണ്ണിനെ..
മറ്റെല്ലാറ്റിനോടും യോജിക്കുന്നു.
സത്യത്തിൽ
സിനിമാ വ്യവസായത്തെക്കാൾ മാരകമാണ്
വിദ്യാലയങ്ങളിലെ മയക്കുമരുന്നു വ്യാപനം..
സലാം സർ..
സിനിമാ ഫീൽഡിലെ
മറുപടിഇല്ലാതാക്കൂആൺ കോയ്മ പറഞ്ഞു എന്നേ ഉള്ളൂ
എന്റെ അഭിപ്രായം അല്ല.
മൊത്തത്തിൽ വെള്ളിത്തിര ലോകം വെളിവില്ലാത്ത ലോകം എന്നല്ലേ?
മറുപടിഇല്ലാതാക്കൂഹ ഹ
മറുപടിഇല്ലാതാക്കൂമാഫിയകളാണ് സിനിമ ഭരിക്കുന്നത്. കള്ളപ്പണത്തിന്റെ അതിപ്രസരം. കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള സ്ഥലമാണ് സിനിമാ നിർമാണം.
മറുപടിഇല്ലാതാക്കൂyes
മറുപടിഇല്ലാതാക്കൂ