2019, ഡിസംബർ 11, ബുധനാഴ്‌ച

നീതി നിഷേധം

Image may contain: 1 person, smiling, sitting





യുവതിയെ ബലാത്സംഗം ചെയ്ത്, ശേഷം പച്ചയ്ക്ക് തീ കൊളുത്തി   കൊലപ്പെടുത്തിയ കശ്മലന്മാരെ വെടി വച്ചു കൊന്ന ഹൈദരാബാദ് പൊലീസിന് കുങ്കുമ തിലകവും അനുമോദനങ്ങളുമായി ഭാരതത്തിലെ ജനം ഒന്നായി. എങ്ങും ആഹ്ലാദ പ്രകടനങ്ങളാണ്. കൊല്ലപ്പെട്ട ഡോക്ടർ ദിശയുടെ മാതാപിതാക്കളും സഹോദരിയും പ്രതികരിച്ചത് ' നീതി ലഭിച്ചു' എന്നാണ്. ഇത് കൃത്യമായ സന്ദേശം നൽകും  എന്നു പറഞ്ഞ അവർ പോലീസിനും സർക്കാരിനും ജനങ്ങൾക്കും നന്ദി അറിയിച്ചു.  2012 ൽ ഡൽഹിയിൽ വച്ച് കൂട്ട  ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ട   നിർഭയ എന്ന 23 കാരിയുടെ   അമ്മ ആശാ ദേവി പറഞ്ഞത് - 'ഒരു മകൾക്ക് എങ്കിലും നീതി ലഭിച്ചു. ഈ വാർത്ത കഴിഞ്ഞ 7 വർഷമായി വേദന തരുന്ന തന്റെ മുറിവിൽ ഒരു വേദന സംഹാരി ആയി  എന്നാണ്.  ബലാത്സംഗത്തിനിരയായി ശേഷം കൊല  ചെയ്യപ്പെട്ടു സൗമ്യയുടെ  അമ്മ സുമതി പറഞ്ഞത്  'ഇത് പോലെ യുള്ള ശിക്ഷ കൊടുക്കണം. ഒരു പാട് ആശ്വാസമുണ്ട്' എന്നാണ്. കൂടാതെ ധാരാളം ആളുകൾ ഈ വെടി വയ്പ്പ് വളരെ ആവശ്യമായിരുന്നു, ബലാത്സംഗം നടത്തിയ അധമർ കൊല്ലപ്പെടേണ്ടവർ  തന്നെ എന്നും പറഞ്ഞു.


ഏറ്റു  മുട്ടലിൽ കൊല്ലപ്പെട്ടു എന്നും അവർ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടി  വച്ചതാണ് എന്ന് പോലീസ് കമ്മീഷണർ സജ്ജനാർ പറയുകയുണ്ടായി. കൊന്നതിനെ ന്യായീകരിക്കുന്നവർക്ക് ഏറ്റുമുട്ടൽ ആണോ അല്ലയോ എന്നത് ഒരു പ്രശ്‌നമേ അല്ല. ആ നാല് പേരും  കൊല്ലപ്പെടേണ്ടവർ ആണെന്നും കൊന്നത് ശരിയാണെന്നും ആണ് അവരുടെ നിലപാട്. ചില രാഷ്ട്രീയക്കാർ ഇതിനെതിരെ പ്രതികരിച്ചു. 'പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല' എന്ന് ശശി തരൂർ എം..പി  പറഞ്ഞു. അദ്ദേഹം പറഞ്ഞതിൽ കാര്യമുണ്ട്. ഭാര്യയുടെ ദുരൂഹ  മരണത്തിന് കേസിൽ പെട്ടിരിക്കുന്ന വ്യക്തിയാണ് തരൂർ. അത് പോലെ കുറേപ്പേർ. അവരൊഴികെ
 ബഹു  ഭൂരിഭാഗം ജനങ്ങളും പ്രതികൾ കൊല്ലപ്പെട്ടതിനെ ന്യായീകരിക്കുക യാണ്. പോലീസ് വെടി വച്ച് കൊല്ലുന്നത് നിയമ സാധുത ഉള്ള ഒരു ശിക്ഷ വിധി അല്ലെന്നിരിക്കിലും  എന്താണ് ജനങ്ങൾ ഭൂരിപക്ഷവും  വെടിവയ്പ്പിന് അനുകൂലമായി  പ്രതികരിക്കുന്നത്? ഇരയ്ക്കു നീതി ലഭിച്ചു എന്ന് എന്ത് കൊണ്ട് അവർ വിശ്വസിക്കുന്നു?  അതിനുള്ള കാരണങ്ങൾ നമുക്ക് മുൻപിൽ തന്നെയുണ്ട്.

നീതി ലഭിക്കാനുള്ള, അന്തിമ വിധി വരാനുള്ള അത്യധികമായ കാല താമസം ആണ് ഇത്തരം ഒരു മാനസികാവസ്ഥയിൽ എല്ലാവരെയും കൊണ്ടെത്തിക്കുന്നത്. നീതിക്കു വേണ്ടിയുള്ള അനന്തമായ കാത്തിരിപ്പ്. മാസങ്ങൾ വർഷങ്ങൾ  നീളുന്ന കേസ് അന്വേഷണം, അത് പോലെ നീളുന്ന കോടതി  വിചാരണ. പിന്നെ  ഹൈക്കോടതി, സുപ്രീം കോടതി അവസാനം ദയാ ഹർജി. ഇത്രയും ആകുമ്പോഴേയ്ക്ക് വർഷങ്ങൾ അഞ്ചും പത്തും കഴിഞ്ഞിരിക്കും. സംഭവിക്കാനുള്ളത് മുഴുവൻ സംഭവിച്ചു കഴിഞ്ഞു ഇരയുടെ ജീവിതം ദുസ്സ ഹമായി തീർന്നിരിക്കും. ഇത്രയും വർഷങ്ങൾ കഴിഞ്ഞു വരുന്ന വിധി എന്തെങ്കിലും ആകട്ടെ അതിൽ അർഥം ഒന്നുമില്ല എന്നൊരു മാനസികാവസ്ഥയിലേക്ക് അവരെത്തും. ഇക്കാലം അത്രയും കുറ്റാരോപിതർ എന്ന ഒരു ലേബൽ മാത്രം പേറി പ്രതി ജയിലിനകത്തോ  പുറത്തോ ആയി ജീവിതം കഴിക്കും. സാമ്പിൾ ആയി ഒന്ന് രണ്ടു കേസുകൾ നോക്കാം.

27 വർഷം. 1992 - സിസ്റ്റർ അഭയയെ ബലാസംഗം ചെയ്തു കൊലപെടുത്തി. ഇപ്പോഴും വിചാരണ നടക്കുന്നു. പ്രതികളായ അച്ചനും കന്യാസ്ത്രീയും ഈ കാലഘട്ടം മുഴുവൻ സുഖിച്ചു ജീവിച്ചു.
25  വർഷം.1996 ലെ  സൂര്യനെല്ലി പീഡന കേസ്.  16 വയസ്സുള്ള പെൺകുട്ടിയെ നാട് നീളെ കൊണ്ട് നടന്നു ലൈംഗിക പീഡനം നടത്തിയ കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം. 

12 വർഷം. 2007- ഇടുക്കി കൊലപാതകവും ബലാസംഗവും. അമ്മയെയും മകളെയും. രാജേന്ദ്രനും ജോമോനും വധ ശിക്ഷ. ഇനി സുപ്രീം കോടതി അപ്പീലുകൾ. 

8 വർഷം. 2011 - സൗമ്യയെ കൊലപ്പെടുത്തിയ ഗോവിന്ദച്ചാമിക്ക് വധ ശിക്ഷ കുറച്ചു സുപ്രീം കോടതി 7 വര്ഷം തടവ് ആക്കി.
വാളയാർ ബലാത്സംഗവും കൊലപാതകവും. 13 ഉം 6 ഉം വയസ്സായ രണ്ടു കുഞ്ഞു പെൺകുട്ടികളെ ബലാസംഗം ചെയ്തിട്ട് കൊല്ലുന്നു. പ്രതികളെ വെറുതെ വിടുന്നു. ഇനിയും നൂറു കണക്കിന് ഇത്തരത്തിലുള്ള കേസുകൾ ഉണ്ട്.

രാഷ്ട്രീയ ഇടപെടലുകൾ ആണ് ഈ കേസുകളിൽ എല്ലാം എന്ന് കാണാം. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അധികാര ദുർ വിനിയോഗം നടത്തി കേസുകൾ അട്ടിമറിക്കുന്നു. സിസ്റ്റർ അഭയയെ കൊന്ന  അച്ചന്മാരെയും   കന്യാസ്ത്രീകളെയും രക്ഷിക്കേണ്ടത് സഭയുടെ ആവശ്യമായി.ഇല്ലെങ്കിൽ അവിടെ നടക്കുന്ന ലൈംഗിക പീഡനങ്ങളും മറ്റു അനാശാസ്യ പ്രവർത്തികളും  പുറത്തു വരും. വോട്ട് ബാങ്ക് എന്ന നിലയിലും കോടികളുടെ കിലുക്കത്തിലും അത് രാഷ്ട്രീയക്കാർ സമർത്ഥമായി ഉപയോഗിച്ച് അന്വേഷണം വഴി തിരിച്ചു വിട്ട് യഥാർത്ഥ പ്രതികളെയും   ക്രിസ്ത്യൻ സഭയെയും രക്ഷിച്ചു.

ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്ന സ്വന്തം പാർട്ടിക്കാരെ രക്ഷിക്കേണ്ടത് പാർട്ടിയുടെ കടമ ആയി മാറുന്നു. സ്വാധീനം ഉപയോഗിച്ച് കേസ് അട്ടി  മറിക്കുന്നു. സൂര്യനെല്ലി കേസിൽ പി.ജെ കുര്യൻ എന്ന  കോൺഗ്രസ് കാരൻ ആരോപണ വിധേയൻ ആയിരുന്നു. അവസാനം കുര്യനെ കോടതി വെറുതെ വിട്ടു.  വാളയാർ കേസിൽ പ്രതികൾ സിപിഎം പാർട്ടിക്കാർ ആയിരുന്നു. അവരെ സംരക്ഷിക്കേണ്ട ചുമതല പാർട്ടി ഏറ്റെടുത്തു. അതോടെ യഥാർത്ഥ പ്രതികൾ കുറ്റ വിമുക്തരായി. കിളിരൂർ കേസിൽ ഒരു വിഐപി ഉണ്ടെന്ന് വി.എസ് അച്യുതാനന്ദൻ ആവർത്തിച്ചു പറഞ്ഞല്ലോ. അപ്പോൾ ഈ വിഐപി യെ രക്ഷിക്കുക എന്നതാണ് പാർട്ടി ധർമം.

15 അഭിപ്രായങ്ങൾ:

  1. ബിബിൻ ചേട്ടാ..
    വെടിവെപ്പിനെ ഞാനും അനുകൂലിക്കുന്നില്ല.അതിന്റെ കാരണങ്ങൾ ഇവിടെ പറയുന്നില്ല.
    പക്ഷെ ബിപിൻ ചേട്ടൻ ചൂണ്ടിക്കാണിച്ച നീതി ഓരോ കേസും നീതി നിക്ഷേധത്തിന് സമാനമായ പ്രതികരണം ജനങ്ങളിൽ ഉണ്ടാക്കുന്നു എന്നത് സത്യം.
    അതാണ് ഇവിടത്തെ ശാപവും.അതാണ് മുതലെടുക്കപ്പെടുന്നതും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതാണ് ഇതിനെ നമ്മൾ പിന്തുണയ്ക്കാൻ കാരണം.

      ഇല്ലാതാക്കൂ
  2. എന്റെ അഭിപ്രായം ഇന്നും എന്നും ഇത്തരം പ്രതികൾക്ക് സജ്ജശാരുടെ ശരിയെ ശക്തിയോടെ പിന്താങ്ങുന്നു.....
    കാരണം വളരെ വിശദമായി തന്നെ നേരെ പ്രതിപാദിച്ചു കഴിഞ്ഞു .....

    പക്ഷേ.....

    ഈ പക്ഷേക്ക് വലിയ അർത്ഥമുണ്ട്.....

    നേരെ പ്രതിപാദിച്ച കേസുകൾ എല്ലാം തന്നെ കോൺഗ്രസ്, സിപിഎം പാർട്ടിയുടെ സഹയാത്രികർ ചെയ്തവയാണ്.....
    ഇവിടെയാണ് പ്രശ്നം..... ഉന്നോവയിലെ ബലാത്സംഗത്തിൻറേയും കൊലപാതകത്തിൻറെ ഉത്തരവാദിത്വം ബിജെപി ക്കും കൊടുക്കണം. പിന്നെ കത്വാ ..... വാളയാറിനേക്കാൾ പൈശാചികമായി കൊല്ലപ്പെട്ട പെൺകുട്ടി.... അതിന്റെ പിതൃത്വവും ബിജെപി ക്ക് നൽകണം.... ഏറ്റവും കൂടുതൽ സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ നടക്കുന്ന യു പിയെ കുറിച്ച് വിമർശിക്കാതെയും ലേഖനം ചുരുക്കിയതിൽ ഒരു പക്ഷപാതം അനുഭവപ്പെടുന്നു....

    പിന്നൊന്ന്......
    അരാജകവാദി എന്ന് മുദ്രകുത്തിയാലും ശരി....
    ഈ നാട്ടിൽ സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ ശിക്ഷ കിട്ടുന്നതിനുള്ള കാലാവധി കൂടുതലും ശിക്ഷ കുറവും (സ്വാധീനമുപയോഗിച്ച് തെളിവ് നശിപ്പിക്കൽ തുടങ്ങി) ശിക്ഷിക്കുന്നതിനേക്കാൾ രക്ഷിക്കാൻ ആളുണ്ടാവുന്നതും കൂട്ടി വായിക്കുമ്പോൾ സജ്ജനാർക്ക് കൈയ്യടിക്കാനേ തോന്നുന്നുള്ളൂ.....


    മറുപടിഇല്ലാതാക്കൂ
  3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  4. എന്തൊക്കെ ആയാലും ആരൊക്കെ ആയാലും എവിടെയൊക്കെ ആയാലും ബലാസംഗങ്ങളും കൊലപാതകങ്ങളും പിടിക്കപ്പെടാതെ പോകുന്നു. ഇവിടെ ആയാലും അവിടെ ആയാലും സ്ത്രീകളുടെ മാനസിക നില ഒന്ന് തന്നെ. അവരുടെ കുടുംബത്തിന്റെയും. ഒരു ബലാസംഗത്തെയും ന്യായീകരിക്കുന്നില്ല. രാഷ്ട്രീയ- സാമുദായിക പരിഗണനകൾ കൊണ്ടൊന്നും ന്യായീകരിക്കാൻ കഴിയില്ല.

    മറുപടിഇല്ലാതാക്കൂ
  5. ലണ്ടനിൽ കഴിഞ്ഞ മാസം രണ്ടുപേരെ കുത്തിക്കൊന്ന ഭീകരനെ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ചിട്ടും ,പോലീസ് വന്ന് അങ്ങോരെ വെടിവെച്ചു കൊന്നു .മനുഷ്യാവകാശത്തിന് ഇത്ര വില കൽപ്പിക്കുന്ന ഇവിടെയുള്ള  മനുഷ്യാവകാശ പ്രവർത്തകരും ഇതിനെ കുറിച്ച് ഒന്നും ഉരിയാടിയില്ല ...!നാട്ടിലാണെങ്കിലോ നീതി ലഭിക്കാനുള്ള, അന്തിമ വിധി വരാനുള്ള അത്യധികമായ കാല താമസം ആണ് ഇത്തരം ഒരു മാനസികാവസ്ഥയിൽ എല്ലാവരെയും കൊണ്ടെത്തിക്കുന്നത്. നീതിക്കു വേണ്ടിയുള്ള അനന്തമായ കാത്തിരിപ്പ്. മാസങ്ങൾ വർഷങ്ങൾ  നീളുന്ന കേസ് അന്വേഷണം, അത് പോലെ നീളുന്ന കോടതി  വിചാരണ. പിന്നെ  ഹൈക്കോടതി, സുപ്രീം കോടതി അവസാനം ദയാ ഹർജി. ഇത്രയും ആകുമ്പോഴേയ്ക്ക് വർഷങ്ങൾ അഞ്ചും പത്തും കഴിഞ്ഞിരിക്കും. സംഭവിക്കാനുള്ളത് മുഴുവൻ സംഭവിച്ചു കഴിഞ്ഞു ഇരയുടെ ജീവിതം ദുസ്സ ഹമായി തീർന്നിരിക്കും. ഇത്രയും വർഷങ്ങൾ കഴിഞ്ഞു വരുന്ന വിധി എന്തെങ്കിലും ആകട്ടെ അതിൽ അർഥം ഒന്നുമില്ല എന്നൊരു മാനസികാവസ്ഥയിലേക്ക് അവരെത്തും. ഇക്കാലം അത്രയും കുറ്റാരോപിതർ എന്ന ഒരു ലേബൽ മാത്രം പേറി പ്രതി ജയിലിനകത്തോ  പുറത്തോ ആയി ജീവിതം കഴിക്കും....!

    മറുപടിഇല്ലാതാക്കൂ
  6. ഇവിടെ രാഷ്ട്രീയക്കാരാണ് ഈ സ്ഥിതിയിൽ കൊണ്ടെത്തിച്ചത്

    മറുപടിഇല്ലാതാക്കൂ
  7. അത് വേണ്ടത് തന്നെ എന്ന് അനുഭവങ്ങൾ നമ്മെക്കൊണ്ട് പറയിപ്പിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  8. എന്താണോ എന്തോ... കൊന്നത് ശരിയാണെന്ന് പറയാനും പറയാതിരിക്കാനും കഴിയുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  9. അതെ നമ്മൾ അത് ശരിയാണെന്ന് പറയാൻ നിർബ്ബന്ധിതരാകുന്നു

    മറുപടിഇല്ലാതാക്കൂ
  10. നിർഭാഗ്യവശാൽ ചില വിപ്ലവങ്ങൾ തോക്കിൻ കുഴലിലൂടെ വന്നാലേ ആളുകൾ പഠിക്കൂ..

    മറുപടിഇല്ലാതാക്കൂ
  11. എൻകൗണ്ടർ കില്ലിങും ആൾക്കൂട്ട കൊലപാതകവും ഒരേ മാനസികാവസ്ഥയുടെ രണ്ടു ഫലങ്ങളാണ്. വൈകിമാത്രം നടപ്പാക്കപ്പെടുന്ന നീതിയും രാഷ്ട്രീയ താല്പര്യങ്ങളും നിയമത്തിലെ പഴുതുകളുമാണ് ഈ അവസ്ഥ ഉണ്ടാക്കിയത്. വില്ലനെ ഇടിച്ചു പഞ്ചറാക്കുന്ന കൊല്ലുന്ന കാവ്യനീതികൾ പരമ്പരാഗതമായി ആഘോഷിക്കപ്പെടുന്ന സമൂഹത്തിൽ അതേ സംഗതി അധികാരികളും അനുവർത്തിക്കുന്നത് ആശാവഹമല്ല.

    മറുപടിഇല്ലാതാക്കൂ
  12. അജ്ഞാതന്‍2022, ജനുവരി 29 1:13 PM

    Top 10 soccer betting sites for Korean players 2022 - LegalBet
    Asian bookmakers are the main 1xbet korean focus of the online sportsbook market in South Korea. deccasino However, this can be a major barrier if 바카라 사이트 a country is going to

    മറുപടിഇല്ലാതാക്കൂ