2020, മാർച്ച് 11, ബുധനാഴ്‌ച

Body Shaming



 ***
എന്നെ കൊന്നു തരൂ എന്ന് വിലപിക്കുന്ന ഒരു കുഞ്ഞു അനുഭവിക്കുന്ന മനോവേദന ലോകം മുഴുവൻ ഏറ്റെടുത്തു. പൊക്കം കുറഞ്ഞതിന് സഹപാഠികൾ കളിയാക്കുന്നതിൽ മനം നൊന്തു കരയുന്ന ഹൃദയ സ്പർശിയായ രംഗം.

ക്വാഡന് സോളിഡാരിറ്റി പങ്കു വച്ച് ആയിരങ്ങൾ, പതിനായിരങ്ങൾ സോഷ്യൽ മീഡിയയിൽ എഴുതി തങ്ങളുടെ ദുഃഖം  തങ്ങളുടെ അനുഭവം പങ്കു  
വച്ച്. സോഷ്യൽ മീഡിയയിലെ ഒരു ഹൈപ്പ് മാത്രമായി തീർന്നോ ഇതും? ഇത്തരം പരിഹാസങ്ങളെയും അധിക്ഷേപങ്ങളെയും അതി ജീവിച്ചു ഒരു പദവിയിൽ എത്തിയവർ പിന്നീട് തിരിഞ്ഞു നോക്കിയിട്ടുണ്ടോ? കൂടെയുണ്ടായിരുന്നവരെ കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ? മകനേ- അനിയാ  നിന്നെപ്പോലെ ഞാനും അനുഭവിച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞവർ. ഇപ്പോഴും ഇങ്ങിനെ കുറെ ആളുകൾ ഉണ്ടെന്ന് അറിയുന്നുണ്ടോ? അവർക്കു വേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടോ?

വളർച്ചയില്ലാത്ത കുഞ്ഞു മോളെ ഒക്കത്തെടുത്ത് 13 കിലോമീറ്റർ അകലെയുള്ള പ്രത്യേക സ്‌കൂളിൽ കൊണ്ടു പോയ കൗമാരക്കാരി അമ്മ. തിരിച്ചു വന്നു വൈകുന്നേരം വിളിക്കാൻ പോകാനുള്ള സാമ്പത്തിക പരാധീനത കൊണ്ട് മുഴുവൻ ദിവസം അവിടെ കാത്തു നിന്നു ആ  അമ്മ. അവിടെ തന്നെ ഒരു ആയയുടെ ജോലി എടുത്തു. സ്വന്തം  അനുഭവം മഞ്ജു എന്ന സുഹൃത്ത് ഒരു fb പോസ്റ്റിൽ പങ്കു വച്ചിരുന്നു. അത് കഴിഞ്ഞു അവിടെ പഠിച്ചു സ്പെഷ്യൽ ടീച്ചർ ആയി ആ സ്‌കൂളിൽ തന്നെ ടീച്ചർ ആയി കുഞ്ഞുങ്ങളെ നോക്കിയ  മഞ്ജുവിനോട് ബഹുമാനം തോന്നി.

ആസ്‌ട്രേലിയയിൽ പോകണ്ട. നമുക്ക് ചുറ്റും ഇത്തരം അവഗണന, അവഹേളനം അനുഭവിക്കുന്ന അനേകം കുട്ടികൾ- വളർന്നവർ വളരാത്തവർ ഉണ്ട്.ക്വാഡന്റെ മാനസികാവസ്ഥയിൽ എത്തിയവർ. അവരെ നമ്മൾ നോക്കാറുണ്ടോ? ശ്രദ്ധിക്കാറുണ്ടോ? ഇല്ല. അവർക്കു വേണ്ടി വിദ്യാലയങ്ങൾ ഉണ്ട്. അവിടെ ആരെങ്കിലും പോയി നോക്കാറുണ്ടോ? ആ കുട്ടികൾ എങ്ങനെ കഴിയുന്നു എന്ന് നോക്കാറും ഇല്ല. 

അടുത്തിടെ ശ്രീജിത്ത് രവീന്ദ്രൻ എന്ന അട്ടപ്പാടിക്കാരൻ യുവാവ് ഫേസ് ബുക്കിൽ വർഗീയത വളർത്തി എന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. അറസ്റ്റും സ്റ്റേഷനിൽ കൊണ്ട് പോകുന്നതും ഒക്കെ കാട്ടി ഒരു ആക്ഷേപ വീഡിയോ കേരള പോലീസ് തന്നെ ഇടുകയുണ്ടായി. അതിൽ വന്ന പ്രതികരണങ്ങൾ ആണ് വിചിത്രം. കറുത്തവൻ, വൃത്തി കെട്ടവൻ എന്നൊക്കെ രീതിയിലുള്ള അപമാനകരമായ അധിക്ഷേപങ്ങൾ. ഇന്നലെ ക്വാഡന്റെ അവസ്ഥയിൽ അനുതാപം പ്രകടിപ്പിച്ചവരും ആത്മരോഷം കൊണ്ടവരുമായ ആളുകൾ  തന്നെയാണ് ആ യുവാവിന്റെ നിറത്തിലും രൂപത്തിലും അധിക്ഷേപ വാക്കുകൾ ചൊരിഞ്ഞു അപമാനിച്ചത്.

 ഇത് ആ കുട്ടികളുടെയോ അവരുടെ മാതാപിതാക്കളുടെയോ കുറ്റം ആണെന്ന് ആരും പറയില്ലല്ലോ.  ജനിതക വൈകല്യം എന്ന് ശാസ്ത്രീയ വിശദീകരണം. അതിനു ആ പാവങ്ങളെ അപമാനിക്കുകയാണോ വേണ്ടത്?

 നമുക്ക് മാറാം. ക്വാഡൻ നമുക്ക് ഒരു പ്രചോദനം ആകട്ടെ. സോഷ്യൽ മീഡിയയിൽ അവസാനിപ്പിക്കാനല്ല. ഇത്തരം ആൾക്കാരെ പരിഹസിക്കാതിരിക്കാനും അവർക്ക് സഹായം ചെയ്യാനും ഉള്ള മനസ് നമുക്കുണ്ടാകാൻ.

36 അഭിപ്രായങ്ങൾ:

  1. വാക്കുക്കൊണ്ടുള്ള കസർത്തല്ല നമുക്കു വേണ്ടത്, പ്രവർത്തിയാണ് വേണ്ടത്.
    നല്ല സന്ദേശം നൽകുന്ന കുറിപ്പ്.
    ആശംസകൾ സാർ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രവർത്തി അതാണല്ലോ ചേട്ടാ നടത്താത്തത് '

      ഇല്ലാതാക്കൂ
  2. മറ്റൊരാളെ പരിഹസിക്കുന്നതിൽ സന്തോഷം കാണുന്നവർ അത് തുടരും. ആരെയും പരിഹസിക്കില്ല എന്ന് ഓരോരുത്തരും തീരുമാനമെടുക്കുക. ആ കുട്ടി അനുഭവിക്കുന്ന വേദന തിരിച്ചറിയുന്നു - ഒരു കാലത്ത് ഇത്തരം ഒരു പരിഹാസത്തിന് വിധേയനായതിനാൽ .

    മറുപടിഇല്ലാതാക്കൂ
  3. അതെ നമ്മൾ തീരുമാനിക്കണം.
    അന്യൻ്റെ shortage കളെ പരിഹസിക്കില്ല എന്ന്

    മറുപടിഇല്ലാതാക്കൂ
  4. പ്രസക്തമായ വിഷയം.

    സ്വന്തം നിയന്ത്രണത്തിൽ അല്ലാത്ത കാരണങ്ങൾ കൊണ്ട് സംഭവിക്കുന്ന കാര്യങ്ങൾക്ക് വിവേചനം അനുഭവിക്കേണ്ടി വരുന്നത് വളരെ വേദനിപ്പിക്കുന്ന കാര്യമാണ്. കറുത്ത നിറക്കാരനായ കുട്ടി വംശീയമായ അധിക്ഷേപം നേരിടേണ്ടി വരുന്നത് ഒരു നിലയ്ക്കും ന്യായീകരിക്കാവുന്നതല്ല എന്ന് ഇന്ന് ഒരുമാതിരി എല്ലാവർക്കും അറിയാം. നിരന്തരമായ ശ്രമങ്ങൾക്കൊടുവിലാണ് ആ തെറ്റ് തിരിച്ചറിയുന്നതിലേക്ക് ലോകം വളർന്നത്. ഇതേ ചിന്താഗതി തന്നെയാണ് ഒരാളെ കുള്ളൻ എന്നോ, പാണ്ടൻ എന്നോ, പൊട്ടൻ എന്നോ പുലയൻ എന്നോ ഒക്കെ വിളിച്ചു കളിയാക്കുമ്പോൾ നമ്മുടെ മനസ്സിൽ ഉണ്ടാകേണ്ടത്.

    Body shaming ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല. അതുപോലെ പ്രധാനമാണ് വാക്കുകൾക്കുപരി നമ്മൾ എന്ത് പ്രവൃത്തിക്കുന്നു എന്നതും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നമ്മൾ മാനസികമായി വളരേണ്ടി ഇരിക്കുന്നു ഗോവിന്ദൻ

      ഇല്ലാതാക്കൂ
  5. നല്ല മെസ്സേജ് . രൂപത്തിന്റെയും നിറത്തിന്റെയും കുറവുകളുടെയും പേരിൽ മറ്റൊരാളെ പരിഹസിക്കാതിരിക്കാൻ മക്കളെ ബോധവാന്മാരാക്കി വളർത്തുക. ഒപ്പം സ്വയവും അങ്ങനെ ചെയ്യാതിരിക്കുക .

    നല്ലൊരു മെസ്സേജ് . ബിപിൻ സർ .

    മറുപടിഇല്ലാതാക്കൂ
  6. അതെ. വരും തലമുറയെങ്കിലും തുല്യത മനസിലാക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  7. ജീവിതത്തിരക്കുകൾക്കിടെയിൽ ഓൺലൈൻ പ്രതിഷേധങ്ങൾക്കും ആക്ടിവിസത്തിനും മാത്രമേ എല്ലാവർക്കും സമയമുള്ളൂ.. അതിന്റെതായ അർത്ഥശൂന്യത , ക്ഷണികത എല്ലാം ഉണ്ടാവുകയും ചെയ്യും.

    മറുപടിഇല്ലാതാക്കൂ
  8. യാതൊരു പ്രയാസവുമില്ലാതെ
    ചെയ്യാവുന്ന ഒരു സോഷ്യൽ മീഡിയ post. തീർന്നു നമ്മുടെ കടമ. Delhi കണ്ടല്ലോ.Instigate ചെയ്യുക - സുരക്ഷിത സ്ഥലത്തിരുന്ന്. കലാപം മരണം. അത് പാവങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  9. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാമല്ലൊ നമ്മൾക്ക് ...

    മറുപടിഇല്ലാതാക്കൂ
  10. സ്വയം തിരുത്തുക എന്ന ഒന്നുണ്ട്. പരിഷ്കൃത സമൂഹ ജീവികളിൽ നിന്ന് അത് പ്രതീക്ഷിക്കാവുന്നതാണ്. എന്നാൽ സ്വയം വിമർശനത്തിന് തയ്യാറാവാതെ അതിനു കഴിയുകയുമില്ല. വിവേചനങ്ങളുടെ ഒരു കൂമ്പാരമാണ് ഓരോ സമൂഹവും. അളവിലേ വ്യത്യസം വരൂ.. ആത്മവിമർശനത്തിലൂടെ സ്വയം തിരുത്താനുള്ള സന്നദ്ധതയിലൂടെ മാത്രമേ നമുക്ക് പരിഷ്കൃത സമൂഹ ജീവിയാവാനാകൂ..

    നല്ലപോസ്റ്റ്

    മറുപടിഇല്ലാതാക്കൂ
  11. ആ കുട്ടിയുടെ നിലവിളി വേണ്ടി വന്നു ലോകം ഉണരുന്നതിനു. നമ്മുടെ തമാശകൾ തൊട്ടു തുടങ്ങുന്നു, അന്യന്റെയും അവനവന്റെയും കുറവുകളെ മുതലാക്കി ചിരിയുണർത്തൽ. ഇതിൽ പങ്ക് പറ്റാത്തവർ ഗൗരവക്കാരും നർമ്മ ബോധം ഇല്ലാത്തവരും ആണെന്നുള്ള ചാപ്പകുത്തലും.കാലത്തിനു മുൻപേ തിരിച്ചറിവുണ്ടായവരുടെ ജീവിതം ക്ലേശകരമായിരുന്നു. കാരണം ഈ പരിഹാസം തെറ്റാണെന്ന് എത്ര പറഞ്ഞാലും ചുറ്റുമുള്ള കൂട്ടർക്ക് മനസിലാവുകയുമില്ല. മാറി വരുന്ന പൊതുബോധം ഒരു പ്രതീക്ഷയാണ്. പോസ്റ്റിനു നന്ദി.

    മറുപടിഇല്ലാതാക്കൂ
  12. അതെ. നമുക്ക് പ്രതീക്ഷ അർപ്പിക്കാം

    മറുപടിഇല്ലാതാക്കൂ
  13. ബിപിൻ സാർ പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു. അതെ , സോഷ്യൽ മീഡിയയിൽ വലിയ കാര്യങ്ങൾ പറയുന്ന പലരും ജീവിതത്തിൽ അത് പുലർത്താറില്ല … സാർ പറഞ്ഞത് പോലെ ".... നമുക്ക് മാറാം. ക്വാഡൻ നമുക്ക് ഒരു പ്രചോദനം ആകട്ടെ….. "

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ ഷഹിം. നമ്മുടെ മനസ് മാറ്റാം. സഹജീവികളോട് സ്നേനേഹവും സഹാനുഭൂതിയും ഒക്കെ ആയി.

      ഇല്ലാതാക്കൂ
  14. ഈ വീഡിയോ കണ്ടപ്പോൾ വല്ലാതെ വിഷമം തോന്നി ആ കുഞ്ഞിനോട് . ഇനിയെന്നാണ് മനുഷ്യന് തിരിച്ചറിവ് ഉണ്ടാകുന്നത് . കഷ്ടം . ആദ്യം അവനവന്റെ കുറവുകൾ കണ്ടുപിടിക്കാൻ ശ്രമിക്കുക . അപ്പോ ഇത്തരം പരിഹാസങ്ങൾ ഉണ്ടാവുമോ .
    നല്ല പോസ്റ്റ് . ആശംസകൾ സർ

    മറുപടിഇല്ലാതാക്കൂ
  15. അതെ നമ്മൾ മാറണം. കുറവുകളെ കുറ്റപ്പെടുത്താതെ ഒപ്പം നിർത്താൻ തയ്യാറാകണം

    മറുപടിഇല്ലാതാക്കൂ
  16. ബിപിൻ ചേട്ടാ സലാം. ക്വാഡൻ,ഒരു കാരണമാകട്ടെ.ഇത് മാത്രമല്ല ബിപിൻ ചേട്ടൻ ഏത് ട്രെൻഡിങ് ഇഷ്യൂ എടുത്ത് നോക്കിക്കോളൂ ഒന്നിനും ഒരു ഫോളോ അപ്പ് കാണാൻ കഴിയില്ല.കഷ്ടമാണ് അത്.

    മറുപടിഇല്ലാതാക്കൂ
  17. ശരിയാണ് മാധവൻ. നമ്മളും ഉണ്ട് എന്നു കാണിക്കാൻ അപ്പോഴൊരു ബഹളം തീർന്നു.അടുത്ത Issue ലേക്ക് പോകുന്നു.

    മറുപടിഇല്ലാതാക്കൂ
  18. പലരും എന്നെയും,ഞാൻ പലരെയും കളിയാക്കിയിട്ടുണ്ട്..
    പതുക്കെ വളരുന്നത് അനുസരിച്ച് അജിന്റെ ശരിയില്ലായ്മകൾ മനസ്സിലായി.
    ഞാൻ നിർത്തി..

    മറുപടിഇല്ലാതാക്കൂ
  19. അതൊക്കെ കുട്ടിക്കാലത്ത്. വിവരം വന്നിട്ടും (വന്നോ) മനപ്പൂർവം അധിക്ഷേപിക്കുന്നതും അവർക്കൊപ്പം നിൽക്കാത്തതും - അത് നമ്മുടെ വികലമായ മാനസികാവസ്ഥയാണ്.

    മറുപടിഇല്ലാതാക്കൂ
  20. ബോഡി ഷെയ്മിങ് എന്നൊരു പ്രയോഗമുണ്ടെന്ന് വരെ നമ്മൾ മലയാളികൾ അറിഞ്ഞു തുടങ്ങിയത് ഈയിടെയാണ്‌. നമ്മുടെ ചെറുപ്പത്തിലൊക്കെ ഈ പരിപാടിയിൽ നായകനായും വില്ലനായും ഒക്കെ വേഷം കെട്ടിയിട്ടുണ്ട്. ചെറുപ്പത്തിലെ വികൃതികൾ പലതും ചെയ്തവരും അനുഭവിച്ചവരും മറന്നെങ്കിലും ചിലരിലെങ്കിലും അത് ജീവിതാന്ത്യം വരെ നിലനിൽക്കുന്ന വേദനയും അപകർഷതയുമായി തുടരുമെന്ന് ഉറപ്പാണ്. ഇത്തരം ക്രൂരമായ തമാശകളെ നാം തിരിച്ചറിഞ്ഞു തുടങ്ങി എന്നത് ഒരു നല്ല കാര്യമാണ്. അന്തസ്സുള്ള സാമൂഹികബോധത്തിലേക്ക് നാം കൂടുതൽ വളരുമ്പോൾ അന്യായമായ അവഹേളനങ്ങൾ ഇല്ലാതാകുമെന്ന് പ്രത്യാശിക്കാം.

    വേദനിക്കുന്നവന് പ്രവൃത്തിയാലല്ലെങ്കിൽ പോലും കനിവാർന്നൊരു വാക്കു നൽകുന്ന സാന്ത്വനവും വലുതാണെന്നും സൂചിപ്പിച്ചുകൊള്ളട്ടെ. കാലികമായ വിഷയം. നന്ദി.

    മറുപടിഇല്ലാതാക്കൂ
  21. ഫേസ്ബുക്കിൽ ഇത്തരം അധിക്ഷേപങ്ങൾ ഒത്തിരി കൂടുതൽ ആണ്.. നല്ല ലേഖനം.. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  22. എല്ലാ അധിക്ഷേപങ്ങളും ഇത്തരത്തിൽ ആയി കഴിഞ്ഞു പുനലൂരാൻ

    മറുപടിഇല്ലാതാക്കൂ
  23. ഒരു കുഞ്ഞു കളിയാക്കൽ പോലും ചിലപ്പോൾ മനസ്സിൽ ആഴത്തിൽ മുറിവുണ്ടാക്കും. കുറെ ഞാനും അനുഭവിച്ചിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ. അത് കഴിഞ്ഞു മനസ്സിലാക്കാൻ പ്രായമാകുമ്പോൾ നാം അവർക്കൊപ്പം നിൽക്കണം.

      ഇല്ലാതാക്കൂ
  24. ഏതെങ്കിലും വൈകല്യമുള്ളവരെ
    ഒന്ന് ചെറുതായി കളിയാക്കിയാൽ പോലും പണികിട്ടുന്ന ഇടങ്ങളാണ് മിക്ക പടിഞ്ഞാറൻ രാജ്യങ്ങളും ..
    ഇനി നമ്മളും ഇതൊക്കെ പഠിക്കേണ്ടിയിരിക്കുന്നു ...!

    മറുപടിഇല്ലാതാക്കൂ
  25. നമ്മുടെ വാക്കുകൾ നല്ലതിന് വേണ്ടിയാകട്ടെ...വാക്കിനൊപ്പം നിൽക്കുന്ന പ്രവർത്തിയും ഉണ്ടാവട്ടെ..

    മറുപടിഇല്ലാതാക്കൂ
  26. ബിപിൻ സാർ....
    വളരെ അർത്ഥവത്തായ വാക്കുകൾ മനസ്സിലാക്കാൻ മടിക്കുന്ന മനസാക്ഷി മരവിച്ച മനുഷ്യരാണ് കൂടുതൽ.
    സ്വയം മാറുക എന്നുള്ളതിൽ കവിഞ്ഞ് വേറൊരു മാർഗ്ഗമില്ല.....

    മല്ലെഴുത്തിന് നന്മകൾ നേരുന്നു

    മറുപടിഇല്ലാതാക്കൂ
  27. ചില സിനിമകളിൽ പ്രണയേ േജേ, ടിയിൽ പെട്ട പെൺകുട്ടിയെ പെണ്ണുകാണാൻ വരുന്ന സ്മാർട്ടല്ലാത്ത ഇരുണ്ട നിറമുള്ള ഒരു യുവാവിനെ കാണിക്കാറുണ്ട്. ഇത് കാണുമ്പോൾ കാഴ്ചക്കാർക്കുണ്ടാകുന്ന വികാരെമെന്ത് നർമത്തിന് വേണ്ടിയാണങ്കിലും പല ചിത്രങ്ങളിലും പല രീതിയിലും നമ്മൾ ഇതു് കാണുന്നു.

    മറുപടിഇല്ലാതാക്കൂ
  28. വളരെ കാലികമായ ഒരു വിഷയത്തെപ്പറ്റി നന്നായി പറഞ്ഞു. ആളുകൾക്ക് തിരിച്ചറിവ് ഉണ്ടാകട്ടെ, മാറ്റങ്ങൾ വരട്ടെ എന്നൊക്കെ ആശിക്കാം.

    ഫേസ്ബുക്കിലെ മുല്ലപ്പൂ വിപ്ലവങ്ങളിലാണ് ബഹുഭൂരിപക്ഷത്തിനും താല്പര്യം എന്നത് ആധുനികകാലത്തിന്റെ സവിശേഷത. തൊട്ടടുത്ത തെരുവിൽ വിശന്നു കരയുന്നവനെ കാണാതെ, ദാരിദ്ര്യത്തിനെതിരെ സ്വന്തം റൂമിലെ സോഫയിലിരുന്ന് ആഞ്ഞടിക്കുന്നതിന്റെ സുഖം തന്നെ കാരണം :-(

    മറുപടിഇല്ലാതാക്കൂ
  29. മികച്ചൊരു മെസേജ് നൽകി.

    ആരെയും കളിയാക്കാതെ മുന്നോട്ട് പോകണം എന്നാണ് ആഗ്രഹം.

    മറുപടിഇല്ലാതാക്കൂ