2015 ജൂൺ 23, ചൊവ്വാഴ്ച

ഹൈക്കോടതി ബെഞ്ച്‌




Image result for old bench        തിരുവനന്തപുരം ബെഞ്ച്‌.



                                                                                       Image result for high court of kerala

തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച്‌  വരും എന്ന് വീണ്ടും ആഗ്രഹിപ്പിക്കുകയാണ്. നിയമ മന്ത്രി സദാനന്ദ ഗൌഡ പറഞ്ഞത് കേരള സർക്കാരും ഹൈ ക്കോടതി ചീഫ് ജസ്റ്റീസും ഒന്നിച്ച് ഒരു പ്രൊപ്പോസൽ അയച്ചാൽ ബെഞ്ച്‌ കൊടുക്കാം എന്നാണ്. വളരെ പ്രധാന പ്പെട്ട ഒരു കാര്യം കൂടി പറഞ്ഞു. ഇന്നേ വരെ കേരള സർക്കാരിൽ നിന്നും ഒരു പദ്ധതി രൂപ രേഖ കേന്ദ്രത്തിനു കൊടുത്തിട്ടില്ല എന്ന്. ഇപ്പോൾ കോണ്‍ഗ്രസ്സ് ഭരിക്കുന്നു. അതിനു മുൻപ് 5 വർഷം മാർക്സിസ്റ്റ് ഭരിച്ചു. അതിനു മുൻപ് കോണ്‍ഗ്രസ്സ്. ഈ സമയത്തൊക്കെ ബെഞ്ചിനു വേണ്ടിയുള്ള സമരം നടക്കുന്നു. പക്ഷെ ഒരൊറ്റ സർക്കാരും വേണം എന്ന് വിചാരിച്ചു ഒന്നും ചെയ്തിട്ടില്ല. വേണ്ടതെല്ലാം ചെയ്തു എന്ന് ഓരോ മുഖ്യ മന്ത്രിയും പറഞ്ഞു. ജനങ്ങളെ എങ്ങിനെയാണ് ഇവർക്ക് ഇങ്ങിനെ ചതിക്കാനും വഞ്ചിക്കാനും കബളിപ്പിക്കാനും കഴിയുന്നത്?   
രണ്ടു വർഷം മുൻപ് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റ്‌ ഇടുന്നു. അന്ന് പറഞ്ഞതിൽ നിന്നും ഒരു വ്യത്യാസവും വന്നിട്ടില്ല.



THURSDAY, OCTOBER 17, 2013


HIGH COURT BENCH-TRIVANDRUM

കോഴിക്ക് മുല വരുന്നു എന്നൊരു ചൊല്ലുണ്ട്.അതാണ്‌ തിരുവനന്തപുരത്തെ ഹൈ ക്കോടതി ബെഞ്ചിന്റെ ഗതി. കഴിഞ്ഞ പത്തു പതിനഞ്ചു വർഷമായി തിരുവനന്തപുരത്തു കാരും കേരളത്തിലെ തെക്കൻ ജില്ലകളിലെ ജനങ്ങളും നിരന്തരമായി ഉന്നയിക്കുന്ന ഒരു ആവശ്യമാണ്‌ ഹൈക്കോടതി ബെഞ്ച്‌ എന്നുള്ളത്. പക്ഷെ മുല കുടിക്കാൻ കാത്തിരിക്കുന്ന കോഴിക്കുഞ്ഞുങ്ങളെ പ്പോലെ പതിറ്റാണ്ടുകളായി  കാത്തിരിക്കുകയാണ് പാവം ജനങ്ങൾ.

എല്ലാ ഭരണാധികാരികളും നേതാക്കളും തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ചിന്റെ ആവശ്യകതയെപ്പറ്റി വാ തോരാതെ സംസാരിക്കുകയാണ്.പക്ഷെ കാര്യം മാത്രം നടക്കുന്നില്ല. പല രീതിയിലുള്ള സമരങ്ങൾ  നടന്നു. മൂന്നാല് വർഷങ്ങളായി അനിശ്ചിത കാല സമരം തുടരുകയാണ്.മുഖ്യ മന്ത്രി പറയുന്നു ഇവിടെ ബെഞ്ച്‌ വേണമെന്ന്. മന്ത്രിമാർ എല്ലാവരും അത് തന്നെ പറയുന്നു. കേന്ദ്ര മന്ത്രി ശശി തരൂർ തീർത്തും പറയുന്നു  ഇത് കൊണ്ട് വരും എന്ന്.അദ്ദേഹം തിരുവനന്തപുരത്തെ പാർലമെൻറ് അംഗം കൂടിയാണ്.പ്രധാന മന്ത്രി പറയുന്നു ഇതാവശ്യമാണ് അനുഭാവ പൂർവ്വം പരിഗണിക്കാമെന്ന്. കേന്ദ്ര നിയമ  മന്ത്രി കബിൽ സിബാളും അത് തന്നെ പറയുന്നു.

"ഇ..പ്പം ...  ശരിയാക്കിത്തരാം".  ഇവർ എല്ലാവരും ഒരേ പോലെ കാലാ കാലങ്ങളായി  പറയുന്നത് ഇതാണ്.  കുതിരവട്ടം പപ്പു  പറഞ്ഞത് പോലെ. പക്ഷെ ഇടയ്ക്കിടെ ഇവരെല്ലാവരും ഇതും കൂടി പറയും.   "ആ ചെറീ ീ ീ.. .യേ  സ്ക്രൂ ഡ്രൈവർ ഇങ്ങെടുക്കിൻ", "ആ ചെറീ ീ ീ.. ..യേ    സ്പാനർ  ഇങ്ങെടുക്കിൻ" എന്ന്. പക്ഷെ ഈ ചെറീയേ  സ്ക്രൂ ഡ്രൈവറും,  ചെറീയേ സ്പാനറും  മൈദീന്റെ    കയ്യിലല്ല  ഇരിക്കുന്നത്. ഇവിടെ  അത് കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ കയ്യിൽ ആണ് ഇരിക്കുന്നത്. അതെടുത്തു കൊണ്ട് വരാനാണ് ഇവർ  നമ്മളോട് പറയുന്നത്. എങ്ങിനെ നടക്കും? ചീഫ് ജസ്റ്റീസ് ആണെങ്കിൽ നമ്മൾ ചോദിച്ചാൽ അത്  തരുകയുമില്ല.

തിരുവനന്തപുരത്തെ ബെഞ്ചിനു വേണ്ടി   അനേകം അനുകൂല വാദമുഖങ്ങൾ ആണ് ഈ നേതാക്കളെല്ലാം ഉയർത്തുന്നത്.
1. തലസ്ഥാനം ആണ്
2.ഏറണാകുളത്തു കേസിന് പോകാനായി ഓരോ വർഷവും 3 കോടി രൂപയാണ് സർക്കാരിന് വണ്ടിക്കൂലിയും ചിലവും ആയി നഷ്ട്ടം ആകുന്നത്.
3.തെക്കൻ ജില്ലകളിലെ ജനങ്ങൾക്ക്‌ ഇത് വളരെ സഹായകം ആണ്.
4. തൊട്ടടുത്ത സംസ്ഥാനങ്ങളിൽ, തമിഴ് നാട്ടിൽ മദുരയിലും കർണാടകത്തിൽ ധർവാദിലും ബെഞ്ചുകൾ ഉണ്ട്.

ഇങ്ങിനെ പലതും. പക്ഷെ കാര്യം മാത്രം നടക്കുന്നില്ല. കാര്യത്തോട് അടുക്കുമ്പോൾ അവർ പറയും ആ ചെറീയേ  സ്ക്രൂ ഡ്രൈവറും സ്പാനറും കൊണ്ട് വരാൻ.

കള്ളനെയും കൊള്ളക്കാരനെയും  കൊലപാതകിയെയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കി കൊണ്ട്  സുപ്രീം കോടതി വിധി വന്നു.  ഉടൻ കൊണ്ടു വന്നു ആ സുപ്രീം കോടതി വിധിയെ മറി കടക്കാനുള്ള ഓർഡിനൻസ്. ഭരണ ഘടനാപരമായി നില നിൽക്കില്ല എന്നിരുന്നിട്ടു കൂടി. പ്രണാബ് മുഖർജി പറഞ്ഞു കൊടുത്തിട്ടായാലും എന്തായാലും രാഹുൽ ഗാന്ധി അത് കീറിക്കളയാൻ പരസ്യമായി പറഞ്ഞത് കൊണ്ട് നാട് രക്ഷപ്പെട്ടു എന്നത് മറ്റൊരു കാര്യം. അത് പോലെ രാഷ്ട്രീയ പാർട്ടികളെ വിവരാകാശ നിയമത്തിൻ കീഴിൽ കൊണ്ട് വരണമെന്ന് മുഖ്യ വിവരാകാശ കമ്മീഷണർ ഉത്തരവിറക്കി. ഇതിനെ ഇല്ലാതാക്കാൻ കേന്ദ്ര മന്ത്രി കബിൽ സിബാൽ നിയമ ഭേദഗതി കൊണ്ട് വന്നു. ഇങ്ങിനെ എന്തെല്ലാം. ഇതെല്ലാം ഈ ജനാധിപത്യ ഇന്ത്യാ മഹാരാജ്യത്ത് നടക്കും. പക്ഷേ തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച്‌ മാത്രം നടക്കില്ല. അതിനു സ്ക്രൂ ഡ്രൈവറും,   സ്പാനറും ഉണ്ടെങ്കിൽ മാത്രമേ നടക്കൂ.

തിരുവനന്തപുരം ബെഞ്ചിനെപ്പറ്റി ഇനി എന്ത് പഠിക്കാനാണ്? എല്ലാവർക്കും എല്ലാം അറിയാം. ഇപ്പോൾ തന്നെ  ബെഞ്ചിനെതിനെതിരെ  കുറെ ആളുകൾ ശക്തമായിരംഗത്ത് വന്നിട്ടുണ്ട്.  ഭരണ ഘടനാപരമായി നില നിൽക്കില്ല എന്ന  വാദം ആണ് പ്രധാനം. ഇതൊക്കെ കുറെ നാളുകൾ ആയി നമ്മൾ കേൾക്കുന്നുണ്ടല്ലോ. ഭരണ ഘടനാപരമായി നിലനിൽക്കാത്ത സാധനം എങ്ങിനെ കേന്ദ്രത്തിൽ  ഓർഡിനൻസ് ആയി വന്നു? ഇവിടെ സത്യം എന്താണെന്ന് എല്ലാവർക്കും  അറിയാം. കക്ഷികളുടെ കയ്യിൽ  നിന്നും ഏറണാകുളം വക്കീലന്മാർക്ക്മാത്രമായി ഇപ്പോൾ കിട്ടുന്ന പണത്തിൽ  കുറവ് വരും. അതായത് തനിപ്പിടി നടിക്കില്ല. കുറെ തിരുവനന്തപുരത്തെ വക്കീലന്മാർ കൂടി കൊണ്ട് പോകും. അതാണ്‌ എതിർപ്പിന്റെ  ഒരേ ഒരു കാരണം. ഏതു വക്കീൽ  കൊണ്ട് പോയാലും ജനത്തിന് തുല്യമാണ്. പക്ഷേ  വണ്ടിക്കൂലിയും സമയവും മറ്റും ലാഭം ആകുമെന്ന് ഒരു മെച്ചം ഉണ്ട് തിരുവനന്തപുരത്തായാൽ. പിന്നെ കൊമ്പറ്റീഷൻ വരുമ്പോൾ റേറ്റ് കുറയും എന്നൊരു ന്യായമായ  സാധ്യതയും. അധികാര വികേന്ദ്രീകരണത്തിന് ജഡ്ജിമാർക്കും താൽപ്പര്യം കാണില്ലായിരിക്കും. കൂടുതൽ കാരണങ്ങൾ   പറഞ്ഞാൽ അത് കോടതി അലക്ഷ്യം ആകും. 

പക്ഷെ ആ ലോബി ശക്തമാണ്. അവരെ മറി കടക്കാൻ കഴിയില്ല എന്നാണു തോന്നുന്നത്. കാരണം ഒന്നേ ഉള്ളൂ.അതിനുള്ള താൽപ്പര്യം അധികാരികൾക്ക് ഇല്ല എന്നുള്ളത്.

ഏതായാലും തിരുവനന്തപുരം ബെഞ്ച്‌ അനുകൂലികൾ സ്ക്രൂ ഡ്രൈവറും,   സ്പാനറും തപ്പി നടക്കട്ടെ.

തിരുവനന്തപുരം കാരൻ  ഒരു സുഹൃത്ത്‌  ഉണ്ട്. രാമഭദ്രൻ ആശാരി.  ഇടയ്ക്കിടെ അവൻ പറയും " ഇനി ഞാൻ തന്നെ ഒരു ബെഞ്ച്‌ പണിഞ്ഞു കൊടുക്കേണ്ടി വരും എന്നാണു തോന്നുന്നത്". അതാകുമോ ദൈവമേ തിരുവനന്തപുരത്തുകാരുടെ ഗതി?

2015 ജൂൺ 22, തിങ്കളാഴ്‌ച

വിജയനും ദാസരും

കമ്മ്യുണിസ്റ്റ് കാര് എന്നും വിദേശ രാജ്യങ്ങളുടെ വിധേയ വിനീതർ ആണ്. കാരണം അവരുടെ തത്വ ശാസ്ത്രം അവിടങ്ങളിൽ നിന്നും വന്നതാണ്. ചൈനയും റഷ്യയും ആണ് അവരുടെ വാഗ്ദത്ത ഭൂമികൾ. അതിൽ ഒരു തർക്കം വന്നതാണ് ഇവർ അടിച്ചു പിരിഞ്ഞ് രണ്ടാകാൻ കാരണം. നേതാക്കളെല്ലാം സി.പി.ഐ. യിൽ ചേക്കേറി. അവർക്ക് അണികൾ ഇല്ല. ( ഇന്നും അങ്ങിനെ തന്നെ) മാർക്സിസ്റ്റ് പാർട്ടിക്ക് നേരെ തിരിച്ച്. അണികൾ ഉണ്ട്. നേതാക്കൾ ഇല്ല.  (ഇന്നും അത് തന്നെ ഗതി.) ഒരു കൂട്ടർ ചൈനയെ തങ്ങളുടെ പിതാവായി സ്വീകരിച്ചു. മാർക്സിസ്റ്റ് പാർട്ടി  അവർ .മാവോയെ ആരാധിച്ചു. രണ്ടാമത്തെ കൂട്ടർ, സി.പി.ഐ.റഷ്യയെ തങ്ങളുടെ പിതാവായി സ്വീകരിച്ചു. ഗൊർബച്ചെവിനെ കുറെ നാൾ കൊണ്ടു നടന്നു. ഗ്ലാസ് നോസ്റ്റ് പെരിസ്ട്രോയിക്ക ഒക്കെ വന്നതിനു ശേഷം അങ്ങേരെ ഉപേക്ഷിച്ചു. ഇപ്പോൾ രണ്ടു പാർട്ടികൾക്കും എടുത്തു പറയാൻ വിദേശ നായകരില്ല. (സ്വദേശത്തും അതാണല്ലോ സ്ഥിതി. അണികളും മാറി- ബംഗാൾ മൊത്തം കൈവിട്ടു പോയി.) പണ്ടത്തെ കാര്യങ്ങൾ ഒക്കെ  മറക്കാതിരിക്കാൻ ചൈന റഷ്യ എന്നൊക്കെ ഇപ്പോഴും പറയുന്നു എന്ന് മാത്രം.

എന്നാലും ചൈനയെ തള്ളി പ്പറയാൻ മാർക്സിസ്റ്റ് പാർട്ടിയ്ക്ക് കഴിയില്ല. അവിടെ നടക്കുന്നതൊക്കെ നല്ലതാണെന്ന് അവർ വിശ്വസിക്കുന്നു. പണ്ട് 1962 ൽ ഇന്ത്യ-ചൈന യുദ്ധം ഉണ്ടായപ്പോൾ അവർ ചൈന പക്ഷക്കാർ ആയിരുന്നു. അതാണ്‌ പാർട്ടിയുടെ രാജ ഭക്തിയും കൂറും. ഇപ്പോഴും അവർ അവിടെ നടത്തുന്നത് പലതും ഇവിടെ പിന്തുടരുന്നു   എന്നത് നമുക്ക് മനസ്സിലാക്കാം.

ചൈനയിൽ പട്ടിയിറച്ചി തീറ്റ ഉത്സവം എല്ലാ വർഷവും ആഘോഷിക്കുന്നു. 2015 ലേത്  "യെലിൻ പട്ടിയിറച്ചി മത്സരം-2015" ആണ്.  മധ്യ ചൈനയിലെ  ഗുവാങ്ങ്ചി  പ്രവിശ്യയിലെ യെലിൻ നഗരത്തിൽ ആണ് എല്ലാ വർഷവും പട്ടി-പൂച്ച യിറച്ചി ഉത്സവം നടക്കുന്നത്. വീടുകളിൽ നിന്നും മോഷ്ട്ടിച്ച ആയിരക്കണക്കിന് വളർത്തു മൃഗങ്ങളെ ആണ് ഈ ഉത്സവത്തിൽ കൊല്ലുന്നതും തിന്നുന്നതും. ഈ വർഷത്തെ ഉത്സവം ഇന്ന് ജൂണ്‍ 22 നാണ് തുടങ്ങുന്നത്.

ചൈനയിലെ  പട്ടിയിറച്ചി ഉത്സവത്തിന്‌ മുന്നോടിയായിട്ടാണ് കേരളത്തിൽ ഇവർ പശുവിറച്ചി ഉത്സവം നടത്തിയത്.  മാർക്സിസ്റ്റ് പാർട്ടിയുടെ യുവജന സംഘടന  ഡി വൈ.എഫ്.ഐ. വളരെ ഉത്സാഹത്തോടെയാണ് കേരളത്തിൽ അങ്ങോളമിങ്ങോളം ബീഫ് ഫെസ്റ്റിവൽ നടത്തിയത്. വിജയൻറെ ദാസർ എല്ലാവരും സന്തോഷമായി പങ്കെടുക്കുകയും ചെയ്തു.  

പശുവിറച്ചി ഉത്സവത്തിന്റെ ദൃശ്യങ്ങൾ നോക്കാം.


     Image result for beef festival by dyfi in kerala                                      Image result for beef festival by dyfi in kerala             Image result for beef festival by dyfi in kerala



ഇനി നമുക്ക് പട്ടിയിറച്ചി ഉത്സവത്തിൻറെ                        ചിത്രങ്ങൾ നോക്കാം.

Cruel: An investigation fround one of China's bloodiest 'meat festivals' - where thousands of stolen cats and dogs are slaughtered - will still go ahead in the city of Yulin (pictured) even though the local government 'banned' it



Cruel: The Yulin dog meat festival first began in 2010 and takes place in Guangxi province each year


Mistreated: After agreeing to sell the cat to Peter Li, the slaughterhouse worker hooked it by its neck (pictured) to place it in a wire cage for him



1.



It is legal to eat dogs in China and the country has no law protecting the welfare of pets, but its Ministry of Agriculture has strict rules which require cats and dogs to have 'health certificates' before they are transported



എന്താണ് ഇവർ തമ്മിൽ വ്യത്യാസം? പട്ടിയും പൂച്ചയും പശുവും.

പട്ടിയിറച്ചി ഉത്സവത്തിന്‌ എതിരെ ലക്ഷക്കണക്കിന്‌ ആളുകൾ പ്രതിഷേധവുമായി രംഗത്ത് വന്നു കഴിഞ്ഞിരിക്കുന്നു. 

2015 ജൂൺ 21, ഞായറാഴ്‌ച

ബ്യൂറ്റി റ്റിപ്പ്


നാല് ബദാം വെള്ളത്തിൽ കുതിർത്തു ..............

കുട്ടികൾക്ക്   കൊടുക്കാനായിരിക്കും. വളർച്ചയ്ക്ക് അത്യുത്തമം. പ്രോട്ടീൻ വിറ്റാമിൻ,മിനറൽ  എല്ലാം അടങ്ങിയത്. കിലോയ്ക്ക് 400 രൂപയുണ്ടെങ്കിലും വലിയ വീട്ടിലെ കുട്ടികൾക്ക് കഴിയ്ക്കാമല്ലൊ.

നാല് ബദാം വെള്ളത്തിൽ കുതിർത്തു ..............

അതോ പ്രായമായവർക്കാണോ? പ്രമേഹത്തിന് നല്ലത്. കൊളസ്ട്രോൾ കുറയ്ക്കും. CVD യ്ക്ക് നല്ലത്.  


എന്തിനാണെന്നു നോക്കാം.





ഒരു ബ്യുട്ടീഷ്യൻ ആന്റി മറ്റുള്ള ആന്റിമാർക്ക് പറഞ്ഞു കൊടുത്ത ടിപ്പ് ആണ് ഇത്. ഒരു പ്രചുര പ്രചാരമുള്ള മാസികയിൽ വന്നത്. ഒരു നേരത്തെ ആഹാരത്തിന് ജനം വിഷമിക്കുമ്പോൾ ആണ് ആന്റി ഈ ബുദ്ധി പറഞ്ഞു കൊടുക്കുന്നത്. ആന്റിമാർ ആ ഭാഗം ഏതായാലും സൌന്ദര്യ പൂർണമാക്കട്ടെ. 

2015 ജൂൺ 20, ശനിയാഴ്‌ച

ആംബുലൻസ്

ആംബുലൻസിന്റെ വേഗത നിയന്ത്രണത്തിൽ ആണ് ഇപ്പോൾ തർക്കം ഉടലെടുത്തിരിയ്ക്കുന്നത്.  പ്രത്യേക പരിഗണന ഇവയ്ക്കു വേണ്ടെന്നും മറ്റു വാഹനങ്ങൾക്ക് നിശ്ചയിച്ച  വേഗത നിയന്ത്രണം ഇവർക്കും ബാധകം ആണെന്നുമാണ് ഡി.ജി.പി. പറയുന്നത്. മറിച്ചാണ് വേണ്ടത് എന്നും അതിനു കേന്ദ്ര നിയമം ഉണ്ടെന്നും എ.ഡി.ജി.പി. ആയ   ട്രാൻസ്പോർട്ട് കമ്മീഷണറും.

ഇപ്പോൾ കാർ, എൽ.എം.വി. എന്നിവയ്ക്ക്    അനുവദനീയമായ   വേഗത 90, 85, 80 കിലോ മീറ്റർ ആണ് നാലു വരി, ദേശീയ പാത, സംസ്ഥാന പാത എന്നിവിടങ്ങളിൽ. നഗര പരിധി, മറ്റു റോഡുകൾ ഇവയിൽ  അതിൽ  കുറവും ആണ്. ആംബുലൻസ് എൽ.എം.വി. വിഭാഗത്തിൽ വരും. അപ്പോൾ മേൽപ്പറഞ്ഞ വേഗതയിൽ മാത്രമേ പോകാൻ കഴിയുകയുള്ളൂ.  അത്യാസന്ന നിലയിൽ ഉള്ള ഒരു രോഗിയുമായി ഈ നിയന്ത്രിത വേഗതയിൽ പോകണം എന്നു പറയുന്നത് പ്രായോഗികമല്ല. എത്രയും പെട്ടെന്ന് വൈദ്യ സഹായം ലഭ്യമാക്കുകയോ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുകയോ ചെയ്ത്  മരണ വക്ത്രത്തിൽ നിന്നും മനുഷ്യനെ രക്ഷിയ്ക്കുക  എന്നതാണ് ഒരേ ഒരു ചിന്ത.  എല്ലാവരുടെയും ആവശ്യവും  അത് മാത്രമാണ്.  ഒരു ജീവൻ  അവിടെ തുലാസിൽ നിൽക്കുകയാണ്.  അങ്ങിനെയുള്ള സന്ദർഭത്തിൽ  സ്പീഡോമീറ്ററിൽ കണ്ണും നട്ട് 90 കടക്കുന്നുണ്ടോ എന്ന് നോക്കി വണ്ടി ഓടിക്കുക എന്നത്  ഒട്ടും പ്രായോഗികമല്ല. ചിലപ്പോൾ വേഗത അൽപ്പം കൂടി എന്നിരിക്കും. പല സ്ഥലങ്ങളിലും ഈ 90 ഉം 80 ഉം ഒന്നും എത്താൻ കഴിയില്ല എന്നതാണ് വസ്തുത.

ആംബുലൻസുകളെ വേഗ പരിധിയിൽ കൊണ്ടു വരുന്നത്  ജീവൻ രക്ഷിക്കുക എന്ന ലക്ഷ്യത്തെ ബാധിക്കും എന്ന് നിസ്സംശയം പറയാം. അതിനാൽ ആംബുലൻസുകൾക്ക് ഇളവു അനുവദിയ്ക്കുക തന്നെ വേണം. അപകടം ഒഴിവാക്കാനാണല്ലോ  വേഗത നിയന്ത്രിക്കണം എന്ന് പറയുന്നത്. അതിനായി മറ്റു പല കാര്യങ്ങളും ചെയ്യാൻ കഴിയും. കൂടിയ  വേഗതയിലും  സുരക്ഷിതമായി വാഹനം ഓടിയ്ക്കാൻ പ്രത്യേകം പരിശീലനം നൽകിയ  ഡ്രൈവർമാരെ മാത്രമേ  നിയോഗിക്കാവൂ എന്നൊരു നിബന്ധന കൊണ്ട് വരണം. അതിനായി ആംബുലൻസ് ഡ്രൈവർ എന്നൊരു വിഭാഗത്തിലായി  ലൈസൻസും ബാഡ്ജും  നൽകണം. വർഷത്തിൽ ഒരിക്കൽ അവരുടെ കാഴ്ചയും ശാരീരിക ക്ഷമതയും പരിശോധിച്ച്  ഉറപ്പു വരുത്തുകയും വേണം. അവരുടെ മറ്റു കാര്യങ്ങളുടെ ഉത്തരവാദിത്വം ആംബുലൻസിൻറെ ഉടമസ്ഥർക്ക് ആയിരിക്കണം.  നിശ്ചിത മാന ദണ്ഡങ്ങൾ ഉള്ള വാഹനങ്ങൾക്ക് മാത്രമേ ആംബുലൻസ് ആയി ലൈസൻസ് നൽകാവൂ.  ആംബുലൻസുകളുടെ  എഞ്ചിൻ എപ്പോഴും   കാര്യക്ഷമ മായിരിക്കണം.   അതിനായി   ഓരോ വർഷവും സർക്കാർ  പരിശോധന നടത്തുകയും വേണം. എല്ലാ ആംബുലൻസിന്റെയും അതിൻറെ ഡ്രൈവറുടെയും വിവരങ്ങൾ കൃത്യമായി ട്രാഫിക്ക് പോലീസിൻറെ കൈവശം ഉണ്ടായിരിക്കണം. ഒരു ആംബുലൻസ് രോഗിയുമായി പുറപ്പെടുമ്പോൾ ആശുപത്രി അധികൃതരോ ഡ്രൈവറോ , പുറപ്പെടുന്നതും എത്തുന്നതുമായ സ്ഥലം പോലീസിനെ അറിയിച്ചിരിക്കണം.   അതിനായി ഒരു മൊബൈൽ ഫോണ്‍ ആപ്പ് പോലീസിനു തയ്യാറാക്കാൻ വളരെ എളുപ്പമാണ്. വേണമെങ്കിൽ ജി.പി.എസ് . നിർബ്ബന്ധ മാക്കുകയും ചെയ്യാം.

ഒരു കാര്യം കൂടി . 25 വർഷത്തിനു ശേഷം ആണ് 2015 ൽ  പരമാവധി വേഗതാ പരിധി പരിഷ്ക്കരിച്ച് അത്  90, 85, 80 കിലോ മീറ്റർ എന്ന്  ആക്കിയത്. ഇന്നത്തെ റോഡിന്റെ സ്ഥിതിയും ഗതാഗതവും  കണക്കാക്കിയാണ് അത് നിശ്ചയിച്ചത്. അമിത വേഗതയ്ക്ക്  ഈ പരിധി കൊണ്ടു വന്നത്  അപകടം കുറയ്ക്കാനായി   മാത്രം ആണല്ലോ. ഒന്നോ രണ്ടോ   ആംബുലൻസുകൾ അൽപ്പം  വേഗത കൂട്ടി ഓടിയാൽ നിരത്തുകളിൽ ഒരു അപകടവും സംഭവിക്കാൻ പോകുന്നില്ല. കാരണം  സൈറനും ബീക്കണ്‍ ലൈറ്റുമായി പോകുന്ന  ഇവയെ മനസ്സിലാക്കാൻ മറ്റു  വാഹന ഡ്രൈവർമാർക്ക് എളുപ്പം  കഴിയുന്നുണ്ട്. അവർ വഴി മാറി  ക്കൊടുക്കുന്നുമുണ്ട്.   അതിനാൽ കാര്യം മനസ്സിലാക്കി തർക്കം അവസാനിപ്പിച്ച് ആംബുലൻസുകൾക്ക് വേഗത നിയന്ത്രണ ഇളവ് നൽകുക തന്നെ വേണം.

2015 ജൂൺ 18, വ്യാഴാഴ്‌ച

പുസ്തകം

പള്ളിക്കൂടം തുറന്നിട്ട്‌ ദിവസം കുറെ ആയി. ഇത് വരെ പാഠ പുസ്തകങ്ങൾ കുട്ടികൾക്ക് കൊടുക്കാൻ കഴിഞ്ഞിട്ടില്ല. പുസ്തകം അച്ചടിച്ചിട്ടില്ല. പുസ്തകം ഇല്ലാത്തത് കൊണ്ട് കുട്ടികളുടെ  പഠിത്തവും നടക്കുന്നില്ല. അതാണ്‌ സാക്ഷരതയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന നമ്മുടെ കൊച്ചു കേരളത്തിൽ നടക്കുന്നത്.

 പുസ്തകങ്ങൾ അച്ചടിപ്പിക്കാൻ ഏൽപ്പിച്ച  സർക്കാർ സ്ഥാപനത്തിനോട്കുറെ പുസ്തകങ്ങൾ അച്ചടിച്ച ശേഷം അച്ചടി നിറുത്താൻ സർക്കാർ പറഞ്ഞു. അവർ നിറുത്തി. അതിനു ശേഷം ഒരാഴ്ചയായി. പുറത്ത് ഉള്ള സ്വകാര്യ അച്ചടി ശാലകൾക്ക് നൽകാനാണ് ആലോചിയ്ക്കുന്നത്. അങ്ങിനെ ആലോചിച്ചു ബാംഗലോരിൽ ഉള്ള ഒരു അച്ചടിശാലയ്ക്ക് കൊടുക്കാം എന്ന് തീരുമാനിച്ചു. അപ്പോഴാണ്‌ അഴിമതി വിവാദം വരുന്നത്. സ്വകാര്യക്കാരെ സഹായിയ്ക്കാൻ വേണ്ടിയാണെന്ന്. അതോടു കൂടി അതും വേണ്ടെന്നു വച്ചു. ഇനി എന്ത് ചെയ്യണം എന്ന് ആർക്കും അറിഞ്ഞു കൂടാ.

എത്ര ലാഘവ മനോഭാവത്തോടെയാണ് അധികാരികൾ  വിദ്യഭ്യാസത്തെ സമീപിയ്ക്കുന്നത്‌ എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഇത്. ഓരോ വർഷവും പുസ്തകം വേണം എന്ന് എല്ലാവർക്കും അറിയാം. അച്ചടിയ്ക്കാൻ കൊടുക്കുന്നത് കേരള ബുക്സ് ആൻഡ്‌ പബ്ലിഷിംഗ് സൊസൈറ്റി എന്ന് പറയുന്ന സർക്കാർ സ്ഥാപനത്തിനാണ്. ഇത്രയും പുസ്തകം അച്ചടിയ്ക്കുന്നതിന് എത്ര സമയം വേണമെന്നും എല്ലാവർക്കും അറിയാം. എന്നിട്ടുംപറയുകയാണ്‌ അച്ചടിക്കാൻ കൊടുത്ത സർക്കാർ അച്ചടി ശാലയ്ക്ക് അത് പൂർത്തിയാക്കാൻ  സമയം കിട്ടിയില്ല അത്രേ.

പെട്ടെന്നൊരു നിമിഷം വന്നു ചേർന്നതല്ലല്ലോ ഇത്.  ഒരു  പഠന വർഷം തുടങ്ങി ക്കഴിയുമ്പോൾ  അറിയുന്നതാണ് അടുത്ത വർഷം എത്ര പുസ്തകം വേണ്ടി വരും എന്ന്. 1, 3, 5, 7,9 എന്നീ ക്ലാസുകളിലെ പുസ്തകത്തിന്‌ മാറ്റം ഒന്നും വന്നതും ഇല്ല. എന്നിട്ടും സമയത്ത് അച്ചടി തുടങ്ങാനും പൂർത്തിയാക്കാനും അവർ ഒന്നും ചെയ്തില്ല. സമയത്ത് തീരാതെ സ്വകാര്യ പ്രസ്സുകളിൽ കൊടുത്ത് അച്ചടിപ്പിയ്ക്കാനും അതിന്റെ കമ്മീഷൻ പറ്റാനും  ഉള്ള ബുദ്ധി ആയിരുന്നു അവരുടേത്.  കഴിവ് കേടാണിത്. ആദ്യമായി ഉമ്മൻ ചാണ്ടി കുറ്റ സമ്മതം നടത്തുകയും ചെയ്തു. സർക്കാരിന്റെ കഴിവ് കേട് ആണെന്ന്. SSLC . പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചതിന്റെ തെറ്റുകൾ നമ്മൾ കണ്ടതാണല്ലോ.അതിന്റെ സർട്ടിഫിക്കറ്റുകൾഇപ്പോഴും കൊടുത്ത് തീർന്നിട്ടില്ല. അത് മുഴുവൻ തെറ്റുകളും. വിദ്യാഭ്യാസം ഇവർക്ക്കച്ചവടം ആണ്. 

സാധാരണക്കാരും പാവപ്പെട്ടവരുമായ കുട്ടികളോട് മുസ്ലിം ലീഗുകാർ പറയുകയാണ്‌ പുസ്തകത്തിന്റെ  ഫോട്ടോ കോപ്പി എടുക്കാൻ. എത്ര നിരുത്തരവാദിത്വപരമായ ധാർഷ്ട്യം നിറഞ്ഞ നിലപാടാണ്  വിദ്യഭ്യാസ വകുപ്പിന്റെത്.  

2015 ജൂൺ 16, ചൊവ്വാഴ്ച

IIT



" ഇവിടെ ഒരു ഐ.ഐ.ടി. വരും. എ.ഐ.ഐ.എം.എസ്. ന്   നമ്മൾ   സ്ഥലം      കണ്ടു വച്ചിരിയ്ക്കുന്നതും ഈ ജില്ലയിൽ തന്നെ".





ഉമ്മൻ ചാണ്ടി തകർത്തു മുന്നേറുകയാണ്. വേദിയിൽ ആള് കുറവില്ല. കോണ്‍ഗ്രസ്സിലെ അണ്ടനും അടകോടനും എല്ലാം ചാനലുകാര് ഫോട്ടോം പിടിയ്ക്കാൻ വരും എന്നുള്ളത് കൊണ്ട് അലക്കിത്തേച്ച ഉടുപ്പും ചിരിയും ആയി എല്ലാവരും തള്ളിക്കേറി വേദിയിൽ ഇരിപ്പുണ്ട്. 

ഇനി  ഐ.ഐ.റ്റി. കിട്ടാൻ പോകുന്നവരെ  നോക്കാം. അതിനു മുൻപ് സ്ഥലം എവിടെ ആണെന്ന് നോക്കാം. അട്ടപ്പാടി. ആദിവാസി ഊര്. സദസ്സിൽ ഇരിയ്ക്കുന്നത് മുഴുവൻ ആദിവാസികൾ. അവരോടാണ് ഉമ്മൻ പറയുന്നത് നിങ്ങൾക്ക്  ഐ.ഐ.ടി. തരും എന്ന്.





                                                                

2015 ജൂൺ 15, തിങ്കളാഴ്‌ച

നല്ല അമ്മ.

നല്ല ഉപദേശം. നല്ല അമ്മ. 

കോണ്‍ഗ്രസ്സ് കാരുടെ കയ്യിൽ നിന്നല്ലാതെ ഒരു തുള്ളി വെള്ളം വാങ്ങി കഴിയ്ക്കരുത് എന്ന് മകനോട്‌ പറയുകയാണ്‌.

അരുവിക്കര മണ്ഡലത്തിൽ കോണ്‍ഗ്രസ്സിന്റെ സ്ഥാനാർഥി യ്ക്ക് ആണ് അമ്മയുടെ ഈ ഉപദേശം. എത്ര നീചമായ ഒരു നിലപാടാണ് ഈ അമ്മ എടുത്തത്‌? ഇത് അരുവിക്കര മണ്ഡലത്തിലെ യു.ഡി.എഫ്. അല്ലാത്ത ജനങ്ങളെ മുഴുവൻ അധിക്ഷ്പിയ്ക്കുകയാണ് ചെയ്യുന്നത്. അരുവിക്കരയിലെ മറ്റെല്ലാ ജനങ്ങളും കൊലയാളികൾ എന്നല്ലേ ഇതിനർത്ഥം?  അവരെല്ലാം വിഷം കലക്കി കോണ്‍ഗ്രസ്സ് സ്ഥാനാർഥിയെ കൊല്ലാൻ കാത്തിരിയ്ക്കുന്നു എന്നല്ലേ അർത്ഥം? 

എത്ര നികൃഷ്ട്ടമായ ഒരു പരാമർശം ആണ് ആ സ്ത്രീ നടത്തിയത്! ഇങ്ങിനെയാണോ മക്കളെ ഉപദേശിയ്ക്കേണ്ടത്?  മറ്റുള്ളവരുമായി വൈരാഗ്യം വളർത്താനാണോ  അമ്മ മകനോട്‌ പറയേണ്ടത്?അത് അവരുടെ നീചമായ മനസ്സാണ് കാണിയ്ക്കുന്നത്.  ഇപ്പോൾ ശ്രീ ജീ. കാർത്തികേയനോട് ആണ് സഹതാപം തോന്നുന്നത്.  അദ്ദേഹത്തിൻറെ സഹധർമിണി ആയി ഇത്രയും നാൾ കഴിഞ്ഞിട്ടും ശ്രീമതി സുലേഖ  മാനസികമായി ഉയർന്നിട്ടില്ല എന്നും  പൊതു പ്രവർത്തകനും രാഷ്ട്രീയക്കാരനും എങ്ങിനെ പെരുമാറണം എന്ന് ഒട്ടും പഠിച്ചിട്ടില്ല എന്നും ആണ് ഇത് തെളിയിക്കുന്നത്.

കോണ്‍ഗ്രസ്സ് സ്ഥാനാർഥി അമ്മയുടെ ഈ പ്രസ്താവനയ്ക്ക് എതിരെ ഒന്നും പ്രതികരിച്ചു കണ്ടില്ല. അതിനർത്ഥം അദ്ദേഹവും ഇങ്ങിനെ ചിന്തിയ്ക്കുന്നു എന്നാണ്. മാത്രമല്ല. ഇത്രയും നാൾ ഇങ്ങിനെ അല്ലേ  മകനെ പഠിപ്പിച്ച് വളർത്തി ക്കൊണ്ട് വന്നത്?     ഇത് രണ്ടും ഒരു പൊതു പ്രവർത്തകനെ സംബന്ധിച്ചിടത്തോളവും ജനങ്ങൾക്കും വിനാശകരം ആണ്. ഇത്തരത്തിൽ ചിന്തിയ്ക്കുന്ന ഒരു അമ്മയുടെ സ്വാധീനം എന്നും ഈ സ്ഥാനാർഥിയിൽ ഉണ്ടാവുകയും അത് അദ്ദേഹത്തിന്റെ മാനസിക നിലയെയും പ്രവർത്തനത്തെയും ബാധിയ്ക്കുകായും ചെയ്യും.  കൂടെ നിൽക്കുന്ന കുറെ ആളുകളെ മാത്രം സംരക്ഷിയ്ക്കുകയും  യു.ഡി.എഫ്. അല്ലാത്തവരെ ശത്രുക്കളെ പ്പോലെ കാണുകയും ചെയ്യും എന്നത് തീർച്ചയാണ്.  ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരം മനസ്ഥിതി ജനങ്ങൾക്ക്‌ ആകെ ദുരിതം ആണ് വിതയ്ക്കുന്നത്. അതിനാൽ ഇത് ഇവിടെ അവസാനിപ്പിയ്ക്കണം. ഒരു കാരണവശാലും ആ സ്ഥാനാർഥി ജയിയ്ക്കരുത്. അത് അരുവിക്കരക്കാർക്ക് അപമാനമാകും. കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്കും.