2011, ഏപ്രിൽ 6, ബുധനാഴ്‌ച

KERALA ELECTIONS 2011

 സ്ത്രീ പീഡനവും, പെണ്‍ വാണിഭവും, വ്യഭിചാരവും, അഴിമതിയും മാത്രം ആയിരിക്കുന്നു ഈ തിരഞ്ഞെടുപ്പിലും നമ്മുടെ വിഷയങ്ങള്‍. ജനങളുടെ പുരോഗതിയോ, നാടിന്റെ വികസനമോ സ്ഥാനാര്‍ഥി കള്‍ക്കും രാഷ്ട്രീയ പാര്‍ടികള്‍ക്കും ഒരു വിഷയമേ അല്ലാതായിരിക്കുന്നു. പത്ര, ദൃശ്യ മാധ്യമങ്ങളും ഈ വിഷയങ്ങള്‍ സെന്‍സേഷന്‍ ലിസ്  ചെയ്തു ഉയര്‍ത്തിക്കാട്ടുന്നു. ഭൂരിഭാഗം ജനങ്ങളും ഇതില്‍ സംപ് ത്രിപ്തരായ് നില കൊള്ളുന്നു.    ഈ സാഹചര്യത്തില്‍ തിരുവനന്തപുരത്തെ ( തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം മണ്ഡലങ്ങള്‍) സ്ഥാനാര്തികളോട് പത്തു ചോദ്യങ്ങള്‍.

1  തിരുവനന്തപുരത്തെ റോഡുകള്‍ യാത്രയോഗ്യമാക്കുമോ?
secretariat നടയിലെ സമരങ്ങളും പ്രകടനങ്ങളും ഒഴിവാക്കുമോ? 
ഹൈക്കോടതി ബെഞ്ച്‌ കൊണ്ടു വരുമോ?
കുടി വെള്ള പ്രശ്നവും മാലിന്യ നിര്‍മാര്‍ജന പ്രശ്നവും പരിഹരിക്കുമോ?
കായലും, നദിയും, നഗരവും കയ്യേറുന്ന മണല്‍, ഭൂ മാഫിയകളെ   
     അമര്‍ച്ച    ചെയ്യുമോ?
6   തരിശു നിലങ്ങള്‍ കൃഷി ചെയ്യാന്‍ നടപടി എടുക്കുമോ?
7   കളിയിക്കാവിള- പാറശാല   റോഡ്‌ 30  മീടര്‍ വീതിയില്‍ നിര്‍മിക്കുമോ?
8    തകരപ്പരമ്പ് ഫ്ലൈ ഓവര്‍ നിര്‍മിക്കുമോ?
9     നേമം, വേളി, റെയില്‍വേ സ്റെഷനുകള്‍ പൂര്‍തീകരിക്കുമോ?
10   രണ്ടു വര്‍ഷത്തിനകം മേല്‍പ്പറഞ്ഞ കാര്യങ്ങളുടെ 50 ശതാമാനം 
      പുരോഗതി നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജി വക്കാമോ?


  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ