2011, നവംബർ 15, ചൊവ്വാഴ്ച

K.M. Mani's Mining in Sea

അധികാരത്തില്‍ കയറിയാല്‍ പ്രകൃതിയോടു പ്രാകൃതമായി  പെരുമാറുന്നവര്‍ ആണ് അധികം രാഷ്ട്രീയക്കാരും. പ്രപഞ്ചത്തിന്റെ നില നില്‍പ്പ് പ്രകൃതിയുടെ സന്തുലിതാവസ്ഥയില്‍ അധിഷ്ടിതം ആണെന്ന് അറിയാമെങ്കിലും അറിയാത്ത ഭാവം നടിച്ച് വൈരാഗ്യ ബുദ്ധിയോടെ പ്രകൃതിയെ ചൂഷണം ചെയ്യുന്നവര്‍ ആണിവര്‍. വികലമായ മനസ്സിന്റെ സംതൃപ്തിയും വീണു കിട്ടുന്ന സമ്പത്തിന്റെ കനവും ആകാം കാരണങ്ങള്‍. സൈലന്റ് വാലി, ആണവ വൈദ്യുതോല്‍പാദന നിലയങ്ങള്‍, എന്ടോസള്‍ഫാന്‍, ജനിതക വിത്തുകള്‍ തുടങ്ങി പ്രകൃതിക്കും ജീവ ജാലങ്ങള്‍ക്കും ഭാവി തലമുറകള്‍ക്കും നാശം വിതക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക്‌ മുന്നിട്ടിറങ്ങുന്ന ഇവരുടെ മാനസിക നില നമുക്ക് ഊഹിക്കാമല്ലോ? 

ധനകാര്യ മന്ത്രി കെ. എം. മാണി കടലില്‍ നിന്ന് മണല്‍ വാരാനുള്ള ഒരു പദ്ധതിയും ആയി രംഗ പ്രവേശം ചെയ്തിരിക്കുകയാണ്. ഈ മണല്‍ വാരല്‍ സമുദ്രത്തിനും പരിസ്ഥിതിക്കും ഉണ്ടാക്കുന്ന ആഖാതങ്ങളും നാശങ്ങളും എന്താണെന്ന ഒരു ശാസ്ത്രീയ പഠനവും   നടത്തിയിട്ടില്ല. സമുദ്രത്തിലെ ആവാസ വ്യവസ്ഥിതി യെയും ജീവ ജാലങ്ങളെയും ഇത് ഗുരുതരം ആയി ബാധിക്കും. സുനാമി പോലത്തെ കടല്‍ ക്ഷോഭങ്ങള്‍ അടുത്ത കാലത്തായി അധികരിച്ചിട്ടുണ്ടല്ലോ.

കഴിഞ്ഞ  കാലങ്ങളില്‍ ഭാരതത്തിലും പാകിസ്താനിലും വന്‍ തോതില്‍ മനുഷ്യനും സ്വത്തിനും നാശ നഷ്ടം വിതച്ച  cyclone കൊടുങ്കാറ്റും പേമാരിയും മനുഷന്റെ വീണ്ടു വിചാരം ഇല്ലാത്ത പ്രവൃത്തികള്‍ കൊണ്ടു ഉണ്ടായതാണ് എന്ന് ശാസ്ത്ര ലോകം കണ്ടു പിടിച്ചു. ഇന്ത്യാ മഹാ സമുദ്രത്തിനു മുകളില്‍ മനുഷ്യ നിര്‍മിതമായ അന്തരീക്ഷ മലിനീകരണം ആണിതിന് കാരണം എന്ന് തെളിഞ്ഞു. 

കടലില്‍ നിന്നുമുള്ള മണല്‍ വാരല്‍ പാരിസ്ഥിക പ്രശ്നങ്ങള്‍ ഉണ്ടാക്കുമോ   എന്നൊന്നും നോക്കാതെ വെറുതെ പ്രഖ്യാപനങ്ങള്‍ നടത്തുന്നത് ശാസ്ത്രത്തോടും മനുഷ്യനോടും പ്രപഞ്ചത്തോടും ഉള്ള വെല്ലു വിളി ആണ്.

കഴിഞ്ഞ  സര്‍ക്കാര്‍ തുടങ്ങി വച്ച അണക്കെട്ടുകളിലെ മണല്‍ വാരി തീര്‍ന്നിട്ട്  പോരേ കടലിലേക്ക്‌ ഇറങ്ങാന്‍?

"മരങ്ങള്‍ ഇല്ലാതെയും കടലില്‍ ധാരാളം മഴ പെയ്യുന്നുന്ടല്ലോ പിന്നെ വനത്തിന്റെ ആവശ്യം എന്താണ് . മരമെല്ലാം വെട്ടി വിറ്റു കൂടെ? " എന്ന്  ചോദിച്ച മഹാരഥന്മാര്‍ ഭരിച്ചിരുന്ന നാടാണിത്. അത് പോലെ എന്തെങ്കിലും ഒരു ചോദ്യം പരിസ്ഥിതി സ്നേഹികള്‍ക്ക്  ഇവിടെയും പ്രതീക്ഷിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ