2012, ഒക്‌ടോബർ 16, ചൊവ്വാഴ്ച

Exploitation by Drugs Companies



ജീവന്‍ രക്ഷാ മരുന്നുകള്‍ ഉള്‍പ്പടെയുള്ള മരുന്നുകളുടെ വില കുതിച്ചുയരുന്നു. സുപ്രീം കോടതി യുടെ നിര്‍ദേശം കാറ്റില്‍ പറത്തിയാണ് കമ്പനികള്‍ വില കൂട്ടുന്നത്‌. ജനങ്ങളെയും കോടതിയും കബളിപ്പിക്കാനായി സ്വകാര്യ കുത്തക മരുന്ന് കമ്പനികള്‍ ഒരു മരുന്നില്‍ ഒട്ടും ആവശ്യം ഇല്ലാത്ത മറ്റേതെങ്കിലും ഒരു മരുന്നു കൂടി ചേര്‍ത്ത്, വില കൂട്ടി, നിയന്ത്രണത്തെ മറി കടക്കുന്നു. അത്തരം കപട മരുന്നുകള്‍ യഥേഷ്ടം നിര്‍ദേശിക്കാന്‍, മരുന്നു കളുടെ കൂടെ വരുന്ന ലഘു ലേഖ പോലും വായിക്കാന്‍ താല്‍പ്പര്യം ഇല്ലാത്ത കുറെ ഡോക്ടര്‍മാരും. ഇത്തരം മരുന്നുകള്‍ കുറിച്ച് കൊടുക്കില്ല എന്നൊരു മനുഷ്യത്വ പരം ആയ നിലപാട് ഡോക്ടര്‍മാര്‍ എടുത്താല്‍ മരുന്ന് കമ്പനികള്‍ രോഗികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാം. മരുന്ന് കമ്പനികളുടെ  സമ്മാന പ്പൊ തികളായും    സൌകര്യങ്ങളായും അവര്‍ നല്‍കുന്ന   പ്രലോഭ നങ്ങളെ   അതിജീവിക്കാനുള്ള ആര്‍ജവം ഡോക്ടര്‍മാരും അവരുടെ സംഘടന യായ ഐ.എം.എ. യും കാണിക്കണം.

5000 കോടി രൂപയുടെ മരുന്ന് വര്ഷം തോറും കച്ചവടം ചെയ്യുന്ന കേരളത്തില്‍ സര്‍കാരിന്റെതായി  ഒരു  മരുന്ന് ഫാക്ടറി ഉണ്ട്. കേ രള സ്റ്റേറ്റ് ഡ്രഗ്സ് & ഫര്‍മസുടികല്‍സ്. കേരളത്തിന്‌ ആവശ്യം ഉള്ളത്ര മരുന്നുകള്‍ ഇവിടെ നിര്‍മ്മിക്കാന്‍  കഴിയും. വ്യവസായ വികസനത്തിനായി എമെര്‍ജിംഗ് കേരള യില്‍ ഭിക്ഷാ പാത്രവും ആയി നടന്ന കേരള ത്തിനു സ്വന്തം മരുന്ന് ഫാക്ടറി ഉണ്ടായിട്ടു കൂടി ആവശ്യത്തിനു മരുന്നുല്‍പാദിപ്പിക്കുവാന്‍ കഴിയുന്നില്ല എന്നത് നമ്മുടെ താല്പ്പര്യ ക്കുറവു ഒന്ന് കൊണ്ടു മാത്രം ആണ്. സര്‍ക്കാര്‍ അധീനതയിലുള്ള ആശുപത്രികളിലും മെഡിക്കല്‍ സ്റൊരുകളിലും  കൂടി മരുന്ന് വിതരണം ചെയ്യാം. അങ്ങിനെ വന്‍കിട കുത്തക മരുന്ന് കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാം.

 കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ അതീവ ശ്രധാലു ആയ ആരോഗ്യ മന്ത്രി ഇതൊന്നും അറിയുന്നില്ല എന്ന് വിശ്വസിക്കുക പ്രയാസം. എന്നാലും ജന ക്ഷേമത്തെ മുന്‍ നിര്‍ത്തി പാവപ്പെട്ട രോഗികള്‍ക്ക് വേണ്ടി മന്ത്രി എന്തെങ്കിലും അടിയന്തിരമായി ചെയ്യും  എന്ന് പ്രതീക്ഷിക്കാം.  ഫയര്‍ ബ്രാന്‍ഡ് നേതാക്കള്‍ ആണ് ആലപ്പുഴ യിലെ എം.എല്‍.എ. യും എം.പി.യും. അവരുടെ നാട്ടി ലെ ഫാക്ടറിയുടെ കാര്യം ആയതു കൊണ്ടു  ഇക്കാര്യം അവരും ശ്രദ്ധി ക്കും എന്ന് പ്രതീക്ഷിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ