2012 ഒക്‌ടോബർ 28, ഞായറാഴ്‌ച

New Central Ministers from Kerala



     കേന്ദ്ര  മന്ത്രി എന്നാല്‍ രാഷ്ട്രത്തിന്റെ പൊതു സ്വത്താണ്. ഭാരത ത്തിന്റെ മൊത്തം കാര്യങ്ങള്‍ നോക്കെണ്ട്ടവര്‍. സ്വന്തം സംസ്ഥാനം, സ്വന്തം നാട് എന്നീ സങ്കുചിത ക മനസ്തിതിക്ക് അതീതമായി വളരെണ്ട്ടവര്‍. ഈ തത്വത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവരും  അത് പ്രാവര്‍തികം ആക്കുന്നവരും ആണ് കേരളത്തില്‍ നിന്നും ഇപ്പോള്‍ കേന്ദ്ര മന്തി സഭയില്‍ ഉള്ളവരും പൂര്‍വ കാല മന്ത്രിമാരും. ഇതിനു ഒരു അപവാദം ശ്രീ ഓ. രാജഗോപാല്‍ മാത്രം ആണ്. കേരളത്തില്‍ റെയില്‍വേ വികസനം എന്തെങ്കിലും വന്നിട്ടുന്റെങ്കില്‍ അത് അദേ ഹത്തിന്റെ പ്രത്യേക താല്‍പ്പര്യം ഒന്ന് കൊണ്ടു മാത്രം ആണെന്ന് കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പറയുന്നുണ്ട്. അദ്ദേഹം ഭരണ ഘടനാ ലന്ഘനം നടത്തിയാണോ ഇതൊക്കെ ചെയ്തത് എന്ന്  വിദഗ്ധര്‍ തീരുമാനിക്കട്ടെ.

 മന്ത്രി സഭാ പുന സംഘടനയില്‍ കേരളത്തില്‍ നിന്നും രണ്ടു പ്രഗല്‍ഭര്‍  കൂടി കേന്ദ്ര  മന്ത്രി സഭയില്‍ എത്തുന്നുണ്ട്.  ശ്രീ ശശി തരൂര്‍, ശ്രീ കൊടിക്കുന്നില്‍ സുരേഷ്. വിഴിഞ്ഞം തുറമുഖം,റെയില്‍വേ വികസനം, ഗള്‍ഫ്  വിമാന സര്‍വീസ് തുടങ്ങി കേരളത്തിന്‌  അര്‍ഹമായ അനേകം കാര്യങ്ങള്‍ ത്രിശങ്കു സ്വര്‍ഗത്തില്‍ ആണ്‌. സ്വന്തം സംസ്ഥാനത്തിന് പ്രത്യേക പരിഗണന നല്‍കി കീഴ് വഴക്കം തെറ്റിക്കണം എന്ന് പറയുന്നില്ല. പക്ഷെ അര്‍ഹത പ്പെട്ട കാര്യങ്ങള്‍ സമയ ബന്ധിതം ആയി തീര്‍ക്കാന്‍ പുതിയ മന്ത്രിമാര്‍ ശ്രമിക്കണം എന്ന് കേരളത്തിലെ നിസ്സഹായരായ ജനങ്ങള്‍ ആഗ്രഹിക്കുന്നു.

1 അഭിപ്രായം:

  1. കൊടിക്കുന്നിലിനു തൊഴില്‍ വകുപ്പ് എന്ത് ചെയ്യാന്‍? ശശി തരൂരിന് എന്തെങ്കിലും ചെയ്യാന്‍ മനസ്സുണ്ട് പക്ഷെ പ്രോജക്റ്റ് കൊണ്ട് വരണം സമര്‍പ്പിക്കണം അദ്ദേഹം സാമ്ക്ഷന്‍ ചെയ്യാന്‍ പറ്റും പക്ഷെ ഇവിടെ കൊണ്ഗ്രസുകാര്‍ക്ക് അദ്ദേഹം അങ്ങിനെ ഷൈന്‍ ചെയ്യണ്ട എന്നാ ഒരു നിലപാട് ആണ് , ഒരു കുന്തവും നമ്മള്‍ പ്രതീക്ഷിക്കേണ്ടതില്ല

    മറുപടിഇല്ലാതാക്കൂ