2012, ഡിസംബർ 28, വെള്ളിയാഴ്‌ച

SECRETARIAT BEAUTIFICATION

കേരള ത്തിന്റെ  ഭരണ സിരാ കേന്ദ്രം ആയ  തിരുവനന്തപുരത്തെ സെക്രടറി യേറ്റിന്റെ മുന്നിലുള്ള പുല്‍ത്തകിടിയില്‍ പണ്ടൊരു "സ്വാത ന്ത്ര്യ സമര സ്മാരകം" കുഴി കുത്തി ഉണ്ടാക്കിയിരുന്നു. അത് നികത്തി അവിടം പൂന്തോട്ടം ആക്കാനുള്ള തീരുമാനം നന്നായി.വിശാലമായ ധാരാളം സ്ഥലം സെക്രട്ടറി യേറ്റി നു മുന്നില്‍ ഉണ്ട്. ഇത്രയധികം സ്ഥലം പൂന്തോട്ടവും പുല്‍ ത്തകിടിയുമായി മാത്രം ഉപയോഗിക്കാതെ അവ നില നിര്‍ത്തി ക്കൊണ്ടു തന്നെ കൂടുതല്‍ പ്രയോജനകരം ആയി ഉപയോഗപ്പെടുത്താന്‍ കഴിയും.

വികലമായ സൌന്ദര്യ സങ്കല്പം ഉള്ളവരും സൌന്ദര്യ ബോധം തന്നെ ഇല്ലാത്തവരും അധികാരത്തില്‍ വരുന്നത് കൊണ്ടു അവിടെ  ഭാവിയില്‍ കെട്ടിടങ്ങള്‍ ഉയരാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആകില്ലല്ലോ. മുഖ്യ മന്ത്രി ഉള്‍പ്പടെയുള്ള മന്ത്രിമാരുടെ വര്‍ണ്ണ  ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഫ്ലെക്സ് ബോര്‍ഡുകള്‍ മതിലിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നിരത്തി മനോഹരമായ സെക്രട്ടേറി യറ്റ് മന്ദിരത്തെ വിരൂപം ആക്കുന്നതാണല്ലോ ഇവരുടെ സൌന്ദര്യ ബോധം. സിനിമ നടികളുടെ അല്‍പ്പ വസ്ത്രം കൊണ്ടു ശരീരം പ്രദര്‍ശിപ്പിക്കുന്ന ഗ്ലാമര്‍ പടങ്ങളുടെ  പോസ്ററുകള്‍ നാളെ ഇവിടെ കണ്ടാലും  നാം അത്ഭുത പ്പെടെന്ടതില്ല.

ഒരു ഭൂഗര്‍ഭ പാര്‍കിംഗ് ഏരിയ ക്ക് അനുയോജ്യം ആണീ സ്ഥലം. മനോഹരമായ പൂന്തോട്ടതിനടിയില്‍ മുഴുവന്‍ കാര്‍ പാര്‍കിങ്. സര്‍ക്കാര്‍ വാഹനങ്ങളും ഉദ്യോഗസ്ഥരുടെ സ്വകാര്യ വാഹനങ്ങളും ഇവിടെ പാര്‍ക്ക് ചെയ്യാം. പ്രത്യേക സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തി സന്ദര്‍ശകരുടെ വാഹനങ്ങളും അനുവദിക്കാം.

 സമരക്കാരെ നേരിടാനുള്ള പോലീസിന്റെ ഇരുമ്പു വേലികള്‍ ഒരു സ്ഥിരം സംവിധാനം ആയി സെക്രടറി യേറ്റിനെ വികൃതം ആക്കി ഗേറ്റിനു മുന്‍പില്‍ കാണാം. ഇത്തരം സാധനങ്ങളും സമരം നേരിടാനുള്ള സര്‍വസന്നാഹങ്ങളും പോലീസ് വാഹനങ്ങളും ജല പീരങ്കിയും എല്ലാം സൂക്ഷിക്കാനുള്ള സ്ഥലവും ഇതിനുള്ളില്‍ കണ്ടെത്താം. പോലീസിനു വിശ്രമ സ്ഥലം ലഭിക്കും.  അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് "ബങ്കര്‍" ആയും ഈ സ്ഥലം ഉപകരിക്കും.ഇങ്ങിനെ പാര്‍കിംഗ് ഏരിയ ആക്കിയാല്‍ അനെക്സിനും സെന്‍ട്രല്‍ സ്റെഡിയ ത്തിനു ചുറ്റും ഉള്ള റോഡില്‍ രണ്ടും മൂന്നും വരിയായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തു ഇപ്പോഴുണ്ടാക്കുന്ന ഗതാഗത കുരുക്ക് പൂര്‍ണമായും ഒഴിവാക്കാം.

കിഴക്കേക്കോട്ട ഭാഗത്തേക്ക് പോകുന്ന ബസുകളുടെ സ്റ്റോപ്പ്‌ ഇപ്പോഴത്തെ റോഡിനു സമാന്തരം ആയി ഭൂമിക്കടിയില്‍ ഇവിടെ  നിര്‍മ്മിക്കാം.

ജനറല്‍ ആശുപത്രി യിലേക്ക്‌ ഉള്ള റോഡിലേക്ക് ഒരു അടിപ്പാതയും നടപ്പാതയും ഇതിനോടൊപ്പം നിര്‍മിക്കാം എങ്കില്‍ സെക്രടറി യേറ്റി നു മുന്നിലെ ഗതാഗത തടസ്സത്തിനും സ്റ്റാചു വിലെ പാര്‍കിംഗ്നും ഒരു ശാശ്വത പരിഹാരം ആകും.

എല്ലാവരും കൂടി വികസിപ്പിച്ചു വികസിപ്പിച്ച് തിരുവനന്തപുരം ഈ ഗതി ആയി. ഇനി എങ്കിലും സര്‍വം സഹിക്കുന്ന തലസ്ഥാന വാസികളോട് അധികാ രികള്‍ ക്ക് അല്‍പ്പം കരുണ കാട്ടിക്കൂടെ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ