Friday, February 1, 2013

NSS ഉം Sukumaran Nair ഉം

മന്നത്ത് പദ്മനാഭന്  ശേഷം, കിടങ്ങൂര്‍ ഗോപാല കൃഷ്ണ പിള്ളയുടെ കാലഘട്ടത്തില്‍  NSS  വീണ്ടും ഉശിരുള്ള ഒരു പ്രസ്ഥാനം ആയി മാറി. 

 ഫയര്‍ ബ്രാന്‍ഡ് ലീഡര്‍ കിടങ്ങൂരിനെ താല്‍പ്പര കക്ഷികള്‍ എല്ലാരും കൂടി കുളിപ്പിച്ച് കിടത്തി. കിടങ്ങൂര്‍ ഇങ്ങിനെ വളര്‍ന്നാല്‍ കേരളം ഭരിക്കും എന്ന നില വന്നപ്പോള്‍ എല്ലാരും കൂടി സിങ്കപ്പൂര്‍ ഹൈ കമ്മീഷണര്‍ ആക്കി ഒതുക്കി. തിരിച്ചു വന്നതിനു ശേഷം സ്ഥിതി മഹാ കഷ്ടം. ഏതോ ഒരു തുക്കടാ പാര്‍ട്ടിയുടെ വര്‍ക്കിംഗ്‌ പ്രസിഡണ്ട്‌  ആയി.   ചങ്ങനാശ്ശേരി തെരുവിലൂടെഒരു ജാഥ നയിച്ച്‌ നടക്കുന്ന ദയനീയ കാഴ്ച ഓര്‍മ വരുന്നു.അതായിരുന്നു ഗതി.

കാലം കുറെ കഴിഞ്ഞു.സുകുമാരന്‍ നായര്‍ അധികാരത്തില്‍ വന്നു.തിരഞ്ഞെടുപ്പില്‍  രഹസ്യ ധാരണയും ഉണ്ടാക്കി.അങ്ങിനെ ഒരു കാര്യം ആണ് ഇപ്പോള്‍  വിളിച്ചു പറഞ്ഞത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ചങ്ങനാശ്ശേരി NSS ആസ്ഥാനത്തിനു മുന്നില്‍ ഒരു Q ആണ്. നായരുടെ അനുഗ്രഹം വാങ്ങാന്‍. ആയി. തലയും വാലും എല്ലാം കാണും. ഈ വര്‍ഗീയ സംഘടനയോട് അപ്പോഴവര്‍ക്ക് എന്ത് സ്നേഹം ആണെന്നോ. കാണാന്‍ അനുവാദം കിട്ടാന്‍ എത്ര ദിവസം വേണമെങ്കിലും കാത്തു നില്‍ക്കും. കാണണ്ട എന്ന് പറഞ്ഞാല്‍ തല താഴ്ത്തി മടങ്ങി പോകും.മന്നത്തിന്‍റെ  സാമാധിയില്‍ പൂക്കള്‍ അര്‍പ്പിച്ച് തൊഴു കയ്യോടെ, "അര്‍ദ്ധ നിമീലിത മിഴികളിലൂറും അശ്രു ബിന്ദു"ക്കളോടെ  ആത്മ നിര്‍വൃതി അടഞ്ഞു ഈ മഹാന്മാര്‍  നില്‍ക്കുന്നത്   കണ്ടാല്‍ നാണക്കേട്‌ കൊണ്ട് നമ്മുടെ തൊലി ഉരിഞ്ഞു പോകും. പക്ഷെ അവര്‍ക്കൊരു ഉളുപ്പും ഇല്ല. കേരള രാഷ്ട്രീയം നന്നായി മനസ്സിലാക്കിയ മന്നം ഈ പൊറാട്ട് നാടകം കണ്ട് ചിരിക്കുന്നുണ്ടാകാം.

 സുകുമാരന്‍ നായര്‍ പറഞ്ഞതെല്ലാം ശരി ആണോ എന്നറിയാന്‍ മറ്റു മാര്‍ഗങ്ങളില്ല. ഒത്തു തീര്‍പ്പ് ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റു രണ്ടു പേരും ജീവിച്ചിരിപ്പില്ല. പക്ഷെ ആ പറച്ചിലിന്‍റെ കടുപ്പം നോക്കിയാല്‍ സംഗതി ശരി എന്ന് തന്നെ തോന്നും.തെറ്റാണെങ്കില്‍ പറയാന്‍ പാര്‍ട്ടി SUPREMO  യെ തന്നെ വെല്ലു വിളിച്ചിരിക്കുകയാണല്ലോ സുകുമാരന്‍ നായര്‍.. കാത്തിരുന്നു കാണാം.

ഈ ഉശിര് നഷ്ട്ടപ്പെടാതെ NSS  സൂക്ഷിച്ചാല്‍ മാത്രം മതി.താലൂക്ക് സമ്മേളനത്തിലെ ജന ബാഹുല്യം അതിനു  തെളിവാണല്ലോ.

TAILPIECE 

"സത്യം എന്തെന്ന് പാര്‍ട്ടി നേതൃത്വം പറയണം" -രമേശ്‌ ചെന്നിത്തല.


സുകുമാരന്‍ നായരുടെ വെളിപ്പെടുത്തലില്‍  ആരും മറുപടി ഒന്നും പറയാതെ അങ്ങിനെ നില്‍ക്കുന്ന ദിവസം ഒരു NEWS  ചാനലില്‍ വന്ന SCROLLING ന്യൂസ്‌ ആണ്. ആകെ ഞെട്ടിപ്പോയി.  എന്തൊരു മറിമായം,എന്തൊരു ധൈര്യം. ഞെട്ടലില്‍ നിന്ന് ഭാഗികം ആയി വിമുക്തം ആയപ്പോഴേക്കും ചാനലില്‍ പരസ്യം വന്നു.അടുത്ത ചാനലുകള്‍ പരതി. ഞെട്ടിപ്പിക്കുന്ന (BREAKING ) ന്യൂസ്‌ എങ്ങും ഇല്ല. വീണ്ടും പഴയ ചാനലില്‍ എത്തി.കാത്തിരുന്നു. അതാ വരുന്നു വീണ്ടും SCROLL .രണ്ടാം ഭാഗം നോക്കി. ശ്വാസം നേരെ വീണു.  "ലാവലിന്‍ കേസില്‍ നിലപാടെന്താണെന്ന് CPM വ്യക്തമാകണം." അതാണ്‌ ശ്രീമാന്‍ ചെന്നിത്തല പറഞ്ഞത്. ഹോ! സമാധാനം ആയി.


1 comment:

  1. സത്യം മനസ്സിലാക്കാ-ന്‍ ഇനിയും ഒരു തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കണം. എന്തായാലും NSSഉം SNDPഉം വിവാഹിതരായ നിലയ്ക്ക് ഇനി വോട്ട് ചൊദിച്ച് വരുന്നവര്ക്ക് സാമുദായിക വോട്ടുക-ള്‍ കിട്ടാന്‍ ബുദ്ധിമുട്ടാകും. എല്ലാം അറിയുന്നവ-ന്‍ വിലാസ് റാവു !

    ReplyDelete