2014, ജനുവരി 5, ഞായറാഴ്‌ച

ഉമ്മൻ ചാണ്ടിയും ഉമ്മൻ ഉമ്മനും

ഉമ്മൻ മാരെല്ലാം പരിസ്ഥിതി വിരോധികളും  പ്രകൃതി വിരുദ്ധരും ആണോ? ഗാഡ്ഗിൽ  റിപ്പോർട്ടും കസ്തുരി രംഗൻ റിപ്പോർട്ടും ജന വിരുദ്ധം ആണെന്നും ഒരു കാരണവശാലും നടപ്പാക്കരുത് എന്നുമാണ്  മുഖ്യ മന്ത്രിയുടെ പക്ഷം. അതിനു പ്രധാന മന്ത്രിയെ വരെ സമീപിച്ച ആളാണ്‌ ഉമ്മൻ ചാണ്ടി. കസ്തുരി രംഗൻ റിപ്പോർട്ട് അട്ടിമറിക്കാനുള്ള വഴി കണ്ടെത്താനാണ് ഉമ്മൻ ചാണ്ടി ഉമ്മൻ വി. ഉമ്മനെ ഏർപ്പെടുത്തിയത്. ആ ഉമ്മനും തൻറെ പരിസ്ഥിതി വിരുദ്ധ നിലപാട് വിളംബരം ചെയ്തു കൊണ്ട് ഒരു റിപ്പോർട്ട്‌ സമർപ്പിച്ചിരിക്കുന്നു.

ഗാഡ്ഗിൽ റിപ്പോർട്ട്‌ എങ്ങിനെ നടപ്പാക്കാം  എന്ന് പഠിക്കാനായി നിയോഗിച്ച കസ്തുരി രംഗൻ  ആ റിപ്പോർട്ടിനെ തള്ളി   സ്വന്തമായി പുതിയൊരു റിപ്പോർട്ട്‌ തന്നെ ഉണ്ടാക്കി ചരിത്രം കുറിച്ചു. പരിസ്ഥിതി നാശം വരുത്തുന്ന കസ്തുരി രംഗൻ   റിപ്പോർട്ട് തള്ളിക്കളയുന്നതിനു പകരം, ഖനി, ക്വാറി,കുത്തക മുതലാളിമാരുടെ വാലാട്ടികളായ കേന്ദ്ര സർക്കാർ അവസരം മുതലെടുത്ത്‌ ആ റിപ്പോർട്ട്‌ അംഗീകരിക്കുകയാണ് ചെയ്തത്. അങ്ങിനെയെങ്കിൽ നമ്മുടെ ഉമ്മൻ കമ്മിറ്റി ക്ക് മോശക്കാരനാകാൻ  കഴിയുമോ? കേരളത്തിൽ നിലവിലുള്ള 'പരിസ്ഥിതി ലോല പ്രദേശ നിയമം' തന്നെ റദ്ദാക്കാനാണ് ഉമ്മൻ കമ്മിറ്റി  പറയുന്നത്. പരിസ്ഥിതി സന്തുലിതാവസ്ഥയും ജൈവ വൈവിധ്യവും നില നിർത്തുന്നതിനു വേണ്ടി  പരിസ്ഥിതി ലോല പ്രദേശങ്ങൾ സർക്കാരിൽ നിക്ഷിപ്ത മാക്കി കൊണ്ടുള്ള നിയമം ആണിത്.    പശ്ചിമ ഘട്ട പ്രദേശങ്ങൾ ജൈവ വൈവിധ്യം കൊണ്ട് സമ്പന്നമാണെന്നും, ദശ ലക്ഷ ക്കണക്കിന് വർഷങ്ങൾ കൊണ്ട് ഉരുത്തിരിഞ്ഞു വന്നിട്ടുള്ള ഒരു ജൈവ ആവാസ വ്യവസ്ഥയാണ്  അവിടെ നില നിൽക്കുന്നതെന്നും, ഒരിക്കലും തിരിച്ചു കൊണ്ട് വരാൻ പറ്റാത്തതാണ് അവയുടെ നാശം എന്നും, പരിസ്ഥിതി ലോല പ്രദേശങ്ങൾ അങ്ങിനെ  വളരെ പ്രാധാന്യം ഉള്ളതാണ് എന്നും  അവയെ ശാസ്ത്രീയമായി  സംരക്ഷിക്കുന്നതിന്  വേണ്ടിയാണ് 'പരിസ്ഥിതി ലോല പ്രദേശ നിയമം' കൊണ്ട് വന്നത്  എന്നു തുടങ്ങി കുറെ നല്ല കാര്യങ്ങൾ ആ നിയമത്തിൻറെ  ആമുഖത്തിൽ ( പ്രീയാമ്പിൾ) എഴുതി വച്ചിട്ടുണ്ട്. (ഉമ്മൻ ചാണ്ടിയ്ക്കും ഉമ്മൻ ഉമ്മനും അതൊന്നും വായിക്കാൻ സമയം കാണില്ല).  ഇത്രയും പ്രധാനപ്പെട്ട നിയമം ആണ് റദ്ദ് ചെയ്യാൻ ഉമ്മൻ കമ്മറ്റി ശുപാർശ ചെയ്തത്. 

ഭൂമിയെ മുഴുവൻ നശിപ്പിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന രാഷ്ട്രീയക്കാർക്കും അവരുടെ ഏറാൻ മൂളികൾക്കും ഭാവിയെ പറ്റി ഒരു ചിന്തയും ഇല്ലേ? പെട്ടെന്ന് വീണു കിട്ടുന്ന കുറെ വെള്ളിക്കാശിനു വേണ്ടിയാണവരീ കാട്ടാളത്തരം കാട്ടുന്നത്.  "മനുഷ്യൻറെ ജീവിതം കഴിഞ്ഞു മതി പരിസ്ഥിതി സംരക്ഷണം" എന്നാണ് പ്രകൃതി നശീകരണത്തിന് കൂട്ട് നിൽക്കുന്ന വിവര ദോഷികളായ രാഷ്ട്രീയക്കാർ പൊതുവെ പറയാറുള്ളത്. എന്ത് വിഡ്ഢിത്തം ആണത്? പരിസ്ഥിതി സംരക്ഷണം നടത്തിയാൽ മാത്രമേ മനുഷ്യന് നില നിൽക്കാൻ കഴിയൂ എന്നുള്ള അറിവ് അവർക്കില്ലാതെ പോകുന്നു. പ്രകൃതി സംരക്ഷണ റിപ്പോർട്ടുകൾ നടപ്പാക്കാൻ സമിതികളേയും ഉപ സമിതികളേയും നിയമിച്ച് പരോക്ഷമായി നശീകരണത്തിന് കൂട്ട് നിൽക്കുന്ന കുറേ ആളുകളുണ്ട്. മനുഷ്യ രാശിയുടെ നന്മയോ നില നിൽപ്പൊ  അവരുടെ മസസ്സിൽ ഇല്ല. നാണയ തുട്ടുകൾ ആണീ വിധ്വംസകരുടെ ഒരേ ഒരു ലക്ഷ്യം.

3 അഭിപ്രായങ്ങൾ:

  1. ഉമ്മന്‍ വി ഉമ്മന്‍ റിപ്പോര്‍ട്ട്‌നു പിന്നില്‍ ഗൂഢാലോചന വ്യക്തമാണ്‌.അവരുടെ ടെര്‍മസ് ഓഫ് റഫറന്‍സ്ല്‍ വരാത്ത കാര്യം ആണ് ഇഎഫ്എല്‍ നിയമം,അതില്‍ കേറി അഭിപ്രായം പറഞ്ഞിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  2. ക്വാറി ഉള്ള സ്ഥലം ലോലപ്രദേശം ആകുന്നത് എങ്ങിനെ? എന്നായിരിക്കാം ന്യായീകരണം!

    മറുപടിഇല്ലാതാക്കൂ
  3. കട്ടിയുള്ള പാറ എങ്ങിനെ ലോലമാകും എന്ന് അല്ലേ? അത്തരം ഒരു വാദം വരില്ല എന്ന് പറയാൻ കഴിയില്ല.

    മരം ഇല്ലാത്ത കടലിൽ മഴ പെയ്യുന്നുണ്ടല്ലോ എന്ന് പറഞ്ഞ മന്ത്രിയും മരം മുറിക്കാതെ മരത്തിന്റെ മുകളിൽ വ്യവസായം വരുമോ എന്ന് ചോദിച്ച മന്ത്രിയും ഭരിച്ച നാടാണ് നമ്മുടെ കേരളം.

    മറുപടിഇല്ലാതാക്കൂ