2016, മാർച്ച് 16, ബുധനാഴ്‌ച

മണിയുടെ മരണം.

കലാഭവൻ മണിയുടെ അകാലത്തിലുള്ള വിയോഗം കലാ കേരളത്തിന്‌ വലിയ ഒരു ആഘാതവും നഷ്ട്ടവും ആയി. 

മണിയുടെ മരണത്തിൽ അനേകം നിഗൂഡതകൾ നിറഞ്ഞു നിൽക്കുന്നു. രക്തത്തിൽ വിഷാംശമുണ്ട് എന്ന് ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. രക്ത പരിശോധന ഫലം കിട്ടിയാലേ അത് അറിയാൻ പറ്റുകയുള്ളൂ. അസ്വാഭാവിക മരണത്തിനു കേസ് എടുത്ത പോലീസ് ഏകദേശം അത് വിട്ട മട്ടാണ്. സ്വാഭാവികം എന്നാണു തോന്നുന്നത് എന്നൊക്കെയാണ് അവർ പറയുന്നത്. മണിയുടെ വീട്ടുകാരും ഇങ്ങിനെ ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞു മണിയെ ആക്ഷേപിക്കരുത് എന്ന് പറയുന്നുണ്ട്.   

അതിനെ  കുറിച്ച് കൂടുതൽ പറയേണ്ട. പോലീസുണ്ട്. വീട്ടുകാരുണ്ട്.

ഗോസിപ്പുകൾ പലതും വരുന്നുണ്ട്. അത് സ്വാഭാവികം. മലയാള മനസ്സാണ്. എന്തെങ്കിലും ഒക്കെ പറഞ്ഞാൽ ഒരു മന സുഖം. കൂടാതെ സത്യത്തെ മൂടി വയ്ക്കുന്ന ഒരു സ്വഭാവം നമുക്കുണ്ട്. മറ്റൊരു കാര്യം ഇത് സിനിമാ ലോകം ആണ്. താര ത്തിളക്കം. അവിടെ പണം ധാരാളം. പണം കൊണ്ടു  വരുന്ന എല്ലാ ഭൌതിക സുഖവും ആർഭാടവും ഷോ കാണിക്കലും. അത് കണ്ട് അസൂയയോടും അത്ഭുതത്തോടും നോക്കുന്ന വാ പിളർന്നു നിൽക്കുന്ന ജനം.

വളരെ പാവപ്പെട്ട ഒരു കുടംബത്തിൽ നിന്നും, ചുറ്റുപാടുകളിൽ നിന്നും വന്ന് മലയാള സിനിമയിൽ വലിയൊരു സ്ഥാനം കരസ്ഥമാക്കിയ ആളാണ്‌ മണി. നാടൻ പാട്ട്, നാടൻ ശൈലിയിൽ നന്നായി പാടി. കോമഡി അഭിനയത്തിലൂടെ വന്ന് ( അത് നന്നായി രസകരമായി കൈകാര്യം ചെയ്തു). വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും തിളങ്ങി. വളരെ ഭംഗിയായി സ്വാഭാവികമായി അഭിനയിച്ചു.

പാവപ്പെട്ട ചുറ്റുപാടുകളിൽ നിന്നും വന്ന മണിയ്ക്ക് അത് കൊണ്ട് മാത്രം അർഹിക്കുന്ന പദവി കിട്ടിയില്ല എന്നൊരു ആരോപണം ആണ് ഏറ്റവും പുതിയത്.  ഇത്രയും വലിയ സ്ഥാനത്ത് എത്തിയ മണിയെ ഇങ്ങിനെ ആക്ഷേപിക്കുന്നത് നിർതതിക്കൂടെ?

4 അഭിപ്രായങ്ങൾ:

  1. മറുപടികൾ
    1. എന്ത് ആയാലും ദളിതൻ,പാവപ്പെട്ടവൻ എന്നൊരു ആംഗിൾ ഇറക്കുക എന്നത് മുതലെടുപ്പുകാരുടെ ഒരു ലൈൻ ആണ്.

      ഇല്ലാതാക്കൂ
  2. ഊഹാപോഹങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു......

    മറുപടിഇല്ലാതാക്കൂ
  3. ഗോസിപ്പുകൾ പലതും വരുന്നുണ്ട്. അത് സ്വാഭാവികം. മലയാള മനസ്സാണ്. എന്തെങ്കിലും ഒക്കെ പറഞ്ഞാൽ ഒരു മന സുഖം. കൂടാതെ സത്യത്തെ മൂടി വയ്ക്കുന്ന ഒരു സ്വഭാവം നമുക്കുണ്ട്.

    ഈ ശീലങ്ങൾ നമുക്ക് മാറ്റാൻ പറ്റില്ലല്ലോ...!

    മറുപടിഇല്ലാതാക്കൂ