2016, മാർച്ച് 7, തിങ്കളാഴ്‌ച

ആദർശ ധീരന്മാർ

ഞങ്ങൾ മാണി കോൺഗ്രസ്സിൽ നിന്നും രാജി വയ്ക്കുകയാണ്.

സീറ്റിനു വേണ്ടിയല്ല. ആദർശത്തിന് വേണ്ടിയാണ്. ഫ്രാൻസിസ് ജോർജ്, കെ.സി.ജോസഫ്, ആന്റണി രാജു, തുടങ്ങിയ മഹാന്മാർ ആണ് ആദർശത്തിന് വേണ്ടി രാജി വച്ചത്. ഇവരുടെ ആദർശം 5 വർഷം കൂടുമ്പോൾ മാറും. അല്ലെങ്കിൽ 5 വർഷം കൂടുമ്പോൾ കൂടുതൽ സ്ട്രോങ്ങ്‌ ആകും.ഇവരെല്ലാം കേരള കോൺഗ്രസ് പി.ജെ. ജൊസഫ് വിഭാഗം ആണ്. ഇപ്പോൾ എത്ര വിഭാഗം ഉണ്ടെന്നു ചോദിച്ചാൽ മൊത്തം എത്ര നേതാക്കൾ ഉണ്ടോ അത്രയും വിഭാഗങ്ങൾ ഉണ്ട്. ജോസഫ്, മാണി,പിള്ള,പി.സി. ജോര്ജ്, സ്കറിയ തോമസ്‌, അങ്ങിനെ എണ്ണിയാൽ തീരില്ല കേരള കോൺഗ്രസ് വിഭാഗങ്ങളുടെ.

ഇപ്പോൾ ആദർശം കൊണ്ട് മാണിയെ വിട്ടവർ   2010 ൽ ആദർശം  ഒന്ന് മാറിയതാണ്. അത് വരെ താങ്ങിയ എൽ.ഡി.എഫ്. ല നിന്നും കൂറ് മാറി ആദർശം യു.ഡി.എഫ്. നോടൊപ്പം ആയി. യു.ഡി.എഫ്. മന്ത്രിസഭയിൽ  പി.ജെ. ജോസഫിന് മന്ത്രി സ്ഥാനവും കിട്ടി. ബാക്കി യുള്ള നേതാക്കൾക്കും എന്തെങ്കിലും ഒക്കെ ചക്കര ക്കഷണങ്ങൾ കിട്ടി. അല്ലാതെ 5  വർഷം കൂടെ നിൽക്കില്ലല്ലോ.

ഇനിയിപ്പോൾ  ഇടതു മുന്നണിയുടെ ആദർശം ആണ് ഇഷ്ട്ടപ്പെടുന്നത്. അടുത്ത 5 വർഷം ഭരണം LDF നു ആയിരിക്കും എന്നൊരു തോന്നൽ ഇവർക്കുണ്ടായി. എന്നാൽ ആദർശം ഒന്ന് മാറ്റിപ്പിടിക്കാം. മാണിയുടെ കൂടെ നിന്നാൽ ഇവർക്കാർക്കും സീറ്റ് കിട്ടില്ല. അത് കൊണ്ട് ആദർശം ഒന്ന് മാറ്റി പിടിച്ചു. ഫ്രാൻസിസ് ജോർജിന് കഴിഞ്ഞ തവണ തന്നെ ഇടുക്കി പാർലമെന്റ് സീറ്റ് നൽകിയില്ല .  ഇത്തവണ അസംബ്ലിയിലും വലിയ സ്കോപ് ഇല്ല. ഒക്കെ ഒന്ന് ട്രൈ ചെയ്തു നോക്കിയതാ. ഒന്നിനും ഒരു ഉറപ്പുമില്ല. അങ്ങിനെയാണ് ഇടതു പാളയത്തിൽ ചോദിച്ചത്. അവരാണെങ്കിൽ മധ്യ തിരുവിതാകൂരിൽ എങ്ങിനെയെങ്കിലും ഒന്ന് കാലുറപ്പിക്കാനുള്ള വെപ്രാളത്തിൽ ആണ്. അവര് പറഞ്ഞു കൂടെ പോന്നേരെ.

പക്ഷെ പുറത്തു വന്നപ്പോൾ ഒരു പ്രശ്നം. ഇടയ്ക്കിടെ ഇങ്ങിനെ പുറത്തു ചാടുന്ന അവസര വാദികളെ സൂക്ഷിക്കണം ഏന് അച്ചുതാനന്ദൻ.

സീറ്റ് മോഹിച്ചാണ് വന്നത് എന്ന് എല്ലാവർക്കും അറിയാം. വെറും അവസര വാദികൾ.  5 വർഷം കൂടെ നിന്ന് കിട്ടാവുന്നതൊക്കെ നക്കിയെടുത്ത് ( ഇവരുടെ ഒരു നേതാവ് തന്നെ പറഞ്ഞതാ " ഭരണത്തിന്റെ ശീതള ശ്ചായയിൽ ഇത്രയും നാൾ ആസ്വദിച്ചിട്ടു" എന്ന് ) ഇപ്പോൾ അപ്പുറത്ത് പോകുന്നത് കൂടുതൽ കിട്ടാൻ ആണെന്ന് എല്ലാവർക്കും അറിയാം. മാണിയുടെ കോഴയുടെ പങ്കു പറ്റിക്കാനും ഇവരും എന്നത് തീർച്ചയാണ്. 

ഇത് ജനങ്ങളെ വഞ്ചിക്കുകയാണ് .  ഈ പുറത്തു വന്ന എല്ലാവരെയും തോൽപ്പിക്കുകയാണ് ജനം ചെയ്യേണ്ടത്. 

6 അഭിപ്രായങ്ങൾ:

  1. ആദര്‍ശവും,ആശയവും വിട്ട് അധികാരകസേരകള്‍ കൊതിക്കുന്ന കക്ഷി രാഷ്ട്രീയങ്ങളായിത്തീര്‍ന്നു...
    ആശംസകള്‍ ബിപിന്‍ സാര്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ അധികാരം മാത്രമാണ് ചേട്ടാ അവരുടെ ലക്ഷ്യം.

      ഇല്ലാതാക്കൂ
  2. ഇപ്പോൾ ആദർശം കൊണ്ട്
    മാണിയെ വിട്ടവർ 2010 ൽ
    ആദർശം ഒന്ന് മാറിയതാണ്. അത്
    വരെ താങ്ങിയ എൽ.ഡി.എഫ്. ല നിന്നും
    കൂറ് മാറി ആദർശം യു.ഡി.എഫ്. നോടൊപ്പം
    ആയി. യു.ഡി.എഫ്. മന്ത്രിസഭയിൽ പി.ജെ. ജോസഫിന് മന്ത്രി സ്ഥാനവും കിട്ടി. ബാക്കി യുള്ള
    നേതാക്കൾക്കും എന്തെങ്കിലും ഒക്കെ ചക്കര ക്കഷണങ്ങൾ
    കിട്ടി. അല്ലാതെ 5 വർഷം കൂടെ നിൽക്കില്ലല്ലോ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മുരളീ. ഇതെല്ലാം അനുഭവിക്കാൻ ചന്ദുവിന്റെ ജന്മം ബാക്കി.,

      ഇല്ലാതാക്കൂ
  3. ഇവറ്റകൾ ജയിയ്ക്കുകയും ചെയ്യും.

    മറുപടിഇല്ലാതാക്കൂ