2016, നവംബർ 30, ബുധനാഴ്‌ച

മാവോവാദി വേട്ട

നിലമ്പൂർ വനത്തിൽ രണ്ടു മാവോ വാദികൾ പോലീസിന്റെ  വെടിയേറ്റു മരിച്ചു. അത് കഴിഞ്ഞുള്ള പ്രവർത്തികൾ പലതും ദുരൂഹം. 







മുഖ്യ മന്ത്രി ഇതേ വരെ ഒരക്ഷരം ഉരിയാടിയിട്ടില്ല. പിണറായി പറഞ്ഞിട്ട് അല്ല പോലീസ് വെടി വച്ചതു എന്ന് മന്ത്രി സുധാകരൻ പറയുന്നു. വനത്തിൽ ഒരു ഓപ്പറേഷന് പോകുമ്പോൾ വെടി  വയ്ക്കണോ എന്നൊക്കെ ഇങ്ങു തിരുവന്തപുരത്തു  ഇരുന്നു മുഖ്യ മന്ത്രി നിർദേശം കൊടുക്കാറില്ലല്ലോ. അത് കൊണ്ട് സുധാകരന്റെ പ്രസ്താവന അപക്വമായതു കൊണ്ട്  തള്ളിക്കളയാം. സാധാരണ ഗതിയിൽ പോലീസിന്റെ പ്രവർത്തനങ്ങൾക്ക് ഉത്തരവാദി ആഭ്യന്തര മന്ത്രി ആയാണ് കണക്കാക്കുന്നത്. ഇവിടെ പിണറായി ആണ് ആഭ്യന്തര ചാർജ്. 

പിണറായി ഒന്നും പറയാത്തത് കൊണ്ട് 'മുണ്ടാട്ടം മുട്ടിയ' കുറെ ആളുകൾ ഉണ്ട്. സാംസ്ക്കാരിക പ്രവർത്തകർ എന്ന ലേബൽ ചാർത്തിക്കിട്ടിയ കുറെ വിവര ദോഷികൾ. എന്തിനും ഏതിനും കിടന്നു കുരയ്ക്കാനും ബഹളം വയ്ക്കാനും വേണ്ടിയുള്ളവർ. അവരെ ആരെയും ഇത് വരെ നിലമ്പുർ വെടി  വെയ്പ്പിനെ കുറിച്ച് പ്രതികരിക്കാനേ കണ്ടില്ല.

ഗുജറാത്തിലോ മധ്യ പ്രദേശിലോ മറ്റോ ആയിരുന്നവെങ്കിൽ ഈ ശുനകന്മാർ എല്ലാം കിടന്നു തുള്ളിയേനെ.  അവിടത്തെ മുഖ്യ മന്ത്രി മാത്രം ഉത്തരം പറഞ്ഞാൽ പോരാ ഇവർക്ക്. അങ്ങ് ഡൽഹിയിൽ ഇരിക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദി തന്നെ അതിനു മറുപടി പറയണം.  പണ്ട് പുരസ്കാരങ്ങൾ തിരിച്ചു നൽകിയവർ ഉണ്ട്. ജെ.എൻ.യു.വിൽ ദേശ വിരുദ്ധ പ്രവർത്തനത്തിന് ഒരുത്തനു എതിരെ കേസെടുത്താൽ ഇവന്മാർ പ്രസ്താവന ഇറക്കും. ദാദ്രി സംഭവത്തിൽ അവാർഡ് തിരിച്ചു നൽകിയതാണ് സാറാ ജോസഫ്. കവി സച്ചിതാനന്ദൻ ആകട്ടെ അസഹിഷ്ണുതയിൽ പ്രതിഷേധിച്ചു കേന്ദ്ര സാഹിത്യ അക്കാദമി സ്ഥാനം രാജി വെച്ചു. ഈ കക്ഷികളാരും വായ് തുറന്നു കണ്ടില്ല. സാംസ്കാരിക  പ്രവർത്തകരും നായകരും ആരും നാവ് അനക്കിയിട്ടില്ല. അധികാര സ്ഥാനത്തിരിക്കുന്നവരുടെ കാലു നക്കാൻ മാത്രമേ ഇവർ നാവു ചലിപ്പിക്കൂ എന്നുണ്ടോ?

3 അഭിപ്രായങ്ങൾ:

  1. സത്യം വിളിച്ചു പറഞ്ഞതുകൊണ്ട് നാളെ താങ്കളെ കല്ലെറിയാനെ ആളുണ്ടാവൂ... പല സാംസ്കാരിക നായകന്‍മാരും രാഷ്ട്രീയ ഹിജടകളാണ് ചേട്ടാ.. ചേട്ടന്റെ വാക്കുകള്‍ക്ക് പൂര്‍ണപിന്തുണ അർപ്പിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. സാംസ്കാരിക പ്രവർത്തകരും
    നായകരും ആരും നാവ് അനക്കിയിട്ടില്ല.
    അധികാര സ്ഥാനത്തിരിക്കുന്നവരുടെ കാലു
    നക്കാൻ മാത്രമേ ഇവർ നാവു ചലിപ്പിക്കൂ എന്നുണ്ടോ?

    മറുപടിഇല്ലാതാക്കൂ