കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ അവസാന കാലത്തു കുറെ ഉത്തരവുകൾ ഇറക്കി. കേരളത്തെ സ്വകാര്യ വ്യക്തികൾക്ക് വിറ്റുതുലയ്ക്കുന്ന തീരുമാനങ്ങൾ ആയിരുന്നു അവ. റബ്ബർ മരം മുറിക്കുന്നതിന് മുൻപ് പാല് ഊറ്റിയെടുക്കാനുള്ള വെട്ട് പോലെ കടും വെട്ട്. അത് പോലെ പണം ഊറ്റിയെ ടുക്കാനുള്ള കടും വെട്ടു ഉത്തരവുകൾ ആയിരുന്നു അവ.
378 ഏക്കർ മെത്രാൻ കായൽ, സന്തോഷ് മാധവന്റെ പുത്തൻവേലിക്കര, കടമക്കുടി, 750 ഏക്കർ ഹോപ്പ് പ്ലാന്റേഷൻ ഭൂമി, ചെമ്പ് ഭൂമി, വിജയ മല്യക്ക് പാലക്കാട് കൊടുത്ത ഭൂമി, 833 ഏക്കർ കരുണ എസ്റ്റേറ്റ്, തുടങ്ങിയ, കോടികൾ കമ്മീഷൻ ഇനത്തിൽ മറിയുന്ന അനവധി ഭൂമി കച്ചവടങ്ങൾ.
ഈ കടുംവെട്ടുകൾ ആണ് പിണറായിയെ അധികാരത്തിൽ എത്തിച്ചതിന്റെ മുഖ്യ കാരണം. പിണറായി മന്ത്രി സഭ വന്നപ്പോൾ കടും വെട്ടു ഉത്തരവുകൾ എല്ലാം പരിശോധിക്കാനായി മന്ത്രി ബാലന്റെ അധ്യക്ഷതയിൽ,തോമസ് ഐസക്ക്,സുനിൽ കുമാർ,മാത്യു തോമസ്,ശശീന്ദ്രൻ എന്നിവരെ ഉൾപ്പെടുത്തി ഒരു മന്ത്രിസഭാ ഉപ സമിതിയെ നിയോഗിച്ചു. കഴിഞ്ഞ ജൂണിൽ ഈ കമ്മിറ്റി പറഞ്ഞത് 127 ഉത്തരവുകൾ പരിശോധിച്ച് എന്നും അതെല്ലാം ക്രമ വിരുദ്ധം എന്ന്. ഇനിയും കൂടുതൽ ഉത്തരവുകൾ പരിശോധിക്കാനുണ്ട് എന്നും.കമ്മിറ്റി വന്നിട്ട് മാസം 6 കഴിഞ്ഞു. ഒന്നും സംഭവിച്ചില്ല. ഇപ്പോഴും പരിശോധിച്ചു കൊണ്ടിരിക്കുന്നു.
ഇതൊരു ഒത്തു കളിയാണ്. തെരെഞ്ഞെടുപ്പിനു മുൻപ് തന്നെ കടും വെട്ടു ഉത്തരവുകൾ എല്ലാം ക്രമ വിരുദ്ധവും അഴിമതി നിറഞ്ഞതും കോടികൾ കൈക്കൂലി വാങ്ങിയതും ആണെന്ന് ജനം അറിഞ്ഞു കഴിഞ്ഞു. അത് മുതലെടുത്തു അഴിമതി തുടച്ചു നീക്കും എന്ന് തെറ്റി ധരിപ്പിച്ചു പിണറായി സർക്കാർ അധികാരത്തിൽ വന്നു. ഒരു ഉപ സമിതിയെയും നിയമിച്ചു.
കാര്യത്തോട് അടുത്തപ്പോഴാണ് ഈ അഴിമതിയുടെ അനന്ത സാധ്യതകൾ അവരും മനസ്സിലാക്കുന്നത്. ഭൂ മാഫിയയും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഉൾപ്പെട്ട ഒരു അവിശുദ്ധ കൂട്ടുകെട്ട് കേരളത്തിൽ ഉണ്ട്. ഇടതു-വലതു മുന്നണി ഭേദമില്ലാതെ എല്ലാവരും അതിൽ പങ്കുകാരാണ്.അത് കൊണ്ടാണ് 6 മാസമായിട്ടും ഉപ സമിതിയുടെ പരിശോധന എങ്ങുമെത്താതെ ഇങ്ങിനെ നീളുന്നത്. ഭൂ മാഫിയ ആകട്ടെ വളരെ ശക്തരും . ഉദ്യോഗസ്ഥരോ ഇതിൽ നിന്നും ഇടനിലക്കാരായി നിന്ന് സത്യം മറച്ചു വയ്ക്കുന്നു.
ഉമ്മൻ ചാണ്ടി വെട്ടിയ കടും വെട്ടിൽ നിന്നും ഇനിയും പണം ഒഴുകും എന്ന് പിണറായിക്ക് അറിയാം. അതിങ്ങു വരട്ടെ. അടുത്ത 5 വർഷം ഭരണം കിട്ടിയില്ലെങ്കിലും ഇത് തന്നെ ധാരാളം.

മറുപടിഇല്ലാതാക്കൂഇതൊരു ഒത്തു കളിയാണ്. തെരെഞ്ഞെടുപ്പിനു മുൻപ് തന്നെ
കടും വെട്ടു ഉത്തരവുകൾ എല്ലാം
ക്രമ വിരുദ്ധവും അഴിമതി നിറഞ്ഞതും
കോടികൾ കൈക്കൂലി വാങ്ങിയതും ആണെന്ന്
ജനം അറിഞ്ഞു കഴിഞ്ഞു...
അത് മുതലെടുത്തു അഴിമതി
തുടച്ചു നീക്കും എന്ന് തെറ്റി ധരിപ്പിച്ചു
പിണറായി സർക്കാർ അധികാരത്തിൽ
വന്നു. ഒരു ഉപ സമിതിയെയും നിയമിച്ചു.
കാര്യത്തോട് അടുത്തപ്പോഴാണ്
ഈ അഴിമതിയുടെ അനന്ത സാധ്യതകൾ
അവരും മനസ്സിലാക്കുന്നത്. ഭൂമാഫിയയും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഉൾപ്പെട്ട ഒരു അവിശുദ്ധ കൂട്ടുകെട്ട് കേരളത്തിൽ ഉണ്ട്. ഇടതു-വലതു മുന്നണി ഭേദമില്ലാതെ എല്ലാവരും അതിൽ പങ്കുകാരാണ്.അത് കൊണ്ടാണ് 6 മാസമായിട്ടും ഉപ സമിതിയുടെ പരിശോധന എങ്ങുമെത്താതെ ഇങ്ങിനെ നീളുന്നത്.
ഭൂമാഫിയ ആകട്ടെ വളരെ ശക്തരും... ഉദ്യോഗസ്ഥരോ ഇതിൽ നിന്നും ഇടനിലക്കാരായി നിന്ന് സത്യം
മറച്ചു വയ്ക്കുന്നു.