2016, ഡിസംബർ 29, വ്യാഴാഴ്‌ച

ക്രിസ്മസ് ആഘോഷം

ബോൺ നത്താലെ. എന്നൊക്കെയാണ് പത്രങ്ങൾ എഴുതുന്നതും ജനങ്ങൾ പറയുന്നതും. എന്താണ് എന്ന് ഭൂരിപക്ഷം ആൾക്കാർക്കും അറിഞ്ഞും കൂടാ. വെറുതെ ബോൺ നത്താലെ എന്ന് പറഞ്ഞു നടക്കുന്നു. നത്തോലി എന്നൊക്കെ പറയുന്ന അതെ മാനസികാവസ്ഥയിൽ ആണ് ജനം പറയുന്നത്. തൃശൂർ നഗരത്തിൽ ക്രിസ്മസ്സിന് അരങ്ങേറുന്ന ഒരു സംഭവം ആണ് ഈ ബോൺ നറ്റാലെ. ഇപ്പറയുന്നത്  ഇറ്റാലിയൻ ഭാഷ ആണ്. മെറി ക്രിസ്മസ് എന്ന് അർത്ഥം.

6000 ആൾക്കാർ ആണ് സാന്റാ ക്ളോസിന്റെ വേഷം ധരിച്ചു ഈ ക്രിസ്‌മസ്സിനു തൃശൂർ നഗരവീഥിയിലൂടെ ഘോഷയാത്ര ആയി പോയത്. 2014 ൽ 18000 ത്തിൽ അധികം പേർ പങ്കെടുത്ത്‌ ഗിന്നസ് വേൾഡ് റിക്കോർഡ് കരസ്ഥമാക്കിയതാണ് ഈ നത്താലെ. 6000 പേർ. ഒരാൾക്ക് ഈ സാന്റാ ക്ളോസ് വസ്ത്രത്തിനു ഏറ്റവും കുറഞ്ഞത് 1000 രൂപ ചെലവ് വച്ച് കണക്കു നോക്കിയാൽ ഉടുപ്പിന് മാത്രം 60 ലക്ഷം രൂപ! പിന്നെ മറ്റെല്ലാറ്റിനും കൂടി കൂട്ടിയാൽ 1 കോടി രൂപ ചിലവഴിച്ചു എന്ന് കാണാം. എന്തിനായിരുന്നു ഇത്രയും ചെലവ്?  ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിലിന്റെ കാർമികത്തിൽ ആയിരുന്നു ഈ പാഴ് ചെലവ്.

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിലിന്റെ ശ്രദ്ധ തൃശൂർ തന്നെയുള്ള കോട്ടപ്പടി സെന്റ്.ലാസർ പള്ളിയിലേക്ക് ക്ഷണിക്കുന്നു. അവിടെ തിരുനാളിനു ഉള്ള വെടിക്കെട്ട് ഒഴിവാക്കി  പള്ളിയിലെ അച്ചൻ നോബി അമ്പുക്കനും ഇടവകക്കാരും കൂടി ആ പണം കൊണ്ട് കിടപ്പാടം ഇല്ലാത്ത പൊറിഞ്ചു കുട്ടി തോമസിന് ഒരു വീട് നിർമിച്ചു കൊടുത്തു.

അതാണ് ഒരു വികാരിയുടെ കടമ താഴത്തിൽ അച്ചോ.

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിലിന്റെ ശ്രദ്ധ തൃശൂർ തന്നെയുള്ള ദേവമാതാ സ്‌കൂളിലേക്ക് ക്ഷണിക്കുന്നു. സ്‌കൂൾ പ്രിൻസിപ്പാൾ ഫാദർ ഷാജു എടമന ഇത്തവണത്തെ ക്രിസ്മസിന്  എല്ലാവരും കൂടി പണമെടുത്തു പൂജ എന്ന അവിടത്തെ വിദ്യാർത്ഥിനി ക്കു ഒരു വീട് ഉണ്ടാക്കി കൊടുത്തു.

അതാണ് സഹ ജീവി സ്നേഹം  താഴത്തിൽ അച്ചോ.

നോബി അച്ചനും ഷാജു അച്ചനും ഒക്കെ താഴത്തിൽ അച്ചൻ പഠിച്ച അതെ മത പഠനം തന്നെ ആണ് നടത്തിയത്. പക്ഷെ അവർ അതിൽ മനുഷ്യ സ്നേഹവും സഹജീവി സ്നേഹവും കൂടി പഠിച്ചു.

പിന്നെ എല്ലാവരെയും  കബളിപ്പിക്കാനായി  മത സ്നേഹം, മത സൗഹാർദ്ദം എന്നൊരു ലേബൽ കൂടി ചാർത്തും.ആശ്രമത്തിൽ നിന്നും ഒരു സ്വാമിയെയും പള്ളിയിൽ നിന്നും ഒരു ഇമാമിനെയും കൂടി പങ്കെടുപ്പിക്കും. (തിരിച്ചും ഇതൊക്കെ തന്നെയാണ്).

ഈ നറ്റാലെ യിൽ എന്താണ് മത സൗഹാർദ്ദം? ഈ ആർഭാടത്തിന്റെ പണം കൊണ്ട് പാവപ്പെട്ടവർക്ക്‌ ഒരു നേരത്തെ ആഹാരമോ അന്തിയുറങ്ങാൻ ഒരു ഇടമോ കൊടുക്കാമായിരുന്നില്ലേ? അതിലായിരുന്നു യേശു തന്റെ ജന്മദിനത്തിൽ സന്തോഷിക്കുമായിരുന്നത്.

9 അഭിപ്രായങ്ങൾ:

  1. മറുപടികൾ
    1. ഇല്ല സുധീ നരകത്തിൽ ആയിരിയ്ക്കും അങ്ങേരുടെ സ്ഥാനം.

      ഇല്ലാതാക്കൂ
  2. മതനേതൃത്വങ്ങളെ ചുമ്മാ ചൊറിയരുത്. മൂർത്തിയെ പേടിച്ചില്ലേലും ശാന്തിയെ പേടിക്കേണ്ട കാലമാണ്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എല്ലാവര്ക്കും അറിയാവുന്ന കാര്യങ്ങൾ തന്നെയാണ് രാജ് . കുഞ്ഞാടുകൾക്കു പേടി കാണും. പുറത്താക്കുമോ എന്ന്

      ഇല്ലാതാക്കൂ
  3. മറുപടികൾ
    1. അംബാനിയുടെ കൊട്ടാരവും അതും ഒക്കെ കണ്ടു ധാരാവിയിലെ ജനത സംതൃപ്തി അടയും രഞ്ജി

      ഇല്ലാതാക്കൂ
  4. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിലിന്റെ കാർമികത്തിൽ ആയിരുന്നു ഈ പാഴ് ചെലവ്.

    ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിലിന്റെ ശ്രദ്ധ തൃശൂർ തന്നെയുള്ള കോട്ടപ്പടി സെന്റ്.ലാസർ പള്ളിയിലേക്ക് ക്ഷണിക്കുന്നു. അവിടെ തിരുനാളിനു ഉള്ള വെടിക്കെട്ട് ഒഴിവാക്കി പള്ളിയിലെ അച്ചൻ നോബി അമ്പുക്കനും ഇടവകക്കാരും കൂടി ആ പണം കൊണ്ട് കിടപ്പാടം ഇല്ലാത്ത പൊറിഞ്ചു കുട്ടി തോമസിന് ഒരു വീട് നിർമിച്ചു കൊടുത്തു.

    അതാണ് ഒരു വികാരിയുടെ കടമ താഴത്തിൽ അച്ചോ.

    ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിലിന്റെ ശ്രദ്ധ തൃശൂർ തന്നെയുള്ള ദേവമാതാ സ്‌കൂളിലേക്ക് ക്ഷണിക്കുന്നു. സ്‌കൂൾ പ്രിൻസിപ്പാൾ ഫാദർ ഷാജു എടമന ഇത്തവണത്തെ ക്രിസ്മസിന് എല്ലാവരും കൂടി പണമെടുത്തു പൂജ എന്ന അവിടത്തെ വിദ്യാർത്ഥിനി ക്കു ഒരു വീട് ഉണ്ടാക്കി കൊടുത്തു.

    അതാണ് സഹ ജീവി സ്നേഹം താഴത്തിൽ അച്ചോ.

    നോബി അച്ചനും ഷാജു അച്ചനും ഒക്കെ താഴത്തിൽ അച്ചൻ പഠിച്ച അതെ മത പഠനം തന്നെ ആണ് നടത്തിയത്. പക്ഷെ അവർ അതിൽ മനുഷ്യ സ്നേഹവും സഹജീവി സ്നേഹവും കൂടി പഠിച്ചു...!

    മറുപടിഇല്ലാതാക്കൂ