ടൈമൂർ. പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ടർക്കോ- മംഗോൾ, ചെങ്കിഷ് ഖാന്റെ കുലത്തിലുള്ള, അന്യ രാജ്യങ്ങളെ ആക്രമിച്ചു കീഴടക്കുന്ന സ്വേച്ഛാധി പതിയായ ഭരണാധികാരി , എന്ന് പണ്ട് സാമൂഹ്യ പാഠങ്ങളിലും ചരിത്ര ക്ലാസുകളിലും പഠിച്ചതു ഓർമ വരും. അതേ. ആള് അത് തന്നെ.
നൂറ്റാണ്ടുകൾക്കു ശേഷം ടൈമൂർ എന്ന പേര് വീണ്ടും ഭാരതത്തിൽ ചർച്ച ചെയ്യപ്പെടുന്നു. ഇത് ഒരു സിനിമാ ദമ്പതികളുടെ കൊച്ചിന്റെ പേര് ആയതു കൊണ്ട്. കരീന കപൂർ-സൈഫ് അലിഖാന്റെ കുട്ടിയുടെ പേരാണ് ടൈമൂർ എന്ന് ഇടാൻ നിശ്ചയിച്ചത്.
അവര് അവരുടെ കുട്ടിയ്ക്ക് എന്തെങ്കിലും പേര് ഇട്ടോട്ടെ. അതൊക്കെ അവരുടെ സ്വാതന്ത്ര്യം. സ്വന്തം കുഞ്ഞുങ്ങൾക്ക് പേരിടാനുള്ള അവകാശം അവർക്കുണ്ടല്ലോ.
കിരാതനായ ഒരു ഭരണാധികാരിയുടെ പേര് കുട്ടിക്കിടുന്നതിനെതിരെ വൻതോതിൽ വിമർശനങ്ങൾ ഉയർന്നു വരുന്നു. അത് സ്വാഭാവികം. കാരണം കരീന കപൂർ ഗർഭിണി ആയ നിമിഷം മുതലുള്ള ഓരോ കാര്യങ്ങളും വള്ളി പുള്ളി വിടാതെ പൊടിപ്പും തൊങ്ങലും വച്ച് പത്രങ്ങളും ചാനലുകളുമെല്ലാം ആഘോഷപൂർവം കൊണ്ടാടുന്നു. കരീന ഗർഭിണി ആയ വിവരം പരിശോധിച്ച ഡോക്ടർ കരീനയോടോ ഭർത്താവിനോടോ ആയിരിക്കുമല്ലോ പറഞ്ഞത്. അല്ലാതെ സംഭവം ഡോക്ടർ ജനങ്ങളോടല്ലല്ലോ പറഞ്ഞത്. അപ്പോൾ സംഭവം പുറത്തു വിട്ടത് അവര് തന്നെയാണ്. ഒരു ഗർഭത്തിൽ ഇത്ര രഹസ്യം ഒന്നുമില്ല. രഹസ്യമായി വച്ചിരിക്കാനും കഴിയില്ല. അതിന്റെ ആവശ്യവുമില്ല. അതൊക്കെ പുറത്തു വിടുന്നതും വാർത്ത യാക്കുന്നതും കരീനയും ഭർത്താവും തന്നെയാണ്. ആ വാർത്തകളും ജനങ്ങളുടെ അഭിപ്രായങ്ങളും ഒക്കെ സന്തോഷ പൂർവം കരീനയും സൈഫും ആസ്വദിക്കുകയും ചെയ്തിരുന്നു. കാരണം പ്രസിദ്ധി ആണല്ലോ സ്വകാര്യതയേക്കാൾ അവർക്കു പ്രധാനം. സ്വന്തം പ്രസവം ലൈവ് ആയി ജനങ്ങളെ കാണിച്ച നടിയും നമുക്കുണ്ടല്ലോ.
അങ്ങിനെ കരീനയുടെ ഗർഭം അവരുടെ ആരാധകരുടെ സ്വന്തം ഗർഭമായി മാറി. അങ്ങിനെ ഇരിക്കെ ടൈമൂർ എന്ന പേരിനെതിരെ വിമർശനം വന്നാൽ അതും ഉൾക്കൊള്ളേണ്ടത് കരീന-ഖാൻ ദമ്പതികളുടെ ഉത്തരവാദിത്വം തന്നെയാണ്. ഇപ്പോൾ കരീനയുടെ ബന്ധു ഋഷി കപൂർ വിമർശനങ്ങൾക്കെതിരെ ദ്വേഷ്യപ്പെടുന്നത് കണ്ടു. വിവാഹവും വിവാഹിതര ബന്ധങ്ങളും ഒക്കെ പരസ്യമായി അലക്കി അതിൽ പ്രശസ്തി കണ്ടെത്തുന്ന സിനിമാക്കാർ വിമർശനങ്ങളെയും സഹിക്കേണ്ടി ഇരിക്കുന്നു.
വിമർശനങ്ങൾക്കെതിരെ എന്തിനു അസഹിഷ്ണുത കാണിക്കുന്നു?

വിവാഹവും വിവാഹിതര
മറുപടിഇല്ലാതാക്കൂബന്ധങ്ങളും ഒക്കെ പരസ്യമായി
അലക്കി അതിൽ പ്രശസ്തി കണ്ടെത്തുന്ന
സിനിമാക്കാർ വിമർശനങ്ങളെയും സഹിക്കേണ്ടി ഇരിക്കുന്നു.