Sunday, December 11, 2016

കൂടുതൽ കുട്ടികൾ

''മത്സര ബുദ്ധിയോടെ കുട്ടികളെ ജനിപ്പിക്കണം. അന്ത്യശ്വാസം വരെ (ഉത്പാദന ശേഷിയുടെ) കുട്ടികളെ ഉൽപ്പാദിപ്പിക്കാൻ ശ്രമിക്കണം'' എന്ന് ഒരു മെത്രാൻ പറഞ്ഞതിന് അങ്ങേരെ ആക്ഷേപിച്ചു കൊണ്ട് കേരളം മൊത്തം ഉറഞ്ഞു തുള്ളുകയാണ്. ഇടുക്കി രൂപതയുടെ മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ഇറക്കിയ ഇടയ ലേഖനത്തിൽ ആണ് ഇങ്ങിനെ ഒരു ആഹ്വാനം ആ ദേഹം നടത്തിയിരിക്കുന്നത്.

 ചില 'ഡൗട്ടിങ് തോമ' മാർ കാണും. ഈ പരിപാടി എല്ലാവരും ചെയ്യണോ അതോ ക്രിസ്ത്യാനികൾ മാത്രം ചെയ്‌താൽ മതിയോ എന്ന് സംശയിക്കുന്നവർ. സംശയം വേണ്ട.

 ''കർത്താവിന്റെ ദാനമാണ് മക്കൾ; ഉദരഫലം ഒരു സമ്മാനവും'' (സങ്കി: 127:3 ).
ബൈബിൾ പിടിച്ചാണ് ആനിക്കുഴി ഈ ആഹ്വാനം നടത്തിയിരിക്കുന്നത്. അത് കൊണ്ട് വിശ്വാസികൾക്ക് മാത്രമുള്ളതാണിത്. മറ്റു മതക്കാർക്ക് ഇത് ബാധകമല്ല. ഇനി അങ്ങിനെ ചെയ്യുന്ന അവിശ്വാസികൾ "at own risk".

തോമായ്ക്കു സംശയം തീരുന്നില്ല. ഇങ്ങിനെ പന്നിയെപ്പോലെയോ പട്ടിയെപ്പോലെയോ (ദ്വേഷ്യപ്പെടേണ്ട -മെത്രാൻ ഉപയോഗിച്ച വാക്കുകൾ തന്നെയാണ്. പന്നി എന്ന് പറഞ്ഞാൽ ആർക്കെങ്കിലും പ്രശ്നം ഉണ്ടാകുമോ എന്ന് പേടിച്ചു 'കാട്ടു പന്നി' എന്ന് ബുദ്ധിപൂർവമാണ് ആനിക്കുഴി പറഞ്ഞത് എന്ന് മാത്രം) കുട്ടികളെ ജനിപ്പിച്ചാൽ ആര് ചെലവ് കൊടുക്കും എന്ന് മെത്രാൻ പറയുന്നില്ല. അല്ലെങ്കിൽ തന്നെ സ്ഥിതി കഷ്ട്ടം ആണ്. ആകെയുണ്ടായിരുന്ന റവ റിനു വില കുറഞ്ഞു മരം മുറിച്ചു കളയേണ്ട അവസ്ഥയാണ്.കുരുമുളക്, ഏലം തുടങ്ങിയ എല്ലാത്തിനും വില കുറഞ്ഞു. ഇപ്പം ഒള്ള പിള്ളാരെ തന്നെ വളർത്താൻ പ്രയാസം. പെമ്പിള്ളാരെ വല്ല നഴ്സ് ആയി പറഞ്ഞയക്കാം എന്ന് വച്ചാൽ ഗൾഫിലും അമേരിക്കയിലും ഒന്നും ജോലിയില്ലാതെ എല്ലാം തിരിച്ചു വരുവാ. അപ്പം പുതിയ പുള്ളാരെ ഒണ്ടാക്കിയാ പള്ളി ചെലവിന് കൊടുക്കുമോ?  അതോ ആഹ്വാനം  മാത്രമേ ഉള്ളോ മെത്രാന്റെ ഉത്തരവാദിത്വം? പിന്നെ പട്ടിണിയും പരിവട്ടവും ആയിട്ട് പിള്ളാരെ വളർത്താൻ തന്തേം തള്ളേം കിടന്നു കഷ്ട്ടപ്പെടണോ? തോമാ നിസഹായനായി ചോദിക്കുകയാണ്.

തോമയുടെ അടുത്ത സംശയം എന്തിനാ ഇങ്ങിനെ ജനസംഖ്യ വർധിപ്പിക്കുന്നത് എന്നാണു. ഇത് കൊണ്ട് എന്താ ഗുണം? ലോകത്തു ആകെ 750 കോടിയുണ്ട്. ഭാരതത്തിൽ 132  കോടി. കേരളത്തിൽ 3.5 കോടി. വളർച്ച  1.5 ശതമാനത്തിൽ ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുന്നു. അപ്പഴാ മെത്രാൻ പറയുന്നത് ഇനിയും കൂട്ടണം എന്ന്. ഇനി ക്രിസ്ത്യാനി കൂടാനാണോ? ഇപ്പഴ് കേരളത്തിൽ 18 ശതമാനം ആണുള്ളത്. അതങ്ങോട്ടു കൂടിയാൽ ബാക്കിയുള്ള ക്രിസ്ത്യാനികൾക്ക് എന്നാ ഗുണമാ കിട്ടുന്നത്. മെത്രാന്മാർക്കും പള്ളിക്കും ഗുണം കാണും. ഓരോ പുതിയ ആളിനെയും തലയെണ്ണി പണം വാങ്ങാമല്ലോ. ഈ പുതിയ പിള്ളാര് ഓരോന്നിനും മാമോദിസ, മനസമ്മതം,കല്യാണം പിന്നെ ശവമടക്ക് അങ്ങിനെ എത്രയെത്ര മുഹൂർത്തങ്ങൾ ആണ് പള്ളിക്കു വന്നു ചേരുന്നത്.പണവും.

പിന്നെ തോമായുടെ അശ്ളീല വാസന അടുത്ത സംശയത്തിൽ പുറത്തു വരുന്നുണ്ട്. എല്ലാം ഇപ്പം ടീവിയിൽ ലൈവ് ഷോ ആണ്. ഈ മത്സരം? 

ഇങ്ങിനെയുള്ള സംശയ തോമ മാർ ഉളളത് കൊണ്ടാണ് പള്ളി വളരാത്തത്. മെത്രാന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യരുത്. തനിക്കു കഴിയാത്ത കാര്യം മറ്റുള്ളവർ ചെയ്തു കാണട്ടെ എന്ന ആഗ്രഹവും അത് കാണുമ്പോഴുള്ള സന്തോഷവും ഒന്ന് മാത്രമാണ് മെത്രാന്റെ മനസ്സിൽ എന്ന് നിസംശയം പറയാം. 

8 comments:

 1. പന്നികൾ പെറ്റുപെരുകുന്നതുപോലെ മനുഷ്യൻ പെറ്റിടണാമെന്ന് പറഞ്ഞതല്ലേ?നമ്മുടെ ഒരു മന്ത്രിയുടെ അതേ രൂപവും ഭാവമുള്ള ഒരു വലിയ അച്ഛൻ.കഷ്ട0.കയ്യേറാനും ആളു വേണ്ടേ???

  ReplyDelete
  Replies
  1. അത് തന്നെ. കിടക്കട്ടെ കുറെ കുട്ടികൾ. ഇനിയും കുറെ വനം ബാക്കിയുണ്ടല്ലോ.

   Delete
 2. ബിപിന്‍ ഇതുകേട്ട്, ഈ വയസാംകാലത്ത് പ്രചോദനം ഒന്നും ഉള്‍ക്കൊള്ളാന്‍ നോക്കല്ലേ... ങ്ങടെ പിതാവ് ഇക്കാര്യം പറഞ്ഞത് ഞങ്ങള്‍ സത്യക്രിസ്ത്യാനികളോട് മാത്രമാണ്.

  "തനിക്കു കഴിയാത്ത കാര്യം മറ്റുള്ളവർ ചെയ്തു കാണട്ടെ എന്ന ആഗ്രഹവും അത് കാണുമ്പോഴുള്ള സന്തോഷവും ഒന്ന് മാത്രമാണ് മെത്രാന്റെ മനസ്സിൽ"

  വളരെ ശരിയാണ്.. എനിക്കൊരു കുട്ടിയുണ്ടായാല്‍ ഈ കുഴിക്കാട്ടില്‍ ആ കൊച്ചിന്റെയും പിതാവാണ്. ബിപിന്‍ നായരുടെ കൊച്ചിന് അയാള്‍ പിതാവല്ലല്ലോ...

  പിന്നെ, ഇതിന് ആംഗലേയത്തില്‍ ഒരു വാക്കുണ്ട്...

  Vicarious Pleasure..

  ReplyDelete
  Replies
  1. ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടോ

   Delete
 3. തനിക്കു കഴിയാത്ത
  കാര്യം മറ്റുള്ളവർ ചെയ്തു
  കാണട്ടെ എന്ന ആഗ്രഹവും അത്
  കാണുമ്പോഴുള്ള സന്തോഷവും ഒന്ന്
  മാത്രമാണ് മെത്രാന്റെ മനസ്സിൽ എന്ന് നിസംശയം പറയാം.
  Yes it is Vicarious Pleasure...!

  ReplyDelete
 4. http://www.marunadanmalayali.com/politics/national/hindu-women-should-give-birth-to-at-least-10-children-says-vasudevanand-saraswathi-62116

  ReplyDelete
  Replies
  1. ഇതിനാണ് മത്സര ബുദ്ധി എന്ന് പറയുന്നത്

   Delete
 5. This comment has been removed by the author.

  ReplyDelete