2018, ഫെബ്രുവരി 22, വ്യാഴാഴ്‌ച

നഴ്‌സുമാർ

പാവം നഴ്‌സുമാർ. ചേർത്തല കെ.ഇ.എം ആശുപത്രിയിലെ നഴ്‌സുമാർ 180 ദിവസമായി സമരത്തിലാണ്. സർക്കാർ അംഗീകരിച്ച മിനിമം വേതനം കിട്ടാൻ വേണ്ടിയാണ് അവർ സമരം നടത്തുന്നത്. ഇത്രയൂം ദിവസം ആയിട്ടും സർക്കാർ ഇതിൽ ഇടപെട്ടിട്ടില്ല. അനിശ്ചിത കാല നിരാഹാര സമരവുമായി നേതാവ് സുജനപാൽ അവിടെ കിടക്കുകയാണ്. ഈ സമരത്തിന് പിന്തുണയുമായി കേരളത്തിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാർ പണി മുടക്കി കെ ഇ എം ആശുപതിയുടെ മുൻപിൽ സമരം ചെയ്തു. ഏതാണ്ട് 50,000 നഴ്‌സുമാർ. എന്നിട്ടും സർക്കാർ ഭാഗത്തു നിന്നും യാതൊരു അനക്കവുമില്ല.

 തുശ്ചമായ വേതനത്തിലാണ് നഴ്‌സുമാർ ജോലി ചെയ്യുന്നത്. അത്രയും മാതമേ മാനേജ്‌മെന്റ് കൊടുക്കുകയുള്ളൂ. മറ്റു മാര്ഗങ്ങളില്ലാതെ പാവം നഴ്‌സുമാർ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു. ഇവരുടെ സമരം പരിഹരിക്കാൻ സർക്കാരിന് ബാധ്യതയില്ലേ? അവർ രാജ്യ ദ്രോഹികളൊന്നും അല്ലല്ലോ. കേരളത്തിലെ ആരോഗ്യ മേഖലയുടെ 65% സ്വകാര്യ ആശുപത്രികൾ ആണ്. അത്രയും നഴ്‌സുമാർ സ്വകാര്യ മേഖലയിൽ ആണ് കുറഞ്ഞ ശമ്പളത്തിൽ. അവരെ ചർച്ചയ്ക്കു വിളിക്കുക, ആശുപത്രി അധികൃതരെ വിളിക്കുക ഇതൊന്നും ചെയ്യാൻ കഴിയില്ലേ? ആരോഗ്യ മന്ത്രിയുടെ 28000 ത്തിന്റെ കണ്ണടയിൽ കൂടി നോക്കിയിട്ടൂ നഴ്‌സുമാരെ കാണാൻ കഴിയുന്നില്ലേ? എല്ലാം ശരിയാക്കും എന് പറഞ്ഞ എൽഡിഫ് ഒന്നൊന്നായി ശരിയാക്കി വരുന്നു.

1 അഭിപ്രായം:

  1. കേരളത്തിലെ ആരോഗ്യ മേഖലയുടെ
    65% സ്വകാര്യ ആശുപത്രികൾ ആണ്.
    അത്രയും നഴ്‌സുമാർ സ്വകാര്യ മേഖലയിൽ
    ആണ് കുറഞ്ഞ ശമ്പളത്തിൽ.
    അവരെ ചർച്ചയ്ക്കു വിളിക്കുക, ആശുപത്രി
    അധികൃതരെ വിളിക്കുക ഇതൊന്നും ചെയ്യാൻ കഴിയില്ലേ? ആരോഗ്യ മന്ത്രിയുടെ 28000 ത്തിന്റെ കണ്ണടയിൽ കൂടി നോക്കിയിട്ടൂ നഴ്‌സുമാരെ കാണാൻ കഴിയുന്നില്ലേ?
    എല്ലാം ശരിയാക്കും എന്നുപറഞ്ഞ എൽഡിഫ് ഒന്നൊന്നായി ശരിയാക്കി വരുന്നു.

    മറുപടിഇല്ലാതാക്കൂ