2018, മാർച്ച് 20, ചൊവ്വാഴ്ച

കർഷക സ്നേഹം.



ഭാരതം ഒരു കാർഷിക രാജ്യം ആണെന്ന് പണ്ട് നമ്മൾ പാഠ പുസ്തകത്തിൽ പഠിച്ചിട്ടുണ്ട്. അതായത് വ്യവസായം  അല്ല കൃഷിയാണ് പ്രധാനം. കാലം മാറി. ഇന്ന് കൃഷി ചെയ്യാനുള്ള ഭൂമിക്കും അവകാശത്തിനും വേണ്ടി കർഷകൻ സമരം ചെയ്യേണ്ട അവസ്ഥയാണ്  ഭാരതത്തിൽ. കർഷകന്റെ കൃഷി ഭൂമി മുഴുവനും രാഷ്ടീയക്കാരും ഭൂമാഫിയയും ചേർന്ന് കവർന്നെടുത്തു. കൃഷി ചെയ്തു കൊണ്ടിരുന്ന ഭൂമി. എല്ലാം വികസനത്തിന്റെ പേരിൽ.കൃഷിഭൂമി നികത്തി മോളുകളും വ്യവസായശാലകളും കെട്ടി പ്പൊക്കി. അരിയും ഗോതമ്പും  വയലിൽ നിന്നേ വരൂ ഫാക്ടറികളിൽ നിന്നല്ല എന്ന സാമാന്യ തത്വം പണത്തിന്റെ കിലുക്കത്തിലെ ഈ രാഷ്ട്രീയ ഭൂ- മാഫിയ സൗകര്യപൂർവം മറന്നു. 

Image may contain: 1 person, smiling, text



 മഹാരാഷ്ട്രയിൽ നടന്നത് ഒരു കർഷക സമരം ആയിരുന്നോ എന്നത് നോക്കേണ്ടി യിരിക്കുന്നു. കൂടുതലും ആദിവാസികൾ ആയിരുന്നു. അതിൽ പങ്കെടുത്ത 'അൺ പഠ് മാണുഷ്' ന് എന്തിനാണ് മുംബൈയിൽ വന്നതെന്ന് മനസ്സിലായിക്കാണില്ല. സ്വാമിനാഥൻ റിപ്പോർട്ട് എന്താണെന്നവർക്ക് എന്തറിയാം?എന്തോ കിട്ടും എന്ന് അവരെ ധരിപ്പിച്ചു. കൊടിയും തൊപ്പിയും വാങ്ങി ക്കൊടുത്ത കിസാൻ സഭ ആ പാവങ്ങൾക്ക് ഓരോ ജോഡി ചെരുപ്പ് വാങ്ങിക്കൊടുക്കാ ഞ്ഞത് മഹാ പാപം ആയിപ്പോയി. ചെരുപ്പ് ആര് കാണാൻ? കൊടിയും തൊപ്പിയും അല്ലേ പടത്തിൽ വരുന്നത്! ഓരോ കൊടിക്കു പകരം ഓരോ ജോഡി ചെരുപ്പ്. അപ്പോൾ പൊള്ളിയ കാലിന്റെ പടം പരസ്യമാക്കാൻ കഴിയില്ലല്ലോ. അപ്പോൾ അതും രാഷ്ട്രീയക്കാരുടെ ഒരു തട്ടിപ്പു ആയിരുന്നു. 

രാഷ്ട്രീയ ലക്ഷ്യം മാറ്റി വച്ചാൽ കർഷകരുടെ പ്രശ്നങ്ങൾ പൊതു ശ്രദ്ധയിൽ വന്നു എന്നത് വളരെ നല്ല കാര്യം. നാടിന്റെ വികസനത്തിന് ശാശ്വത പരിഹാരം കൃഷി മാത്രമാണെന്നുള്ള സന്ദേശം ജനങ്ങളിലെത്തണം. മൂന്നാറിലും വയനാടിലും ഒക്കെ ഭൂമിയും വനവും കൈയേറുകയും കൈയേറ്റ മാഫിയകൾക്ക് ഒത്താശ ചെയ്യുന്ന സി പി എമ്മിന് കർഷകന്റെ ഭാഗം വാദിക്കാൻ യാതൊരു അവകാശവുമില്ല. അവരുടെ ഭരണത്തിൽ കർഷക ആത്മഹത്യ കൂടി വരുന്നു എന്ന സത്യം നിലനിൽക്കുന്നു. നന്ദിഗ്രാം നാം കണ്ടതുമാണ്. ഏപ്രിൽ 4 ന് കർഷക കോൺഗ്രസ് സെക്രട്ടറിയേറ്റ് ഉപരോധിക്കുന്നു. കേരളത്തിലെ കർഷകർക്ക് വേണ്ടി. കാർഷിക കടം എഴുതിത്തള്ളാനും മറ്റും. അതിനെ പിന്തുണക്കുമോ കർഷക സ്നേഹികളായ സി പിഎം? മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ് ണാവിസിനെ പ്പോലെ അന്തസായി പെരുമാറുമോ അതോ പോലീസിനെ കൊണ്ട് തല്ലിച്ചതയ്ക്കുമോ കേരള മുഖ്യമന്ത്രി വിജയൻ?

2 അഭിപ്രായങ്ങൾ:

  1. ഇന്ന് കൃഷി ചെയ്യാനുള്ള ഭൂമിക്കും
    അവകാശത്തിനും വേണ്ടി കർഷകൻ
    സമരം ചെയ്യേണ്ട അവസ്ഥയാണ് ഭാരതത്തിൽ. കർഷകന്റെ കൃഷി ഭൂമി മുഴുവനും രാഷ്ടീയക്കാരും ഭൂമാഫിയയും ചേർന്ന് കവർന്നെടുത്തു. കൃഷി ചെയ്തു കൊണ്ടിരുന്ന ഭൂമി. എല്ലാം വികസനത്തിന്റെ പേരിൽ.കൃഷിഭൂമി നികത്തി മോളുകളും വ്യവസായശാലകളും കെട്ടി പ്പൊക്കി. അരിയും ഗോതമ്പും വയലിൽ നിന്നേ വരൂ ഫാക്ടറികളിൽ നിന്നല്ല എന്ന സാമാന്യ തത്വം പണത്തിന്റെ കിലുക്കത്തിലെ ഈ രാഷ്ട്രീയ ഭൂ- മാഫിയ സൗകര്യപൂർവം മറന്നു.

    മറുപടിഇല്ലാതാക്കൂ