2018, ഒക്‌ടോബർ 16, ചൊവ്വാഴ്ച

Me Too




വിമെൻ ഇൻ സിനിമ കളക്ടീവ്. സിനിമയിലെ സ്ത്രീ ശക്തി ഉണർന്നി രിക്കുന്നു. കുറെ കാര്യങ്ങളെങ്കിലും പുറത്തു വരികയും അത് കൊണ്ട് കൂറേ കാര്യങ്ങൾ എങ്കിലും ഭാവിയിൽ നടത്താൻ ഭയമുണ്ടാവുകയും ചെയ്യും. പുറത്തറിയുന്ന സിനിമാ ലോകം നിറം പിടിപ്പിച്ചതാണ്. എല്ലാവരും ഏകോദര സാഹോദര്യ ത്തോടെ കഴിയുന്നു. ഇപ്പോഴും ചിരിച്ചു കൊണ്ട്.

പക്ഷെ  വെള്ളിത്തിരയ്ക്കു മുന്നിൽ നടക്കുന്നതിലും വിസ്മയകരമാണ് തിരശീലയ്ക്കു പിന്നിൽ നടക്കുന്നത്. അസൂയ, കുശുമ്പ്, പണത്തിനു വേണ്ടിയുള്ള ആർത്തി, പിടിച്ചു പറി,  പ്രണയം, സെക്സ്, ബലാത്സംഗം, സ്റ്റണ്ട്  ഇവയൊക്കെ സിനിമാ അണിയറയിലും നടക്കുന്നു. ഇപ്പോൾ അവ വർധിച്ചു. എല്ലാ  മേഖലയിലും എന്ന പോലെ സിനിമാ മേഖലയിലും പുരുഷാധിപത്യം ആണ്.  നടി എന്ന കാറ്റഗറിയിൽ  അനിവാര്യം ആയതു കൊണ്ട് മാത്രം  സ്ത്രീകലെ അഭിനയിപ്പിക്കുന്നു. അല്ലെങ്കിൽ തുമ് പുരുഷൻ ചെയ്യും.   പണ്ട് അതും പുരുഷൻ ആയിരുന്നല്ലോ.  അപ്പോൾ സ്വാഭാവികമായും   പുരുഷൻ പറയുന്നത് മാത്രം അവിടെ നടക്കുന്നു. സിനിമ വേണമെങ്കിൽ   അവന്റെ പീഡനങ്ങൾ സഹിക്കണം. അത് അവൻ    വിജയകരമായി നടപ്പാക്കുന്നു. 

ഒരു പഴയ കഥ. ഒരു  നടൻ വർഷങ്ങൾക്ക് മുൻപ് ബോംബെയിൽ വന്നു. രണ്ടു കൂട്ടുകാരും. പിന്നീട് കുറെ സിനിമകളിൽ വേഷമിട്ട ഒരു  കോമൺ ഫ്രണ്ടും.  ആദ്യത്തെ പടം പൊട്ടിയിട്ട് ആശാൻ  ബലൂൺ പോലെ പറന്നു നടക്കുന്ന കാലം. രാവിലെ ഇറങ്ങും. രാത്രി വന്നിരുന്നു അന്നത്തെ വിവരണങ്ങൾ. ഡ്രീം ലാൻഡ്, കൊളാബ,ബോംബേ   സെൻട്രൽ എന്നവിടങ്ങ ളിലെ അനുഭവങ്ങൾ. ഇങ്ങിനെ ഒരാഴ്ച. കാലക്രമേണ  ധാരാളം സിനിമകൾ.  പുതിയ തുടരുന്ന സിനിമാ സാഹസിക  കഥകൾ,  മറ്റു താരങ്ങളുടെ  കഥകൾ  പിന്നീട് കാണുമ്പോൾ.   ഇയാൾക്കെതിരെ ഒരു Me too വന്നാൽ   ഇപ്പോൾ  ഈ ശീലങ്ങളൊന്നും ഇല്ലാത്ത  ഡീസന്റ് ആണെന്ന് പറഞ്ഞാൽ എങ്ങിനെ ഇരിക്കും? അതാണ് സിനിമാ ലോകം. ഇനിയും Me Too വരും. തുറന്നു പറയാനുള്ള ധൈര്യം സ്ത്രീകൾക്ക് വന്നു. 

3 അഭിപ്രായങ്ങൾ:

  1. എല്ലാം പുറത്ത് വരട്ടെ.പല സോപ്പ് കുമിലകളും പൊട്ടും.

    മറുപടിഇല്ലാതാക്കൂ
  2. പക്ഷെ വെള്ളിത്തിരയ്ക്കു മുന്നിൽ
    നടക്കുന്നതിലും വിസ്മയകരമാണ് തിരശീലയ്ക്കു
    പിന്നിൽ നടക്കുന്നത്. അസൂയ, കുശുമ്പ്, പണത്തിനു വേണ്ടിയുള്ള ആർത്തി, പിടിച്ചു പറി, പ്രണയം, സെക്സ്, ബലാത്സംഗം, സ്റ്റണ്ട് ഇവയൊക്കെ സിനിമാ അണിയറയിലും നടക്കുന്നു. ഇപ്പോൾ അവ വർധിച്ചു. എല്ലാ മേഖലയിലും എന്ന പോലെ സിനിമാ മേഖലയിലും പുരുഷാധിപത്യം ആണ്. നടി എന്ന കാറ്റഗറിയിൽ അനിവാര്യം ആയതു കൊണ്ട് മാത്രം സ്ത്രീകലെ അഭിനയിപ്പിക്കുന്നു. അല്ലെങ്കിൽ തുമ് പുരുഷൻ ചെയ്യും. പണ്ട് അതും പുരുഷൻ ആയിരുന്നല്ലോ. അപ്പോൾ സ്വാഭാവികമായും പുരുഷൻ പറയുന്നത് മാത്രം അവിടെ നടക്കുന്നു. സിനിമ വേണമെങ്കിൽ അവന്റെ പീഡനങ്ങൾ സഹിക്കണം. അത് അവൻ വിജയകരമായി നടപ്പാക്കുന്നു.

    മറുപടിഇല്ലാതാക്കൂ