2011, സെപ്റ്റംബർ 20, ചൊവ്വാഴ്ച

തിരുവനന്തപുരം നാറുന്നു

 തലേ ദിവസത്തെ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും മറ്റു ചവറും ഒരു പ്ലാസ്റിക് കൂടില്‍ കിഴി കെട്ടി കുടുംബ ശ്രീ പ്രവര്‍ത്തകയെ ഏല്‍പ്പിച്ചിട്ട്, എന്റെ വീടിലെ വേസ്റ്റ് മാറിക്കിട്ടി എന്ന സന്തോഷത്തില്‍ സ്വസ്ഥമായ്  ഇരിക്കുന്ന നഗര വാസി ആണ്  ഞാന്‍. ഈ മാലിന്യത്തില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധവും, പുഴുക്കളും,ദുരിതവും, ആരോഗ്യ പ്രശ്നങ്ങളും അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഒരു ജനത ഈ മാലിന്യം ഏറ്റു വാങ്ങുന്ന വിളപ്പില്‍ ശാല എന്ന ഒരു സ്ഥലത്ത് ജീവിച്ചിരിക്കുന്നു എന്ന് ഞാന്‍ അറിയുന്നെങ്കിലും അതെന്റെ പ്രശ്നം ആയി ഞാന്‍ എടുക്കുന്നില്ല. വിളപ്പില്‍ ശാല ക്കാര്‍ക് ഒഴികെ ആര്‍ക്കും ഇതൊരു പ്രശ്നം ആകുന്നില്ല. മേയര്‍ക്കും,  കോര്‍ പറേഷനും, സര്കാരിനും, നഗരവാസികള്‍ക്കും ആര്‍ക്കും. അത് കൊണ്ടാണ് ഈ പ്രശ്നം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതു ആയിട്ടും ഇന്നും ഉത്തരം കിട്ടാത്ത ഒരു സമസ്യ ആയി ഇത് നില കൊള്ളുന്നത്‌. 

മന്ത്രി മന്ദിരങ്ങളില്‍ വേസ്റ്റ് കുന്നു കൂടുന്നു എന്ന് മാധ്യമങ്ങളും ഉയര്‍ത്തിക്കാട്ടുന്നു. ഇത്രയും വിശാലമായ മന്ത്രി മന്ദിര വളപ്പുകളില്‍ ബയോ ഗ്യാസ് പ്ലാന്റ്/മാലിന്യ സംസ്കരണ പ്ലാന്റ് എന്ത് കൊണ്ടു സ്ഥാപിച്ചു കൂടാ? അത് പോലെ ബഹു നില ഫ്ലാറ്റ് സമുച്ചയങ്ങളില്‍,ഹോട്ടലുകളില്‍, ക്ലബ്‌, കല്യാണ   മണ്ഡപങ്ങള്‍, അറവു ശാലകള്‍, തുടങ്ങിയ സ്ഥലങ്ങളില്‍
പ്ലാന്റ് എന്ത് കൊണ്ടു സ്ഥാപിച്ചു കൂടാ?

നിയമം നടപ്പാക്കാന്‍ ഉള്ള ധൈര്യം ഇല്ല. പാളയം, ചാല  തുടങ്ങിയ  മാര്‍കറ്റ്‌  സ്ഥലങ്ങളില്‍ നഗര സഭക്ക് പ്ലാന്റ് ഉണ്ടാക്കാം. മാലിന്യം സംസ്കരിക്കാം. പക്ഷെ ചെയ്യുന്നില്ല.

മാലിന്യ സംസ്കരണത്തിന് അഹമ്മദാബാദ് നഗരത്തില്‍ വിജയകരം ആയി നടപ്പാകിയ ഒരു രീതി ഇവിടെയും പ്രാവര്‍ത്തികം ആക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ ഗുജറാത്ത് മോഡല്‍ വികസനം ഇവിടെ പാടില്ലല്ലോ?

200 ടണ്‍ മാലിന്യം ആണ് ദിവസവും വിളപ്പില്‍ ശാല എന്ന പ്രദേശത്ത് തള്ളുന്നത്. ഇതില്‍ ഭൂരി ഭാഗവും നഗരത്തില്‍ ചെറിയ പ്ലാന്റ് കളില്‍ സംസ്കരിക്കുക ആണ് ഒരേ ഒരു പോം വഴി.

നഗരം നാറിതുടങ്ങി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ