Wednesday, September 28, 2011

Suresh Gopi's fast

സുരേഷ് ഗോപി നിരാഹാരം അനുഷ്ടിക്കാന്‍  പോകുന്നു. തിരുവനന്തപുരത്തെ ടാഗോര്‍ സെന്റിനറി ഹാള്‍ പ്രദേശത്ത് വികസനം നടപ്പാക്കാന്‍ വേണ്ടി. ഒരു ദിവസം നിരാഹാരം വലിയ പ്രശ്നം ഇല്ല. രാവിലെ കാപ്പി കുടി കഴിഞ്ഞു തുടങ്ങി വൈകുന്നേരം ചായക്ക്‌ അവസാനിപ്പിക്കാമാല്ലൊ. ഉച്ചക്ക് ഒരു നേരത്തെ ഊണ് മാത്രമേ ഒഴിവാക്കേണ്ടത്  ഉള്ളൂ.

ടാഗോറിന്റെ 150 ജന്മ ദിനം പ്രമാണിച്ച് കേന്ദ്രം 50 കോടി രൂപ അനുവദിക്കുന്നുണ്ട്. അത് മുഴുവന്‍ ഉപയോഗിച്ച് തിയേറ്റര്‍ കളും ഫെസ്റിവല്‍ കോമ്പ്ലെക്സ്  കളും മറ്റും നിര്‍മിക്കണം എന്നാണു സുരേഷ് ഗോപി പറയുന്നത്.

ടാഗോര്‍ തിയേറ്റര്‍ നു ചുറ്റും ഉള്ള വിശാലമായ ഭൂമി നഗര മധ്യത്തില്‍ ഉള്ള ഒരു പച്ച തുരുത്ത് ആണ്. കുറേക്കാലം ആയി ഇത് പലരുടെയും ഉറക്കം കെടുതുന്നുന്ടു.  പണ്ടു ഒരു മന്ത്രിയുടെ നേതൃത്വത്തില്‍ ഇവിടെ ഒരു വ്യാപാര സമുച്ചയം പണിയാനും, മറ്റൊരു മറ്റൊരു വ്യാപാര സമുച്ചയത്തില്‍ എത്താന്‍ വഴി എങ്കിലും എടുക്കാനും   ശ്രമങ്ങള്‍ നടന്നിരുന്നു. 7 ഏക്കറില്‍  പരന്നു കിടക്കുന്ന ഈ ഭൂമി കെട്ടിടങ്ങള്‍ കെട്ടി നിറയ്ക്കാനാണ് എല്ലാവര്ക്കും താല്‍പ്പര്യം. മൃഗശാല നഗര ത്തില്‍ നിന്നും മാറ്റി  അവിടെ കെട്ടിടങ്ങള്‍ പണിയാന്‍ പണ്ടൊരു മന്ത്രി ഐഡിയ ഇട്ടിരുന്നു.

തിയേറ്റര്‍ കള്‍  ധാരാളം കിട്ടുന്ന തിരുവനന്തപുരം നഗരത്തില്‍  എന്തിനു  ആണ്ടില്‍ ഒരു തവണ നടക്കുന്ന ഫെസ്ടിവലിന് വേണ്ടി വെറുതെ തിയേറ്റര്‍  കള്‍ കെട്ടി പ്പൊക്കണം?

അംബര ചുംബികളായ ഫ്ലാറ്റ് സമുച്ചയങ്ങളാല്‍ തിരുവനന്തപുരം നഗരം ശ്വാസം മുട്ടുകയാണ്. ശാന്ത സുന്ദരമായി നില നില്‍ക്കേണ്ട പച്ചപ്പ്‌ നിറഞ്ഞ അപൂര്‍വ സ്ഥലങ്ങളില്‍ ഒന്നായ ടാഗോര്‍ തിയേറ്റര്‍ പരിസരം സ്ഥാപിത താല്പര്യങ്ങള്‍ക്ക് വഴങ്ങി, കൊങ്ക്രീറ്റ് മന്ദിരങ്ങള്‍  കൊണ്ടു  നിറക്കരുത്.  1200 പേര്‍ക്ക് ഇരിക്കാവുന്ന ഇപ്പോഴത്തെ തിയേറ്റര്‍ പുതുക്കി, ആധുനിക സൌകര്യങ്ങളോട് കൂടി ഒരു സ്റ്റേറ്റ് ഓഫ് ദി ആര്‍ട്ട്‌ തിയേറ്റര്‍ ആക്കുക മാത്രം ആണ് ചെയ്യേണ്ടത്.  സിനിമാ കൊട്ടകയും, വ്യാപാര സമുച്ചയവും, ഹോട്ടലുകളും  മറ്റും കെട്ടി ഈ സുന്ദര ഭൂമിയെ  നശിപ്പിക്കരുത്. പുല്ലും, ചെടികളും വച്ച് പിടിപ്പിച്ചു, ജല ധാര യന്ത്രങ്ങള്‍ സ്ഥാപിച്ചു മനോഹരമായ ഒരു പാര്‍ക്ക് ആക്കി മാറ്റുക  ആണ് നാം ചെയ്യേണ്ടത്.

സിനിമാക്കാര്‍ അല്‍പ്പം നിരാഹാരം കിടക്കട്ടെ. കൊഴുപ്പ്  കുറച്ചെങ്കിലും മാറിക്കിട്ടും.

1 comment:

  1. നിരാഹാരം എന്ന പ്രതിഷേധ മാര്‍ഗ്ഗം ഇന്ന് 'നവീകരിക്കപെട്ടുകൊണ്ടിരിക്കുകയാണ്'..... ഗാന്ധിജിയും ഭഗത് സിങ്ങും മറ്റും അനുഷ്ഠിച്ച നിരാഹാര സമരമുറ ഇന്ന് അന്യമാണ്...മറിച്ച് എയര്‍ കണ്ടീഷന്‍ ചെയ്ത സമര പന്തലില്‍ ഇരുന്നു അനുഭാവികളെ അഭിസംഭോധന ചെയ്യുക എന്നതാണ് പുതിയ രീതി....ഇന്ന് ആര്‍ക്കു വേണമെങ്കിലും നിരാഹാരം അനുഷ്ഠിക്കാം....ദൃശ്യ മാധ്യമങ്ങള്‍ അവയെ കൊണ്ടാടും....സിനിമാ താരങ്ങള്‍ ആവുമ്പോള്‍ അതൊരു "റിയാലിറ്റി ഷോ" തന്നെയാകും... ഈ സമരം എന്തിന് വേണ്ടി ആണെന്നുള്ള കാര്യം എല്ലാവരും ഓര്‍ത്താല്‍ നന്ന്....

    ReplyDelete