2011, നവംബർ 4, വെള്ളിയാഴ്‌ച

send off

ഒരു സാദാ സര്‍ക്കാര്‍ ആപ്പീസ് . ഒരു യാത്ര അയപ്പ് സമ്മേളനം ആണ് രംഗം. 

അനേക വര്‍ഷത്തെ സേവനത്തിനു ശേഷം പെന്‍ഷന്‍ പറ്റി വിരമിക്കുമ്പോള്‍ സഹ പ്രവര്‍ത്തകര്‍ യാത്ര അയപ്പ് നല്‍കുക പതിവാണ്. വര്‍ഷങ്ങളായി ഒന്നിച്ചു ജോലി ചെയ്തവരും പുതു മുഖങ്ങളും എല്ലാവരും ചേര്‍ന്ന് ഓഫീസില്‍ ഒരു ചായ സല്കാരവും ഔപചാരികം ആയ ഒരു മീറ്റിങ്ങും. അത് കഴിഞ്ഞ് വൈകുന്നേരം വിരമിച്ച ആളെ സഹപ്രവര്‍ത്തകര്‍ വീട്ടിലെത്തിക്കുന്നു. അവര്‍ക്കായി അവിടെ പാര്‍ട്ടി ഒരുക്കി യിട്ടുണ്ടാകും. 
കാലം മാറി. ഇപ്പോള്‍ റിട്ടയര്‍ മെന്റിന് ദിവസങ്ങള്‍ മുന്‍പ് തന്നെ ആഘോഷം തുടങ്ങുന്നു. പെന്‍ഷന്‍ പറ്റുമ്പോള്‍ കിട്ടുന്ന provident ഫണ്ട്‌ , gratuity, തുടങ്ങിയവ മുന്നില്‍ കണ്ട് സഹ പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന്  വഴങ്ങി അവര്‍ക്ക് ഏതെങ്കിലും ഹോട്ടലില്‍  വച്ചൊരു പാര്‍ടി. ആളൊന്നിനു ചെലവ്  മിനിമം 500  രൂപ. പിന്നെ മദ്യവും. അതില്‍ പങ്കെടുക്കാത്ത വനിതാ സഹ പ്രവര്‍ത്തകര്‍ക്ക്  ഒരു buffet  ലഞ്ച് . ഇക്കണ്ട കാലം മുഴുവന്‍ ശമ്പളത്തില്‍ നിന്നും ഒരു  പങ്ക് നിക്ഷേപിച്ച്  സ്വരുക്കൂട്ടിയ പണം വയസ്സ് കാലത്ത് തിരിച്ചു കിട്ടുന്നത് ആണ്  സ്നേഹ നിധി കള്‍ ആയ സഹ പ്രവര്‍ത്തകര്‍ കഴിച്ചും കുടിച്ചും രസിക്കുന്നത്. 

യാത്ര അയപ്പ് സമ്മേളനത്തിലേക്ക് മടങ്ങി വരാം. ഓഫീസിലെ ഹാളില്‍ സഹ പ്രവര്‍ത്തകര്‍ എല്ലാം കൂടിയിട്ടുണ്ട്. വേദിയില്‍ നടുക്ക് കസേരയില്‍ റിട്ടയര്‍ ചെയ്യുന്ന വ്യക്തി. ഇടതും വലതും ഓഫീസ് മേധാവിയും യുണിയന്‍ ഭാരവാഹിയും. സ്വാഗതം പറയുന്നത് ഈ  ശുംപന്‍ ആണ്. (ശുമ്പന്‍ എന്ന പദത്തിന് എന്തര്‍ത്ഥം?  മഹാന്‍, ശ്രേഷ്ടന്‍, മഹര്‍ഷി എന്നെല്ലാം അര്‍ത്ഥങ്ങളും ആയി അനവധി സംസ്കൃത പണ്ഡിതന്മാര്‍ കോടതി മുന്‍പാകെ  എത്തിയിട്ടുണ്ട്. ശരിയായ അര്‍ഥം എന്താണെന്ന് ബഹു. കേരള ഹൈകോടതി പറയുന്നത് വരെ നമ്മള്‍ ഉപയോഗിച്ച അര്‍ഥം തന്നെ എടുക്കാം.) alzheimer's രോഗത്തിന്റെ പിടിയില്‍ ആണോ ഈ പുള്ളി എന്ന് സംശയം തോന്നാം. പരസ്പര ബന്ധം ഇല്ലാതെ കുറെ കാര്യങ്ങള്‍ പറയുന്നു. മിടുക്കന്‍ ആകാനാണ് ഈ പാവത്താന്റെ പ്രകടനങ്ങള്‍ എല്ലാം. റിട്ടയര്‍ ചെയ്യുന്ന വ്യക്തി മറ്റു യുണിയന്‍ ഇല്‍ പെട്ട ആളാണെങ്കില്‍ അയാളെ എന്തെങ്കിലും പറഞ്ഞു ആക്ഷേപിക്കാന്‍ "സ്വാഗതന്‍" മറക്കാറില്ല. 

പിന്നീട് ഓഫീസ് മേധാവിയുടെ ഊഴം ആണ്. ഓഫീസ് പണിയില്‍ റിട്ടയര്‍ ചെയുന്ന വ്യക്തി ഏതെങ്കിലും കാലത്ത്  ചെയ്ത എന്തെങ്കിലും തെറ്റോ കുറ്റമോ ചൂണ്ടിക്കാട്ടി ആളെ തേജോ വധം ചെയ്യും. തനിക്കു ഇഷ്ടം അല്ലാത്ത രീതിയില്‍, സത്യ സന്ധം ആയിട്ടാണെങ്കില്‍ പ്പോലും, പ്രവര്‍ത്തി ച്ചിട്ടുണ്ട് എങ്കില്‍ അതിനും ഉണ്ട് ഒരു കൊട്ട്. 

പിന്നെ  ഓരോരോ വേഷങ്ങള്‍ വരവായി. തെയ്യം, തിറ,പുലികളി ......... ഓരോ അസോസിയേഷന്‍ റെയും പ്രധിനിധികള്‍ ആശംസകള്‍ അര്‍പ്പിക്കുന്നു. എന്തെങ്കിലും ഒക്കെ പറയുന്നു. അപ്പോഴേക്കും ഏകദേശം മൃത പ്രായനായ വിരമിക്കുന്ന വിശിഷ്ട വ്യക്തിയെ മറുപടി പ്രസംഗ ത്തിനായി ക്ഷണിക്കുന്നു. ഒളിയമ്പുകളും കുത്തു വാക്കുകളും പരിഹാസങ്ങളും കേട്ട് അസ്ത പ്രജ്ഞന്‍ ആയ ആ വൃദ്ധന്‍ എല്ലാവരെയും  ദയനീമായി നോക്കി കൈ കൂപ്പി വണങ്ങി ഇരിപ്പിടത്തിലേക്ക് മടങ്ങുന്നു.

തീര്‍ന്നില്ല. നന്ദി പ്രകാശനം എന്ന അവസാനത്തെ ചടങ്ങിലേക്ക് കടക്കുക ആയി. "കര്‍ത്തവ്യത്തില്‍" കടക്കുന്നതിനു മുന്പായി "കൃതജ്ഞത ന്റെ" വക ആയി ഒരു പ്രസംഗം. മറ്റുള്ളവര്‍ പറഞ്ഞതെല്ലാം വീണ്ടും പറഞ്ഞുള്ള   ഒരു വക. ഇനിയും പ്രജ്ഞ അറ്റിട്ടില്ലാത്ത ആ പാവം മനുഷ്യന് സ്വന്തം വക ആയി അല്പം പരിഹാസവും. 

ജനഗണമന ഒരു കുളിര്‍ കാറ്റായി റിട്ടയര്‍ ചെയ്യുന്ന ആ പാവത്തെ തഴുകി. കഴിഞ്ഞു. ഒരു ഗ്രൂപ്പ് ഫോട്ടോയും കൂടി. ഫോട്ടോക്ക് ഇരിക്കുമ്പോള്‍ നെഞ്ചില്‍  ചേര്‍ത്ത് പിടിച്ച ബൊക്കെ ഒരു റീത്ത് പോലെ തോന്നി ആ  മനുഷ്യന്.

2 അഭിപ്രായങ്ങൾ:

  1. a wonderful narration of an incident usually happens in our world.Hope that the people will abstain from the activities as mentioned in the blog.

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2011, നവംബർ 9 4:07 PM

    Pacha mavila chirikkunnuuu.....pazhutha mavila veezhumpol...pacha mavila donot cry when it become pazhutha mavila

    മറുപടിഇല്ലാതാക്കൂ