2013, ജൂലൈ 31, ബുധനാഴ്‌ച

ASIAN SCHOOL MEET

ഏഷ്യൻ  സ്കൂൾ മീറ്റ്  മലേഷ്യയിൽ സെപ്റ്റംബറിൽ  നടക്കുകയാണ്. അതിൽ പങ്കെടുക്കുന്നതിനുള്ള കു ട്ടികളെ തിരഞ്ഞെടുക്കുന്നതിനായി പുണെയിൽ  നടക്കുന്ന ട്രയൽസിന്  കേരളത്തിൽ  നിന്നും  26 കായിക താരങ്ങളെ  സെലക്റ്റ്‌  ചെയ്തു.   പക്ഷേ പൂനയിൽ എത്താൻ  കാശില്ലാതെ നെട്ടോട്ടം ഓടുകയാണ് ആ പാവം കുട്ടികൾ.  പൂനെയിൽ എത്തിച്ചേരാനുള്ള വണ്ടിക്കൂലിയും ചിലവും ഇവരുടെ കയ്യിൽ  ഇല്ല. മലേഷ്യ ക്ക് പോകാനായി ഒരു  ലക്ഷം രൂപ അവിടെ കെട്ടി വയ്ക്കുകയും  വേണം. 

2013 ൽ ഇറ്റാവ യിൽ നടന്ന ദേശീയ സ്കൂൾ കായിക മേളയിൽ പങ്കെടുത്ത് കേരളത്തിന്റെ അഭിമാനം ആയ ചുണ ക്കുട്ടികൾ ആണിവർ. 33 സ്വർണം ഉൾപ്പടെ 77 മെഡലുകൾ.  7 പുതിയ റെകോർഡുകൾ.  300 പോയിൻറും ആയി ചാമ്പ്യൻ ഷിപ്‌ നേടി കേരളത്തിൻറെ അഭിമാന ഭാജനങ്ങൾ.

വ്യക്തിഗത  ചാമ്പ്യൻ ഷിപ്‌ നേടിയചിത്രക്കും അഫ്സലിനും ഓരോ നാനോ കാർ ആണ് അന്തസ്സായി  ഉത്തർ പ്രദേശ്‌ സർക്കാർ  നല്കിയത്.  നാണം  കെടണ്ട  എന്നു കരുതി കേരള സർക്കാരും പ്രഖ്യാപിച്ചു ഓരോ ലക്ഷം. മാസം കുറെയായി. പണം ഇത് വരെ കൊടുത്തിട്ടില്ല.  പല കുട്ടികൾക്കും പല കാലങ്ങളിലായി സർക്കാർ വാഗ്ദാനം ചെയ്ത പണവും ഇത് പോലെ സർക്കാരിന്റെ കയ്യിൽ വച്ചിരിക്കുകയാണ്. കൊടുത്തിട്ടില്ല. 

പക്ഷെ പൂണെയിൽ  പോകാൻ ഇവർക്ക് ധന സഹായം നൽകാൻ സർക്കാർ തയ്യാറല്ല.  പല പല സാങ്കേതിക കാരണങ്ങളാണ് പറയുന്നത്. എന്നാൽ കേരള സർക്കാർ മുൻപ്  പ്രഖ്യാപിച്ചിട്ടുള്ള ഈ  സമ്മാന ത്തുക എങ്കിലും കൊടുക്കുമോ? അതുമില്ല. അത് കിട്ടിയാൽ എങ്ങിനെയെങ്കിലും സ്വന്തം ചിലവിൽ പോകാൻ കുട്ടികൾ തയ്യാറാണ്.

ഇവർക്ക് കൊടുക്കാൻ യാത്രക്കൂലി പോലും ഇല്ലെന്ന് സർക്കാർ  പറയുമ്പോഴാണ്‌ വിദേശ രാജ്യങ്ങളിലും മറ്റും ചുറ്റി ക്കറങ്ങി ആസ്വദിക്കാൻ  മന്ത്രിമാർ ദശ ലക്ഷങ്ങൾ ചിലവഴിക്കുന്നത്. വീട്ടിൽ നിന്നും സെക്രടറിയെറ്റിൽ പോകുന്ന അതെ ലാഘവത്തോടെയാണ് മന്ത്രിമാരും എം.എൽ. എ. മാരും ദിവസേന ഡൽഹിയിൽ പറന്നു പോയി വരുന്നത്. മുഖ്യ മന്ത്രി ഇന്നലെപ്പോയി വന്നിട്ട് ഇന്ന് വീണ്ടും പോവുകയാണ് ഡൽഹിക്ക്. "ദേ പോയി  ദാ വന്നു". പിന്നെ മറ്റു ആഡം ബരങ്ങളും ആർഭാടങ്ങളും, അതിനു വേണ്ടി ലക്ഷങ്ങളും.

നാമ നിർദേശ പത്രികകളിൽ ബാങ്ക് ലോണും മറ്റ് പ്രാരാബ്ധങ്ങളും കാണിക്കുന്നുണ്ടെ ങ്കിലും 140  എം.എൽ. എ. മാരും  രാജകീയമായാണ് ജീവിക്കുന്നത്.  ഓരോ എം.എൽ. എ.യും 25000 രൂപ വീതം സംഭാവന നൽകിയാൽ നമ്മുടെ അഭിമാന മായ ഈ കുട്ടികൾക്ക് ഏഷ്യൻ മീറ്റിൽ പങ്കെടുക്കാൻ കഴിയും.


2013, ജൂലൈ 30, ചൊവ്വാഴ്ച

SARITHA ഞെട്ടിക്കുന്ന മൊഴി

സരിതയുടെ മൊഴി ഞെട്ടിക്കുമെന്നു   പ്രതീക്ഷിച്ചിരുന്ന ആരെയും നിരാശപ്പെടുത്തിയില്ല. എല്ലാവരെയും സത്യമായും ഞെട്ടിപ്പിച്ചു  കൊണ്ട് ആ മൊഴി  ഇന്ന് പുറത്തു വന്നു.

 ഇങ്ങിനെ ഒരു അന്ത്യം ആണ് സാമാന്യ ബുദ്ധി ഉള്ളവർ  പ്രതീക്ഷിച്ചിരുന്നത്. കാരണം മജിസ്ട്രേറ്റിന്റെ മുന്നിൽ മൊഴി കൊടുത്തപ്പോൾ അത് കേട്ട് ഞെട്ടിക്കൊണ്ട്   മജിസ്ട്രേറ്റ് 20 മിനിറ്റ് നേരം  മൊഴിഎഴുതി എടുത്തു. അത് കഴിഞ്ഞ് ആ മൊഴി സരിതയിൽ നിന്നും എഴുതി വാങ്ങി സമർപ്പിക്കാൻ വക്കീലിനോട് പറഞ്ഞു. സരിതആകട്ടെ 22 പേജ്  മൊഴിഎഴുതി  വക്കീലിന്റെ  കയ്യിൽ  കൊടുത്തു.  അപ്പോൾ  പറയുന്നു  മജിസ്ട്രേറ്റ്  മൊഴി ജയിൽ അധികൃതർ നേരിട്ട് എഴുതി വാങ്ങിയാൽ മതി എന്ന്.

ജയിൽ ഡിപ്പാർട്ട് മെന്റിലെ തോളത്ത് സ്റ്റാർ ഉള്ള എല്ലാവരും ജയിലിൽ സരിതക്ക്  ചുറ്റും കൂടി. ഒരു കെട്ടു പേപ്പറും പേനയും കൊടുത്തു.മൊഴി എഴുതി വാങ്ങി. പുറത്തു വന്നപ്പോൾ ആകെ 4 പേജ്. 

ഇതു  വരെ പ്രതികരിക്കാതിരുന്ന കേന്ദ്ര മന്ത്രി വേണുഗോപാൽ തൻറെ റോൾ തെളിയിക്കാനുള്ള ശക്തിയായ വെല്ലു വിളിയുമായി രംഗത്തു വന്നു. ഒരു ശുഭ വാർത്ത നാളെ വരും എന്ന് പറഞ്ഞ് മുഖ്യ മന്ത്രി ഡൽഹിക്ക് വിമാനം കയറി.

ഏതായാലും  ഉന്നതരെല്ലാം തൽക്കാലം രക്ഷപ്പെട്ടു.

എല്ലാം അറിയുന്ന മഹാനായ ജോർജ് അരിശം കടിച്ചടക്കി ഇവിടെ കഴിയുന്നു.

ഒത്തു തീർപ്പ് വളരെ എളുപ്പം ആണ്. സരിതയ്ക്ക് എതിരെ ചുമത്തിയിരിക്കുന്ന കുറ്റം വഞ്ചന, പണം കളിപ്പിക്കൽ എന്നിവയാണ്. അത്തരത്തിൽ പണം നഷ്ട്ടപ്പെട്ടവർക്കെല്ലാം പണം തിരിച്ചു  കിട്ടിയാൽ അവർ കേസ് പിൻവലിക്കും. അതോടെ  കേസ് തീർന്നു. അതിനുള്ള പത്തോ ഇരുപത്തഞ്ചോ കോടി രൂപ പുറത്ത് അറേഞ്ച് ചെയ്യുക അത്ര വലിയ കാര്യം അല്ല. ( തട്ടിപ്പ് 10 കോടിയെ  ഉള്ളൂ എന്ന് മുഖ്യ മന്ത്രി പറഞ്ഞിട്ടുണ്ടല്ലോ) 10 കോടി ആവശ്യപ്പെട്ടു എന്നും 4 കോടി വരെ സമ്മതിച്ചു എന്നും വാർത്തകൾ വന്നിരുന്നുവല്ലോ.

 സരിതയുടെ വീട്ടിൽ നടത്തുന്ന  പരിശോധനയിൽ കോടികളുടെ സ്വർണം കണ്ടെടുക്കാം. കോടികളുടെ കറൻസി നോട്ടുകൾ കണ്ടെടുക്കാം.ഗൾഫിൽ എവിടെയെങ്കിലും പണം നിക്ഷേപിച്ചത്  കണ്ടെടുക്കാം  അത് തിരിച്ചു കൊണ്ടു വരാം.  സരിതയുടെ ഏതെങ്കിലും വസ്തു വിറ്റ് പണം ഉണ്ടാക്കാം. അത് പിന്നീട് തിരിച്ചു കൊടുത്താൽ മതിയല്ലോ. അങ്ങിനെ സരിത ആൾക്കാർക്ക് കൊടുക്കാനുള്ള പണം മുഴുവൻ കണ്ടെത്താം. അങ്ങിനെ പല വഴികളും അട്ടിമറിക്കാർക്ക് മുന്നിൽ  ഉണ്ട്.

ജനങ്ങൾക്കറിയാം, എത്രയെല്ലാം ഒളിച്ചു വച്ചാലും സത്യം ഇന്നല്ലെങ്കിൽ നാളെ പുറത്തു വരും എന്ന്.

2013, ജൂലൈ 27, ശനിയാഴ്‌ച

ചമ്മിണിയും കുഞ്ഞും

കേരളത്തിലെ റോഡുകൾ ആകെ കുളമായി കിടക്കുകയാണ്. അതിലെയുള്ള യാത്ര ദുരിതം പിടിച്ചതും. വണ്ടിയുടെ സ്പ്രിങ്ങും യാത്രക്കാരന്റെ നട്ടെല്ലും ഒടിയാതെ ഒരു കിലോ മീറ്റർ പോലും യാത്ര ചെയ്യാൻ പറ്റില്ല എന്ന ദുസ്ഥിതി ആണ് കേരളത്തിലെ എല്ലാ റോഡുകളിലും.

പൊതു മരാമത്ത് വകുപ്പിന് ഒരു മന്ത്രി ഉണ്ടോ എന്ന് മഷി ഇട്ടു നോക്കേണ്ടി ഇരിക്കുന്നു. അല്ലെങ്കിലും എങ്ങിനെയോ അവിടെ വന്നു പെട്ട ഒരു പാവം മനുഷ്യനാണ് മന്ത്രി. വീതം വയ്ക്കലിൽ ഭാഗ്യക്കുറി അടിച്ച ഒരു പാവം. 

ഏറണാകുളത്തെ കുളം പോലുള്ള റോഡുകൾ ഒന്നു നേരെ ആക്കാമെന്ന് സിനിമാ നടൻ ജയ സൂര്യ വിചാരിച്ചു. കൂട്ടുകാരുമൊപ്പം കുറെ മെറ്റലും ആയി രാത്രി വന്നു റോഡിലെ കുറെ കുഴികൾ അടച്ചു. ചാനലുകാരും പത്രക്കാരും ഇത് വലിയ വാർത്ത യാക്കി. 

അപ്പോഴാണ്‌ ഇത്രയും നാൾ ഉറങ്ങിക്കിടന്ന ഏറണാകുള൦ മേയർ ചമ്മിണി   ഉണർന്നത്. "ആരവിടെ, സർക്കാർ റോഡിൽ കുഴി അടയ്ക്കാൻ തുടങ്ങിയവൻ ആര്?  അവൻ രാജ്യ ദ്രോഹി ആണ് .അവനെ പിടിച്ചു കെട്ടി കൊണ്ടു വരൂ".

ഉറങ്ങി ക്കിടന്ന ഒരു സിംഹം  കൂടി സട കുടഞ്ഞെഴുന്നേറ്റു. മന്ത്രി ( പേര് പോലും മറന്നു പോയി . പിന്നെ PWD യുടെ സൈറ്റ് ൽ കയറിയാണ് സംഘടിപ്പിച്ചത്.) ഇബ്രാഹിം എന്ന  കുഞ്ഞ്. ആ കുഞ്ഞും  അലറി. " ഇവിടെ നിയമവും വ്യവസ്ഥയും എല്ലാം ഉണ്ട് റോഡ്‌ നന്നാക്കാനും മറ്റും. അത്   ലംഘിക്കാൻ  ആരെയും അനുവദിക്കില്ല. കേസ് ബുക്ക് ചെയ്യൂ. അവനെ ചാട്ട വാറിനു അടിക്കൂ. ഇതൊരു മാതൃകയാകട്ടെ ഇനി ആരും റോഡ്‌ കയ്യേറരുത്."  

ലുലുമാളും, യൂസഫ്‌ അലിയും, ലുലു കണ്‍വെൻഷൻ സെന്ററും കയ്യേറിയത് പോട്ടെ. അത് കാശിട്ടൂള്ള കളിയാണ്. കോടികൾ.ഒരു ലോറി ചല്ലിയും കുറെ പിള്ളാരും ഉള്ള തറപ്പരിപാടി അല്ല. "ദീപസ്ഥ൦ഭം മഹാശ്ചര്യം..........."

മമ്മൂട്ടി ആയിരുന്നെങ്കിൽ ഇവർഇങ്ങിനെ പറയുമായിരുന്നോ? കയ്യടിച്ചു പ്രോത്സാഹിപ്പിച്ചേനെ.

ഇതിനിടെ അവിടത്തെ റോഡുകൾ എല്ലാം നന്നാക്കാൻ ഹൈക്കോടതി ഉത്തരവ്ഇട്ടിട്ടുണ്ട്. അതും വ്യവസ്ഥകൾക്ക് എതിരാകുമെന്ന് ഇവർ പറയുമോ ആവോ?  

2013, ജൂലൈ 26, വെള്ളിയാഴ്‌ച

MULLAPERIYAR

മുല്ലപ്പെരിയാർ കേസ് ആദ്യമായി ശരിയായ ദിശയിൽ, സത്യത്തിന്റെ വഴിയിൽ, നീങ്ങുന്നു എന്ന് സുപ്രീം കോടതിയുടെ അഭിപ്രായ പ്രകടനങ്ങളിലൂടെ    നുമുക്ക്അനുമാനിക്കാം. ഇത്രയും നാൾ തമിഴ്നാട് ഉയർത്തിക്കൊണ്ടിരുന്ന അസത്യങ്ങളും അർത്ഥസത്യങ്ങളും ആയ വാദങ്ങൾ ഓരോന്നും കോടതി യുക്തി യുക്തം തുറന്നു കാട്ടുകയും തമിഴ് നാടിന് മറുപടി ഇല്ലാതാകുകയും ചെയ്തു. വിഡ്ഢികൾ ആയ കേരള ഭരണാധികാരികൾ പവിത്രം എന്ന് കരുതിയിരുന്ന, 1886 ലെ തിരുവിതാംകൂർദിവാനും സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഇൻഡ്യൻ കൌണ്‍സിലും    ഒപ്പിട്ട കരാറിന്റെ നിയമ സാധുത തന്നെ കോടതി ചോദ്യം ചെയ്യുകയുണ്ടായി. അതിന്റെ ബലത്തിൽ ആണല്ലോ കേരളത്തിലെ ജനകീയ ഭരണകൂടങ്ങൾ തുടർന്ന് കേരളത്തിന്റെ അഖണ്ഡതയെയും താൽപ്പര്യങ്ങളെയും  ഹനിക്കുന്ന പല കരാറുകളും തമിഴ് നാടുമായി കണ്ണുമടച്ച് ഒപ്പ് വച്ചത്.

സുപ്രീം കോടതി പറഞ്ഞതൊക്കെ ഇവിടെ ആരെങ്കിലും കേൾക്കുന്നുണ്ടോ ആവോ? സരിതയുടെ അടിപ്പാവാട ച്ചരടിൽ കെട്ടു പിണഞ്ഞു കിടക്കുന്ന മന്ത്രിമാർക്കും എം. എൽ. എ മാർക്കും, എം.പി. മാർക്കും ഇതിനൊക്കെ എവിടെ സമയം? കേരളത്തിലെ ഉന്നതോദ്യഗസ്ഥരാകട്ടെ  മന്ത്രിമാരുടെ കഴിവ് കേടും ഉദാസീനതയും മുതലെടുത്ത്‌ കലക്ക വെള്ളത്തിൽ  മീൻ പിടിക്കാൻ വിദഗ്ധരും  ആണ്. പലരും പ്രവർത്തിക്കുന്നത് സംസ്ഥാന താൽപ്പര്യങ്ങൾക്ക് എതിരായാണ്. മന്ത്രി അറിയാതെ ഇ. ശ്രീധരന് എതിരെ കേന്ദ്രത്തിന് കത്തയച്ച ടോം ജോസ് എന്ന ഐ.എ.എസ് കാരനും ഒരു നടപടിയും നേരിടാതെ  മന്ത്രി സഭയെ നോക്കുകുത്തിയാക്കി  സുഖമായി  സർക്കാർ സെക്രടറിയായി  
വിലസുന്ന നാടാണ് നമ്മുടെ കേരളം. 

സുപ്രീം കോടതിയിൽ ഇനി കേരളത്തിന്റെ വാദം തുടങ്ങുകയാണ്. കേരളത്തോടും കോടതി ഇതേ കർക്കശ  സമീപനം ആയിരിക്കും സ്വീകരിക്കുന്നത്.  അതായത് കേരളത്തിന്റെ പൊള്ളയായ വാദങ്ങളും വീഴ്ചകളും ചോദ്യം ചെയ്യപ്പെടും. ഈ കൊണ്‍സ്റ്റിറ്റുഷൻ ബെഞ്ചിന്റെ  ഇത് വരെയുള്ള നിലപാട് നോക്കിയാൽ അത് സത്യത്തിന്റെയു൦ നീതിയുടെയും ഭാഗത്താണെന്നും അതിനാൽ കേരളത്തിന്റെ നിലപാടുകൾക്ക് അനുകൂലമായി വരും എന്ന് കാണാം. പക്ഷെ തട്ടി ക്കൂട്ട് വാദങ്ങളും മറുപടികളും കൊണ്ട് അത് നേടി എടുക്കാൻ കഴിയില്ല. മാത്രമല്ല അത് തിരിച്ചടിക്കുകയും കേരളത്തിന്‌ ദോഷം സംഭവിക്കുകയും ചെയ്യു൦. 

ശരിയായ വസ്തുതകൾ വ്യക്തതയോടും കൃത്യതയോടും കൂടി കോടതിക്കു മുന്നിൽ  അവതരിപ്പിക്കുകയാണ് വേണ്ടത്. സത്യസന്ധമായി ആണെന്ന് ബോധ്യപ്പെടുന്ന രീതിയിൽ. പക്ഷെ എത്ര  പ്രഗൽഭനായ  അഭിഭാഷകൻ  ആയാലും അയാൾക്ക്‌ വസ്തുതകൾ പൂർണമായുംവേണം. പിന്നീട് വേണ്ടത് കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരുടെയും സർക്കാർ വക്കീലന്മാരുടെയും ആത്മാർഥമായ സഹായവും സഹകരണവും പിന്തുണയും ആണ്. 

1886 ലെയും തുടർന്നുള്ള കരാറുകളു൦ നിയമ സാധുത ഇല്ലാത്തവ ആണെന്നും, 2006 ലെ സുപ്രീം കോടതി വിധിയും, ഉന്നതാധികാര സമിതിയുടെ കണ്ടെത്തലുകളും   അന്തിമം അല്ലെന്നുമുള്ള ചിന്താഗതിയാണ് ഈ കോടതിയുടെ പരാമർശങ്ങളിൽ  പ്രകടം ആകുന്നത്. പക്ഷെ അതിൽ സംപ്തൃപ്തരായി ഇരിക്കുക അല്ല കേരളം ചെയ്യേണ്ടത്. ഈ സുവർണാവസരം പാഴാക്കാതെ അതിനെ സാധൂകരിക്കുവാനുള്ള തെളിവുകളും വാദങ്ങളും വിശ്വാസ യോഗ്യമായി  അവതരിപ്പിക്കേണ്ടത് കേരളം ആണ്. പൊതു ഖജനാവിലെ പണം പറ്റുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും വക്കീലന്മാരും ആ ഉത്തരവാദിത്വം നിറവേറ്റാൻ ബാധ്യസ്തർ ആണ്. 

2013, ജൂലൈ 24, ബുധനാഴ്‌ച

Kerala Chief Minister

"I will cling on to power as Chief Minister despite  the humiliation,disgrace,dishonor and insult I suffer". These are the words of Shri Oommen Chandy to the people of Kerala. He will step down only if his Party says so. 

The party, Indian National Congress, is a spineless one centering around one person, the Madamma, Mrs. Sonia Gandhi. They are eyeing the   prospects in the coming Lok Sabha elections in Kerala and nothing else.

But can the people bear such a shameless man as Chief Minister?

 No.

The Kerala High Court has asked yesterday in the open court whether a probe is not required to know if the cheating was done with the knowledge of the Chief Minister Oommen Chandy. Court also observed that it can be known only after an investigation.

The Court also made total dissatisfaction over the investigation and warned that the head of the investigating team, ADGP will be called to the Court for explaining.


It is a shame for the People of a State of 100% literacy.

2013, ജൂലൈ 23, ചൊവ്വാഴ്ച

Plastic Packing

ജയിൽ, കെപ്കോ തുടങ്ങിയ പൊതു മേഖലാസ്ഥാപനങ്ങൾ, സഹകരണ മേഖല എന്നിവിടങ്ങളിൽനിന്നും തയ്യാറാക്കിയ ഭക്ഷണ പ്പൊതികൾ കേരളത്തിലെ പ്രമുഖ നഗരങ്ങളിൽവിൽപ്പന നടത്തുന്നുണ്ട്. കുറഞ്ഞ വിലയിൽ കിട്ടുന്ന ഈ ഭക്ഷണ൦ സാധാരണക്കാരന് വലിയ ആശ്വാസമാണ്. സർക്കാർ ആശുപത്രികളിൽ വരുന്ന രോഗികൾക്കുംകൂട്ടിരിപ്പുകാർക്കും ഇതൊരു   അനുഗ്രമാണ്.  പക്ഷെ ഇവിടെയും ദുരന്തം ഭവിക്കുന്നത് പരിസ്ഥിതിക്കാണ്. പ്ലാസ്റ്റിക് പേപ്പറുകളിലും കൂടുകളിലും പിന്നെ അലൂമിനിയം ഫോയിൽ  പാത്രങ്ങൾ എന്നിവയിലും ആണ് ഇവർഭക്ഷണം പാക്ക്ചെയ്യുന്നത്. ഇത്തരം ആയിരക്കണക്കിന് ഭക്ഷണ പ്പൊതികൾആണ് ദിവസേന വിൽക്കുന്നത്. ആഹാരം കഴിഞ്ഞ് വലിച്ചെറിയുന്ന  ഇത്രയും പ്ലാസ്റ്റിക് ഭൂമിയിൽ കുന്നു കൂടുകയാണ്, ഒരിക്കലും നശിക്കാതെ അവശേഷിക്കുന്നു. ഇതിനൊരു പരിഹാരം കാണേണ്ടത് നമ്മുടെ നാടിന്റെ രക്ഷക്ക് അത്യന്താപേക്ഷിതമാണ്. പണ്ടു കാലം മുതലേ ആഹാരം കഴിക്കാനും പൊതിച്ചോറ് കെട്ടാനും നമ്മൾ ഉപയോഗിച്ചിരുന്ന വാഴയില ഇവിടെയും ഉപയോഗിക്കുക ആണ് ഒരേ ഒരു പോംവഴി. വാഴയില ധാരാളം ഉണ്ട് താനും. 

ഹോട്ടലിൽ നിന്നും ആഹാരം വാങ്ങി വീട്ടിൽ ക്കൊണ്ടു പോകുന്ന ഒരു പരിഷ്കാരത്തിൽ എത്തി നിൽക്കുകയാണ് കേരളീയർ. ഇവിടെയും  വൻതോതിൽ പ്ലാസ്റ്റിക് അലൂമിനിയം സാധനങ്ങൾ  ആഹാരം  പൊതിയാനുപയോഗിക്കുന്നു. അവയും നശിക്കാതെ ഭൂമിയിൽ അവശേഷിക്കുന്നു. പ്ലാസ്റ്റിക്കിന്റെ  ഇത്തരം ഉപയോഗം സർക്കാർ നിരോധിക്കണം.  അപ്പോൾ മറ്റ്മണ്ണിൽ അലിഞ്ഞു ചേരുന്ന സാധനങ്ങൾ ഉപയോഗിക്കാൻ നിർബ്ബന്ധിതർ ആകും. 

കേരളം മുഴുവൻ,പാടത്തും പറമ്പിലും വഴിയരികിലും എല്ലാം പടർന്നു   കിടക്കുന്ന ഒരു ശല്യമാണ് പ്ലാസ്റ്റിക് പാൽക്കവറുകൾ. സൌകര്യത്തിനു വേണ്ടി തുടങ്ങിയ ഈ പ്ലാസ്റ്റിക് കവറുകൾ ലക്ഷക്കണക്കിനാണ് ദിവസവും നമ്മൾ പ്രകൃതിയിലേക്ക് നാം തള്ളുന്നത്. പഴയ രീതിയായ പാൽ   ക്കുപ്പിയിലേക്ക് നമ്മൾ മടങ്ങേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അങ്ങിനെ  പരിസ്ഥിതിയെയും ഭാവി തലമുറയെയും വലിയ ഒരളവു വരെ നമുക്ക് രക്ഷിക്കാൻ ആകും.

2013, ജൂലൈ 18, വ്യാഴാഴ്‌ച

Aranmula Airport & Chandy

ആറന്മുള വിമാനത്താവളം പരിസ്ഥിതി ദുരന്തം വരുത്തി വയ്ക്കുന്നതാണെന്ന് മുഖ്യ മന്ത്രി  ഉമ്മൻ ചാണ്ടി അവസാനം സമ്മതിച്ചിരിക്കുന്നു. വരാനുള്ള നാശം മുഴുവൻ എയർ പോർട്ടിന്റെ ഇത് വരെ ഉള്ള നിർമാ ണ പ്രവർത്ത നം കൊണ്ടു സംഭവിച്ചു കഴിഞ്ഞു എന്ന് ജൂലായ്‌ 17 നു നടത്തിയ പത്ര സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പരിസ്ഥിതി പ്രവർത്തകരും ആറന്മുള നിവാസികളും ഉൾപ്പടെയുള്ള കേരള സമൂഹം തുടക്കം മുതലേ പറഞ്ഞു കൊണ്ടിരിക്കുന്ന സത്യം ആണ് മുഖ്യ മന്ത്രിയുടെ നാവിൽ നിന്നും തന്നെ പുറത്തു വന്നത്. ഭരണത്തിന്റെ ഉരുക്കു മുഷ്ടി കൾ കൊണ്ടായാലും സത്യം അധിക കാലം മൂടി വയ്ക്കാൻ കഴിയില്ല എന്ന പ്രപഞ്ച സത്യം ആണിവിടെ തെളിഞ്ഞിരിക്കുന്നത്. പരിസ്ഥിതിക്ക് ആഘാതം ഒന്നും ഉണ്ടാവുകയില്ല എന്ന സ്വന്തം വാദ ഗതികൾ എല്ലാം കപടം ആയിരുന്നു എന്നും മറ്റെന്തിനോ  വേണ്ടി മനപൂർവ്വം പറയുകയായിരുന്നു എന്നും ഈ പ്രസ്താവനയിൽ നിന്നും മനസ്സിലാകും. ഒരു നാട് നശിക്കുന്നു എന്ന കുറ്റ ബോധം സ്വാർത്ഥതയെ അതിജീവിച്ചു പുറത്തു വന്നതും ആകാം.

ആറന്മുളയിൽ പ്രകൃതിക്കും പരിസ്ഥിതിക്കും സംഭവിച്ചു കഴിഞ്ഞ മാറ്റങ്ങൾ മുഴുവൻ തിരുത്തി ആ ഭൂ വിഭാഗത്തെ പൂർവ സ്ഥിതിയിൽ ആക്കുക എന്നത് എളുപ്പമായ കാര്യമാണ്. 500  ഏക്കർ വയൽ ആണ് നികത്തിയിരിക്കുന്നത്. നികത്തിയ മണ്ണ് മുഴുവൻ മാറ്റി ( ആ മണ്ണ് റോഡ്‌/ റെയിൽ നിർമാണത്തിന് ഉപയോഗിക്കാം) പഴയത് പോലെ വയൽ ആക്കി എടുക്കാം. നെൽകൃഷി തുടങ്ങാം. കര പ്രദേശത്ത് തെങ്ങ്,വാഴ തുടങ്ങിയ മറ്റ് കൃഷികൾ  ആകാം. നികത്തിയ അരുവികളും തോടുകളും വീണ്ടും ജനിക്കും. അങ്ങിനെ ഒരു വർഷം കൊണ്ടു പഴയതിലും മനോഹരമായ ഒരു ഭൂമിയാക്കി ആറന്മുളയെ മാറ്റാം. 

പരസ്യമായി സമ്മതിച്ചത് പോലെ പരിസ്ഥിതി നാശം വരും എന്ന് പൂർണ ബോധ്യം ഉണ്ടെങ്കിലും വിമാനത്താവള നിർമാണവുമായി മുന്നോട്ടു പോകാനാണ് മുഖ്യ മന്ത്രിയുടെ തീരുമാനം.തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പിന്നെ കണ്ണൂർ ഇത്രയും വിമാനത്താവളങ്ങൾ പോരെ ഈ കൊച്ചു കേരളത്തിൽ? നിതാക്കത് പോലുള്ള നിയമങ്ങൾ കൊണ്ട് ഗൾഫ്‌ പ്രവാസികൾ തിരിച്ചു വരികയാണ്. ആ നാട്ടുകാർക്ക് പണിയെല്ലാം തീർന്നത് കൊണ്ടു നമ്മളെ വേണ്ടാതായി എന്നതാണ് സത്യം. പിന്നെന്തിനാണ് പുതിയ എയർപോർട്ട്? പക്ഷെ മുഖ്യ മന്ത്രിക്ക് വാശിയാണ്.ഈ സ്വകാര്യ് സംരംഭത്തിൽ സർക്കാർ വെറുതെ കേറി പത്തു ശതമാനം ഷെയർ എടുക്കുകയും ചെയ്തു. അതിന് മറ്റെന്തോ ശക്തമായ കാരണം ഉണ്ട്. ഒന്നുകിൽ വ്യക്തിപരമായ ലാഭം. അല്ലെങ്കിൽ ബാഹ്യ സമ്മർദം ( ബ്ലാക്ക് മെയിൽ പേടി). സോളാർ തട്ടിപ്പ് കേസിലെ സരിതയും എയർ പോർടിന്റെ പ്രൊമോട്ടർ മാരിൽ ഒരാളും കൂടി മുഖ്യമന്ത്രിയെ കണ്ടു എന്ന ഒരു വെളിപ്പെടുത്തൽ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. 

കേരളത്തിലെ ഭൂരിപക്ഷം എം.എൽ.എ. മാരും വിമാനത്താവളം വേണ്ട എന്ന നിലപാട്  എടുത്തിട്ടുണ്ട്. ഭൂരി പക്ഷം എന്ന ജനാധിപത്യ പ്രക്രിയയിലൂടെ ഭരണത്തിൽ എത്തുകയും അതിൽ തുടരുകയും ചെയ്യുന്ന ഉമ്മൻ ചാണ്ടിക്ക് 72 എം.എൽ.എ. മാരുടെയും കേരള ജനതയുടെയും അഭിപ്രായത്തെ ധിക്കരിച്ച് എങ്ങിനെ മുന്നോട്ടു പോകാൻ കഴിയും?

2013, ജൂലൈ 16, ചൊവ്വാഴ്ച

CRIMINALS IN POWER

1448 ക്രിമിനലുകൾ ഉൾപ്പെട്ട ഒരു സംഘം ആണ് ഇന്ന് ലോകത്തിലെ ഏറ്റവും മഹത്തായ ജനാധിപത്യo എന്ന് അറിയപ്പെടുന്ന  ഇൻഡ്യാ  മഹാരാജ്യം ഭരിക്കുന്നത്‌.!! !!. പാർലമെന്റ്,സംസ്ഥാന/യുണിയൻ ടെറിട്ടറി നിയമ സഭകൾ  എന്നിവിടങ്ങളിലേക്ക്  ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട 48 0 7 സാമാജികരിൽ 30 ശതമാനം വരും ഈ ക്രിമിനലുകൾ.കൊലപാതകം, ബലാൽസംഗം എന്നിങ്ങിനെ ഗുരുതരമായ കുറ്റങ്ങൾ നേരിടുന്നവർ 64 1 പേർ.

സംശുദ്ധമായ ചരിത്രമുള്ളവർ മാത്രം ഭരണത്തിൽ വരണം എന്നാണ് ഭാരതം എന്ന സോവറിൻ,സോഷ്യലിസ്റ്റിക്, ഡമോക്രാറ്റിക് റിപ്പബ്ലിക് നിലവിൽ  വന്ന കാലം മുതൽ  ഓരോ പൗരനും ആഗ്രഹിക്കുന്നത്. പക്ഷെ അധികാരത്തിന്റെ സിരാ കേന്ദ്രങ്ങളിൽ ഇരുന്ന് അഴിമതിയിലൂടെ ആവോളം കോടികൾ തട്ടിയെടുക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക്  കൊല്ലും കൊലയും നടത്തുന്ന ഇത്തരം ക്രിമിനലുകളുടെ ആത്മാർഥമായ പിന്തുണയും ആശീർവാദവും അനിവാര്യം ആണെന്നുള്ളത്‌ കൊണ്ടാണ് ഈ വ്യവസ്ഥക്ക് ഒരു മാറ്റം വരുത്താൻ പാർട്ടികൾ തയ്യാറാകാത്തത്. ഈ ദുസ്ഥിതിക്ക് ഒരു അറുതി വരുത്താൻ അവസാനം ന്യായ  പീഠങ്ങൾ തന്നെ വേണ്ടി വന്നു. ഇന്ത്യയുടെ പരമോന്നത കോടതിയുടെ 2013 ജൂലായ്‌ 10 ന് പുറപ്പെടുവിച്ച സുപ്രധാന  വിധി ഒരു നാഴികക്കല്ലാണ്. കുറ്റക്കാരെന്നു വിധിക്കപ്പെട്ട സാമാജികർ അപ്പീൽ നൽകുകയോ, അപ്പീലുകൾ തീർ പ്പ്‌  കൽപ്പിക്കാതെ മേൽ  ക്കോടതികളിൽ കിടക്കുകയോ ആണെങ്കിൽ അവർ അയോഗ്യരാകില്ല എന്ന ജന പ്രാധിനിത്യ നിയമം 1 9 5 1 ലെ 8 (4) വകുപ്പ് ഭരണ ഘടനാ വിരുദ്ധം ആണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു. അതോടെ ശിക്ഷിക്കപ്പെട്ടവർ ഇനി ഭരണത്തിൽ  വരില്ല എന്നുറപ്പായി. അടുത്ത ദിവസം മറ്റൊരു കേസിലെ  വിധിയിലൂടെ ജയിലിലും കസ്റ്റഡിയിലും കഴിയുന്നവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല എന്നും  ഇതേ ബെഞ്ച്   പ്രഖ്യാപിച്ചു. 

എല്ലാവരും ഈ വിധിയെ സ്വാഗതം ചെയ്യുകയുണ്ടായി. ഈ വിധിയെ ദുരുപയോഗം ചെയ്യാൻ സാധ്യധ ഉള്ളതായാണ് ഒരു വിഭാഗം പറയുന്നത്. ഇത് അർത്ഥമില്ലാത്ത ഒരു വാദം ആണ്. അങ്ങിനെ ദുരുപയോഗം ചെയ്യുന്നെങ്കിൽ അത് ചെയ്യുന്നത് മറ്റാരുമല്ല രാഷ്ട്രീയക്കാർ ആണ്. ഭരണത്തിൽ ഇരിക്കുന്നവർ കൂടുതലായും.വ്യാജ അറസ്റ്റും കസ്റ്റഡിയും ഉണ്ടാകുമെന്നാണ് അവർ പറയുന്നത്. പ്രതി യോഗികളെ ഒതുക്കാനും തങ്ങളുടെ കാര്യ സാധ്യത്തിനും കേസും അറസ്റ്റും എല്ലാം നടത്തുന്നത് ഭരണാധികാരികൾ ആണ്. നിയമ പാലകരെ നിഷ്പക്ഷമായി നീതി നടപ്പിലാക്കാൻ അനുവദിക്കാത്തതും  ഇവർ  തന്നെ.കേസന്വെഷണത്തിൽ  അധികാരികളുടെ ഇടപെടൽ ഉണ്ടായി  എന്നാണല്ലോ  സി.ബി.ഐ.സുപ്രീം കോടതിയിൽ കുറ്റ  സമ്മതം നടത്തിയത് കൽക്കരിപ്പാടം അഴിമതി ക്കേസിൽ പ്രധാന മന്ത്രിയെ ഒഴിവാക്കാൻ സമ്മർദം ഉണ്ടായി  എന്ന്. സോളാർ തട്ടിപ്പ് കേസിൽ അന്വേഷണം മുഖ്യ മന്ത്രിയിൽ എത്താതെ നിൽ ക്കു ന്നതും ഇതിനുദാഹരണം ആണല്ലോ.ജോസ് തെറ്റയിൽ എം.എൽ .എ.ക്കെതിരെ ബലാത്സംഗ ക്കുറ്റം ചുമത്തിയ പൊലീസിനെതിരെ ഉള്ള കേരള ഹൈ ക്കോടതി യുടെ പരാമർശവും ഇത് തന്നെ തെളിയിക്കുന്നു. നിഷ്പക്ഷ മായ ഭരണം നടത്തിയാൽ പാദ സേവ ചെയ്യുന്ന അവസര വാദികളായ പോലീസുകാരും സർക്കാർ വക്കീൽമാർ  ഉൾപ്പടെ എല്ലാവരും   
നീതിയുടെ ഭാഗത്ത്‌ നില്ക്കുകയും കള്ള ക്കേസുകൾ ഇല്ലാതാവുകയും ചെയ്യും. 

കീഴ്ക്കോടതികളുടെ ശിക്ഷയെ പ്പറ്റിയാണ്‌ മറ്റൊരു ആക്ഷേപം. ഇവിടെ നീതി യുക്തമായ തീരുമാനങ്ങൾ വരുന്നില്ല എന്നാണ്.തട്ടിക്കൂട്ട് കേസുകളും കള്ള സാക്ഷികളും ആണിതിന് പ്രധാന കാരണം. അഥവാ വിധിയിൽ മനപ്പൂർവമായ ഇടപെടലുകൾ ഉണ്ടെന്ന് മേൽക്കൊടതിയിൽ തെളിഞ്ഞാൽ ന്യായാധിപനെതിരെ ഒരു "സ്റ്റ്രിക്ചർ" എന്ന നടപടിയിൽ ഒതുക്കാതെ ഗൌരവമുള്ള  നടപടികൾ എടുക്കാനുള്ള നിയമം കൊണ്ടുവരാവുന്നതാണ്. കൂടാതെ നിലവാരമുള്ളതും, സത്യ സന്ധരും ആയവരെ ന്യായാധിപന്മാർ ആക്കുന്നതും ആലോചിക്കാവുന്നതാണ്. 

ഇവിടെ ക്രിമിനലുകളെ ഉൾക്കൊള്ളിക്കുന്നതിനു കക്ഷി രാഷ്ട്രീയ ഭേദം ഇല്ല എന്നതാണ് രസകരം. ക്രിമിനൽ സാമാജികരുടെ കക്ഷി നില നോക്കാം.എം.പി. മാരും  എം.എൽ .എ. മാരും സമർപ്പിച്ച  സത്യ വാങ്ങ് മൂലം അനുസരിച്ചാണിത്. 

ഝാർ ഖണ്ഡ്  മുക്തി മോർച്ച ....                         82% 
ആർ.ജെ.ഡി.( ലാലുവിന്റെ)   ....                        64%
എസ്‌.. പി. (മുലയാo സിംഗ് യാദവിന്റെ)      48 %
ബി ജെ പി      ....                                                         31 %
കോണ്‍ ഗ്രസ് .....                                                         21 %

ക്രിമിനലുകളുടെ ഭരണം സുപ്രീം കോടതി വിധിയോടെ അവസാനിച്ചു എന്ന് കരുതാം.

2013, ജൂലൈ 10, ബുധനാഴ്‌ച

Oomman chandy's fall

ശ്രീധരൻ നായരുടെ സത്യ സന്ധമായ വെളിപ്പെടുത്തലുകളിലൂടെ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി യുടെ പ്രധിരോധം ആകെ താറു  മാറായിരിക്കുകയാണ്.പുതിയ ഓരോ വെളിപ്പെടുത്തലുകൾ കഴിയുമ്പോഴും  കൂടുതൽ സത്യം പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. മുഖ്യ മന്ത്രി ആകട്ടെ എന്ത് പറയണം എന്നറിയാതെ "ബ ബ്ബ ബ്ബ" പറഞ്ഞ്  ജനങ്ങളുടെ മുന്നിൽ കൂടുതൽ കൂടുതൽ അപഹാസ്യൻ  ആയിക്കൊണ്ടിരിക്കുന്നു. ശ്രീധരൻ നായരുടെ ശരീര ഭാഷ (body  language) നോക്കുകയാണെങ്കിൽ അദ്ദേഹം പറയുന്നത് മുഴുവൻ വള്ളി പുള്ളി വിടാതെ സത്യം മാത്രം ആണെന്ന് കാണാം. നുണ പരിശോധന ക്ക് വിധേയനാകാനും അദ്ദേഹം തയ്യാറാണ്.

2 0 1 2 ജൂലായ്‌ 9 രാത്രി  8 മണിയോട് കൂടി സരിത നായരും ഒത്ത് മുഖ്യ മന്ത്രിയെ അദ്ദേഹത്തിന്റെ ഓഫീസ് ചേംബറിൽ വച്ച് കണ്ടു എന്ന്  ശ്രീധരൻ നായർ പറയുന്നു.

ശ്രീധരൻ നായർ  പറഞ്ഞത്:

 താനും തന്റെ വക്കീലും കൂടി വരുന്ന കാറിന്റെ നമ്പർ എത്താറായപ്പോൾ സരിതാ നായർക്കു ഫോണിൽ പറഞ്ഞു കൊടുത്തു എന്നും, ഒന്നും ചോദിക്കാതെ  സെക്രട്ടറിയെറ്റിലെ ഗേറ്റ് കാവൽക്കാർ കാർ തടയാതെ അകത്തു വിട്ടു എന്നും,മുഖ്യ മന്ത്രിയുടെ ഓഫീസ് കെട്ടിടത്തിന്റെ വാതുക്കൽ കാത്തു നിന്നിരുന്ന സരിതക്കൊപ്പം അകത്തേക്ക് പോവുകയും ഗേറ്റിൽ നിന്ന കാവൽക്കാർ ബഹുമാനപൂർവം സരിതയെ അകത്തേക്ക് കടത്തിവിടുകയും സരിത പറഞ്ഞതനുസരിച്ച് ശ്രീധരൻ നായരെയും വക്കീലിനെയും കടത്തി വിടുകയും ചെയ്തു.    മുഖ്യ മന്ത്രിയുടെ ഓഫീസിൽ എല്ലാവരും ബഹുമാനപൂർവ്വം എഴുന്നേറ്റ് ആണ് സരിതയെ സ്വാഗതം ചെയ്തത്.  പ്രൈവറ്റ് സെക്രട്ടറി ജോപ്പനെ കാണുകയും അത് കഴിഞ്ഞ് ജോപ്പൻ സരിതയെയും ശ്രീധരൻ നായരെയും മുഖ്യ മന്ത്രിയുടെ മുറിയിൽ കൊണ്ടു പോവുകയും സോളാർ കമ്പനിയുമായി യോജിച്ചു പ്രവർത്തിക്കുന്നതിൽ തെറ്റില്ലാ എന്നും മുഖ്യ മന്ത്രി പറയുകയും ചെയ്തു.  മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 ലക്ഷം രൂപയുടെ ചെക്ക് സരിത മുഖ്യ മന്ത്രിക്ക് നൽകുകയും മുഖ്യ മന്ത്രി അത് തന്റെ ഫയലിൽ വക്കുകയും ചെയ്തു. എന്നിട്ട് മുഖ്യ മന്ത്രിയോടൊപ്പം ലിഫ്റ്റിൽ സരിതയും ശ്രീധരൻ നായരും കയറി താഴെ വരുകയും ചെയ്തു.

ശ്രീധരൻ നായരെ കണ്ടു എന്ന് അവസാനം മുഖ്യ മന്ത്രിയും സമ്മതിക്കുന്നു. പക്ഷെ ശ്രീധരൻ നായരും കുറെ ക്വാറി  അസോസിയേഷൻ അംഗങ്ങളും കൂടിയാണെന്ന് പറയുന്നു. സരിതയെ കണ്ടിട്ടില്ലാ എന്നും അവർ  ആൾക്കൂട്ടത്തിൽ ഉണ്ടായിരുന്നോ എന്ന് അറിയില്ലാ എന്നുമാണ് ഇതിനു മറുപടി ആയി നിയമ സഭയിൽ പറഞ്ഞത്.

മുഖ്യ മന്ത്രി പക്ഷെ അവരുടെ   സന്ദർശനത്തിന്റെ സമയം പറയുന്നില്ല. നിയമ സഭ കഴിഞാണെന്നു മാത്രം പറയുന്നു.

മുഖ്യ മന്ത്രിയുടെ ഓഫീസിലെ വെബ്‌ ക്യാമറ റെക്കോർഡ്‌ ചെയ്യുന്നവയല്ല എന്നും മുഖ്യ മന്ത്രി നിയമ സഭയിൽ പറഞ്ഞു. 7 ദിവസമേ recording  നടക്കൂ എന്ന് പിന്നീട് പത്ര സമ്മേളനത്തിൽ പറയുന്നു.

1.   ഗേറ്റിൽ കാർ കടത്തി വിട്ട സെക്യൂരിറ്റി ക്കാരെ ചോദ്യം ചെയ്യാമല്ലോ?
2.    ഓഫീസ് കെട്ടിടത്തിന്റെ വാതുക്കൽ  ഉള്ള  ഗേറ്റിൽ നിന്ന കാവൽക്കാരെ
      ചോദ്യം ചെയ്യാമല്ലോ?
3.   മുഖ്യ മന്ത്രിയുടെ ഓഫീസ് വാതുക്കൽ ഉള്ള സെക്യൂരിറ്റി ക്കാരെ ചോദ്യം
      ചെയ്യാമല്ലോ?
4.   വരാന്തയിൽ നിന്നും സരിതയും ജോപ്പനും കുറെ നേരം സംസാരിച്ചു എന്ന്
     പറയുന്നു. ഇവർ വന്നതും എല്ലാം അവിടെ സ്ഥാപിച്ചിരിക്കുന്ന ക്യാമറയിൽ
     കാണുമല്ലോ അതൊന്നു നോക്കാമല്ലോ?
5.  ശ്രീധരൻ നായർ വിളിച്ചപ്പോൾ അദ്ദേഹവും സരിതയും ഏതു സ്ഥലത്ത്
     ആയിരുന്നു എന്നുള്ള തറി യാൻ കോടിയേരി പറഞ്ഞത് പോലെ മൊബൈൽ
    ഫോണ്‍ ടവർ നോക്കാമല്ലോ?
6.  ശ്രീധരൻ നായരുടെ ക്വാറി സംഘം വന്നതിന്റെ ദ്രിശ്യ തെളിവുകളും, 
     ഗേറ്റിലും ഓഫീസിലും ഉള്ള  റെകോർഡിലെ തെളിവുകൾ നോക്കാമല്ലോ?
7.  ശെൽവ രാജ് MLA മുഖ്യ മന്ത്രിയുടെ കാബിനിൽ ഉണ്ടായിരുന്നു. 
    അദ്ദേഹത്തോട് ചോദിക്കാം.

ഇങ്ങിനെ ഒരുപാട് കാര്യം ചെയ്യാം മുഖ്യ മന്ത്രിക്ക്  തൻറെ നിരപരാതിത്വം തെളിയിക്കാൻ. അപ്പോൾ പിന്നെ എന്താണ് ഇതൊന്നും ചെയ്യാത്തത്?

ഇവിടെയാണ്‌ ഞങ്ങൾക്ക് അതായത് നിങ്ങളെ തെരഞ്ഞെടുത്തയച്ച  പാവം  ജനങ്ങൾക്ക്‌ സംശയം ഉണ്ടാകുന്നതും അത് കൂടിക്കൊന്റിരിക്കുന്നതും.

ഒരു കാര്യം കൂടി. 1 0 ലെ പത്ര സമ്മേളനത്തിൽ മുഖ്യ മന്ത്രി തറപ്പിച്ചു പറയുന്നു. സരിതയെ ശ്രീധരൻ നായരോടൊപ്പം കണ്ടിട്ടില്ല. പിന്നെ വരാന്തയിലോ മറ്റോ നിന്നോ എന്നെനിക്കറിയില്ല എന്ന്. പുറത്തെ CCTV ദൃശ്യം ചതിക്കുമോ എന്നുള്ള പേടിയിൽ ആണ് ഒരു മുഴം നീട്ടി എറിയുന്നത്. 

ഒരു മുഖ്യ മന്ത്രിക്കു എതിരായാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്.  ഉമ്മൻ ചാണ്ടിയെപ്പോലെ ഒരു  സാധാരണക്കാരൻ ആണ് ഇരിക്കുന്നതെങ്കിലും  മുഖ്യ മന്ത്രി എന്ന ആ പദവി വളരെ പ്രാധാന്യം ഉള്ളതാണല്ലോ.

ഇവിടെ മനസ്സാക്ഷിയെ പ്പിടിച്ചുള്ള ആണ ഇടീലും  പ്രതിപക്ഷത്തിന്റെ മനസ്സാക്ഷിയെ പ്പിടിച്ചുള്ള അഭ്യർഥനയും അല്ല വേണ്ടത്. രാജി വച്ച് പോവുകയാണ്.എന്നിട്ട് സാധാരണക്കാരനെ പ്പോലെ അന്വേഷണം നേരിടണം.

സഹ മന്ത്രിമാരുടെയും നിയമ സഭാ സാമാജികരുടെയും കാര്യമാണ് കഷ്ടം.ഒരു കാര്യവുമില്ലാതെ ഉമ്മൻ ചാണ്ടിയെ താങ്ങേണ്ട ഗതി കേടാണവർക്ക്.മുഖ്യ മന്ത്രി നിയമ സഭയിൽ   സ്വയം പ്രതി രോധിക്കാൻ പരിശ്രമിക്കുമ്പോൾ  കുഞ്ഞാലിക്കുട്ടി ഇരുന്നത് കണ്ടാൽ അറിയാം അവരുടെ താൽപ്പര്യം ഇല്ലായ്മ.

മന്ത്രിമാരെ,MLA മാരെ നിങ്ങളുടെ ഇടയിൽ എത്രയോ പ്രഗൽഭരായ ആളുകൾ ഉണ്ട്.  ഒരാളിനെ പകരം കേരളത്തിന്റെ മുഖ്യ മന്ത്രി ആക്കൂ. കേരളത്തെ രക്ഷിക്കൂ.



2013, ജൂലൈ 9, ചൊവ്വാഴ്ച

സർക്കാർ ജല സംഭരണം







 നിയമ സഭക്ക് മുന്നിലുള്ള ഈ റോഡ്‌ ആണോ 

  മഴ വെള്ള  സംഭരണി?  

2013, ജൂലൈ 7, ഞായറാഴ്‌ച

Shalu Menon

മുഖ്യ മന്ത്രി  ഉമ്മൻ ചാണ്ടി പറയുകയാണ്‌

  "ശാലു  മേനോൻ പ്രതി അല്ലാത്തതിനാൽ പോലീസ് അവരെ അവരുടെ കാറിൽ പോകാൻ അനുവദിച്ചു. അവരെ ചോദ്യം ചെയ്യാനാണ് വിളിപ്പിച്ചത്."

 ശരി. ഇന്ന് വരെ ഏതെങ്കിലും DYSP  നേരിട്ട് ഒരാളുടെ വീട്ടിൽ  പോയി, "സുഹൃത്തേ  ഞങ്ങൾ നിങ്ങളെ ചോദ്യം ചെയ്യാൻ പോവുകയാണ്. നിങ്ങൾ സ്വന്തം കാറിൽ സ്റ്റെഷൻ വരെ വരണം" എന്ന് പറയാറുണ്ടോ?

സാധാരണ ഒരു കോണ്‍സ്റ്റ ബിളിനെ വിട്ടു വിളിപ്പിക്കുകയല്ലേ ചെയ്യുന്നത്?

അല്ലെങ്കിൽ നേരെ തൂക്കി എടുത്തു കൊണ്ടു പോവുകയല്ലേ?

അഥവാ പോലീസ് അതയും മാന്യൻ ആയിട്ടു ന്റെങ്കിൽ സമ്മതിച്ചു.

 പിന്നെന്തിനാ   രണ്ടു പോലീസ് വണ്ടികൾ എസ്കോർട്ട് ആയി പോയത്?

ചാണ്ടി ആകെ സമനില തെറ്റിയത് പോലെ ആണ് സംസാരം. 

2013, ജൂലൈ 6, ശനിയാഴ്‌ച

President's Rule in Kerala


സരിത ഫോണ്‍ വിളിച്ച മന്ത്രിമാർ, എം.എൽ .എ.മാർ ,കെ. പി. സി. സി. പ്രസിഡന്റ്‌,മറ്റ് കോണ്‍ഗ്രസ് നേതാക്കൾ എന്നിവരുടെ പേര് വിവരം എങ്ങിനെ പുറത്തായി എന്നറിയാനാണ് ഉമ്മൻ ചാണ്ടിക്ക്  ധൃതി. അതിനാണ്  മുഖ്യ മന്ത്രി ഉടൻ അന്വേഷണം പ്രഖ്യാപിച്ചത്. അല്ലാതെ സോളാർ തട്ടിപ്പ് എങ്ങിനെ പുറത്തു കൊണ്ട് വരാം എന്നതല്ല മുഖ്യൻറെ പ്രശ്നം. ഫോണ്‍ വിളി കിട്ടിയവരും വിളിച്ചവരും ആയ എല്ലാവരും, തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പടെ, പറയുന്നത് ഫോണ്‍ ചെയ്യുന്നതിൽ എന്താണ് തെറ്റെന്നാണ്. ഉമ്മൻ ചാണ്ടിതുടക്കത്തിൽ പറഞ്ഞ അതെ വാദ ഗതി. അങ്ങിനെയെങ്കിൽ അവരുടെ പേര് വിവരം പുറത്തു വന്നാലെന്ത്?

എല്ലാം സുതാര്യം ആണെങ്കിൽ സരിതയും ആയി ബന്ധം ഉള്ളവരുടെ പേരും സുതാര്യം ആക്കിക്കൂടെ? 

ലോകം മുഴുവൻ ചാരവൃത്തി നടത്തി രഹസ്യം പിടിച്ചെടുത്ത അമേരിക്കയുടെ പ്രവൃത്തി പോലെ അത്ര ഗുരുതരമായ ഒന്നുമല്ലല്ലോ . ആ രഹസ്യം വരെ പുറത്തു വന്നിരിക്കുന്നു.അതു പുറത്താക്കിയ സ്നോടന് പോലും ഇക്വ ഡോറും ബോളീവിയ യും അഭയം നൽകാൻ തയ്യാറായിരിക്കുന്നു. അതിലും വലുതൊന്നും അല്ലല്ലോ ഈ സരിത ഫോണ്‍ വിളികൾ.

കേരളത്തിൽ പ്രശ്നം ആകെ ഗുരുതരം ആയിരിക്കുകയാണ്. ഭരണം തുടങ്ങിയ അന്ന് മുതൽ പ്രശ്നങ്ങൾ  ആണ്. ലീഗിന്റെ അഞ്ചാം മന്ത്രി വിവാദം,  ഗണേഷ് കുമാറിന്റെ കുടുംബ കലഹവും വിവാഹ മോചനവും, പി.സി.ജോർജിന്റെ ഗൌരി അമ്മയെയും മറ്റും ചീത്ത വിളിയും തുടങ്ങി കോണ്‍ഗ്രസ് മന്ത്രിമാരുടെയും എം.എൽ .എ.മാരുടേയും കെ. പി. സി. സി. പ്രസിഡണ്ടി ന്റെയും പേരുകൾ  ഉൾപ്പെട്ട സോളാർ തട്ടിപ്പ് വരെ എത്തി നിൽക്കുന്നു ഈ നാണക്കേട്‌. കഴിഞ്ഞ രണ്ടു വർഷം ആയി ഈ സർക്കാരിനു ഭരിക്കാൻ സമയം ഇല്ല. തമ്മിൽ തല്ലാനും തമ്മിലുള്ള വഴക്ക് പറഞ്ഞു തീർക്കാനും മാത്രമേ സമയം ഉള്ളൂ. ജനങ്ങൾക്ക്‌ ഉപകാരപ്രദമായ ഒന്നും ചെയ്യാതിരിക്കുകയാണ് ഈ രണ്ടു വർഷവും.

പക്ഷെ കുറെ ജന ദ്രോഹ കാര്യങ്ങൾ ചെയ്യാൻ ഇതിനിടയിലും സമയം കണ്ടെത്തിയി ട്ടുണ്ട് . ഗാട്ഗിൽ റിപ്പോർട്ട്‌ തള്ളിക്കളയുക,നെല്ലിയാമ്പതിയിൽ സർക്കാർ വന  ഭൂമി പണക്കാർക്ക് നൽകുക, നെൽവയൽ നികത്തി ആറന്മുളയിൽ വിമാന താവളം നിർമിക്കാൻ സ്വകാര്യ വ്യക്തിയുടെ കൂടെ ചേരുക  തുടങ്ങി യുള്ള കാര്യങ്ങൾ.

ഇനിയും ഇത്തരത്തിലുള്ള ഭരണം തുടർന്ന് പോകുന്നതിൽ അർത്ഥമില്ല .തമ്മിലടിക്കാനല്ലാതെ ഇവർക്ക്  ഭരിക്കാൻ  കഴിയില്ല. സ്വയം ഒഴിഞ്ഞു പോകാനുള്ള ആർജവം ആരും കാണിക്കുകയും ഇല്ല. ചക്കര ക്കുടത്തിൽ കയ്യിട്ടു കൊണ്ടിരിക്കുക രസകരം ആയ കാര്യം അല്ലെ? ഇടതു മുന്നണി ആണെങ്കിൽ ഒരു കെട്ടുറപ്പും ഐക്യവും ഇല്ലാതെ ഇരിക്കുകയാണ്.എം.എൽ. എ. യുടെ ബലാത്സംഗ വിവാദങ്ങൾ അവരെയും കുഴക്കിയിരിക്കുകയാണ്.

ഇതിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ഒരേ ഒരു മാർഗമേ ഉള്ളൂ. ഗവർണർ നിയമ സഭ പിരിച്ചു വിടുക. എന്നിട്ട് രാഷ്ട്രപതി ഭരണം   ഏർപ്പെടുത്തുക. അടുത്ത് തന്നെ പാർലമെന്റ് തിരഞ്ഞെടുപ്പ് വരികയാണല്ലോ. അതിനോടൊപ്പം നിയമ സഭാ തിരഞ്ഞെടുപ്പും നടത്താം.ഈ കള്ള നാണയങ്ങളെ ഒഴിവാക്കി പുതിയവരെ തെരഞ്ഞെടുക്കാമല്ലോ. 

2013, ജൂലൈ 5, വെള്ളിയാഴ്‌ച

CBI-caged parrot

Central Government has filed affidavit before the Supreme Court listing measures to insulate the CBI from "external influence and intrusion". It is rather a cover-up. Just to fool the Court  which pressurised the Government to release the "caged parrot"  CBI from Government control. The affidavit says only in high-profile corruption cases administration and superintendence is vested with Central Vigilance Commission and in all other cases it will be with the Central Government.

This is a clever ploy circumvent the Supreme Court direction and to keep control of the CBI.

Most of the cases taken over by CBI are important. The cases involving inter-state issues,like fake currency,stamp paper etc., cases which the State Government has bungled  for their convenience,  cases handed over by High Courts etc. are to be treated at par with 'high-profile corruption cases'. Sister Abhaya murder, Sampath murder,Suryanelli,Malabar Cement are some of Kerala cases involving politicians,religious leaders,IPS officers which cannot be left to the Government to bungle. 

The strictures of the Court against CBI officers are proof. Recently the Kerala High court admonished the investigating officer in Sampath case. In Malabar Cement case also same happened.In Sr. Abhaya case investigating team was changed. CBI is receiving flak from all courts.This shows CBI is not free from Government interference. 

So Government should not be allowed to keep control of CBI in other cases.There should be a mechanism to supervise such important cases. 

Officials of some Departments are sitting ducks for CBI to book case. These case are made to compensate their frustration in big cases involving highly influential people. So  fabricating cases on false evidences putting ordinary officials is possible as can be seen from deliberate delay making the trial running for  a minimum of 10 years and conviction nil. This can be also be brought under that mechanism.

Financial powers of CBI Director is not given clearly except mentioning DG, CRPF. This seems to be intentional. This should be spelt out clearly to shrug off government control. 

No time frame is indicated in the affidavit for implementing the reforms.  A time frame should be given for the same for which Delhi  Special Police Establishment Act,1946,which governs CBI is to be amended.


2013, ജൂലൈ 3, ബുധനാഴ്‌ച

Nephro Plus Dialysis Centre

ഹൈദരാബാദ് ആസ്ഥാനമായുള്ള Nephro Plus Dialysis Centre  എന്ന ഒരു സ്വകാര്യ ഡയാലിസിസ് ചെയിൻ സ്ഥാപനം ആലപ്പുഴയിൽ ഒരു സ്വകാര്യ ആശുപത്രിയിൽ അവരുടെ ഒരു സെൻറർ തുടങ്ങുന്നു.

ഉദ്ഘാടനം ആരെന്നോ? നമ്മുടെ ആരാധ്യനായ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി  തന്നെ. കൂടെ ആരോഗ്യ മന്ത്രി  ശിവ കുമാറും.

കാരുണ്യ എന്ന പേരിൽ  ലോട്ടറി  നടത്തുന്നത് പാവപ്പെട്ട രോഗികൾക്ക് സൗജന്യ ചികിത്സ നൽകാൻ എന്നാണ് മന്ത്രി മാണി പറയുന്നത്. കോടിക്കണക്കിനു പണം ലോട്ടറിയിലൂടെ പിരിച്ചെടുക്കുകയും ചെയ്തു. അതിൽ ഭൂരി ഭാഗവും സ്വകാര്യ ആശുപത്രികൾക്ക് നൽകുകയും ചെയ്തു. ഇപ്പോൾ കുറെ സർക്കാർ ആശുപത്രികളിൽ കാരുണ്യ ഡയാലിസിസ് സെന്ററുകൾ തുടങ്ങാൻ പോകുന്നു എന്ന് പറയുന്നു.

അപ്പോൾ സർക്കാർ സംരംഭത്തിന് അല്ലേ പ്രാമുഖ്യം കൊടുക്കേണ്ടത്? അതിനു പകരം ഒരു സ്വകാര്യ ഡയാലിസിസ് ചെയിൻ സ്ഥാപനം  ഒരു സ്വകാര്യ ആശുപത്രിയിൽ അവരുടെ സെന്റർ തുടങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കുകയല്ലേ മുഖ്യ മന്ത്രിയും ആരോഗ്യ മന്ത്രിയും ചെയ്യുന്നത് ?

2013, ജൂലൈ 2, ചൊവ്വാഴ്ച

Air India, Air Asia, Air Kerala

എയർ ഇൻഡ്യ എക്സ്പ്രസ്സിന്റെ ആസ്ഥാനം മുംബൈയിൽ നിന്നും കൊച്ചിയിലേക്ക് കൊണ്ടു വരുമെന്ന് കേന്ദ്ര വ്യോമയാന സഹ മന്ത്രി കെ.സി.വേണുഗോപാൽ പ്രഖ്യാപിക്കുകയുണ്ടായി. ആ പ്രഖ്യാപനം വെറും പാഴ് വാക്കായി തീർ ന്നി രിക്കുകയാണ്. മാസം ആറ് കഴിഞ്ഞിട്ടും ആസ്ഥാനം മുംബൈയിൽ ഭദ്രമായി തുടരുകയാണ്. 

കൊച്ചിയിൽ അനുയോജ്യമായ ഓഫീസ് സ്ഥല സൗകര്യം ലഭ്യമല്ലാത്തതിനാൽ ആണ് മാറ്റം സാധ്യമാകാത്തതെന്നാണ് അധികാരികളുടെ മുടന്തൻ ന്യായം. കൊച്ചിയിൽ ഒരു ഓഫീസ് കിട്ടാൻ ഇത്ര പ്രയാസമോ? സത്യം അതാണെന്ന് തോന്നുന്നില്ല. ശക്തമായ മുംബൈ ലോബിയെ മറി കടക്കാൻ നമ്മുടെ സഹ മന്ത്രിക്കു കഴിയുന്നില്ല. കേരളത്തിൽ ഇടയ്ക്കിടെ വന്നു തിണ്ണ  മിടുക്ക് കാണിക്കാനേ മന്ത്രിക്കു കഴിയൂ. ഡൽഹിയിൽ ചെല്ലുമ്പോൾ കവാത്ത് മറക്കും. തട്ടിപ്പ് റാണി സോളാർ സരിതയുടെ പേരിനൊപ്പം  മന്ത്രിയുടെ പേര് വന്നതിനു ശേഷം മന്ത്രിയെ കേരളത്തിൽ കാണാനും  ഇല്ല. 

മലേഷ്യൻ എയർലൈൻസ്‌ ആയ എയർ ഏഷ്യ തങ്ങളുടെ ഓപറേഷൻ ആസ്ഥാനം ചെന്നൈയിൽ നിന്നും കൊച്ചിയിലേക്ക് കൊണ്ടു വരാൻ പോകുന്നു.മുഖ്യ മന്ത്രിയെയും ഗതാഗത മന്ത്രിയെയും എയർ ഏഷ്യക്കാർ ഇന്നലെ കൊച്ചിയിൽ വച്ച് കാണുകയുണ്ടായി.എറണാകുളം എം.എൽ.എ. ഹൈബി ഈഡനും ഈ സംഘത്തിനു ഒപ്പം ഉണ്ടായിരുന്നു. കേരള പ്പിറവി ദിനം കൊച്ചിയിൽ നിന്നും തുടങ്ങും എന്നാണ് അവർ പറയുന്നത്. 

എയർ ഏഷ്യയിൽ കാണിക്കുന്ന ഈ താൽപ്പര്യംഎയർ ഇൻഡ്യ എക്സ്പ്രസ്  ആസ്ഥാനം കൊച്ചിയിൽ കൊണ്ടു വരാൻ  നമ്മുടെ ജന പ്രധിനിധികൾ കാണിക്കാത്തത് എന്ത് കൊണ്ടാണ്? എയർ  ഏഷ്യ സ്വകാര്യ സംരംഭവും എയർ  ഇൻഡ്യ പൊതു മേഖലാ സ്ഥാപനവും ആയതു കൊണ്ടായിരിക്കും. മുഖ്യ മന്ത്രിക്കാണെങ്കിൽ കേരളയീരോട് മറ്റൊരു കടപ്പാട് കൂടിയുണ്ട്. എയർ കേരള എന്ന അദ്ദേഹത്തിന്റെ വിഷു സമ്മാന വാഗ്ദാനം. ആ വാഗ്ദാന ലംഖനതിന്റെ  പഛാത്താപം  ആയിട്ടെങ്കിലും  മലയാളികൾക്ക് വളരെ പ്രയോജന കരമായ  ബട്ജറ്റ് എയർ ലൈൻസ് ആയ  എയർ ഇൻഡ്യ എക്സ്പ്രസ്സ്‌.. ന്റെ ആസ്ഥാനം കൊച്ചിയിൽ കൊണ്ടു വരുമോ?