2013, ജൂലൈ 10, ബുധനാഴ്‌ച

Oomman chandy's fall

ശ്രീധരൻ നായരുടെ സത്യ സന്ധമായ വെളിപ്പെടുത്തലുകളിലൂടെ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി യുടെ പ്രധിരോധം ആകെ താറു  മാറായിരിക്കുകയാണ്.പുതിയ ഓരോ വെളിപ്പെടുത്തലുകൾ കഴിയുമ്പോഴും  കൂടുതൽ സത്യം പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. മുഖ്യ മന്ത്രി ആകട്ടെ എന്ത് പറയണം എന്നറിയാതെ "ബ ബ്ബ ബ്ബ" പറഞ്ഞ്  ജനങ്ങളുടെ മുന്നിൽ കൂടുതൽ കൂടുതൽ അപഹാസ്യൻ  ആയിക്കൊണ്ടിരിക്കുന്നു. ശ്രീധരൻ നായരുടെ ശരീര ഭാഷ (body  language) നോക്കുകയാണെങ്കിൽ അദ്ദേഹം പറയുന്നത് മുഴുവൻ വള്ളി പുള്ളി വിടാതെ സത്യം മാത്രം ആണെന്ന് കാണാം. നുണ പരിശോധന ക്ക് വിധേയനാകാനും അദ്ദേഹം തയ്യാറാണ്.

2 0 1 2 ജൂലായ്‌ 9 രാത്രി  8 മണിയോട് കൂടി സരിത നായരും ഒത്ത് മുഖ്യ മന്ത്രിയെ അദ്ദേഹത്തിന്റെ ഓഫീസ് ചേംബറിൽ വച്ച് കണ്ടു എന്ന്  ശ്രീധരൻ നായർ പറയുന്നു.

ശ്രീധരൻ നായർ  പറഞ്ഞത്:

 താനും തന്റെ വക്കീലും കൂടി വരുന്ന കാറിന്റെ നമ്പർ എത്താറായപ്പോൾ സരിതാ നായർക്കു ഫോണിൽ പറഞ്ഞു കൊടുത്തു എന്നും, ഒന്നും ചോദിക്കാതെ  സെക്രട്ടറിയെറ്റിലെ ഗേറ്റ് കാവൽക്കാർ കാർ തടയാതെ അകത്തു വിട്ടു എന്നും,മുഖ്യ മന്ത്രിയുടെ ഓഫീസ് കെട്ടിടത്തിന്റെ വാതുക്കൽ കാത്തു നിന്നിരുന്ന സരിതക്കൊപ്പം അകത്തേക്ക് പോവുകയും ഗേറ്റിൽ നിന്ന കാവൽക്കാർ ബഹുമാനപൂർവം സരിതയെ അകത്തേക്ക് കടത്തിവിടുകയും സരിത പറഞ്ഞതനുസരിച്ച് ശ്രീധരൻ നായരെയും വക്കീലിനെയും കടത്തി വിടുകയും ചെയ്തു.    മുഖ്യ മന്ത്രിയുടെ ഓഫീസിൽ എല്ലാവരും ബഹുമാനപൂർവ്വം എഴുന്നേറ്റ് ആണ് സരിതയെ സ്വാഗതം ചെയ്തത്.  പ്രൈവറ്റ് സെക്രട്ടറി ജോപ്പനെ കാണുകയും അത് കഴിഞ്ഞ് ജോപ്പൻ സരിതയെയും ശ്രീധരൻ നായരെയും മുഖ്യ മന്ത്രിയുടെ മുറിയിൽ കൊണ്ടു പോവുകയും സോളാർ കമ്പനിയുമായി യോജിച്ചു പ്രവർത്തിക്കുന്നതിൽ തെറ്റില്ലാ എന്നും മുഖ്യ മന്ത്രി പറയുകയും ചെയ്തു.  മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 ലക്ഷം രൂപയുടെ ചെക്ക് സരിത മുഖ്യ മന്ത്രിക്ക് നൽകുകയും മുഖ്യ മന്ത്രി അത് തന്റെ ഫയലിൽ വക്കുകയും ചെയ്തു. എന്നിട്ട് മുഖ്യ മന്ത്രിയോടൊപ്പം ലിഫ്റ്റിൽ സരിതയും ശ്രീധരൻ നായരും കയറി താഴെ വരുകയും ചെയ്തു.

ശ്രീധരൻ നായരെ കണ്ടു എന്ന് അവസാനം മുഖ്യ മന്ത്രിയും സമ്മതിക്കുന്നു. പക്ഷെ ശ്രീധരൻ നായരും കുറെ ക്വാറി  അസോസിയേഷൻ അംഗങ്ങളും കൂടിയാണെന്ന് പറയുന്നു. സരിതയെ കണ്ടിട്ടില്ലാ എന്നും അവർ  ആൾക്കൂട്ടത്തിൽ ഉണ്ടായിരുന്നോ എന്ന് അറിയില്ലാ എന്നുമാണ് ഇതിനു മറുപടി ആയി നിയമ സഭയിൽ പറഞ്ഞത്.

മുഖ്യ മന്ത്രി പക്ഷെ അവരുടെ   സന്ദർശനത്തിന്റെ സമയം പറയുന്നില്ല. നിയമ സഭ കഴിഞാണെന്നു മാത്രം പറയുന്നു.

മുഖ്യ മന്ത്രിയുടെ ഓഫീസിലെ വെബ്‌ ക്യാമറ റെക്കോർഡ്‌ ചെയ്യുന്നവയല്ല എന്നും മുഖ്യ മന്ത്രി നിയമ സഭയിൽ പറഞ്ഞു. 7 ദിവസമേ recording  നടക്കൂ എന്ന് പിന്നീട് പത്ര സമ്മേളനത്തിൽ പറയുന്നു.

1.   ഗേറ്റിൽ കാർ കടത്തി വിട്ട സെക്യൂരിറ്റി ക്കാരെ ചോദ്യം ചെയ്യാമല്ലോ?
2.    ഓഫീസ് കെട്ടിടത്തിന്റെ വാതുക്കൽ  ഉള്ള  ഗേറ്റിൽ നിന്ന കാവൽക്കാരെ
      ചോദ്യം ചെയ്യാമല്ലോ?
3.   മുഖ്യ മന്ത്രിയുടെ ഓഫീസ് വാതുക്കൽ ഉള്ള സെക്യൂരിറ്റി ക്കാരെ ചോദ്യം
      ചെയ്യാമല്ലോ?
4.   വരാന്തയിൽ നിന്നും സരിതയും ജോപ്പനും കുറെ നേരം സംസാരിച്ചു എന്ന്
     പറയുന്നു. ഇവർ വന്നതും എല്ലാം അവിടെ സ്ഥാപിച്ചിരിക്കുന്ന ക്യാമറയിൽ
     കാണുമല്ലോ അതൊന്നു നോക്കാമല്ലോ?
5.  ശ്രീധരൻ നായർ വിളിച്ചപ്പോൾ അദ്ദേഹവും സരിതയും ഏതു സ്ഥലത്ത്
     ആയിരുന്നു എന്നുള്ള തറി യാൻ കോടിയേരി പറഞ്ഞത് പോലെ മൊബൈൽ
    ഫോണ്‍ ടവർ നോക്കാമല്ലോ?
6.  ശ്രീധരൻ നായരുടെ ക്വാറി സംഘം വന്നതിന്റെ ദ്രിശ്യ തെളിവുകളും, 
     ഗേറ്റിലും ഓഫീസിലും ഉള്ള  റെകോർഡിലെ തെളിവുകൾ നോക്കാമല്ലോ?
7.  ശെൽവ രാജ് MLA മുഖ്യ മന്ത്രിയുടെ കാബിനിൽ ഉണ്ടായിരുന്നു. 
    അദ്ദേഹത്തോട് ചോദിക്കാം.

ഇങ്ങിനെ ഒരുപാട് കാര്യം ചെയ്യാം മുഖ്യ മന്ത്രിക്ക്  തൻറെ നിരപരാതിത്വം തെളിയിക്കാൻ. അപ്പോൾ പിന്നെ എന്താണ് ഇതൊന്നും ചെയ്യാത്തത്?

ഇവിടെയാണ്‌ ഞങ്ങൾക്ക് അതായത് നിങ്ങളെ തെരഞ്ഞെടുത്തയച്ച  പാവം  ജനങ്ങൾക്ക്‌ സംശയം ഉണ്ടാകുന്നതും അത് കൂടിക്കൊന്റിരിക്കുന്നതും.

ഒരു കാര്യം കൂടി. 1 0 ലെ പത്ര സമ്മേളനത്തിൽ മുഖ്യ മന്ത്രി തറപ്പിച്ചു പറയുന്നു. സരിതയെ ശ്രീധരൻ നായരോടൊപ്പം കണ്ടിട്ടില്ല. പിന്നെ വരാന്തയിലോ മറ്റോ നിന്നോ എന്നെനിക്കറിയില്ല എന്ന്. പുറത്തെ CCTV ദൃശ്യം ചതിക്കുമോ എന്നുള്ള പേടിയിൽ ആണ് ഒരു മുഴം നീട്ടി എറിയുന്നത്. 

ഒരു മുഖ്യ മന്ത്രിക്കു എതിരായാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്.  ഉമ്മൻ ചാണ്ടിയെപ്പോലെ ഒരു  സാധാരണക്കാരൻ ആണ് ഇരിക്കുന്നതെങ്കിലും  മുഖ്യ മന്ത്രി എന്ന ആ പദവി വളരെ പ്രാധാന്യം ഉള്ളതാണല്ലോ.

ഇവിടെ മനസ്സാക്ഷിയെ പ്പിടിച്ചുള്ള ആണ ഇടീലും  പ്രതിപക്ഷത്തിന്റെ മനസ്സാക്ഷിയെ പ്പിടിച്ചുള്ള അഭ്യർഥനയും അല്ല വേണ്ടത്. രാജി വച്ച് പോവുകയാണ്.എന്നിട്ട് സാധാരണക്കാരനെ പ്പോലെ അന്വേഷണം നേരിടണം.

സഹ മന്ത്രിമാരുടെയും നിയമ സഭാ സാമാജികരുടെയും കാര്യമാണ് കഷ്ടം.ഒരു കാര്യവുമില്ലാതെ ഉമ്മൻ ചാണ്ടിയെ താങ്ങേണ്ട ഗതി കേടാണവർക്ക്.മുഖ്യ മന്ത്രി നിയമ സഭയിൽ   സ്വയം പ്രതി രോധിക്കാൻ പരിശ്രമിക്കുമ്പോൾ  കുഞ്ഞാലിക്കുട്ടി ഇരുന്നത് കണ്ടാൽ അറിയാം അവരുടെ താൽപ്പര്യം ഇല്ലായ്മ.

മന്ത്രിമാരെ,MLA മാരെ നിങ്ങളുടെ ഇടയിൽ എത്രയോ പ്രഗൽഭരായ ആളുകൾ ഉണ്ട്.  ഒരാളിനെ പകരം കേരളത്തിന്റെ മുഖ്യ മന്ത്രി ആക്കൂ. കേരളത്തെ രക്ഷിക്കൂ.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ