2013, ജൂലൈ 18, വ്യാഴാഴ്‌ച

Aranmula Airport & Chandy

ആറന്മുള വിമാനത്താവളം പരിസ്ഥിതി ദുരന്തം വരുത്തി വയ്ക്കുന്നതാണെന്ന് മുഖ്യ മന്ത്രി  ഉമ്മൻ ചാണ്ടി അവസാനം സമ്മതിച്ചിരിക്കുന്നു. വരാനുള്ള നാശം മുഴുവൻ എയർ പോർട്ടിന്റെ ഇത് വരെ ഉള്ള നിർമാ ണ പ്രവർത്ത നം കൊണ്ടു സംഭവിച്ചു കഴിഞ്ഞു എന്ന് ജൂലായ്‌ 17 നു നടത്തിയ പത്ര സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പരിസ്ഥിതി പ്രവർത്തകരും ആറന്മുള നിവാസികളും ഉൾപ്പടെയുള്ള കേരള സമൂഹം തുടക്കം മുതലേ പറഞ്ഞു കൊണ്ടിരിക്കുന്ന സത്യം ആണ് മുഖ്യ മന്ത്രിയുടെ നാവിൽ നിന്നും തന്നെ പുറത്തു വന്നത്. ഭരണത്തിന്റെ ഉരുക്കു മുഷ്ടി കൾ കൊണ്ടായാലും സത്യം അധിക കാലം മൂടി വയ്ക്കാൻ കഴിയില്ല എന്ന പ്രപഞ്ച സത്യം ആണിവിടെ തെളിഞ്ഞിരിക്കുന്നത്. പരിസ്ഥിതിക്ക് ആഘാതം ഒന്നും ഉണ്ടാവുകയില്ല എന്ന സ്വന്തം വാദ ഗതികൾ എല്ലാം കപടം ആയിരുന്നു എന്നും മറ്റെന്തിനോ  വേണ്ടി മനപൂർവ്വം പറയുകയായിരുന്നു എന്നും ഈ പ്രസ്താവനയിൽ നിന്നും മനസ്സിലാകും. ഒരു നാട് നശിക്കുന്നു എന്ന കുറ്റ ബോധം സ്വാർത്ഥതയെ അതിജീവിച്ചു പുറത്തു വന്നതും ആകാം.

ആറന്മുളയിൽ പ്രകൃതിക്കും പരിസ്ഥിതിക്കും സംഭവിച്ചു കഴിഞ്ഞ മാറ്റങ്ങൾ മുഴുവൻ തിരുത്തി ആ ഭൂ വിഭാഗത്തെ പൂർവ സ്ഥിതിയിൽ ആക്കുക എന്നത് എളുപ്പമായ കാര്യമാണ്. 500  ഏക്കർ വയൽ ആണ് നികത്തിയിരിക്കുന്നത്. നികത്തിയ മണ്ണ് മുഴുവൻ മാറ്റി ( ആ മണ്ണ് റോഡ്‌/ റെയിൽ നിർമാണത്തിന് ഉപയോഗിക്കാം) പഴയത് പോലെ വയൽ ആക്കി എടുക്കാം. നെൽകൃഷി തുടങ്ങാം. കര പ്രദേശത്ത് തെങ്ങ്,വാഴ തുടങ്ങിയ മറ്റ് കൃഷികൾ  ആകാം. നികത്തിയ അരുവികളും തോടുകളും വീണ്ടും ജനിക്കും. അങ്ങിനെ ഒരു വർഷം കൊണ്ടു പഴയതിലും മനോഹരമായ ഒരു ഭൂമിയാക്കി ആറന്മുളയെ മാറ്റാം. 

പരസ്യമായി സമ്മതിച്ചത് പോലെ പരിസ്ഥിതി നാശം വരും എന്ന് പൂർണ ബോധ്യം ഉണ്ടെങ്കിലും വിമാനത്താവള നിർമാണവുമായി മുന്നോട്ടു പോകാനാണ് മുഖ്യ മന്ത്രിയുടെ തീരുമാനം.തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പിന്നെ കണ്ണൂർ ഇത്രയും വിമാനത്താവളങ്ങൾ പോരെ ഈ കൊച്ചു കേരളത്തിൽ? നിതാക്കത് പോലുള്ള നിയമങ്ങൾ കൊണ്ട് ഗൾഫ്‌ പ്രവാസികൾ തിരിച്ചു വരികയാണ്. ആ നാട്ടുകാർക്ക് പണിയെല്ലാം തീർന്നത് കൊണ്ടു നമ്മളെ വേണ്ടാതായി എന്നതാണ് സത്യം. പിന്നെന്തിനാണ് പുതിയ എയർപോർട്ട്? പക്ഷെ മുഖ്യ മന്ത്രിക്ക് വാശിയാണ്.ഈ സ്വകാര്യ് സംരംഭത്തിൽ സർക്കാർ വെറുതെ കേറി പത്തു ശതമാനം ഷെയർ എടുക്കുകയും ചെയ്തു. അതിന് മറ്റെന്തോ ശക്തമായ കാരണം ഉണ്ട്. ഒന്നുകിൽ വ്യക്തിപരമായ ലാഭം. അല്ലെങ്കിൽ ബാഹ്യ സമ്മർദം ( ബ്ലാക്ക് മെയിൽ പേടി). സോളാർ തട്ടിപ്പ് കേസിലെ സരിതയും എയർ പോർടിന്റെ പ്രൊമോട്ടർ മാരിൽ ഒരാളും കൂടി മുഖ്യമന്ത്രിയെ കണ്ടു എന്ന ഒരു വെളിപ്പെടുത്തൽ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. 

കേരളത്തിലെ ഭൂരിപക്ഷം എം.എൽ.എ. മാരും വിമാനത്താവളം വേണ്ട എന്ന നിലപാട്  എടുത്തിട്ടുണ്ട്. ഭൂരി പക്ഷം എന്ന ജനാധിപത്യ പ്രക്രിയയിലൂടെ ഭരണത്തിൽ എത്തുകയും അതിൽ തുടരുകയും ചെയ്യുന്ന ഉമ്മൻ ചാണ്ടിക്ക് 72 എം.എൽ.എ. മാരുടെയും കേരള ജനതയുടെയും അഭിപ്രായത്തെ ധിക്കരിച്ച് എങ്ങിനെ മുന്നോട്ടു പോകാൻ കഴിയും?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ