2013, ഓഗസ്റ്റ് 29, വ്യാഴാഴ്‌ച

Kerala Finance Minister

നമ്മുടെ മന്ത്രിമാർക്ക് എക്കണോമിക്സിൻറെ ബാല പാഠം പോലും അറിയില്ല എന്നാണ് തോന്നുന്നത്.എത്രയോ വർഷം കേരള സംസ്ഥാനത്തിന്റെ  ധന മന്ത്രി ആയിരുന്നു എന്നും ധാരാളം  ബജറ്റ് അവതരിപ്പിച്ചു എന്നും മേനി പറഞ്ഞു ന ടക്കുന്ന ധന മന്ത്രി കെ.എം. മാണി യുടെ സ്ഥിതിയും വ്യത്യസ്തമല്ല. 

കേരളത്തിന്റെ സാമ്പത്തിക നില വളരെ പരിതാപകരം ആണെന്നുള്ള സത്യം മന്ത്രി ആര്യാട ൻ മുഹമ്മദ്‌ തുറന്നു പറഞ്ഞു.ഉടൻ വന്നു മാണിയുടെ മറുപടി. "ഞാൻ എല്ലാവർക്കും അനുവദിച്ചതിൽ  കൂടുതൽ  ഫണ്ട്‌ കൊടുക്കുന്നുണ്ട്." ഇതാണോ ശരിയായ സാമ്പത്തിക മാനേജ്മെന്റ്റ്? സരിതയുടെയും സലിം രാജിന്റെയും പ്രശ്നത്തിൽ ആരെയും പിണക്കാൻ കഴിയാതെ കഷ്ട്ടപ്പെടുന്ന മുഖ്യ മന്ത്രി ആകട്ടെ തൻറെ മുഖ മുദ്രയായ ഉഴപ്പൻ മറുപടിയും ആയി രംഗത്ത് വന്നു. " രണ്ടു പേര് പറയുന്നതും ശരിയാണ്.   ഇവിടെ സാമ്പത്തിക പ്രതിസന്ധി ഒന്നുമില്ല. സാമ്പത്തിക ഞെരുക്കം  മാത്രം".     പോരേ?  ഈനാമ്പേച്ചിക്ക്  കൂട്ട്  മ രപ്പട്ടി. 

എന്താണ് ഇതിന്റെയൊക്കെ അർഥം? ഒന്നുകിൽ ഇവർ അറിഞ്ഞു കൊണ്ട് ജനങ്ങളെ വിഡ്ഢികൾ ആക്കുന്നു. അല്ലെങ്കിൽ കാര്യങ്ങളെ പ്പറ്റി ഇവർ   അജ്ഞരാണ്. രണ്ടായാലും നാടിനു അപകടകരമാണ്. നികുതി വരുമാനം വളരെ കുറവാണെന്ന് മാണിയും എല്ലാവരും സമ്മതിക്കുന്നുണ്ട്.വരുമാനം ഇല്ലാതെ രണ്ടറ്റവും കൂട്ടി മുട്ടിക്കുന്നത്‌ എങ്ങിനെയാണ്? അതാണല്ലോ ഒരു ധന മന്ത്രിയുടെ ഉത്തരവാദിത്വം. ബജറ്റിൽ വകയിരുത്തിയ ചെലവും ഇത് വരെയുള്ള വരുമാനവും എത്രയാണെന്നും  തന്റെ ഉദ്യോഗസ്ഥരോട് ചോദിച്ചാൽ മന്ത്രിക്ക് അറിയാൻ കഴിയും.  അതിൽ നിന്നും കമ്മി എത്ര ആണെന്ന്  കണ്ടു പിടിക്കാം. എക്കണോമിസ്റ്റ് കൾ ഫിസ്കൽ ഡെഫിസിറ്റ് എന്നൊക്കെ പറയുന്ന സാധനം. 
   
ഈ കമ്മി നികത്താൻ വീണ്ടും കടം എടുക്കേണ്ടി വരും. ഇപ്പോൾത്തന്നെ കേരളം കടത്തിൽ മുങ്ങി നിൽക്കുകയാണ്. 2012 ജൂലൈയിൽ മാണി നിയമ സഭയിൽ പറഞ്ഞ കണക്കനുസരിച്ച് കേരളത്തിൻറെ പൊതു കടം (Public Debt) ഭീമാകാരമായ 87000 കോടി രൂപയാണ്.അതായത് ഇവരെല്ലാം കൂടി ഭരിച്ചു ഭരിച്ചു ഓരോ കേരളീയനും 26000 രൂപയുടെ കടക്കാരനാണ്. പലിശ നൽ ൻ പോലും കഴിയാത്ത " High Cost Debt  Over Hang" എന്ന ഭയാനകമായ സ്ഥിതി വിശേഷത്തിലേക്കാണ് നമ്മുടെ നാട് പോകുന്നത്. ഈ സ്ഥിതിയിലും വളരെ ലാഘവ ബുദ്ധി യോടെയാണ് സർക്കാർ നീങ്ങുന്നത്‌... ആര്യാടന്റെ പ്രസ്താവന പ്രതിപക്ഷം ആയുധം ആക്കും എന്നുള്ള ഒരൊറ്റ പ്രശ്നം മാത്രമേ മാണിക്കുള്ളൂ. തൻറെ ഇമേജ് പോകും എന്ന സങ്കുചിതവും സ്വാർത്ഥവും ആയ ചിന്താഗതി.അല്ലാതെ കേരളം സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലും വീഴും എന്ന ആശങ്കയും രാജ്യ താൽപ്പര്യവും അല്ല മന്ത്രിക്കു പ്രധാനം. അതെങ്ങിനെ പരിഹരിക്കാം എന്നുള്ള ചിന്തയും അല്ല.

ആഗോള, ദേശീയ വീക്ഷണം ഇല്ലാത്ത നേതാക്കളാണ് കേരളത്തിൻറെ ശാപം. ലോകത്ത് നടക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ മനസ്സിലാക്കാതെ, കേരളത്തിലെ അപ്രധാനമായ കൊച്ചു കൊച്ചു കാര്യങ്ങളിൽ  മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഇവർ കഴിയുന്നു. ഭാഷയുടെ പരിമിതിയും ഇതിനൊരു കാരണമാണ്.   ഇങ്ങിനെ " പൊട്ടക്കുളത്തിൽ പുളവൻ ഫണീന്ദ്രൻ" എന്ന മട്ടിൽ കഴിയുന്ന ഭരണാധികാരികൾ അല്ല നമുക്ക് വേണ്ടത്. നാടിനോടും ജനതയോടും പ്രതിബദ്ധത ഉള്ള ഭരണാധികാരികൾ ആണ് വേണ്ടത്.

 അവസരത്തിനൊത്ത് ഉയരാൻ  പ്രധാന പ്രതിപക്ഷമായ ഇടതു പാർട്ടികൾ വൈമുഖ്യം കാട്ടുന്നു.ക്രിയാത്മകം ആയ ചർച്ച നടത്താൻ ഭാരതീയ ജനതാ പാർട്ടിയും മുന്നോട്ടു വരുന്നില്ല.ഇത് ജനങ്ങളെ നിരാശരാക്കുന്നു. കക്ഷി രാഷ്ട്രീയങ്ങൾക്ക് അതീതമായ ഒരു സമീപനം ആണ് ഇവിടെ വേണ്ടത്. 

കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ഒരു ധവള പത്രം ഇറക്കാനുള്ള ആർജവം കാണിക്കുകയാണ് ധന മന്ത്രി ആദ്യം ചെയ്യേണ്ടത്.അല്ലാതെ മൂടി വച്ച് ഇല്ലാത്ത തൻറെ ഇമേജ് നില നിർത്താനുള്ള ശ്രമം അല്ല നടത്തേണ്ടത്. ഇതിലൂടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ കണ്ടു പിടിക്കാനാകും. മറ്റൊരു കാര്യം അത്യാവശ്യമായി ചെയ്യേണ്ടത് കാര്യ വിവരമുള്ള സാമ്പത്തിക, ധന ശാസ്ത്രജ്ഞൻ മാരെ ഉൾപ്പെടുത്തി ഒരു ഉപദേശക സമിതി രൂപീകരിക്കുകയാണ്. രാജി വച്ച് പോയ സാമ്പത്തിക ഉപദേഷ്ടാവിനെ പോലെയോ, ആസൂത്രണം അറിയാതെ പണത്തിനും പ്രശസ്തിക്കും കയറി ഇരിക്കുന്ന ആസൂത്രണ ബോർഡ് അംഗങ്ങളെ പ്പോലെയോ( പഴയ റെവന്യൂ സെക്രട്ടറി വ്യത്യസ്തനാണ്, പക്ഷെ നിസ്സഹായനാണ്) ഉള്ള  yes minister പറയുന്നവരല്ല നമുക്ക് വേണ്ടത്. നാടിൻറെ നാഡീ സ്പന്ദനം അറിയുന്ന ദേശ സ്നേഹികളായ സാമ്പത്തിക വിദഗ്ധർ. അങ്ങിനെ നമുക്ക് കടക്കെണിയിൽ നിന്നും രക്ഷപ്പെടാൻ ഉള്ള മാർഗങ്ങൾ കണ്ടെത്താം.


2013, ഓഗസ്റ്റ് 28, ബുധനാഴ്‌ച

ശങ്കരാടി- സുകുമാരി

ഈ സിമാക്കാർക്ക് പൊങ്ങച്ചം അടി അൽപ്പം  കൂടുതലാണ്.പത്ത് കാശും കുറച്ചു  പ്രശസ്തിയും ആകുമ്പോഴാണ് പണ്ട് കൂതറ അടിച്ചു നടന്ന അവന്മാരും അവളുമാരും കൊട്ടയിലും .............ലും കൊള്ളാത്ത വാചകം അടിച്ച് നാട്ടുകാരുടെ മുൻപിൽ ആളാകുന്നത്.

അടുത്തിടെ സംവിധായകൻ പ്രിയദർശന്റെ ഒരു ലേഖനം വായിച്ചത്.ആളിപ്പം ഹിന്ദി സിനിമാ രംഗത്തു കൂടി വിജയിച്ചതിനു ശേഷം വലിയ പ്രശസ്തി യിൽ ആണ്. സത്യം പറഞ്ഞാൽ  ഈ പ്രിയ ദർശന് ഒരു ഓസ്കാർ കൊടുക്കേണ്ടതാണ്. ഇത്രയേറെ ചിത്രങ്ങൾ കോപ്പി അടിച്ച് ഉണ്ടാക്കിയതിന്. അങ്ങേരുടെ 99 ശതമാനം സിനിമയും കട്ടെടുത്തതാണ്. എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. ഒരു കഥയോ കഥാ തന്തു വോ മോഷ്ടിച്ച് എന്നിരിക്കാം. പക്ഷെ സീൻ ബൈ സീൻ ഇത് പോലെ അടിച്ചെടുത്ത് ഇത്രയേറെ സിനിമ ഉണ്ടാക്കിയവർ വേറെ കാണില്ല.  Plagiarised Malayalam Movies എന്ന് നെറ്റിൽ കയറി അടിച്ചു നോക്കൂ. 100 -150 കോപ്പി സിനിമകളുടെ ലിസ്റ്റ് കാണാം.കുറ്റം പറയരുതല്ലോ വേറെ പല വില്ലൻ സംവിധായകരും ഉണ്ട് അടിച്ചു മാറ്റിയ കൂട്ടത്തിൽ. പക്ഷെ ഒന്നാമൻ പ്രിയദർശൻ തന്നെ.അത് കൊണ്ടാണ് ഓസ്കാർ റെക്കമെൻട്‌ ചെയ്തത്.

ഇനി പൊങ്ങച്ച൦ അടിയിലേക്ക് മടങ്ങി വരാം. 

1. ശങ്കരാടിയെ പ്രിയദർശൻ തന്റെ കുറെ സിനിമകളിൽ നിന്നും ഒഴിവാക്കി. ശങ്കരാടി ഒരു ദിവസം പടം ഒന്നും തരാത്തത് എന്താണ് എന്ന് ചോദിച്ചു കൊണ്ട് അദ്ദേഹത്തിന്റെ അടുത്തു ചെന്നു. അതിനു ശേഷം ചാൻസ്   കൊടുത്തോ ഇല്ലയോ എന്ന് പറയുന്നില്ല. 

2. അടുത്തത് സുകുമാരി.സുകുമാരിയേയും പ്രിയദർശൻ എഴുതിയ സിനിമകളിൽ നിന്നും മനപൂർവം ഒഴിവാക്കി. കാരണം പടയോട്ടം സിനിമയുടെ നായിക വിദ്യാ സിൻഹ ആയിരുന്നു. അവരെ ഒഴിവാക്കി ലക്ഷ്മിയെ ആക്കി. അതിനു കാരണം സുകുമാരി ആണെന്ന് ധരിച്ചാണ് അവരെ ഭാവി സിനിമകളിൽ നിന്നും ഒഴിവാക്കിയത്. (ആദ്യ മൂന്ന് നാല് ദിവസം വിദ്യാ സിൻഹയെ മലയാളം പഠിപ്പിക്കുന്ന ജോലി   പ്രിയദർശന് ആയിരുന്നു എന്നും പുള്ളി പറയുന്നു.. അവർ പോയതോട് കൂടി അത് നഷ്ടപ്പെട്ട ദ്വേഷ്യവും മനസ്സിൽ  കാണും). പിന്നീട് ട്രെയിനിൽ വച്ച് കള്ളൻ പോക്കറ്റ് അടിച്ച് കയ്യിൽ കാൽ പൈസ ഇല്ലാതിരുന്നപ്പോൾ സുകുമാരി 180 രൂപ കൊടുത്തു സഹായിച്ചു. അങ്ങിനെയാണ് സുകുമാരിയെ വീണ്ടും അഭിനയിപ്പിച്ചു തുടങ്ങിയത്.

ശങ്കരാടിയും സുകുമാരിയും തങ്ങളുടെ അഭിനയ പ്രതിഭ കൊണ്ട്‌ മലയാള മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടിയവരാണ്. പ്രിയദർശന്റെ കുറെ സിനിമകളിൽ അഭിനയിച്ചില്ല എന്നത് കൊണ്ട്‌ അവരുടെ പ്രശസ്തിക്ക് ഒട്ടും കോട്ടം തട്ടിയില്ല. ഇങ്ങിനെ പ്രിയദർശന്റെ സിനിമകളിൽ അവർ ഇല്ലായിരുന്നോ  എന്ന്  ഇപ്പോൾ പ്രിയദർശൻ ലേഖനം വായിച്ചപ്പോൾ ആണ് ജനം അറിഞ്ഞത്. അതിൽ നിന്നും എന്താണ് മനസ്സിലായത്‌? പ്രിയദർശന് മാത്രം ആണ് നഷ്ടം സംഭവിച്ചത്. അവരുടെ മഹത്വത്തിന് ഒരു കുറവും വന്നതും ഇല്ല. 

ഒരു കാര്യം കൂടി മനസ്സിലായി. പ്രിയദർശൻ  വെറും ചീപ് ആണെന്ന്.  ഇത്രയും കാലം  സിനിമാ മോഷ്ടാവ് എന്നൊരു ചീത്ത പ്പേരെ ഉണ്ടായിരുന്നുള്ളൂ. ഇപ്പം ഇതും കൂടി.


2013, ഓഗസ്റ്റ് 24, ശനിയാഴ്‌ച

പ്രസവം Live ശ്വേതാ മേനോൻ

ശ്വേതാ മേനോൻറെ പ്രസവം ലൈവ് ആയി കാണിക്കുന്നത് ആണ്   സരിത ക്കൊപ്പം കേരളത്തിൽ ഇപ്പോൾ വലിയ ചർച്ചകൾ നടക്കുന്ന വിഷയം.

ശ്വേത യുടെ പ്രസവം ചിത്രീകരിച്ച സിനിമ പുറത്തു വന്നു കഴിഞ്ഞു. ഉദ്ദേശിച്ച അത്ര സുഖം പ്രസവ൦ കണ്ടപ്പോൾ ഉണ്ടായില്ല എന്നതാണ് സിനിമ കണ്ടവരുടെ മൌനത്തിൽ നിന്നും മനസ്സിലാകുന്നത്‌.. പണ്ടൊക്കെ ആയിരുന്നുവെങ്കിൽ ഇത് ചൂടപ്പം പോലെ വിറ്റു പോയേനെ. ഇപ്പോൾ ഇതിലും വലിയ കാര്യങ്ങൾ പല ക്യാമറ വച്ച് എടുത്തത്‌ പല പോർണോ സൈറ്റ്ലും കാണാം. പിന്നെ ശ്വേത ആയാലും  ആരായാലും കാര്യം തുല്യം അല്ലെ?

എന്തായാലും സിനി മയുടെ സംവിധായകൻ ബ്ലെസ്സി രക്ഷപ്പെട്ടു. എന്തൊരു പബ്ലിസിറ്റി ആയിരുന്നു ശ്വേതയുടെ പ്രസവ  ചിത്രീകരണം കൊണ്ട് ആ പടത്തിനു കിട്ടിയത്. പ്രസവം എന്ന സ്ത്രീയുടെ പവിത്രമായ സാക്ഷാത്കാരം സെക്സ് ലോട്ട് വഴുതി വീഴാതെ കലാ മൂല്യം നഷ്ടപ്പെടാതെ തൻറെ സിനിമയിൽ ചേർത്തു എന്നും അത് മാത്രം എടുത്തു കാട്ടാതെ സിനിമയെ മൊത്തം ഉൾക്കൊള്ളണം  എന്നൊക്കെ ബുദ്ധി ജീവി കളുടെ ജാഡ സ്റ്റയിലിൽ ബ്ലെസി കുറെ ഏറെ പറഞ്ഞു. പബ്ലിസിറ്റി അല്ലായിരുന്നു ലക്ഷ്യം എങ്കിൽ ഈ പ്രസവ ചിത്രീകരണ൦  ഇങ്ങിനെ പറഞ്ഞു നടന്നത് എന്തിനായിരുന്നു? ആ സിനിമയിൽ എത്രയോ സീനുകൾ എടുത്തു. അതൊന്നും എന്താണെന്ന് ആരോടും പറഞ്ഞു നടന്നില്ലല്ലോ?

പ്രസവം ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികമാണ്. സ്ത്രീ ജന്മം സാക്ഷാത്കരിക്കുന്നത് അമ്മയാകുമ്പോൾ മാത്രമാണ്. അത് പ്രേക്ഷകന് മനസ്സിലാകുന്നത്‌ അവരുടെ മുഖ ഭാവത്തി ലൂടെയാണ്.സ്ത്രീ അനുഭവിക്കുന്ന വേദനയും അങ്ങിനെയാണ് പ്രേക്ഷക ഹൃദയങ്ങളിൽ എത്തുന്നത്‌. അല്ലാതെ ഗർഭ പാത്രത്തിൽ നിന്നും കുഞ്ഞു പുറത്തു വരുന്ന ലൈവ് ഷോട്ടിലൂടെ അല്ല.  ആ ഭാഗ൦  വികസിക്കുന്നു എന്നല്ലാതെ  അവിടെ  എന്ത് എക്സ്പ്രെഷൻ ആണ് വരുന്നത്? 

പണ്ട് എമർജൻസി കാല ഘട്ടത്തിൽ  കുറെ സെക്സ് education സിനിമകൾ പുറത്തിറങ്ങി. കൽപ്പന കല്ലേപ്പിളർക്കുന്ന അക്കാലത്ത് സെൻസർ ബോർഡിൽ ഇരുന്ന മണ്ടന്മാർ അതിനെല്ലാം അനുമതിയും കൊടുത്തു.ആദ്യം ഇറങ്ങിയത് "ഗുപ്ത് ഗ്യാൻ" (secret knowledge). അതിൽ education എന്ന ലേബലിൽ സെക്സ് കാണിച്ചു.അശ്ലീലം കാണാൻ സൈറ്റ്കൾ ഇല്ലാതിരുന്ന അക്കാലത്ത് അതൊരു വലിയ കാര്യം ആയിരുന്നു. തുടർന്ന് ഗുപ്ത് ഗ്യാൻ സ്റ്റയിലിൽ കുറെ പടങ്ങൾ ഇറങ്ങി. 

അത് പോലെ ഓരോ നടിയുടെയും പ്രസവവും കാണിച്ച് ബ്ലെസ്സിയെ പ്പോലുള്ള സംവിധായകർ സിനിമകളുമായി വരുമോ എന്തോ?

ക്യാമറ മാൻ,ലൈറ്റ് ബോയ്‌, ടച് അപ്പ്‌ ബോയ്‌,മേക് അപ്പ്‌ മാൻ തുടങ്ങി സർവ സന്നാഹങ്ങളും പ്രസവം ഷൂട്ട്‌ ചെയ്യാൻ  ലേബർ റൂമിൽ വേണ്ടി വരും. എല്ലാവരെയും ഉൾക്കൊള്ളാൻ അവിടെ കഴിയില്ല.  അത് കൊണ്ട് സ്റ്റുഡിയോയിൽ സെറ്റ് ഇടും. അങ്ങിനെ ഇനി മുതൽ  പ്രസവം സ്റ്റുഡിയോ ഫ്ലോറിൽ ആകും. ഒറിജിനാലിറ്റി വേണമെന്ന് പറയുന്ന സംവിധായകർ സംഭവം ഔട്ട്‌ ഡോർ ലൊക്കേഷനിൽ ആക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ ആകില്ല.

 അവാർഡും വരും. 

ഏറ്റവും നല്ല പ്രസവ സംവിധായകൻ, 

ഏറ്റവും നന്നായി പ്രസവിച്ച നടി.

സ്റേറ്റ് അവാർഡ്,നാഷണൽ അവാർഡ് തുടങ്ങി അനേകം അവാർഡുകൾ.സ്റേറ്റ് അവാർഡിന് ബ്ലെസ്സിയുടെ പേര് കൊടുക്കാം. "ബ്ലെസി  അവാർഡ് ഫോർ ബെസ്റ്റ് പ്രസവ സംവിധായകൻ". "ശ്വേത മേനോൻ   അവാർഡ്‌ ഫോർ  ബെസ്റ്റ് പ്രസവ നടി."  ലൈവ് ആയി  പ്രസവം കണ്ടാലേ അവാർഡ് നിർണയം ശരിയാകൂ എന്ന് ജൂറി പറഞ്ഞാൽ എന്ത് ചെയ്യും? അവരെയും ലേബർ റൂമിൽ ഇരുത്താം! 

2013, ഓഗസ്റ്റ് 23, വെള്ളിയാഴ്‌ച

GANG RAPE IN MUMBAI

വീണ്ടും ഒരു കൂട്ട ബലാൽസംഗം കൂടി. ഇത്തവണ മുംബൈയിൽ.  22 വയസ്സുള്ള ഒരു പെണ്‍കുട്ടിയാണ് ഇത്തവണ ബലാൽസംഗത്തിന് ഇരയായ ഹതഭാഗ്യ.

കൂട്ടുകാരനുമൊത്ത് ഒരു വീഡിയോ ഷൂട്ട്‌ ചെയ്യുകയായിരുന്നു ഫോട്ടോ ജേർണലിസ്റ്റ്  ആയ ഈ കുട്ടി. അപ്പോഴാണ്‌ കുറെ നരാധമന്മാർ ഈ പാവം പെണ്‍ കുട്ടിയെ ആക്രമിച്ചു മാനഭംഗപ്പെടുത്തിയത്. 

ഇന്ന് വരെ ഈ കുറ്റ വാളികളുടെ മാനസിക സ്ഥിതി അറിയാൻ ആരും മുൻ കൈ എടുത്തു കണ്ടിട്ടില്ല. അത്യാവശ്യം ലൈംഗികആവശ്യ൦ തീർക്കാൻ മുംബൈയിൽ ധാരാളം സ്ഥലങ്ങൾ ഉണ്ട്.  കാമാത്തിപുര, ഡ്രീം ലാൻഡ്, ബോംബെ സെൻട്രൽ തുടങ്ങി പലതും. എന്നിട്ടും എന്ത് കൊണ്ട് ഇതെല്ലാം നടക്കുന്നു?

ആരെങ്കിലും ഒന്ന് ചിന്തിക്കൂ.

2013, ഓഗസ്റ്റ് 18, ഞായറാഴ്‌ച

Nehru-Indira-Rajiv

ഭാരതത്തിൽ ഏതെങ്കിലും ഒരു പദ്ധതി കൊണ്ടു വന്നാൽ അതിന്റെ പേര് ഒന്നുകിൽ ജവഹർലാൽ നെഹ്‌റു (ഡാഷ് ഡാഷ്)  യോജന. അല്ലെങ്കിൽ ഇന്ദിരാ ഗാന്ധി  (ഡാഷ് ഡാഷ്) യോജന. അതുമല്ലെങ്കിൽ രാജീവ് ഗാന്ധി  (ഡാഷ് ഡാഷ്) യോജന എന്നായിരിക്കും. വേറെ ഒരു പേരും ഇല്ല. ലോ ഫ്ലോർ ബസുകൾ ഓടുന്നത് ജവഹർലാൽ നെഹ്‌റുവിൻറെ പേരിൽ( Jawaharlal Nehru  National Urban Renewal Mission)  ഗ്രാമത്തിലെ വൈദ്യുതി വൽക്കരണം  രാജീവ് ഗാന്ധിയുടെ പേരിൽ  (Rajeev Gandhi Grameen Vidyutikaran Yojana) പാവങ്ങൾക്കുള്ള വീടിനുള്ള സഹായ൦  ഇന്ദിരാ ഗാന്ധിയുടെ പേരിൽ ( Indira Gandhi Awas Yojana) അങ്ങിനെ നൂറു കണക്കിന് പദ്ധതികൾക്ക് ഇവരുടെ പേരുകൾ  ആണ്. കൂടാതെ പല സ്ഥാപനങ്ങൾക്കും ഇവരുടെ പേര് നൽകിയിട്ടുണ്ട്.

പുതിയ അധികാരികൾ ആയ സോണിയാ ഗാന്ധിയേയും മകൻ രാഹുൽ ഗാന്ധിയേയും മണിയടിക്കാനാണ് കോണ്‍ഗ്രസ്സിലെ മൂടു താങ്ങികൾ ഇത്തരം പേര് തന്നെ കൊടുത്തു കൊണ്ടിരിക്കുന്നത്. ഇനി വല്ല പബ്ലിക് ടോയിലറ്റിനും കേറി ഇവരുടെ പേര് ഇടുമോ എന്നതാണ് സംശയം.

ഇപ്പോൾ മറ്റൊരു പ്രശ്നം ആണ് ഈ പേരിടീല് കാരുടെ മുന്നിൽ. പുതിയ ദേശീയ ഭക്ഷ്യ സുരക്ഷാ ബിൽ പാർലമെന്റിൽ പാസ്സായാൽ എന്ത് പേര് കൊടുക്കും എന്നുള്ളതാണ് ഇവരെ കുഴക്കുന്നത്. മരിച്ചു പോയ തൻറെ ഭർത്താവ് രാജീവ് ഗാന്ധിയുടെ പേരാണ് ഇതിനു കൊടുക്കേണ്ടത് എന്നാണ് സോണിയയുടെ പക്ഷം. പക്ഷെ ഇന്ദിരാ ഗാന്ധിയുടെ പേരാണ് നൽകേണ്ടത് എന്നാണ് പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് കാർ പറയുന്നത്. ഇതിനിടെ ഈ ബില്ലിന് മുന് കൈ എടുത്ത സോണിയ ഗാന്ധിയുടെ പേര് തന്നെ കൊടുക്കുന്നതാണ് നല്ലതെന്ന് മറ്റൊരു വിഭാഗം കോണ്‍ഗ്രസ്സ് കാർ അഭിപ്രായപ്പെടുന്നു. 

എന്തൊരു കഷ്ടം. സ്വാതന്ത്ര്യം കിട്ടി 65 വർഷം കഴിഞ്ഞിട്ടും കോണ്‍ഗ്രസ്സുകാരുടെ  ഈ അടിമത്ത മനോഭാവം മാറിയിട്ടില്ല എന്നത് ഭാരതീയർക്കാകെ നാണക്കേടാണ്.സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാ ഗാന്ധി ലജ്ജിക്കുന്നുണ്ടാകാം അങ്ങ് സ്വർഗത്തിൽ ഇരുന്ന്. 

2013, ഓഗസ്റ്റ് 17, ശനിയാഴ്‌ച

BJP

അഴിമതി ആരോപണ൦ നേരിടുന്ന ഒരു ഭരണാധികാരിയെ അധികാരത്തിൽ നിന്നും നിഷ്ക്കാസിതനാക്കാൻ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ നടന്ന ബഹുജന സമരമായ സെക്രട്ടറിയറ്റ് ഉപരോധ൦ ലക്ഷ്യം കാണുന്നതിനു മുൻപ് തിടുക്കത്തിൽ പിൻ  വലിച്ചത് ഇടതു മുന്നണിയെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്. കക്ഷി രാഷ്ട്രീയങ്ങൾക്കു അതീതമായി കേരളമാകെ വ്യാപിച്ച സമരം അവസാനിപ്പിച്ചതിനെ പ്പറ്റിയുള്ള ആരോപണ പ്രത്യാരോപണങ്ങൾ  തുടരുകയാണ്. തെരഞ്ഞെടുപ്പു പരാജയത്തെ തുടർന്ന് വന്ന പല സംഭവങ്ങളും മാർക്സിസ്റ്റ് പാർടിയെ ജനങ്ങളിൽ നിന്നും പൂർണമായി അകറ്റി.അതിനെ അതിജീവിക്കാൻ  കെട്ടിപ്പടുത്തു കൊണ്ടു വന്ന അഴിമതി വിരുദ്ധ സമരം ഇപ്പോൾ ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്തിരിക്കുന്നു.സമരം ഒരു ഒത്തു കളി ആയിരുന്നുവെന്നും അത്  ഒരു പരാജയം ആയിരുന്നു എന്നു  വരെ ആളുകൾ പറഞ്ഞു തുടങ്ങി.

 ഐക്യ മുന്നണി ആകട്ടെ ഇടതിന്റെ ഈ വീഴ്ച മുതലെടുക്കാൻ പറ്റാത്ത അവസ്ഥയിലും ആണ്. അവരുടെ സ്ഥിതി മുമ്പുള്ളതിനേക്കാൾ പരിതാപകരം ആണ്. മുഖ്യ മന്ത്രി സംശയത്തിൻറെ നിഴലിൽ ആണ്.അദ്ദേഹം പറയുന്നത് ആരും വിശ്വസിക്കുന്നില്ല. അദ്ദേഹത്തെ പ്രതിരോധിക്കാൻ TV ചാനലുകളിൽ വരുന്നവരുടെ മുഖത്തു വരെ  ആത്മവിശ്വാസം ഇല്ലായ്മ പ്രതിഫലിക്കുന്നു. കോണ്‍ഗ്രസ് പാർട്ടിക്കകത്ത്  ഗ്രൂപ്പ് വൈരവും തമ്മിലടിയും അഭംഗുരം തുടരുന്നു. അതിനിയും മൂർഛിക്കാനുള്ള  സാധ്യതകൾ ആണ് തെളിഞ്ഞു കാണുന്നത്. ഘടക കക്ഷികൾ ക്കാകട്ടെ കിട്ടുന്ന അവസരത്തിൽ കിട്ടുന്നിടത്തോളം വാരിക്കെട്ടാനുള്ള ആർത്തിയും. കോണ്‍ഗ്രസ്സിനു  അവരുമായുള്ള  അഭിപ്രായ വ്യത്യാസങ്ങളും വഴക്കും മറു വശത്ത്. ചീഫ് വിപ്പിനെ യൂത്ത്കോണ്‍ഗ്രസ് വഴിയിൽ തടയുന്ന ഘട്ടം വരെ കാര്യങ്ങൾ എത്തി. രണ്ടു മുന്നണികളിലും ജനങ്ങൾക്കുള്ള വിശ്വാസവും പ്രതീക്ഷയും പൂർണമായും നഷ്ടപ്പെട്ടു കഴിഞ്ഞു.

ഇവിടെയാണ്‌ ഭാരതീയ ജനതാ പാർട്ടിയുടെ പ്രസക്തി വർധിക്കുന്നത്. ഇടതോ വലതോ അല്ലാതെ മറ്റൊരു വഴി കാണാതെ ഉഴറുകയായിരുന്നു എന്നും കേരള ജനത.അതാണ്‌ ഓരോ അഞ്ച് വർഷം കൂടുമ്പോഴും ഓരോ മുന്നണികളും  മാറി മാറി കേരളം ഭരിച്ചത്. ഇന്ന് ജനങ്ങൾ അസംതൃപ്തർ  ആണ്. ഇരു മുന്നണികളേയും ജനം   ഒരു പോലെ വെറുക്കുന്നു. അവരുടെ  ഒത്തു കളികളിൽ നിരാശരായി ഒരു ബദലിനു വേണ്ടിയാണ് ജനം  നോക്കുന്നത്. എന്നും ഇടതിനെയും വലതിനെയും പിന്തുണച്ചിരുന്ന രണ്ട് പ്രബല സമുദായ സംഘടനകളും ഇന്ന് രണ്ടു കൂട്ടരെയും  തള്ളിപ്പറഞ്ഞിരിക്കുന്നു. അവരും ആഗ്രഹിക്കുന്നത് ഒരു മാറ്റം ആണ്. ജനങ്ങളുടെ ആഗ്രഹത്തിന് ഒത്ത് ഉയരാനുള്ള ബാധ്യത ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ  ഭാരതീയ ജനതാ പാർട്ടിക്കുണ്ട്. അതവരുടെ കടമയും ഉത്തരവാദിത്വവും ആണ്. 

തെരഞ്ഞെടുപ്പ് സർവേകളിലും അവലോകനങ്ങളിലും എല്ലാം തെളിയുന്നത് അടുത്ത പൊതു തെരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ ഭാരതീയ ജനതാ പാർട്ടി അധികാരത്തിൽ വരും എന്നാണ്. ആ ഭരണത്തിൽ കേരളത്തിന്‌ ഇനിയെങ്കിലും പ്രാതിനിധ്യം വേണ്ടേ? അതിന് അനുയോജ്യമായ സമയം ഇതാണ്.

2013, ഓഗസ്റ്റ് 15, വ്യാഴാഴ്‌ച

India's Independence Day

ഇന്ന് സ്വാതന്ത്ര്യ ദിനം. എത്രാമത്തെ എന്ന് ഓർമയില്ല. 

എന്തിൽ നിന്ന് സ്വാതന്ത്ര്യം? ബ്രിട്ടീഷ് കാരിൽ നിന്നും.അവരുടെ ചൂഷണത്തിൽ നിന്നും പാവം സ്വാതന്ത്ര്യ സമര സേനാനികൾ അടി കൊണ്ടും വെടി  കൊണ്ടും നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നു. 

മറ്റൊരു പാരതന്ത്ര്യത്തിലേക്ക്. ഡെമോക്രസി എന്ന മറ്റൊരു ഭരണത്തിലേക്ക്‌.. ഇവിടെ എല്ലാറ്റിനും പൂർണ സ്വാതന്ത്ര്യം. എന്തും പറയാം. പക്ഷെ ചെവിക്കൊള്ളാൻ  ആളില്ല. ഭരണാധിപന്മാർ അവരുടെ താൽപ്പര്യത്തിനു അനുസരിച്ച് ഭരിച്ചു കൊണ്ടെ ഇരിക്കുന്നു. പണം വാരി ക്കൂട്ടുന്നു. ജനം പാവങ്ങൾ പട്ടിണിയിൽ.

ഏതായാലും നമുക്കും,പാവങ്ങൾക്ക്, ആഘോഷിക്കാം സ്വാതന്ത്ര്യം. ദേശീയ പതാക ഉയർത്താം. ജയ് ഹിന്ദ്‌.

2013, ഓഗസ്റ്റ് 14, ബുധനാഴ്‌ച

ഹരിത രാഷ്ട്രീയം

അടുത്ത കാലത്ത് മലയാളത്തിൽ ഉരുത്തിരിഞ്ഞു വന്ന ഒരു പ്രയോഗം ആണ് ഹരിത രാഷ്ട്രീയം.അങ്ങിനെ ഹരിത എം.എൽ.എ.മാരും  ഉണ്ടായി. എന്താണിതിനു അർത്ഥം? ഹരിത ലോകത്തിനു വേണ്ടി പോരാടുന്നവർ എന്നാണോ? അതോ പരിസ്ഥിതി വാദികൾ എന്നാണോ അതോ പ്രകൃതി സ്നേഹികൾ ആയ രാഷ്ട്രീയക്കാർ എന്നാണോ?

ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ കൂടെ നിൽക്കുമ്പോൾ സ്വതന്ത്രമായി ചിന്തിക്കാനോ അഥവാ ചിന്തിച്ചാൽ ത്തന്നെ അത് പരസ്യമായി പ്രകടിപ്പിക്കാനോ ഒരാൾക്കും കഴിയില്ല എന്നതാണ് സത്യം.ആ പാർട്ടിയുടെ ഔദാര്യത്തിൽ ഏതെങ്കിലും പദവി ലഭിച്ചിട്ടുണ്ട് എങ്കിൽ അവർക്ക് വാ തുറക്കാനേ കഴിയില്ല. കാരണം നിയന്ത്രണം അവർക്ക് മേൽ കൂടുതൽ ശക്തമായിരിക്കും. കൂടംകുളം ഉൾപ്പടെയുള്ള ആണവ നിലയങ്ങൾ മനുഷ്യ രാശിക്കും ഭാവി തലമുറക്കും ദോഷകരം ആണെന്നും പ്രപഞ്ചത്തിനു തന്നെ നാശം ആണെന്നും അറിയാമെങ്കിലും ഏതെങ്കിലും ഒരു കോണ്‍ഗ്രസ്സ് നേതാവിനോ, പാർട്ടി എം.എൽ.എ. ക്കോ എം.പി. ക്കോ എതിരഭിപ്രായം പറയാൻ കഴിയുമോ? ഇല്ല. കാരണം  ഭാരതമാകെ ആണവ നിലയങ്ങൾ സ്ഥാപിക്കാൻ  കോടികൾ കമ്മീഷൻ വാങ്ങി കരാർ എടുത്തു കഴിഞ്ഞു അവരുടെ കോണ്‍ഗ്രസ്സ് പാർട്ടി.

പാർട്ടിയെ  നിയന്ത്രിക്കുന്ന ഒരാളോ (കോണ്‍ഗ്രസ്സ് പാർട്ടി) കുറെ ആളുകളോ പാർട്ടി യുടെയും അതു വഴി അവരുടെയും നില നിൽപ്പിനു വേണ്ടി എടുക്കുന്ന നിലപാടിനൊപ്പം പോകാൻ കൂടെ നില്ക്കുന്നവരെല്ലാം തയ്യാറായിരിക്കുന്നു. അതിനു എതിര് നിൽക്കുന്നവരുടെ   സ്ഥാനം പടിക്ക് പുറത്തായിരിക്കും. അട്ടപ്പാടിയിലെ ശിശു മരണങ്ങളുടെ കാരണം കൊടുക്കുന്ന സമ്പുഷ്ടമായ ഭക്ഷണം അവർ കഴിക്കാത്തത് കൊണ്ടാണെന്ന് മുഖ്യ മന്ത്രി പറഞ്ഞപ്പോൾ ഒരു പടി കൂടെ കടന്ന് അവർ മദ്യപിക്കുന്നത് കൊണ്ടാണിത് സംഭവിക്കുന്നത്‌ എന്ന് ഒരു മന്ത്രി പറഞ്ഞില്ലേ ? ഇതാണ് യജമാന സ്‌നേഹം. പാർടി സ്നേഹം.

ഗാട്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ ഈ ഹരിതക്കാർ എല്ലാം തള്ളിപ്പറഞ്ഞില്ലേ? കാരണം മണലൂറ്റ്കാരുടെയും,  വനം കൊള്ളക്കാരുടെയും,  ഭൂ മാഫിയയുടെയും മരണ മണി ആയിരിക്കും ഈ റിപ്പോർട്ട്‌ നടപ്പാക്കിയാൽ മുഴങ്ങുന്നത്. രാഷ്ട്രീയ ക്കാരുടെ വരുമാന സ്രോതസ്സായിരിക്കും അടയുന്നത്.       

ഇതിനെല്ലാം  അതീതമായി ഓരോ വ്യക്തിക്കും സ്വന്തം താൽപ്പര്യം സംരക്ഷിക്കേണ്ടി യും വരുന്നു. അവരുടെ നില നില്പ്പും രാഷ്ട്രീയ ഭാവിയും എല്ലാം പല ഘടകങ്ങളെ  ആശ്രയിച്ചാണിരിക്കുന്നത്. ആ ഘടകങ്ങൾ തങ്ങൾക്കു ഏറ്റവും അനുയോജ്യമാക്കാൻ അവർ പരിശ്രമിക്കുമ്പോൾ ജനങ്ങളുടെയും നാടിന്റെയും പല പല താൽപ്പര്യങ്ങൾ ആയിരിക്കും ക്രൂശിക്കപ്പെടുന്നത്‌... അപ്പോൾ പരിസ്ഥിതിക്ക് വിനാശ കരമായ പലതിനെയും ന്യായീകരിക്കേണ്ടി വരും, അവയെ അനുകൂലിക്കേണ്ടിയും വരും.

പരിസ്ഥിതി സംരക്ഷണത്തിന് ഇറങ്ങുന്ന രാഷ്ട്രീയക്കാരെ ഈ കാഴ്ച്ചപ്പാടിലൂടെ വേണം കാണാൻ. പാർട്ടിയുടെ നിലപാടുകൾക്കെതിരല്ലാത്ത, തന്റെ നില നിൽപ്പിനു പരുക്ക് പറ്റാതെ ഉള്ള നിലപാടുകൾ ആയിരിക്കും ഇക്കൂട്ടർ   എടുക്കുന്നത്. നെല്ലിയാമ്പതിയിൽ ഒരു കൂട്ടരെ ഒതുക്കേണ്ടത്‌ പാർട്ടിയുടെ ആവശ്യമായിരുന്നു. അതിനാൽ പാർട്ടി അവർക്ക് സ്വാതന്ത്ര്യം കൊടുത്തു. പരിസ്ഥിതി വാദം അങ്ങിനെ പാർട്ടിക്ക് സഹായമായി. ആറന്മുള വിമാനത്താവള ത്തിൽ പാർട്ടിക്ക് വ്യക്തമായ നയവും താൽപ്പര്യവും ഉണ്ടായിരുന്നു. പാർട്ടി പരിസ്ഥിതി വാദക്കാരുടെ വിഭിന്ന സ്വരത്തിന് പുല്ലു വില കൊടുത്ത് പാർടിയുടെ താല്പ്പര്യം സംരക്ഷിച്ച് സർക്കാർ അതിൽ 10 ശതമാനം ഓഹരി എടുത്തത് നമ്മൾ കണ്ടല്ലോ.

രാഷ്ട്രീയക്കാരല്ലാത്ത പരിസ്ഥിതി വാദികൾക്ക്  മാത്രമേ നാടിനെ രക്ഷിക്കാനാകൂ. കാരണം അവർക്ക് വേറെ താൽപ്പര്യങ്ങൾ ഇല്ല. ആരുടേയും മുന്നില് പഞ്ച പുച്ഛം അടക്കി നിൽക്ക ണ്ട. അവരുടെ മുന്നിൽ നാടും നാട്ടാരും അവരുടെ നന്മയും ഭാവിയും മാത്രം. അവർക്ക് പ്രശസ്തി വേണ്ട. ടെഹ്‌രി അണക്കെട്ടിനെതിരെയും വന നശീകരണത്തിന് എതിരെയും  പൊരുതിയ സുന്ദർലാൽ  ബഹുഗുണ, നർമദയെ രക്ഷിക്കാൻ ഇറങ്ങി തിരിച്ച മേധാ പട്കർ,ആറന്മുള വിമാനത്താവളതിനെതിരെ പൊരുതുന്ന കുമ്മനം രാജശേഖരൻ, പരിസ്ഥിതി സംരക്ഷണത്തിൽ നിറ സാന്നിധ്യമായ സി.ആർ. നീലകണ്ഠൻ,  ഇവരൊക്കെ പ്രശസ്തിക്കു വേണ്ടിയാണോ സ്വന്തം ജീവിതം ഉഴിഞ്ഞു  വച്ച് പ്രവർത്തിക്കുന്നത്? ഇതു  കൂടാതെ സൈലന്റ് വാലിക്കും, എൻഡോ സൾഫാനും, പെരിയാർ മലിനീകരണത്തിനും അങ്ങിനെ അനേകം പരിസ്ഥിതി നശീകരണ പ്രവർത്തികൾക്ക് എതിരെ പട പൊരുതിയ അറിയപ്പെടാത്ത അനേകായിരങ്ങൾ. ഇവരൊക്കെയാണ് ഈ നാടിനെ രക്ഷിക്കുന്നത്. പണത്തിനും പ്രശസ്തിക്കും വേണ്ടി അല്ല. ജനങ്ങളോടും ഭാവി തലമുറയോടും ഉള്ള തങ്ങളുടെ കടമ നിറവേറ്റാൻ വേണ്ടിയാണ് അവർ പട പൊരുതുന്നത്. 

2013, ഓഗസ്റ്റ് 13, ചൊവ്വാഴ്ച

Defence Minister

ഭാരതം സ്വന്തമായി നിർമിച്ച ആദ്യത്തെ  വിമാന വാഹിനിക്കപ്പൽ  INS വിക്രാന്ത്നീറ്റിൽ ഇറക്കുന്ന ചടങ്ങ് കൊച്ചി കപ്പൽ നിർമാണ ശാലയിൽ  നമ്മുടെ പ്രധിരോധ മന്ത്രി ശ്രീ എ.കെ.ആന്റണി നിർവഹിച്ചു. സ്വന്തമായി രൂപ കൽപ്പന ചെയ്ത് നിർമിച്ച  ഈ കപ്പൽ ഭാരതീയർക്കാകെ അഭിമാനമാണ്.

"സായുധ സേനക്ക്  അതിർത്തിയിൽ സ്ഥിതി ഗതികൾക്ക് അനുസരിച്ച് പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്" എന്നൊരു പ്രസ്താവന  ഈ അവസരത്തിൽ അദ്ദേഹം നടത്തുക ഉണ്ടായി.  

എന്താണിതിന് അർഥം? കരസേനാ മേധാവി ജെനറൽ  ബിക്രം സിംഗ് ന് മന്ത്രി ഈ അധികാരം കൊടുത്തു എന്നാണോ ഇത് കൊണ്ടു അർത്ഥമാക്കേണ്ടത്? കാരണം പാകിസ്ഥാൻ വെടി  വക്കുമ്പോൾ തിരിച്ചു വെടി വക്കാനൊ വെടി  ഉതിർക്കാതെ വെറുതെ നിന്നു മരിച്ചു വീഴാനൊ എന്തിനായാലും സേനാo ഗ ങ്ങൾക്ക് ഉത്തരവ് വേണം. അത് കൊടുക്കേണ്ടത് അതിർത്തിയിലുള്ള ഉത്തര വാദിത്വപ്പെട്ട ഉദ്യോഗസ്ഥർ ആണ്. അവർക്ക് അതിനു മുകളിൽ നിന്നും കിട്ടണം. അങ്ങിനെ മുകളിലോട്ടു പോയി പ്പോയി  അവസാനം ഇത് എത്തിച്ചേരുന്നത് പ്രധിരോധ മന്ത്രി യിൽ ആണ്.

കഴിഞ്ഞ ആഴ്ച ആണ് പാകിസ്ഥാന്റെ ആക്രമണത്തിൽ നമ്മുടെ 5 സൈനികർ മരിച്ചത്. അതിനു ശേഷവും യാതൊരു പ്രകോപനവും ഇല്ലാതെ പാകിസ്ഥാൻ വെടി വയ്പ്പ് തുടരുകയാണ്. കഴിഞ്ഞ 72 മണിക്കൂറിൽ 9 തവണയാണ് അവർ വെടി വയ്പ്പ് നടത്തിയത്. ആളപായം സംഭവിക്കാത്തത് നമ്മുടെ ഭാഗ്യം.

കരസേനാ മേധാവി ജെനറൽ  ബിക്രം സിംഗ് ആകട്ടെ തൻറെ ഫീൽഡ് കമാൻഡേർസിനോട് പാകിസ്ഥാൻ സൈന്യത്തിനെതിരെ വളരെ aggressive ആകണം എന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. വിദേശ കാര്യ മന്ത്രി ആകട്ടെ പ്രധാന മന്ത്രിയുടെ ചിന്താഗതിക്ക് അനുസരിച്ച് അൽപ്പം "മയത്തിൽ" പോയാൽ  മതി എന്നും.

 ഇതിനിടയിൽ എവിടെയാണ് പ്രധിരോധ മന്ത്രി ശ്രീ എ.കെ.ആന്റണിയുടെ അഭിപ്രായത്തിന്റെ  സ്ഥാനം?

2013, ഓഗസ്റ്റ് 11, ഞായറാഴ്‌ച

Kerala Road

സത്യമോ മിഥ്യയോ?

ഒരാൾ അയച്ചു തന്നത്.




2013, ഓഗസ്റ്റ് 10, ശനിയാഴ്‌ച

IAS Kerala cadre

കേരളാ കേഡറിൽ  ഉള്ള സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ എല്ലാം ഭരണത്തിൽ വളരെ സംതൃപ്തർ ആണെന്നു തോന്നുന്നു.

ദുർഗ ശക്തി നാഗ്പാൽ എന്ന IAS ഓഫീസർ UP യിലെ ഗൌതം ബുദ്ധ നഗർ എന്ന സ്ഥലത്തെ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ആണ്. അവിടത്തെ ഒരു പള്ളിയുടെ മതിൽ പൊളിച്ചു എന്ന കുറ്റത്തിൽ അവരെ ഉത്തർ പ്രദേശ്‌ സർക്കാർ സസ്പെൻഡ ചെയ്തിരിക്കുകയാണ്. അനധികൃത മണലൂറ്റു മാഫിയക്കെതിരെ ധൈര്യ പൂർവ്വം നടപടികൾ എടുത്തതാണ് അഖിലേഷ് യാദവന്റെ സർക്കാരിനെ പ്രകോപിപ്പിച്ചത്. കാരണം അവിടെ അനധികൃത മണലൂറ്റു മാഫിയയും അതു പോലുള്ള മാഫിയകളും സർക്കാരിന്റെ ഒത്താശയോടെ ആണ് പ്രവർത്തിക്കുന്നത്.

ഉത്തർ പ്രദേശിന്റെ അയൽ സംസ്ഥാനമായ ഹിമാചൽ പ്രദേശിൽ  ഇത് പോലെ മറ്റൊരു  IAS ഓഫീസർക്ക് ഗുരുതരമായ പ്രശ്നം നേരിടേണ്ടി വന്നു. നാലഗഡിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ആണ് യൂനസ് ഖാൻ. ദുർഗയുടെ ബാച് മേറ്റ്‌ ആണ് ഖാൻ. അനധികൃത പാറ ഖനന ത്തി നെതിരെ റെയിഡ് നടത്തുമ്പോൾ ആണ് അദ്ദേഹം സഞ്ചരിച്ച വാഹനത്തിൽ പാറ കയറ്റിയ ട്രാക്ടർ ഇടിപ്പിച്ചു അദേഹത്തെ കൊല്ലാൻ  ശ്രമിച്ചത്. 

ഇതെല്ലാം കഴിഞ്ഞ ആഴ്ച നടന്ന കാര്യങ്ങളാണ്. 

കഴിഞ്ഞ വർഷം സോണിയായുടെ മരുമകനായ റോബർട്ട് വാധ്രയുടെ അനധികൃത വസ്തു വാങ്ങലും കള്ളത്തരവും കണ്ടു പിടിച്ച മറ്റൊരു സീനിയർ  IAS കാരനായ അശോക്‌ ഖേംക യെ ആ സ്ഥാനത്ത് നിന്നും ഹര്യാന സർക്കാർ സ്ഥലം മാറ്റി. പക്ഷെ താൻ കണ്ടു പിടിച്ച സത്യം വീണ്ടും അന്വേഷണ കമ്മീഷന് മുന്നിൽ ധൈര്യ പൂർവ്വം വീണ്ടും പറഞ്ഞിരിക്കുന്നു.

ഇത് പോലുള്ള സംഭവങ്ങൾ ഒന്നും കേരളത്തിൽ കേൾക്കാനേ ഇല്ല. ഇവിടെ അനധികൃത മണൽ  ഖനനം നടക്കുന്നു. പാറ ഖനനം നടക്കുന്നു. അനധികൃത വനം കയ്യേറ്റം നടക്കുന്നു, കായൽ  കയ്യേറ്റം നടക്കുന്നു.  അങ്ങിനെ എല്ലാത്തരം അനധികൃത കാര്യങ്ങളും കുറ്റ കൃത്യങ്ങളും നടക്കുന്നു. ഇതൊരു മാഫിയ സംസ്ഥാനം ആണ്. ഇതെല്ലാം രാഷ്ട്രീയ പാർട്ടി കളുടെയും ഭരണ കൂടങ്ങളുടെയും അറിവോടും സമ്മതത്തോടും ആണ് നടക്കുന്നത് .  ഒരു സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനും ഇതേ വരെ  കേരളത്തിൽ അഴിമതി പുറത്തു കൊണ്ടു വരാനോ സർക്കാരിനെതിരെ പ്രവർത്തിക്കാനോ ഉള്ള ധൈര്യം കാണിച്ചിട്ടില്ല എന്നത് സിവിൽ സർവ്വീസിൻറെ  അപചയം ആണ് കാണിക്കുന്നത്. മാറി മാറി വരുന്ന സർക്കാരുകൾക്ക് മുന്നിൽ  താളം ചവുട്ടി നിന്നാൽ, ദീപ സ്തംഭം മഹാശ്ച്ര്യം, നമുക്കും കിട്ടും ..... 

2013, ഓഗസ്റ്റ് 7, ബുധനാഴ്‌ച

Pakistan Firing

പാകിസ്ഥാന്റെ അതിർത്തി കടന്നുള്ള ആക്രമണത്തിൽ 5 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. ഒരാൾ ഗുരുതരമായി പരിക്കേറ്റിരിക്കുകയാണ്. ജമ്മു കാഷ്മീരിൽ പൂഞ്ച് സെക്ടറിൽ ഒരു പ്രകോപനവും ഇല്ലാതെ ഇന്ത്യൻ പോസ്റ്റിനു നേരെ  പാകിസ്ഥാൻ പട്ടാളം വെടി  വയ്ക്കുക ആയിരുന്നു. 

പാകിസ്ഥാൻ ആർമിയുടെ യുനിഫോറം  ധരിച്ച ഭീകരർ ആണ് ആക്രമണം നടത്തിയത് എന്നാണ് പ്രതിരോധ മന്ത്രി ആന്റണി പാർലമെന്റിൽ പറഞ്ഞത്. പാകിസ്ഥാൻ ബോർഡർ ആക്ഷൻ ടീം (B.A.T) ആണ് ആക്രമണം നടത്തിയത് എന്ന് ജമ്മുവിലെ നമ്മുടെ പ്രതിരോധ   വക്താവ്‌ ആചാര്യ പറയുകയുണ്ടായി. 

ഏതാണ് ശരി? ജമ്മുവിൽ നിന്നും കിട്ടിയ വിവരം അനുസരിച്ചാണ് പറഞ്ഞത് എന്ന് ആന്റണി പറഞ്ഞു. ആരാണ് ഈ വിവരം കൊടുത്തത്? ജമ്മുവിൽ നിന്നും പ്രതിരോധ സേനയിലെ ഉത്തരവാദിത്വപ്പെട്ടവർ ആയിരിക്കുമല്ലോ? അങ്ങിനെ എങ്കിൽ പ്രതിരോധ   വക്താവ്‌ മറ്റൊരു രീതിയിൽ പറഞ്ഞത് എന്തിനാണ്? 

ഏതായാലും  പ്രതിരോധ മന്ത്രിയുടെ പ്രസ്താവന പാകിസ്ഥാൻ സർക്കാരിന് ഒരു ആശ്വാസമായി. ഏതോ ഭീകരർ ആണ് വെടി വച്ചതെന്ന അവരുടെ വാദം ശരി വച്ചിരിക്കുകയാണ് നമ്മുടെ മന്ത്രിയുടെ പ്രസ്താവന. 

നമ്മുടെ ഭരണാധികാരികളുടെ മൃദു സമീപനം ആണ് അന്യ രാജ്യങ്ങൾക്ക് ഭാരതത്തെ ആക്രമിക്കാൻ പ്രേരണ നൽകുന്നത്. രണ്ടു മാസങ്ങൾക്ക് മുൻപ് ചൈന ആയിരുന്നു അതിർത്തി കടന്ന് ആക്രമണവും നമ്മുടെ സ്ഥലത്ത് റോഡ്‌ നിർമ്മാണവും നടത്തിയി രുന്നത് . അത് കുറെ നാൾ തുടരുകയും ചെയ്തു. നമ്മുടെ സർക്കാരിന്റെ ഭാഗത്ത്‌ നിന്നും വലിയ പ്രതികരണം ഒന്നും ഉണ്ടായില്ല. പ്രതിഷേധം അറിയിക്കുക എന്ന സാധാരണ ചടങ്ങ് മാത്ര൦   നമ്മൾ  നടത്തി.  അവരുടെ മിഷൻ  അവർ ഭംഗിയായി പൂർ ത്തിയാക്കി. രണ്ടു ദിവസം മുൻപ് നമ്മുടെ അതിർത്തിക്കുള്ളിൽ റോന്ത് ചുറ്റിയിരുന്ന നമ്മുടെ   സൈനികരെ ചൈനാ പട്ടാളം തടയുകയുണ്ടായി. ആ ചൈനീസ്‌ പ്രവൃത്തിയും സാരമില്ല എന്ന് പറഞ്ഞു  നമ്മൾ  ഒഴിവാക്കി. 

വിദേശ മന്ത്രാലയവും ഈ സ്ഥിതി വിശേഷത്തിനു ഉത്തരവാദി ആണ്. നമ്മുടെ ശക്തിയും കഴിവും അവരെ ബോധ്യപ്പെടുത്താൻ ഡിപ്ലോമാറ്റിക് ചാനലുകൾ ഉപയോഗപ്പെടുത്താൻ വിദേശ മന്ത്രാലയ൦ പൂർണമായും പരാജയ പ്പെട്ടിരിക്കുകയാണ്. ലോക രാജ്യങ്ങളുടെ മുൻപിൽ ചൈനയെ തുറന്നു കാട്ടുകയും നമുക്ക് അനുകൂലമായി  മറ്റു രാജ്യങ്ങളുടെ അഭിപ്രായം  രൂപപ്പെടുത്തുകയും ചെയ്യുന്നതിന് പകരം  ഇടയ്ക്കിടെ സുഖവാസത്തിനു വിദേശ രാജ്യങ്ങൾ സന്ദർശിക്കുക മാത്രമാണ്  വിദേശ മന്ത്രി ചെയ്യുന്നത്. നമ്മുടെ സൈന്യം സുശക്തവും സുസജ്ജവു മാണെന്നു ആക്രമണ കാരികളായ അയാൾ രാജ്യങ്ങളെ ബോധ്യപ്പെടുത്താനോ അവർക്ക് അർഹമായ  മറുപടി നൽകാനോ നമ്മുടെ പ്രതിരോധ മന്ത്രിക്കും പ്രധാന മന്ത്രിക്കും കഴിഞ്ഞിട്ടില്ല എന്നത് നമുക്ക് നാണക്കേട്‌ ഉണ്ടാക്കുന്നു. ഒപ്പം നമ്മുടെ സൈന്യത്തിന് മാനസിക സംഘർഷം ഉണ്ടാക്കുകയും ചെയ്യുന്നു. 

2013, ഓഗസ്റ്റ് 6, ചൊവ്വാഴ്ച

Kalyan Jewellers

എന്തൊരു ബഹളം ആയിരുന്നു? മലയാളത്തിലെ ചാനൽ ആയ ചാനൽ ഒക്കെ ഒരു മഹാ സംഭവം പോലെ വീണ്ടും വീണ്ടും കാണിച്ചു. ഷൂട്ടിങ്ങിന്റെ  വീഡിയോ ക്ലിപ്പിംഗ് സഹിതം. പത്രങ്ങളും പ്രധാന വാർത്തയായി പല ദിവസം കൊടുത്തു.12 വർഷത്തിനു ശേഷം മഞ്ജു വാരിയർ അഭിനയിക്കുന്നു. മഞ്ജു  വാരിയരുടെ തിരിച്ചു വരവ്.കൂടെ മറ്റാരുമല്ല സാക്ഷാൽ അമിതാഭ് ബച്ചൻ. ഏത് സിനിമ? മലയാളി അന്തം വിട്ടു.  അപ്പോഴാണ്‌ അറിയുന്നത് സിനിമ അല്ല. ഒരു പരസ്യ ചിത്രം. ഒരു സ്വർണക്കടയുടെ പരസ്യം!

പരസ്യം TV യിൽ വന്നു തുടങ്ങിയപ്പോഴല്ലേ  കാര്യം മനസ്സിലായത്‌.. . സത്യം പറഞ്ഞാൽ  ഒരു കൂതറ പരസ്യ ചിത്രം. ആരാണ് ഇതിന്റെ concept എന്ന് അത്ഭുത പ്പെടും. യാതൊരു സെൻസും ഇല്ലാത്ത യാരോ ഒരാൾ . ഒരു പെണ്ണ് (നമ്മുടെ മഞ്ജു) കാമുകനും ഒത്ത് ഒളിച്ചോടുന്നു.തന്തപ്പടിക്ക് ഒട്ടും ഇഷ്ടമായില്ല.  അയാൾ (അമിതാഭ് ബച്ചൻ) മോളെ മൈൻഡ് ചെയ്യാതെ പിണങ്ങിക്കഴിയുന്നു. ഇടയ്ക്കിടെ പഴയ കാര്യങ്ങൾ അച്ഛനും മകളും ഫ്ലാഷ് ബാക്കിൽ ഓർക്കുന്നു. മകൾക്ക് പ്രസവ വേദന. ഭർത്താവ് സ്ഥലത്തില്ല.അച്ഛൻ വരുന്നു. ആശുപത്രിയിൽ  കൊണ്ടു പോകുന്നു. മോള് പ്രസവിക്കുന്നു. കുഞ്ഞു ജനിച്ച സന്തോഷത്തിൽ  അച്ഛൻ മകളും  മരുമകനുമായി  ഒത്തു തീർപ്പ് ആകുന്നു. ജനാർദ്ദനൻ  സിനിമയിൽ പറയുന്നത് പോലെ എല്ലാം "കൊമ്പ്ലിമെൻറ്" ആയി. സംവിധായകൻ സ്വർണ ക്കടക്കാരനോടും എല്ലാം കൂടെ ചേർത്ത് വാങ്ങി കൊമ്പ്ലിമെൻറ് ആകുന്നു. 

സ്വർണ ക്കടയുമായി എന്ത് ബന്ധം ആണ് ഈ പരസ്യത്തിനുള്ളതെന്നു മനസ്സിലാകുന്നില്ല. അങ്ങിനെ പറഞ്ഞാൽ സ്വർണക്കടക്ക് എന്നല്ല ഒന്നിനും പറ്റാത്ത ഒരു പരസ്യം. അവസാനം ഒരു ചോദ്യവും. വിശ്വാസം അതല്ലേ എല്ലാം എന്ന്. പയ്യൻ അടിച്ചോണ്ടു പോയിട്ട് തിരിച്ചു കൊണ്ടു വന്ന് വിശ്വാസം കാത്തു എന്നോ? അതോ അവൻ ഒരു കുഞ്ഞിനെ ജനിപ്പിച്ചു വിശ്വാസം കാത്തു എന്നോ? അതോ ഇതൊക്കെ ഒരു വിശ്വാസം അല്ലേ അല്ലാതെന്താ എന്നോ?

സ്വർണക്കടക്കാരന് ഒരു വിശ്വാസം ഉണ്ടായിരുന്നു സംവിധായകനിൽ. വിശ്വാസം അതല്ലേ  എല്ലാം.

അമിതാഭ് ബച്ചനും   മഞ്ജു  വാരിയർക്കുമായി കോടികൾ അനവധി ചിലവായിക്കാണും. ഷൂട്ടിനു  വീണ്ടും  കോടികൾ. ഇതെല്ലാം സ്വർണം വാങ്ങാൻ  പോകുന്ന പാവം ജനങ്ങൾ  അല്ലെ കൊടുക്കേണ്ടത്. അല്ലെങ്കിൽ ത്തന്നെ 25 ശതമാനം പണി ക്കൂലി ആയും പണിക്കുറവായും "price tag" ൽ അടിച്ച് നമ്മുടെ കൈയ്യിൽ നിന്നും വാങ്ങുന്നുണ്ടല്ലോ. അതായത് 1 ലക്ഷം രൂപക്ക് സ്വർണം വാങ്ങുമ്പോൾ 75,000 രൂപയുടെ സ്വർണം മാത്രമേ കിട്ടുന്നുള്ളൂ. ബാക്കി അവരുടെ ലാഭം ആണ്.  ഇനി ഈ കോടികൾ കൂടി വരുമ്പോൾ നമുക്ക് സ്വർണം കുറച്ചു കൂടി കുറയും. വിശ്വാസം അതല്ലേ  എല്ലാം.

ഈ പരസ്യം കൊണ്ട് ഒരു ഗുണം ഉണ്ടായി. counterproductive. ഇങ്ങിനെ പെണ്‍ കുട്ടികൾ പ്രേമിച്ചു ഇറങ്ങിപ്പോയാൽ ഒരു തരി സ്വർണത്തിന്റെ ചെലവ് പോലും മാതാ പിതാക്കൾക്ക് ഉണ്ടാവുകയില്ല എന്ന സന്ദേശം. കല്ല്യാണത്തിന്  എന്തിനാണ് സ്വർണം  എന്ന മറ്റൊരു  നല്ല സന്ദേശവും കൂടി. 

വിവാഹത്തിന് സ്വർണം  അണിയണം എന്ന ഒരു അന്ധവിശ്വാസം അതല്ലേ എല്ലാം.

2013, ഓഗസ്റ്റ് 5, തിങ്കളാഴ്‌ച

കേരളത്തിൻറെ ദുരന്തം

അതി ശക്തമായ മഴ കേരളമാകെ നാശം വിതച്ചിരിക്കുകകയാണ്. ഉരുൾ  പൊട്ടലിലും മണ്ണിടിച്ചിലിലും മറ്റുമായി അനവധി ജീവനുകൾ ആണ് നഷ്ടപ്പെട്ടത്. അനേകം വീടുകൾ തകർന്നു. നദികൾ നിറഞ്ഞു കവിഞ്ഞ് വെള്ളപ്പൊക്കത്തിൽ അനേകം പേർക്ക് കിടപ്പാടം നഷ്ടപ്പെട്ടു. രക്ഷാ പ്രവർത്തനങ്ങൾ മന്ദ ഗതിയിൽ ആണ്.

അണക്കെട്ടുകൾ എല്ലാം നിറഞ്ഞൊഴുകുന്നു.മുല്ലപ്പെ രിയാർ അണക്കെട്ടിലെ ജല നിരപ്പ് 134 അടി ആയി. 136 അടിയാണ് പരമാവധി. ജനങ്ങൾ സംഭീതരാണ്. ഇതൊക്കെ ഒറ്റ രാത്രി കൊണ്ടു സംഭവിച്ചതല്ല. വൃഷ്ടി പ്രദേശത്ത് തുടർച്ചയായിട്ടുള്ള  മഴ കൊണ്ട് ക്രമേണ ഉയർന്നതാണ് ജല നിരപ്പ്.പുതിയ അണക്കെട്ടിനു വേണ്ടി  ഘോര ഘോരം വാദിച്ച  മന്ത്രി ജോസപ്പിനെ കാണാനില്ല. 136 അടി ജലം എത്തിയാൽ എന്ത് ചെയ്യണം എന്ന് ഭരണാധികാരികൾക്ക്  ഒരു ഐഡിയയും  ഇല്ല. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ തുറന്നാൽ ഇടുക്കി അണക്കെട്ടിനു എന്ത് സംഭവിക്കും എന്നും ആർക്കും  അറിയില്ല. അതിനെ പ്പറ്റി ചിന്തിക്കാൻ ആർക്കും സമയം ഉണ്ടായില്ല. പ്രതിച്ഛായ നന്നാക്കാൻ ഡൽഹിയിൽ ആയിരുന്നുവല്ലോ  ഭരണ കർത്താക്കൾ.

അങ്ങിനെ ദുരന്തങ്ങൾ ഒഴിവാക്കുന്നതിനൊ,മുൻ  കരുത്തൽ എടുക്കുന്നതിനോ  രക്ഷാ പ്രവർത്തനങ്ങൾക്കോ വ്യക്തമായ ധാരണയോ, പദ്ധതികളോ, സന്നാഹ മോ, താൽപ്പര്യമൊ  ഈ സർക്കാരിന് ഇല്ല.   ഉത്തരവാദിത്വം ഇല്ലാത്ത ഒരു സർക്കാർ ആണിന്നു കേരളത്തിൽ .  ഭരണം ഉണ്ടോ എന്ന് തന്നെ ജനങ്ങൾക്ക്‌ സംശയം ആയിരിക്കുന്നു. ആർമിയെയും, നേവിയെയും, ദുരന്ത നിവാരണ സേനയേയും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുക മാത്രമാണ് കേരള സർക്കാരിന്റെ ഉത്തരവാദിത്വം എന്ന് തോന്നുന്നു. ഒരു മന്ത്രി സഭാ യോഗം കൂടി ചില മന്ത്രിമാരെ ചിലയിടങ്ങളിൽ പറഞ്ഞു വിട്ടു എന്നല്ലാതെ വലുതായി ഒന്നും ചെയ്തു കണ്ടില്ല. തിരുവഞ്ചൂരിനെ ഇടുക്കിയിൽ വിട്ടത് മനപ്പൂർവം ആണ് എന്ന്  തോന്നുന്നു. മഴയിലോ ഉരുൾ പൊട്ടലിലൊ പെൻ ഡ്രൈവും ഹാർഡ് ഡിസ്കും ഒലിച്ചു പോയാൽ രക്ഷപ്പെട്ടല്ലോ.

മന്ത്രി സഭാ യോഗത്തിന് ശേഷം  മന്ത്രിയുടെ വിശദീകരണവും അദ്ദേഹത്തിന്റെ ശരീര ഭാഷയും ഈ ദുരന്തം അവർ ഗൗര വമായിട്ടെടു ക്കുന്നില്ല എന്ന് വെളിവാക്കുന്നു. സ്വന്തം പ്രധിരോധത്തിനു കാണിച്ച ഉശിരിന്റെ നൂറിലൊന്നു പോലും. ശരിയായ ഒരു ഡിസാസ്ടർ മാനെജ്മെന്റ് സിസ്റ്റം ഇല്ലാത്തത് കൊണ്ടാണിത്. (പേരിനു ഒന്നുണ്ട്). കാര്യങ്ങൾ വിശകലം ചെയ്യാനും നടപടികൾ എടുക്കാനും നിതാന്ത ജാഗ്രത പുലർത്താനും കഴിവുള്ള, വിദഗ്ധർ അടങ്ങിയ ഒരു പ്രൊഫഷനൽ ടീം ആണ് വേണ്ടത്.അത്തരം ഒരു ഡിസാസ്ടർ മാനെജ്മെന്റ് അതോറിറ്റി യാണ് ഉത്തരാഖണ്ഡി ലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സ്തുത്യർഹമായി നടത്തിയ നരേന്ദ്ര മോഡിയുടെ ടീം.  അല്ലാതെ ദുരന്തം ഭവിക്കുമ്പോൾ   ആന്റണിയെ വിളിക്കുകയല്ല വേണ്ടത്. 

2013, ഓഗസ്റ്റ് 3, ശനിയാഴ്‌ച

ദക്ഷിണാ മൂർത്തി സ്വാമി

ഇന്നലെകളിൽ ഒരു സുന്ദര രാഗമായി ഒഴുകിയെത്തി മലയാളികളുടെ ഹൃദയ സരസ്സിൽ ഇന്നും പുഷ്പിച്ചു നില്ക്കുന്ന ഒരു പിടി ഗാനങ്ങളുടെ സ്രഷ്ട്ടാവായ ദക്ഷിണാ മൂർത്തി സ്വാമി  നിർവ്വി കൽപ്പ സമാധിയിൽ ലയിച്ചിരിക്കുന്നു. ഖര ഹര പ്രിയ എന്താണെന്ന് അറിയാത്ത സാധാരണക്കാരന് പാടി രസിക്കാൻ "ഉത്തരാ സ്വയംവരം" നൽകി അദ്ദേഹം അവരെ സംഗീതം പഠിപ്പിച്ചു. ശുദ്ധമായ കർ ണാ ടക സംഗീതം തൻറെ ഈണങ്ങളിൽ പകർന്ന് കവിതകൾക്ക് ആത്മാവ് നൽകി മലയാളികൾക്ക് സംഭാവന നൽകിയ അവധൂത നാണ്, സംഗീതത്തെ ഈശ്വരനായി കണ്ട, വൈക്കത്തപ്പനിൽ സർവസ്വവും സമർപ്പിച്ച സ്വാമി.

അർഥമില്ലാത്ത രചനകളും   അവയ്ക്ക് നൽകുന്ന ഒച്ചയും ബഹളവും ആയ   സംഗീതവും മലയാള സിനിമാ ഗാനങ്ങളെ കീഴടക്കിയപ്പോൾ ഇന്നത്തെ മലയാളിക്ക് എന്താണ് വേണ്ടതെന്ന് മനസ്സിലാക്കിയ സ്വാമി അവിടെ നിന്നും പിൻവാങ്ങി. 

വാതിൽ പ്പഴുതിലൂടെ ഒരു പിടി മനോഹരമായ ഗാനങ്ങൾ   മധുരമായ  രാഗ ങ്ങൾ നൽകി ഭാവ സമ്പൂർണമാക്കി മലയാളികളുടെ മന സ്സിലേക്ക് വാരി വിതറിയ സ്വാമിയുടെ കാലൊച്ച ഇനി ഒരിക്കലും സംഗീതത്തിന്റെ ഇട നാഴിയിൽ കേൾക്കില്ല എന്ന ദുഃഖം മനസ്സിൽ നിറയുന്നു.


2013, ഓഗസ്റ്റ് 2, വെള്ളിയാഴ്‌ച

Ramesh Chennithala

"അള മുട്ടിയാൽ ചേരയും കടിക്കും"    അതാണ്‌ ഇവിടെ സംഭവിച്ചത്.കുറെ നാളായി രമേഷ് ചെന്നിത്തലയെ അങ്ങോട്ടും  ഇങ്ങോട്ടും ഇട്ടു തട്ടുകയാണ് ഉമ്മൻ ചാണ്ടി. ഒരു മന്ത്രി സ്ഥാനം കൊടുക്കാം എന്നുള്ള വ്യാജേന.

കേരള യാത്ര നടത്തി പാർട്ടി യുടെ  പ്രതിച്ഛായ  വർധിപ്പിക്കാൻ ആ പാവത്തിനെ കുറെ വെയിലു കൊള്ളിപ്പിച്ചു നടത്തി. കുറച്ചു നടന്നാലും ഒരു മന്ത്രി ആകാം എന്നുള്ള പ്രതീക്ഷ രമേഷിനും ഉണ്ടായി. വെയില് കൊണ്ടത് മാത്രം മിച്ചം. തിരുവനന്തപുരത്ത് എത്തിയപ്പോൾ സംഗതി നടക്കില്ല എന്ന് പറഞ്ഞു. ചാണ്ടി ഒരു കാര്യം കൂടി പറഞ്ഞു. മുഖ്യ മന്ത്രിയെക്കാൾ വലിയ പദവിയാണ്‌ K P CC പ്രസിഡന്റ്‌.. അദ്ദേഹം അവിടെ തന്നെ ഇരിക്കട്ടെ.തൻറെ തല വിധിയെ ശപിച്ച് പാവം രമേശ്‌ മിണ്ടാതിരുന്നു.

രമേശ്‌ വെട്ടി നിരത്തി കയറി വന്ന ഒരു നേതാവല്ല. കൂർമ ബുദ്ധിയും വക്ര ബുദ്ധി യും കുറവ്. കരുണാകരന്റെ വാത്സല്യത്തിൽ കയറി വന്ന ഒരു പാവം.

അടുത്തതായി ഹൈ കമാൻഡ് ഡൽഹിക്ക് വിളിച്ചു രമേശിനെ. . ഇപ്പോഴെങ്കിലും എന്തെങ്കിലും നടക്കും എന്നൊരു പ്രതീക്ഷ അദ്ദേഹത്തിനു ഉണ്ടായി. കാരണം കേരള സർക്കാർ ആകെ ഉലഞ്ഞു നിൽക്കുകയാണ്. എങ്ങിനെ എങ്കിലും അതിനെ രക്ഷിക്കാൻ തനിക്ക് ഒരു മന്ത്രി സ്ഥാനം ഉറപ്പ്. എന്നാലും ഇനിയും നാണം കെടാൻ വയ്യാത്തത് കൊണ്ടു മന്ത്രി സ്ഥാനം വേണ്ടാ എന്ന് ആദ്യമേ ഒരു കാച്ചു കാച്ചി.കിട്ടിയില്ലെങ്കിലും പറയാമല്ലോ ഒന്നും ചോദിച്ചിരുന്നില്ല എന്ന്.

അത് നന്നായി. കാരണം കളി ഉമ്മൻ ചാണ്ടി യോട് ആണ്. രണ്ടു പേരെ പുകച്ചു പുറത്തു ചാടിച്ച വിദ്വാനോട്. കരുണാകരനെയും ആന്റണിയെയും മുഖ്യ മന്ത്രി പദത്തിൽ നിന്നും രാജി വയ്പ്പിച്ച ശകുനി. "മന്ത്രി സഭയിൽ വാ. വന്നു എന്റെ പ്രതിച്ഛായ വർധിപ്പിച്ചു താ. ആ പാപ ഭാരം നീ ഏറ്റെടുക്ക് എന്നെ രാജിയിൽ നിന്നും ഒഴിവാക്കിത്താ. ഉപ മുഖ്യ മന്ത്രി പദവും വകുപ്പും പിന്നീട് നിശ്ചയിക്കാം". 

ഇടയ്ക്ക്  ഉമ്മൻ ചാണ്ടി ആന്റണി യെയും കണ്ടു കാലു പിടിച്ചു. ആന്റണി ക്കാണെങ്കിൽ ആ പഴയ വൈരാഗ്യവും. ആന്റണിയാകട്ടെ കുണ്ടിക്ക് ഒരു തട്ടും കൊടുത്തു വിട്ടു. 

 ആദ്യമായി രമേഷിന് ബുദ്ധി ഉദിച്ചു. മൂന്നാലു ദിവസം ഡൽഹിയിൽ കിടന്നു ഓരോ നേതാക്ക ന്മാരുടെയും പടി വാതിലിൽ കറങ്ങിയിറങ്ങി  നടന്നപ്പോൾ കാര്യം മനസ്സിലായി. ഇത്തവണ ഹൈ കമാൻഡിന്റെ കെയർ ഓഫിൽ തന്നെ ചാണ്ടി ഒതുക്കും എന്ന്. അന്തസ്സായി പത്രക്കാരോട് പറഞ്ഞു ഉമ്മൻ ചാണ്ടിയുടെ മന്ത്രി സഭയിലെക്കില്ല.

ഒരർത്ഥം കൂടി കാണാം. വേണമെങ്കിൽ മുഖ്യ മന്ത്രി തന്നെ ആകാം. അതാണ്‌ ആണുങ്ങൾക്ക് വേണ്ട തൻറ്റെടം.

ഉമ്മൻ ചാണ്ടി മാന്യമായി ഇറങ്ങിപ്പോകാത്തത് കൊണ്ടു അങ്ങേരെ പിരിച്ചു വിട്ട് പ്രസിഡന്റ്‌ ഭരണം കൊണ്ടു വരൂ.



2013, ഓഗസ്റ്റ് 1, വ്യാഴാഴ്‌ച

ARANMULA വള്ള സദ്യ

"വിളിക്കാതെ പോയാൽ ഉണ്ണാതെ പോരാം" എന്നൊരു പഴംചൊല്ല്   ഉണ്ട്. അത് അന്വർത്ഥമാവുകയാണ് വള്ള സദ്യക്ക് പോയ എം.എൽ. എ. ശിവദാസൻ നായരുടെ കാര്യത്തിൽ. 

ആറന്മുള പാർഥ സാരഥി ക്ഷേത്രത്തിലെ വള്ള സദ്യ ഉത്ഘാടനത്തിന് എം.എൽ. എ.  യെ സംഘാടകർ ആയ പള്ളിയോട സേവാ സംഘം ക്ഷണിച്ചിട്ടില്ലായിരുന്നു എന്നാണ് ശ്രീ കുമ്മനം രാജ ശേഖരൻ പറയുന്നത്.താൻ പ്രതിനിധാനം ചെയ്യുന്ന ആറന്മുള നിയോജക മണ്ഡലത്തിലെ എല്ലാവരുടെയും എതിർപ്പും അവഗണിച്ച്, അവരുടെ  വികാരം മാനിക്കാതെ K G S ഗ്രൂപ്പിന്റെ നാട് മുടിക്കുന്ന സ്വകാര്യ വിമാനത്താവളം സ്ഥാപിക്കാൻ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ് എം.എൽ.എ. ശിവദാസൻ നായർ. 500  ഏക്കർ നെൽ  വയൽ നികത്തിക്കഴിഞ്ഞു. ആറന്മുള എന്ന മനോഹരമായ പൈതൃക ഗ്രാമം താമസിയാതെ മരുഭൂമിയാകും. ഇതൊന്നും അദ്ദേഹത്തിന് പ്രശ്നം അല്ല.  അങ്ങിനെ പൈതൃകത്തിനു യാതൊരു വിലയും കൽപ്പിക്കാത്ത പൈതൃകം തകർക്കുന്ന ശിവദാസൻ നായർക്ക് ആറന്മുളയുടെ പൈതൃകത്തിന്റെ ഭാഗമായ, അതിന്റെ തുടർച്ചയായി ജനങ്ങൾ കൊണ്ടാടുന്ന വള്ള സദ്യ എന്ന ചടങ്ങിൽ സംബന്ധിക്കാൻ എന്ത് അർഹതയാണ് ഉള്ളത്?

ജനങ്ങളെ വിഡ്ഢികൾ ആക്കാൻ നടത്തിയ ഒരു നാടകം ആയിരുന്നു ഇത്. ആശു പത്രി ക്കിടക്കയിൽ നിന്നും മറ്റൊരു നാടകവും അരങ്ങേറി. ക്ഷേത്രത്തിൽ വിളക്ക് കൊളുത്താതെ ദേവസ്വം ആൾക്കാർ മടങ്ങി  പോയതിൽ അദ്ദേഹത്തിനുള്ള വിഷമവും വേദനയും കാട്ടുന്ന  വികാര  പ്രകടനം.

താനാണ് ശരി എന്ന് ഇനിയും അദ്ദേഹത്തിന് തോന്നുന്നു എങ്കിൽ രാജി വച്ച് പുതിയ ജന വിധി തേടുക. ഒരു ജനതയുടെ വികാരങ്ങളെ അടിച്ചമർത്തി ഒരു ഭരണ കൂടവും ദീർഘ    നാൾ നില നിന്നിട്ടില്ല എന്ന് ചരിത്രം നോക്കിയാൽ മനസ്സിലാകും.