2013, ഓഗസ്റ്റ് 2, വെള്ളിയാഴ്‌ച

Ramesh Chennithala

"അള മുട്ടിയാൽ ചേരയും കടിക്കും"    അതാണ്‌ ഇവിടെ സംഭവിച്ചത്.കുറെ നാളായി രമേഷ് ചെന്നിത്തലയെ അങ്ങോട്ടും  ഇങ്ങോട്ടും ഇട്ടു തട്ടുകയാണ് ഉമ്മൻ ചാണ്ടി. ഒരു മന്ത്രി സ്ഥാനം കൊടുക്കാം എന്നുള്ള വ്യാജേന.

കേരള യാത്ര നടത്തി പാർട്ടി യുടെ  പ്രതിച്ഛായ  വർധിപ്പിക്കാൻ ആ പാവത്തിനെ കുറെ വെയിലു കൊള്ളിപ്പിച്ചു നടത്തി. കുറച്ചു നടന്നാലും ഒരു മന്ത്രി ആകാം എന്നുള്ള പ്രതീക്ഷ രമേഷിനും ഉണ്ടായി. വെയില് കൊണ്ടത് മാത്രം മിച്ചം. തിരുവനന്തപുരത്ത് എത്തിയപ്പോൾ സംഗതി നടക്കില്ല എന്ന് പറഞ്ഞു. ചാണ്ടി ഒരു കാര്യം കൂടി പറഞ്ഞു. മുഖ്യ മന്ത്രിയെക്കാൾ വലിയ പദവിയാണ്‌ K P CC പ്രസിഡന്റ്‌.. അദ്ദേഹം അവിടെ തന്നെ ഇരിക്കട്ടെ.തൻറെ തല വിധിയെ ശപിച്ച് പാവം രമേശ്‌ മിണ്ടാതിരുന്നു.

രമേശ്‌ വെട്ടി നിരത്തി കയറി വന്ന ഒരു നേതാവല്ല. കൂർമ ബുദ്ധിയും വക്ര ബുദ്ധി യും കുറവ്. കരുണാകരന്റെ വാത്സല്യത്തിൽ കയറി വന്ന ഒരു പാവം.

അടുത്തതായി ഹൈ കമാൻഡ് ഡൽഹിക്ക് വിളിച്ചു രമേശിനെ. . ഇപ്പോഴെങ്കിലും എന്തെങ്കിലും നടക്കും എന്നൊരു പ്രതീക്ഷ അദ്ദേഹത്തിനു ഉണ്ടായി. കാരണം കേരള സർക്കാർ ആകെ ഉലഞ്ഞു നിൽക്കുകയാണ്. എങ്ങിനെ എങ്കിലും അതിനെ രക്ഷിക്കാൻ തനിക്ക് ഒരു മന്ത്രി സ്ഥാനം ഉറപ്പ്. എന്നാലും ഇനിയും നാണം കെടാൻ വയ്യാത്തത് കൊണ്ടു മന്ത്രി സ്ഥാനം വേണ്ടാ എന്ന് ആദ്യമേ ഒരു കാച്ചു കാച്ചി.കിട്ടിയില്ലെങ്കിലും പറയാമല്ലോ ഒന്നും ചോദിച്ചിരുന്നില്ല എന്ന്.

അത് നന്നായി. കാരണം കളി ഉമ്മൻ ചാണ്ടി യോട് ആണ്. രണ്ടു പേരെ പുകച്ചു പുറത്തു ചാടിച്ച വിദ്വാനോട്. കരുണാകരനെയും ആന്റണിയെയും മുഖ്യ മന്ത്രി പദത്തിൽ നിന്നും രാജി വയ്പ്പിച്ച ശകുനി. "മന്ത്രി സഭയിൽ വാ. വന്നു എന്റെ പ്രതിച്ഛായ വർധിപ്പിച്ചു താ. ആ പാപ ഭാരം നീ ഏറ്റെടുക്ക് എന്നെ രാജിയിൽ നിന്നും ഒഴിവാക്കിത്താ. ഉപ മുഖ്യ മന്ത്രി പദവും വകുപ്പും പിന്നീട് നിശ്ചയിക്കാം". 

ഇടയ്ക്ക്  ഉമ്മൻ ചാണ്ടി ആന്റണി യെയും കണ്ടു കാലു പിടിച്ചു. ആന്റണി ക്കാണെങ്കിൽ ആ പഴയ വൈരാഗ്യവും. ആന്റണിയാകട്ടെ കുണ്ടിക്ക് ഒരു തട്ടും കൊടുത്തു വിട്ടു. 

 ആദ്യമായി രമേഷിന് ബുദ്ധി ഉദിച്ചു. മൂന്നാലു ദിവസം ഡൽഹിയിൽ കിടന്നു ഓരോ നേതാക്ക ന്മാരുടെയും പടി വാതിലിൽ കറങ്ങിയിറങ്ങി  നടന്നപ്പോൾ കാര്യം മനസ്സിലായി. ഇത്തവണ ഹൈ കമാൻഡിന്റെ കെയർ ഓഫിൽ തന്നെ ചാണ്ടി ഒതുക്കും എന്ന്. അന്തസ്സായി പത്രക്കാരോട് പറഞ്ഞു ഉമ്മൻ ചാണ്ടിയുടെ മന്ത്രി സഭയിലെക്കില്ല.

ഒരർത്ഥം കൂടി കാണാം. വേണമെങ്കിൽ മുഖ്യ മന്ത്രി തന്നെ ആകാം. അതാണ്‌ ആണുങ്ങൾക്ക് വേണ്ട തൻറ്റെടം.

ഉമ്മൻ ചാണ്ടി മാന്യമായി ഇറങ്ങിപ്പോകാത്തത് കൊണ്ടു അങ്ങേരെ പിരിച്ചു വിട്ട് പ്രസിഡന്റ്‌ ഭരണം കൊണ്ടു വരൂ.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ