2016, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

ഭരണം

രാഹുൽ ഗാന്ധി തിരുവനന്തപുരത്ത് വന്ന് പ്രസംഗിക്കുകയുണ്ടായി. പ്രധാനമായും പറഞ്ഞത്  

  "കോൺഗ്രസ്സ് കാരെ നിങ്ങൾ തമ്മിൽ വഴക്ക് കൂടിക്കോ. അത് നിർത്താൻ ഒന്നും എനിക്കാവില്ല. ഏതായാലും ഒരു രണ്ടു മാസത്തേയ്ക്ക് അതൊന്നു നിർത്തി വയ്ക്കൂ. തെരഞ്ഞെടുപ്പു കഴിഞ്ഞു വീണ്ടും തുടങ്ങിക്കോ." 

സുധീരൻ പറയുന്നത് കേട്ടോളൂ. " തൽക്കാലം മറ്റു കാര്യങ്ങൾ എല്ലാം മറക്കാം. എല്ലാവരും ഒറ്റക്കെട്ട് ആയിട്ട് മുന്നോട്ടു പോകും. കൂട്ടായി നയിക്കും. ഒരു ഭരണ തുടർച്ച ഏതായാലും ഉണ്ടാകണം."

ഇനി ഉമ്മൻ ചാണ്ടി പറയുന്നത് കേൾക്കൂ. " എന്തൊക്കെ നുണ പ്രചരണം അഴിച്ചു വിട്ടാലും യു.ഡി.എഫ്. തന്നെ   വീണ്ടും അധികാരത്തിൽ വരും."

അപ്പോൾ എല്ലാവരുടെയും ലക്ഷ്യം  ഒന്നാണ്. അധികാരത്തിൽ വരുക എന്നത് മാത്രം.

കേരളത്തിലെ ജനങ്ങൾക്ക്‌ അത് മതിയോ? വീണ്ടും യു.ഡി.എഫ് അധികാരത്തിൽ   വന്നാൽ ജനനങ്ങൾക്കു എന്താണു പ്രയോജനം? നേതാക്കന്മാർക്ക് എല്ലാവർക്കും ഗുണം കിട്ടും. വീണ്ടും "കക്കാം മോട്ടിയ്ക്കാം". 

പക്ഷെ ജനം ഈ ജിമ്മിക്കിൽ വീഴുന്നതാണ് കാണുന്നത്. നാടിന്റെ വികസനമോ, ജനങ്ങളുടെ ഉന്നതിയോ ഒന്നുമല്ല ഇന്നത്തെ തെരഞ്ഞെടുപ്പു വിഷയം. രണ്ട് ചേരികളിൽ നിന്നായി തമ്മിൽ ആക്രോശിക്കുകയാണ് ജനങ്ങൾ. എന്ത് കൊണ്ട് ഇന്ന് വരെ കേരളത്തിൽ ഉണ്ടായ നേട്ടങ്ങൾ,  ജനങ്ങൾക്ക്‌ ഉണ്ടായ ഗുണങ്ങൾ ആരും ചർച്ച  ചെയ്യുന്നില്ല? നടത്തിയ വാഗ്ദാനങ്ങൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ നടപ്പിലാക്കിയോ? അതൊന്നും നോക്കാൻ ആർക്കും സമയമില്ല.

ഇനിയും കാര്യമായി ചിന്തിച്ചില്ലെങ്കിൽ വീണ്ടും അഞ്ചു വർഷം അഴിമതിയും വികസനമില്ലയ്മയും നിറഞ്ഞ ഒരു ജീവിതം ആയിരിക്കും കേരള ജനതയ്ക്ക് കിട്ടുവാൻ പോകുന്നത്.

4 അഭിപ്രായങ്ങൾ:

  1. ഇലക്ഷനുടുക്കുമ്പോള്‍ വെടിക്കട്ടിന്‍റെ കൂട്ടപ്പൊരിച്ചിലിന് ഒരുക്കംകൂട്ടുകയാണ് മത്സരിക്കുന്ന ടീമുകള്‍...
    കാണാം പൂരം...
    ആശംസകള്‍ ബിപിന്‍ സാര്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കൂട്ടപ്പൊരിച്ചില് - ചേട്ടാ ആ വാക്കാണ്‌ ഏറ്റവും ഉചിതം.

      ഇല്ലാതാക്കൂ
  2. എല്ലാവരുടെയും ലക്ഷ്യം ഒന്നാണ്....
    അധികാരത്തിൽ വരുക എന്നത് മാത്രം...!

    മറുപടിഇല്ലാതാക്കൂ