Thursday, February 25, 2016

അയോഗ്യ പയലുകൾ

കോടതികൾ ഇല്ലായിരുന്നുവെങ്കിൽ ഈ രാഷ്ട്രീയക്കാർ എല്ലാവരും കൂടി ജനങ്ങളെ കൊന്നു കൊല വിളിച്ചേനെ. അഴിമതിയും മറ്റും കൂടി വന്നപ്പോഴാണ് കോടതികൾ കൂടുതൽ ശക്തമായതും ധീരമായ വിധി പ്രസ്താവങ്ങൾ നടത്തിയതും.  

കേരളത്തിലെ വിദ്യാഭ്യാസം അക്ഷര വൈരികളായ മുസ്ലിം ലീഗിന്റെ കയ്യിൽ ഏൽപ്പിച്ച്  കഴിഞ്ഞ അഞ്ചു വർഷം ജനങ്ങളും പുതു തലമുറയും അനുഭവിക്കുക ആയിരുന്നു. വെറും പണം, അത് മാത്രമായിരുന്നു മന്ത്രിയുടെയും പാർട്ടിയുടെയും ലക്ഷ്യം. കോളേജുകളിലെ പ്രിൻസിപ്പൽ നിയമനം ആയിരുന്നു ഒരു വിഷയം. രാഷ്ട്രീയ നേതാക്കളുടെ, ലീഗ് നേതാക്കളുടെ കാല് നക്കാൻ തയ്യാറുള്ളവരെ, അല്ലെങ്കിൽ കാശു കൊടുക്കാൻ തയ്യാരായവരെ  യാതൊരു മാനദണ്ഡവും ഇല്ലാതെ കോളേജ് പ്രിസിപ്പൽ ആക്കി. യു.ജി.സി. സ്കെയിലിൽ ശമ്പളവും വാങ്ങി ഈ അയോഗ്യർ വിലസി. 

2010 ജൂൺ 30 നു യു.ജി.സി. പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ അനുസരിച്ച്  പ്രിൻസിപ്പൽ നിയമനത്തിന് പി.എച്ച്.ഡി., ബിരുദാനന്തര  ബിരുദത്തിനു   55 ശതമാനം മാർക്ക്, 15 വർഷത്തെ പ്രവർത്തി പരിചയം ഉള്ള അസോസിയേറ്റ് പ്രൊഫസ്സർ / പ്രൊഫസ്സർ പദവിയിൽ ഉള്ളവർ ഇങ്ങിനെ കുറെ യോഗ്യതകൾ ആണ് മാനദണ്ഡം ആയി പ്രിൻസിപ്പൽ ആകാൻ  യു.ജി.സി.  നിശ്ചയിച്ചത്. യു.ജി.സി നിബന്ധനകൾ കേരള സർക്കാർ 2010 സെപ്റ്റംബർ 18 നു കേരള സർക്കാർ അംഗീകരിച്ചു. പക്ഷെ ഇതൊക്കെ ധിക്കരിച്ചു ആയിരുന്നു നിയമനങ്ങൾ. അതിനു സർക്കാർ ഒരു കുരുട്ടു ബുദ്ധി പ്രയോഗിച്ചു.  യു.ജി.സി. അനുസരിച്ച് സർവകലാശാല നിയമം ഭേദഗതി ചെയ്തില്ല. ആ ലൂപ് ഹോൾ ഉപയോഗിച്ച് അയോഗ്യരെ പ്രിൻസിപ്പൽ ആയി നിയമിച്ചു കൊണ്ടിരുന്നു.കാശും വാങ്ങി ക്കൊണ്ടിരുന്നു.

അപ്പോഴാണ്‌ ഹൈക്കോടതി ഇടപെടുന്നത്. സുപ്രധാനമായ ഒരു വിധിയിലൂടെ സർക്കാർ ഉപയോഗിച്ച് കൊണ്ടിരുന്ന ലൂപ് ഹോൾ അങ്ങ് അടച്ചു. കേരള  സർക്കാർ യു.ജി.സി. അംഗീകരിച്ചത് കൊണ്ട്  കേരളത്തിലെ എല്ലാ സർവകലാശാല കൾക്കും  അത് ബാധകമാണ് എന്ന് കോടതി ഉത്തരവിട്ടു.  ഹൈക്കോടതി ഫുൾ ബെഞ്ച്‌ ആണ് ഈ വിധി പ്രസ്താവിച്ചത്. അതോടെ അയോഗ്യ പ്രിൻസിപ്പാൾ മാർ  പലരും വരും ദിവസങ്ങളിൽ  പുറത്താകും. ലീഗിന്റെ കളി അവസാനിച്ചു. 

ഇതേ യു.ജി.സി.  നിർദ്ദേശങ്ങൾ ( വകുപ്പ് 7.1 .0. & 7.3.) അനുസരിച്ച് പ്രൊ. വൈസ് ചാൻസലർക്കും (പ്രൊഫസ്സർ ആയിരിക്കണം), വൈസ് ചാൻസലർക്കും ( 10 വർഷം പ്രൊഫസ്സർ)    യോഗ്യതാ മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്. അങ്ങിനെ നോക്കുമ്പോൾ അയോഗ്യരായ  സ്വന്തക്കാരെ ഇവിടെയൊക്കെ സർക്കാർ തള്ളിക്കയറ്റിയിട്ടുണ്ട്. അതും ഉടൻ കോടതിയിൽ പോകും പ്രശ്നമാകും എന്ന് തന്നെ കരുതാം. 

8 comments:

 1. വളരെ സുപ്രധാനമായ കാര്യങ്ങൾ . പക്ഷെ വോട്ടു ബാങ്ക് രാഷ്ട്രീയത്തിൽ ഇതൊക്കെ മുങ്ങി പോകാനാണ് സാധ്യത

  ReplyDelete
 2. വളരെ സുപ്രധാനമായ കാര്യങ്ങൾ . പക്ഷെ വോട്ടു ബാങ്ക് രാഷ്ട്രീയത്തിൽ ഇതൊക്കെ മുങ്ങി പോകാനാണ് സാധ്യത

  ReplyDelete
  Replies
  1. പക്ഷെ മാനവാ തെരഞ്ഞെടുപ്പ് വരുമ്പോൾ നമ്മൾ കൊടി നിറം നോക്കി പോകും. അത്ര തന്നെ.

   Delete
 3. വിദ്യാഭ്യാസം കോൺഗ്രസ്സോ, ,സി.പി.എമ്മോ കൈകാര്യം ചെയ്യുന്നത്‌ തന്നെയാ നല്ലത്‌.ഈർക്കിൽപാർട്ടികൾക്ക്‌ ഇത്രയും സുപ്രധാനവകുപ്പ്‌ ഇനി കൊടുക്കാതിരിക്കുക തന്നെ ബുദ്ധി.
  അല്ലെങ്കിൽ വാർഷികപ്പരീക്ഷ കഴിഞ്ഞാലും ഓണപ്പരീക്ഷയുടെ പുസ്തകങ്ങൾ പോലും ലഭ്യമാകില്ല.
  എം.ജി.യൂണിവേഴ്സിറ്റിയുടെ പ്രൊ.വൈസ്ചാൻസലർ ആയി നിയമിതയായ സ്ത്രീയുടെ യോഗ്യത മുസ്ലീമ്ലീഗിനോടുള്ള വിധേയത്വം മാത്രമാണെന്ന് ആ സ്ത്രീ തന്നെ പറഞ്ഞിട്ടുള്ളതല്ലേ!?!?!?!?!?!?!?

  ReplyDelete
  Replies
  1. ഏതായാലും മഹാ കഷ്ടം തന്നെ സുധീ നമ്മുടെ വിദ്യാഭ്യാസ ത്തിന്റെ കാര്യം.

   Delete
 4. കോടതിയെപോലും രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുന്നു എന്ന് രണ്ടു ദിവസം മുംബ് കോടതി നിരീക്ഷിച്ചല്ലോ,ലാവ്‌ലിൻ കേസ് പരിഗണിക്കുന്ന സമയത്ത്.
  എനിക്ക് തോന്നുന്നു വിദ്യാഭ്യാസം ആർക്കു കൊടുത്താലും ഇങ്ങിനെയൊക്കെ തന്നെയായിരിക്കും.

  ReplyDelete
 5. അധികാരികള്‍ സ്വാര്‍ത്ഥചിന്തയില്ലാത്തവരും ജനനന്മ കാംക്ഷിക്കുന്നവരും സത്യസന്ധരും ആയിരിക്കണം!
  ആശംസകള്‍ ബിപിന്‍ സാര്‍

  ReplyDelete
 6. കേരള സർക്കാർ യു.ജി.സി.
  അംഗീകരിച്ചത് കൊണ്ട് കേരളത്തിലെ
  എല്ലാ സർവകലാശാല കൾക്കും അത്
  ബാധകമാണ് എന്ന് കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഫുൾ ബെഞ്ച്‌ ആണ് ഈ
  വിധി പ്രസ്താവിച്ചത്. അതോടെ അയോഗ്യ
  പ്രിൻസിപ്പാൾ മാർ പലരും വരും ദിവസങ്ങളിൽ പുറത്താകും. ലീഗിന്റെ കളി അവസാനിച്ചു.

  ReplyDelete