Monday, February 1, 2016

അഴിമതി സോളാർ

സരിത ആണല്ലോ ഇപ്പോൾ കേരളത്തിലെ താരം. രാവിലെ പത്രം നോക്കിയാൽ സരിത (ആദ്യമൊക്കെ  മാതൃഭൂമിയിലും മനോരമയിലും അകത്തെ പേജിൽ വന്ന സരിത ഇപ്പോൾ പൂമുഖത്തെയ്ക്ക് വന്നിട്ടുണ്ട്) ചാനൽ തുറന്നാൽ സരിത. ആകെ സരിത മയം. 

ഏതായാലും സരിതയുടെ ബോംബ്‌ പൊട്ടിത്തുടങ്ങി. ഉമ്മൻ ചാണ്ടിയുടെ പ്രതിരോധം ഒക്കെ തകരുന്ന മട്ടാണ്. സരിതയെ കണ്ടിട്ടേ ഇല്ല  എന്ന് പറഞ്ഞ ചാണ്ടി മൂന്നു തവണ കണ്ടിരിക്കാം ( അത് അങ്ങേർക്കു തീർച്ചയില്ല) എന്ന് സമ്മതിക്കുന്നു. സരിതയെ അറിഞ്ഞേ കൂടാ എന്ന് പറഞ്ഞ ചാണ്ടി ഇപ്പോൾ പറയുന്നത് അറസ്റ്റ് നടന്നപ്പോഴാണ് തട്ടിപ്പ് ആണെന്ന് പറയുന്നത്.

 ചാണ്ടി പ്രതിരോധത്തിൽ ആണ്. ചാണ്ടിയുടെ ശിഷ്യ ഗണങ്ങൾ ചാനലുകളിൽ ഉമ്മൻ നല്ലവനാണ് എന്ന് പറഞ്ഞു പറഞ്ഞു മടുത്തു.

ചാണ്ടിക്ക് 1 കോടി 90  ലക്ഷം കൊടുത്തു എന്ന് സരിത പറഞ്ഞപ്പോൾ ഈ പൊട്ടന്മാർ പറഞ്ഞത് അത് കളവാണ്. 38 തട്ടിപ്പ് കേസിൽ പ്രതിയായ സരിത കളവാണ് പറയുന്നത് എന്നാണ്.  ഇപ്പോൾ ചാണ്ടിക്കുഞ്ഞുങ്ങൾ  കേറി പിടിച്ചിരിക്കുന്ന പോയന്റ്  എൽ.ഡി.എഫ്. സരിതയ്ക്ക് 10 കോടി രൂപ വാഗ്ദാനം നല്കി എന്നാണു.  ഈ കണക്കു എവിടന്നു കിട്ടി? സരിത തന്നെ പറഞ്ഞതാണ് ഇത്. 38 കേസിൽ പ്രതിയായ സരിത പറഞ്ഞത്. ആ പറഞ്ഞത്  ഈ പൊട്ടന്മാർ വിശ്വസിക്കുന്നു. ഒരു സിമ്പിൾ ചോദ്യം.എങ്കിൽ അതെ സരിത പറഞ്ഞ ഉമ്മന് 1.90 കോടി കൊടുത്തത് എന്ത് കൊണ്ട് വിശ്വസിച്ചുകൂടാ? 

സരിതയെ മൊഴി മാറ്റി പറയിപ്പിക്കാൻ ഇടതു പാർട്ടികൾ ഗൂഡാലോചന നടത്തി എന്ന് പറയുന്നു. അപ്പോൾ തമ്പാനൂർ രവി അവരെ ഫോണിൽ വിളിച്ച് സത്യം പറയരുത് എന്ന് പറഞ്ഞത് ഒരു ഗൂഡാലോചന അല്ലേ? സത്യം പറയാൻ ഒരു ഗൂഡാലോചന. കള്ളം പറയാൻ ഒരു ഗൂഡാലോചന.

ഏതായാലും ഇവരെല്ലാവരും കൂടി കേരളം മലീമസമാക്കിക്കൊണ്ടിരിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ എങ്കിലും ജനം ഇതൊക്കെ മനസ്സിലാക്കും എന്ന് കരുതാം.



8 comments:

  1. ഇവരെല്ലാവരും കൂടി കേരളം മലീമസമാക്കിക്കൊണ്ടിരിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ എങ്കിലും ജനം ഇതൊക്കെ മനസ്സിലാക്കും എന്ന് കരുതാം...

    ശരിക്കും മനസ്സിലാക്കിയിട്ട് വോട്ട് കുത്തണം ..!

    ReplyDelete
  2. എന്നൊക്കെ പ്രതീക്ഷിക്കാം മുരളീ

    ReplyDelete
  3. ഇപ്പോൾ വാർത്താ ചാനൽ തുറക്കാൻ കഴിയുന്നില്ല. എവിടെ നോക്കിയാലും സരിതാമയം. കേരളത്തിന്റെ ചരിത്രം ആവർത്തിക്കും. ഭരിക്കുന്ന പാർട്ടി തോറ്റു തൊപ്പിയിടും. ഏറ്റവും രസകരമായത് ഗവർണ്ണറുടെ നയപ്രഖ്യാപനമായിരുന്നു. "അഞ്ചു വർഷത്തെ സുവർണ്ണ കാലഘട്ടം". ശരിയാണ് സുവർണ്ണ കാലഘട്ടം ആയിരുന്നു. സരിത, ബാബു, മാണി, ബാർ,സോളാർ, ഉമ്മൻ തുടങ്ങിയവരുടെ സുവർണ്ണ കാലഘട്ടം.

    ReplyDelete
  4. ഇനി അടുത്ത അഞ്ചു സുവർണ വർഷങ്ങൾ അനുഭവിക്കാം.യുനൈസ്

    ReplyDelete
  5. സരിതയെ ഇവറ്റകളൊക്കെ ഇങ്ങനെ ആക്കിത്തീർത്തതായിരിക്കാം..അവർ ചാണ്ടിയുടെ ചെവി കടിച്ച്‌ തിന്നുന്ന ഒരു ഫോട്ടോ ഉണ്ടല്ലോ.

    ReplyDelete
  6. ഏതായാലും ഇവരെല്ലാവരും കൂടി കേരളം മലീമസമാക്കിക്കൊണ്ടിരിക്കുന്നു.
    ജനം കണ്ടുംകേട്ടും ഇരിക്കുന്നു....
    ആശംസകള്‍

    ReplyDelete
    Replies
    1. നിസ്സഹായരായി- ചേട്ടാ

      Delete