മാധ്യമ വിചാരണകൾ ജഡ്ജിമാരെ സ്വാധീനിക്കുന്നു എന്നും സമ്മർദം കൊടുക്കുന്നു എന്നും പല കേസുകളിലും കിട്ടേണ്ടിടത്ത് പോലും ജാമ്യം കിട്ടാതെ പോകുന്നത് ഇത്തരം വിചാരണകൾ കൊണ്ടാണ് എന്നും ആണ് മുൻ ജസ്റ്റീസ് കെ.ടി. തോമസ് പറയുന്നത്.
സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ദേഹമാണ് കെ.ടി. തോമസ്. അങ്ങേരു പറഞ്ഞതിന്റെ അർത്ഥം മാധ്യമ വിചാരണ കൊണ്ട് പേടിച്ച് ജഡ്ജിമാർ നിയമം വിട്ടു പെരുമാറുന്നു എന്നല്ലേ? അങ്ങിനെയെങ്കിൽ ഈ ജഡ്ജിമാര് കേസ് ഒന്നും പഠിയ്ക്കാറില്ലേ? പകരം ഏതെങ്കിലും ടി,.വി, ചാനൽ തുറന്നു അതും കണ്ടു കൊണ്ടിരിക്കുകയാണോ?

കോടതികളിൽ ഉള്ള കേസുകളെ കുറിച്ച് ചർച്ച ചെയ്യുന്നതാണ് മാധ്യമ വിചാരണ അഥവാ മീഡിയ ട്രയൽ. ചാനൽ ചർച്ചകളിൽ വരുന്നവരെല്ലാം മിടുക്കന്മാർ അല്ല. ഓരോ രാഷ്ട്രീയ കക്ഷികൾ നിയോഗിച്ച ആൾക്കാർ. മിയ്ക്കവാറും പൊട്ടന്മാർ. പൊട്ടന്മാർ അല്ലാത്തവരും അത് പോലെ പെരുമാറേണ്ടി വരുന്നു. പാർട്ടി കാണിച്ച വിഡ്ഢി ത്തരവും പോക്രിത്തരവും ന്യായീകരിക്കലാണ് അവരുടെ തൊഴിൽ.
ഇത്തരം ചർച്ചകൾ വളരെ ഗുണപരമായ കാര്യം ആണ് ചെയ്യുന്നത്. ഓരോ കേസിലും കോടതിയെ മനപൂർവം അറിയിക്കാത്ത അതായത് കോടതിയിൽ നിന്നും ഒളിച്ചു വയ്ക്കുന്ന ധാരാളം കാര്യങ്ങൾ ഉണ്ട്. ജനങ്ങൾക്ക് ഒക്കെ അതറിയുകയും ചെയ്യാം. പക്ഷെ കോടതിയ്ക്ക് മുന്നിൽ അതൊന്നും തെളിവായി ഉണ്ടാകാറില്ല. ഈ ചർച്ചകളിൽ അതൊക്കെ പുറത്തു വരും. ബാർ കോഴയിലും സരിത യിലും ഒക്കെ അതാണ് സംഭവിച്ചത്.
ഏറ്റവും നല്ല ഉദാഹരണം ചന്ദ്ര ബോസ് വധക്കേസ് ആണ്. വധക്കേസിൽ നിസാമിനെ സഹായിക്കാൻ സർക്കാരും പോലീസും കുറെ ശ്രമിച്ചല്ലോ. അതെല്ലാം ഒന്നൊന്നായി ചാനലുകൾ പുറത്തു കൊണ്ട് വന്നു. ജഡ്ജിമാർ ക്ക് അതൊരു അറിവായി. കൂടാതെ മറ്റു വക്കീലന്മാർക്ക് ഇതൊക്കെ കോടതിയിൽ കൊണ്ട് വരാനും കോടതിയെ ബോധിപ്പിക്കാനും കഴിഞ്ഞു. അതിന്റെ ഫലം കണ്ടു. വിധി കണ്ടല്ലോ. 36 വർഷം തടവ്. മാധ്യമ വിചാരണ നടന്നത് കൊണ്ട് മാത്രമാണ് കള്ളക്കളികൾ പുറത്തു വന്നതും വിധി ഇത്തരത്തിൽ വന്നതും.

അതെയതെ...
മറുപടിഇല്ലാതാക്കൂപക്ഷേ ഇയാളെ വിശ്വസിക്കാൻ കൊള്ളില്ലല്ലോ.
sudhi
മറുപടിഇല്ലാതാക്കൂമാധ്യമങ്ങൾ ഇങ്ങിനെ പല ഗുണങ്ങളും ചെയ്യുന്നു....
മറുപടിഇല്ലാതാക്കൂവീണ്ടും ന്യായാധിപന്മാർ പ്രഖ്യാപനങ്ങൾ നടത്തുന്നുണ്ട്.
ഇല്ലാതാക്കൂമാധ്യമങ്ങൾ ഉള്ളത് നല്ലത് തന്നെ.
മറുപടിഇല്ലാതാക്കൂമാധ്യമവിചാരണ മുറപോലെ...............
മറുപടിഇല്ലാതാക്കൂആശംസകള്