Thursday, January 21, 2016

എത്യോപ്യ
4 ലക്ഷം കുട്ടികളാണ് അതി രൂക്ഷമായ പട്ടിണിയാൽ  പോഷകാഹാരക്കുറവു കൊണ്ട് ദുരിതം അനുഭവിക്കുന്നത്. ഇവിടെയല്ല. ആഫിക്കൻ രാജ്യമായ എത്യോപ്യയിൽ. ഏതാണ്ട് 1 കോടി ആൾക്കാർക്ക് പട്ടിണി അകറ്റാനുള്ള സഹായം ആവശ്യമാണ്‌.  

കഴിഞ്ഞ 30 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വരൾച്ച ആണ് എത്യോപ്യ നേരിടുന്നത്. ആഭ്യന്തര യുദ്ധം മൂലം കഷ്ട്ടപ്പെടുന്ന സിറിയയിലെ കുട്ടികളെ  പ്പോലെ തന്നെ ഗുരുതരമാണ് എത്യോപ്പ്യയിലെ കാര്യവും. 340 കോടി രൂപയുടെ സഹായം ഉടനടി വേണമെന്ന് ഐക്യ രാഷ്ട്ര സഭ  എല്ലാവരോടും അഭ്യർഥിച്ചിട്ടുണ്ട്.

വരൾച്ചയാണ് പ്രധാന കാരണം. ചെടികളും വിളകളും നശിച്ചു. പശുക്കളും ആടുകളും ചത്തു വീണു. വലിയ ഒരു ദുരന്തമാണ് അവിടത്തെ ജനങ്ങളെ കാത്തിരിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനമാണ് കാരണം. el Nino യുടെ എഫക്റ്റ് ഈ വർഷം കൂടി കാണും. 

ലോകത്ത് ഇങ്ങിനെയൊക്കെ നടക്കുമ്പോഴാണ് പ്രകൃതി അനുഗഹിച്ചുനൽകിയ   വയലും ആറും തോടും എല്ലാം നികത്തി വികസനം വരുത്തുന്നത്. ആറന്മുള ഗ്രാമം നശിപ്പിക്കാൻ ഉമ്മൻ ചാണ്ടി ഇപ്പോഴും രംഗത്തുണ്ട്. ചാണ്ടിയുടെ തലമുറ നാല് നേരവും ആഹാരം കഴിക്കും. പക്ഷെ അദ്ദേഹത്തിന്റെ മക്കളോ? ചെറു മക്കളോ? അവരെ കുറിച്ച് കൂടി ചിന്തിക്കണ്ടേ? അടുത്ത തലമുറകളെ കുറിച്ച്? 

എന്താണ് അങ്ങിനെ ഒരു ചിന്ത ഈ ഭരണാധികാരികളുടെ തലയിൽ ഉദിക്കാത്തത്? അവർ ഇതൊന്നും കാണുന്നില്ല എന്ന് കരുതാമോ? ഇതൊന്നും അറിയുന്നില്ല എന്ന് കരുതണോ? അവർ എല്ലാം അറിയുന്നു. പക്ഷെ അടുത്ത തലമുറ അല്ല അവർക്ക് പ്രധാനം. ഇപ്പോഴത്തെ ലൌകിക സുഖങ്ങൾ മാത്രമാണ് അവരുടെ ലക്ഷ്യം. ക്വാറി കൾക്ക് അനുവാദം നൽകുന്നു, വയൽ നികത്താൻ, കുന്നിടിക്കാൻ,വനം നശിപ്പിക്കാൻ, പുഴകയ്യേറാൻ. ഇതിനൊക്കെ ഇവർ സഹായം നൽകുന്നു. തിരികെ കുറെ പണം കിട്ടും. അത്ര തന്നെ. എ പണം കൊണ്ട് എന്ത് ചെയ്യും? മദ്യപാനം,സ്ത്രീ സുഖം,കുറെ വസ്തു,കാർ എസ്റ്റെറ്റ് വാങ്ങൽ. അതൊക്കെ തന്നെ. സ്വന്തം സുഖത്തിനു വേണ്ടി വരും തല മുറകളെ അല്ലെ ഇവർ നശിപ്പിക്കുന്നത്?
6 comments:

 1. "അവനവനാത്മസുഖത്തിനാചരിക്കുന്നവ-
  യപരന്നു സുഖത്തിനായ് വരേണം"
  എന്ന വചനമേ മറന്നുപോയ് ബിപിന്‍ സാര്‍
  ഇന്ന്‌ സ്വന്തംകാര്യം സിന്ദാബാദ്
  ആശംസകള്‍

  ReplyDelete
  Replies
  1. അതെ ചേട്ടാ. സ്വന്തം കാര്യം മാത്രം.

   Delete
 2. ഇടുക്കി ജില്ല മുഴുവൻ കേരളാകോൺഗ്രസ്സുകാരും,പള്ളീലച്ചന്മാരും കയ്യടിവെച്ചിരിക്കുന്നു.

  എല്ലാം നശിപ്പിക്കും.

  ReplyDelete
  Replies
  1. അങ്ങിനെ വനവും കായലും എല്ലാം എല്ലാവരും കയ്യേറി. അത് തന്നെയാണ് ഇവിടെ പ്രശ്നം സുധീ

   Delete
 3. ഇപ്പോഴത്തെ ലൌകിക സുഖങ്ങൾ മാത്രമാണ് അവരുടെ ലക്ഷ്യം. ക്വാറി കൾക്ക് അനുവാദം നൽകുന്നു, വയൽ നികത്താൻ, കുന്നിടിക്കാൻ,വനം നശിപ്പിക്കാൻ, പുഴകയ്യേറാൻ. ഇതിനൊക്കെ ഇവർ സഹായം നൽകുന്നു....
  തിരികെ കുറെ പണം കിട്ടും....
  ആ പണം കൊണ്ട് എല്ലാ ആഡംബര സുഖങ്ങളൂം നേടുന്നു..

  ‘സ്വന്തം സുഖത്തിനു വേണ്ടി വരും തല മുറകളെ അല്ലെ ഇവർ നശിപ്പിക്കുന്നത്?
  തീർച്ചയായും അതുതന്നെ...”

  ReplyDelete
 4. അതിനെതിരെ നമ്മൾ എന്തെങ്കിലും ചെയ്യേണ്ടി ഇരിക്കുന്നു.

  ReplyDelete