2016, ജനുവരി 13, ബുധനാഴ്‌ച

ലാവലിൻ

എന്തെല്ലാം ബഡായി അടിച്ചാലും രാഷ്ട്രീയക്കാർക്ക് കോടതികളെ പേടിയാണ്. സോണിയയും രാഹുലും കുറെ കോൺഗ്രസ്സുകാരെ കൊണ്ട് കോടതിയിൽ പോകാതിരിക്കാൻ പാർലമെന്റ് തടസ്സപ്പെടുത്തിയത് നമ്മൾ കണ്ടുവല്ലോ. അത് പോലെ ജയരാജൻ   മുൻ കൂര ജാമ്യം തേടി ഓടുന്നത്, മന്ത്രി ബാബു പെട്ടു പോയത്, അങ്ങിനെ പലതും. അത് പോലെ മാധ്യമങ്ങളെയും ഇവർക്ക് പേടിയാണ്. ഒഴിവാക്കി മൂടി വയ്ക്കുന്ന തെളിവുകൾ മാധ്യമങ്ങൾ കാണിച്ചു കൊടുക്കും. അങ്ങിനെ കോടതിയിൽ സത്യം പുറത്തു വരും.
ലാവലിൻ കേസ് പെട്ടെന്ന് വിചാരണ നടത്തണം എന്ന് പറഞ്ഞ് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. അതിലെന്താണ് തെറ്റ്? കഴിഞ്ഞ രണ്ടു വർഷമായി ( കോടിയേരിയുടെ കണക്കനുസരിച്ച് രണ്ടു വർഷവും രണ്ടു മാസവും) കോടതിയിൽ കിടക്കുകയാണ്. അത് പെട്ടെന്ന് വിചാരണ തുടങ്ങണം എന്ന് പറയുന്നതിൽ എന്താണ് കുഴപ്പം ? അത് അനന്തമായി നീണ്ടു പോകണം എന്നാണോ? പത്തോ ഇരുപതോ വർഷം? അപ്പോഴേയ്ക്കും പ്രതികളെല്ലാം ഇഹ ലോക വാസം വെടിഞ്ഞിരിക്കും. 

ഇതറിഞ്ഞ കോടിയേരി ഇന്നൊരു പത്ര സമ്മേളനം നടത്തി. ഇലക്ഷൻ സമയത്ത് ഇറക്കുന്ന ഒരു തുറുപ്പു ചീട്ടു ആണെന്നാണ്‌ പറഞ്ഞത്. ആ പ്രയോഗം വേണ്ടിയിരുന്നില്ല.അതൊരു തരം കുറ്റ സമ്മതം പോലെയായി. കോടിയേരിക്ക് ചീട്ടു കളി വലിയ വശമില്ല എന്ന് തോന്നുന്നു. ഇത്രയും വലിയ കളിക്കിടയിൽ ചീട്ടു കളിക്കാൻ എവിടെ സമയം? തുറുപ്പ് എന്നത് ഏറ്റവും ശക്തിയുള്ളതാണ്. അതിനർത്ഥം ലാവലിൻ മാർക്സിസ്റ്റിനെയും പിണറായിയെയും വെട്ടാനുള്ള  ഒരു തുറുപ്പ് ആണെന്ന് തന്നെയാണ് കോടിയേരി കരുതുന്നത് എന്ന് തന്നെയാണ്.

ഒരു കേസ് പെട്ടെന്ന് വിചാരണ നടത്തുന്നത് നല്ലതല്ലേ? കുറ്റക്കാരൻ അല്ലെങ്കിൽ അത് പെട്ടെന്ന് അറിഞ്ഞ് അന്തസായി തലയുയർത്തി നടക്കാമല്ലോ. അപ്പോൾ അതിനെ പേടിക്കുന്നത് എന്തെങ്കിലും പ്രശ്നം ഉള്ളത് കൊണ്ട് തന്നെയാണ്.പാർട്ടി സെക്രട്ടറി എന്ന നിലയിൽ ഇങ്ങിനെയൊക്കെ പറഞ്ഞാലും കോടിയേരിക്ക് ഇത് ലൈവ് ആക്കുന്നത് സന്തോഷം ആയിരിക്കും. അടുത്ത മുഖ്യ മന്ത്രി സ്ഥാനം കിട്ടാനും ഒരു ചാൻസ് ഉണ്ടല്ലോ. ഇനി തുരുപ്പ് എന്നത് മനപൂർവം പറഞ്ഞതാണോ എന്നും അറിയില്ല.

കോടിയേരി ചോദിച്ച ഒരു ചോദ്യം വളരെ പ്രധാനവും പ്രസക്തവും ആണ്. രണ്ടു വർഷം ഉമ്മൻ ചാണ്ടി ഉറങ്ങുകയായിരുന്നോ എന്ന്. അതെ ചോദ്യം തന്നെയാണ് ജനങ്ങൾക്കും ചോദിക്കാനുള്ളത്. ചാണ്ടി ഉറങ്ങുകയായിരുന്നോ? അപ്പോൾ മനപൂർവം ഇത് രണ്ടു വർഷവും നീട്ടിക്കൊണ്ടു പോവുകയായിരുന്നു. അത് കോൺഗ്രസ്സും മാർക്സിസ്റ്റും തമ്മിലുള്ള ഒരു ഒത്തു കളി ആയിരുന്നു എന്ന് തന്നെയാണ് ജനങ്ങൾ ധരിക്കുന്നത്. ഇനിയും കാണാം ഇത് പോലുള്ള ഒത്തു കളികൾ.

9 അഭിപ്രായങ്ങൾ:

  1. ഇടതിനും വലതിനും തമ്മിൽ എന്താണു വ്യത്യാസം?
    അവിടെ ചൻണ്ടി-ഇവിടെ പിണറായി.

    ഇവിടെ കരീം -അവിടെ വാവു.

    അവിടെ വാലരാമൻ -ഇവിടെ പോത്ത്‌ രായപ്പൻ.

    എല്ലാം ഒരേ തൂവൽപ്പക്ഷികൾ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇടയ്ക്കിടെ അധികാരത്തിനു വേണ്ടി അടി കൂടും എന്ന് മാത്രം. അല്ലെ സുധീ

      ഇല്ലാതാക്കൂ
  2. ഇവിടെ, വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യമുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തേക്കാൾ ജനം വിലയിരുത്തുക, അവസാന ആറു മാസത്തിൽ പൊട്ടുന്ന ആറ്റം ബോംബുകളാണ്. പിണറായിക്ക് എതിരെ ഒരു ചെറിയ കോടതി പരാമർശം ഉണ്ടായാൽ പോലും അത് UDF ന് നല്ല രീതിയിൽ ഗുണം ചെയ്യും. അതുകൊണ്ട്, ഇപ്പോഴത്തെ ലാവലിൻ ആവേശം, രാഷ്ട്രീയ പ്രേരിതം തന്നെയാണ്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കൊച്ചുഗോവിന്ദൻ പറഞ്ഞത് ശരിയാണ്. അവസാന നാളിൽ വരുന്നതാണ് പ്രധാനം. ഓർമ ശക്തി കുറഞ്ഞ ജനം.

      ഇല്ലാതാക്കൂ
  3. അപ്പോൾ മനപൂർവം ഇത്
    രണ്ടു വർഷവും നീട്ടിക്കൊണ്ടു പോവുകയായിരുന്നു....
    അത് കോൺഗ്രസ്സും മാർക്സിസ്റ്റും തമ്മിലുള്ള ഒരു ഒത്തു കളി
    ആയിരുന്നു എന്ന് തന്നെയാണ് ജനങ്ങൾ ധരിക്കുന്നത്. ഇനിയും കാണാം ഇത് പോലുള്ള ഒത്തു കളികൾ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇതെല്ലാം കാണാൻ വിധിക്കപ്പെട്ടവർ ജനങ്ങൾ

      ഇല്ലാതാക്കൂ
  4. ഇലക്ഷന്‍ അടുക്കുമ്പോഴേക്കും ആരുടെയൊക്കെ കെട്ടിച്ചമയങ്ങള്‍ കാണാന്‍ കിടക്കുന്നു!
    എന്നിട്ട് വിധി നിശ്ചയിക്കാം അല്ലേ?
    ആശംസകള്‍ ബിപിന്‍ സാര്‍

    മറുപടിഇല്ലാതാക്കൂ
  5. എല്ലാം ഒരു adjustment. പാവം ജനങ്ങൾ വിഡ്ഢികളും

    മറുപടിഇല്ലാതാക്കൂ