വി.എം.സുധീരൻ എന്തിനാണ് കേരളത്തിൽ ഒരു യാത്ര നടത്തുന്നത് എന്ന് കുറെ ആലോചിച്ചു നോക്കി. ഒരെത്തും പിടിയും കിട്ടുന്നില്ല. അങ്ങേർക്കു കേരളം മൊത്തം അറിയാം. പണ്ടും ഇത് പോലെ പല യാത്രകളും പോയതാണ്. അന്ന് പിരിവും ഗംഭീരം ആയി നടന്നു. കഴിഞ്ഞ തവണ ബാറ് കാരും കാശ് കൊടുത്തു. സംഭവം പുറത്തറിഞ്ഞപ്പോൾ പണം മടക്കി ക്കൊടുത്തു തടി തപ്പി. പിരിവു ഒരു ലക്ഷ്യം തന്നെ. ഇലക്ഷൻ ആണ് വരുന്നത്.
കന്നിമാസത്തിൽ ശുനകന്മാർ ഓടുന്നത് പോലെയാണ് തെരഞ്ഞെടുപ്പു കാലത്ത് രാഷ്ട്രീയക്കാർ യാത്രയും ആയി നടക്കുന്നത്.
യാത്ര എന്തിനാണ് എന്നത് പോലെ തന്നെ പിടി കിട്ടാത്ത ഒരു കാര്യമാണ് സുധീരന്റെ യാത്രയുടെ പേരും. " ജന രക്ഷാ യാത്ര". ജനങ്ങളെ രക്ഷിക്കാനുള്ള യാത്ര. ആരിൽ നിന്നും രക്ഷിക്കാൻ? കഴിഞ്ഞ 5 വർഷമായി കോണ്‍ഗ്രസ് ആണ് ഭരിക്കുന്നത്. ആ ഭരണത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാനാണോ? അതോ ഉമ്മൻ ചാണ്ടിയിൽ നിന്നും ജനങ്ങളെ രക്ഷിക്കാനാണോ? ജനങ്ങൾ ആകെ 'കണ്‍ഫൂഷൻ' ആണ്.
ഇനി സുധീരൻ ഇങ്ങിനെ ഒരു 'കണ്‍ഫൂഷൻ' വരുന്ന പേരിടാൻ തക്ക മണ്ടനൊന്നും അല്ല. അങ്ങേര് ആലോചിച്ചു ഇട്ട പേരാണ് ജന രക്ഷ എന്നത്. ഇപ്പോൾ പിടി മുറുക്കിയിരിക്കുന്നത് ഉമ്മൻ ചാണ്ടി ആണ്. വ്യാജ കത്ത് അയക്കുക തുടങ്ങിയ പതിനെട്ട്അടവും നോക്കിയിട്ടും രമേശന് ചാണ്ടിയുടെ രോമത്തിൽ തൊടാൻ കഴിയുന്നില്ല. എന്നാലും രമേശനെ അങ്ങിനെ എഴുതി തള്ളാൻ പറ്റില്ല. അവസാന നിമിഷം എങ്ങിനെയെങ്കിലും കയറി വന്നു കൂടായ്കയില്ല. ഇവരെ രണ്ടു പേരെയും ഒതുക്കാനുള്ള യാത്ര ആണ് ഇത്.
കോണ്‍ഗ്രസ്സിൽ പ്രമുഖ ഗ്രൂപ്പുകൾ 3 ആണ്. ബാക്കിയൊക്കെ ഒന്നോ രണ്ടോ നേതാക്കന്മാർ മാത്രം ഉള്ള വയലാർ രവി ഗ്രൂപ്പ് പോലത്തെ ചണ്ടി ഗ്രൂപ്പുകൾ. പ്രധാന ഗ്രൂപ്പുകൾ ചാണ്ടിയുടെ A ഗ്രൂപ്പ്, രമേശന്റെ I ഗ്രൂപ്പ് , പിന്നെ ഗ്രൂപ്പില്ലാത്തവരുടെ ഒരു ഗ്രൂപ്പ് അതിന്റെ നേതാവ് സുധീരനാണ്. അങ്ങിനെ യാത്ര കഴിയുമ്പോഴേക്കും തന്റെ ഗ്രൂപ്പിൽ ആളെ കൂട്ടിയിട്ടുണ്ടാകും. അവർക്കായിരിക്കും തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ. അങ്ങിനെ സുധീരൻ മുഖ്യ മന്ത്രി ആകാനുള്ള അവസരവും വരാം. അതാണ് അങ്ങേരുടെ യാത്രാ ലക്ഷ്യം.
എന്നാലും ചില കോണ്‍ഗ്രസ്സുകാർ ഈ യാത്രയുടെ ലക്ഷ്യം എന്താണെന്ന സത്യം പറയും. ദേ പറമ്പിൽ പീടിക ടൌണ്‍ കമ്മിറ്റി പറയുന്ന സത്യം നോക്കൂ.
"കേരളത്തിന്റെ സമഗ്ര പുരോഗത്തിനെതിരെ"
കാര്യം മനസ്സിലായല്ലോ. കേരളം നന്നാവുന്നതിന് എതിരെ. എങ്ങിനെയുണ്ട്?
ഇപ്പോഴും ഒരു ചെറിയ കണ്‍ഫൂഷൻ. പുരോഗമനത്തിന് എതിരെ ആണോ അതോ ഈ നേതാക്കന്മാരുടെ രോഗത്തിന് എതിരെയോ?
കോണ്‍ഗ്രസ്സുകാർക്ക് നമ്മുടെ ദേശീയ ഗാനം പാടാൻ അറിയാത്തതിന് നമ്മൾ അവരെ പരിഹസിച്ചു. ഇപ്പോളിതാ അവർക്ക് അക്ഷരവും അറിയില്ല.

ഇപ്പോഴും ഒരു ചെറിയ കണ്‍ഫൂഷൻ....
മറുപടിഇല്ലാതാക്കൂപുരോഗമനത്തിന് എതിരെ ആണോ അതോ
ഈ നേതാക്കന്മാരുടെ രോഗത്തിന് എതിരെയോ?
എന്തായാലും മുരളീ നമ്മുടെ ഒരു തല വിധി
ഇല്ലാതാക്കൂകേരളത്തെ അഴിമതി ഭരണത്തിൽ നിന്നും രക്ഷിക്കാനായിരിക്കും ഈ യാത്ര.....യാത്ര തുടങ്ങിയതിനു ശേഷം ബാബുവും വീണല്ലോ....
മറുപടിഇല്ലാതാക്കൂ