Sunday, January 10, 2016

പാർവതി തിരുവോത്ത്‌ മേനോൻ

പാർവതി മേനോൻ തന്റെ പേര് മാറ്റാൻ പോകുന്നു.

ആയിക്കോട്ടെ. പേരോ തുണിയോ എന്തോ മാറ്റിക്കൊള്ളട്ടെ. അതവരുടെ ഇഷ്ട്ടം. 

ആരാണ് ഈ പാർവതി മേനോൻ?  സിനിമാ നടി. മലയാളത്തിലും ഉണ്ടായിരുന്നു. അധികം സിനിമകൾ ഒന്നും ചെയ്തിട്ടില്ല. മൂന്നോ നാലോ. അടുത്തിടെ ഇറങ്ങിയ എന്റെ മൊയ്തീൻ എന്ന സിനിമയിലൂടെ ആണ് മലയാളികൾ ഇവരെ കുറിച്ച് കൂടുതൽ കേട്ട് തുടങ്ങിയത്. എന്ന് വച്ചാൽ അൽപ്പം പ്രശസ്തയായത്. കാഞ്ചന മാല എന്ന ജീവിച്ചിരിക്കുന്ന കഥാ പാത്രത്തെ അവതരിപ്പിച്ചു. ആ സിനിമയെ കുറിച്ച് പല വഴക്കും മറ്റും ഉണ്ടായി. ഇനി സിനിമയുടെ വിജയത്തിന് വേണ്ടി മനപൂർവം ഉണ്ടാക്കിയതാണോ എന്നും അറിയില്ല. പണ്ടൊരു സിനിമ സി.ഡി. ഇറങ്ങിയതിനെ കുറിച്ച്  എന്തെല്ലാം ബഹളം ആയിരുന്നു? സിനിമ കാശു കുറെ ഉണ്ടാക്കി. ഇപ്പോൾ അന്നത്തെ  സി.ഡി. പ്രശ്നം ഒന്നും കേൾക്കാറില്ല. എന്തായാലും എന്റെ മൊയ്തീൻ സിനിമയും ചർച്ചാ വിഷയമായി.

ഇനി പേര് മാറ്റത്തിലേയ്ക്ക്.  അവർക്ക് പേരോ നാളോ ഒക്കെ മാറ്റാനുള്ള സ്വാതന്ത്ര്യം ഉണ്ട്. എന്താണ് മാറ്റുന്നത് എന്ന് നോക്കാം. പേരിലെ മേനോൻ എന്നതാണ് മാറ്റുന്നത്. കാരണം പറയുന്നത് "ജാതി പറയാൻ ഇഷ്ട്ടമില്ലാത്ത എനിയ്ക്ക് പേരിന്റെ അറ്റത്ത്‌ ജാതി പ്പേര് വയ്ക്കുന്നത്......"  എട്ടു പത്തു വർഷമായി സിനിമയിൽ വന്നിട്ട്. അന്ന് തൊട്ടു ഇന്ന് വരെ മേനോൻ അറ്റത്തു ചേർത്ത് വലിയ ഗമയിൽ നടക്കുകയായിരുന്നു. അന്നൊന്നും ജാതിപ്പേര് മോശമായി തോന്നിയില്ല.  ഈ പത്തു വർഷം തോന്നാതിരുന്ന "ജാതി പറച്ചിൽ" ഇപ്പോൾ പെട്ടെന്ന് എന്ത് കൊണ്ട്  തോന്നി. 

പേര് മാറ്റമല്ല പ്രശ്നം.  അതിൻറെ ടൈമിംഗ് അതാണ്‌ പ്രധാനം. പുതിയ പ്രസ്ഥാനമായ "അസഹിഷ്ണുത" തുടങ്ങിയ സമയമാണ് ഇത്. സിനിമാ നടന്മാരായ ഖാൻ മാർക്ക് തോന്നി, അങ്ങിനെ മറ്റു പലർക്കും തോന്നി. അങ്ങിനെ അതൊരു ട്രെൻഡ് ആയി. അൽപ്പം പ്രശസ്തി കിട്ടിയപ്പോൾ പാർവതി മേനോനും തോന്നി ഇതാണ് കൂടുതൽ ശ്രദ്ധ നേടാൻ ഉള്ള വഴി എന്ന്. അത് നടക്കുകയും ചെയ്തു. മാധ്യമങ്ങൾ എല്ലാം അത് വാർത്തയാക്കി. വനിത എന്ന വാരിക അത് മുഖ പേജിൽ തന്നെ കൊടുത്തു "ഞാൻ പേര് മാറ്റുകയാണ്- പാർവതി" അകത്ത് അഭിമുഖത്തിൽ ഒരൊറ്റ വാചകത്തിൽ പറഞ്ഞ മറുപടി ആണ് ഇങ്ങിനെ വലുതാക്കി മുൻപിൽ കൊടുത്തത്. അതാണ്‌ അവർ ആഗ്രഹിച്ചതും.  മേനോൻ എന്നതിന് പകരം തിരുവോത്ത്‌ എന്ന് ആക്കുന്നു. എന്ത് ഓത്ത് എങ്കിലും ആകട്ടെ.

പക്ഷെ ഇത് മറ്റൊരു സംശയം അവശേഷിപ്പിക്കുന്നു. ഈ കലാ-സാഹിത്യ-സിനിമാ-നാടക രംഗങ്ങളിൽ പിടിച്ചു നിൽക്കണമെങ്കിൽ ഇങ്ങിനെ ചില കാര്യങ്ങൾ ചെയ്യേണ്ടി വരും എന്ന ഒരു അവസ്ഥയാണോ നമ്മുടെ നാട്ടിൽ? 

8 comments:

 1. അതാത് സമയത്തെ ട്രെൻഡ് ജീവിതത്തിൽ പകർത്തുന്നതാണല്ലോ അതിന്റെ ഒരു ഇത്. പാർവതി ചേച്ചിക്ക് അതാണ്‌ ഇഷ്ടമെങ്കിൽ അങ്ങനെ ആവട്ടെ.

  ബൈ ദി വേ,

  എന്റെ മൊയ്തീൻ അല്ല, നിന്റെ മൊയ്തീൻ.
  എന്ന് നിന്റെ മൊയ്തീൻ!

  (നല്ല പടമാണ്. പറ്റുമെങ്കിൽ പോയി കാണൂ.)

  ReplyDelete
  Replies
  1. ആയിക്കോട്ടെ ഗോവിന്ദാ. ഞാൻ ആദ്യമേ പറഞ്ഞല്ലോ അതെല്ലാം ഓരോരുത്തരുടെയും ഇഷ്ട്ടം ആണെന്ന്. മന്നത്ത് പദ്മനാഭൻ ജാതി പ്പേര് ഒഴിവാക്കി. അങ്ങിനെ പലരും. പക്ഷെ ഇവിടെ ഉള്ള കള്ളക്കളി ആണ് ഇത്തിരി കഷ്ട്ടം.

   Delete
 2. വളരെ മോശമായിപ്പോയി.ആ നടി എന്ത്‌ പിണ്ണാക്ക്‌ വേണമെങ്കിലും വിഴുങ്ങട്ടെ.ഇത്താരം നടിമാരൊക്കെ ഒഴുക്കുവെള്ളത്തിലെ പൊങ്ങുതടി മാത്രം.

  ReplyDelete
  Replies
  1. അതിനെ പൊക്കി നടക്കാൻ കുറെ പ്പേരും സുധീ.

   Delete
 3. പേരെല്ലെ മാറ്റാൻ പറ്റുള്ളൂ...സ്വഭാവം അത് മാറൂല്ലാ..,

  ReplyDelete
  Replies
  1. ജാത്യാലൊ ള്ളത് തൂത്താൽ പോവൂല്ല മുകുന്ദൻ

   Delete
 4. പണ്ട് വര്‍ണ്ണവിവേചനവ്യവസ്ഥ കൊടിനാട്ടി വാണക്കാലത്ത് പൂണൂല്‍ പൊട്ടിച്ചെറിഞ്ഞും,പേരിലെ വാല്‍ മുറിച്ചെറിഞ്ഞും രംഗത്തുവന്ന സാമൂഹ്യപരിഷ്കര്‍ത്താക്കളെ സ്മരിക്കുമ്പോള്‍....
  ആശംസകള്‍ ബിപിന്‍ സാര്‍

  ReplyDelete
  Replies
  1. അത് സമൂഹ പരിഷ്ക്കരണത്തിന് . ഇതോ കൂടുതൽ വർഗീയതയ്ക്ക്. അതാണു ചേട്ടാ വ്യത്യാസം.

   Delete