2016, ജനുവരി 4, തിങ്കളാഴ്‌ച

കേരളം. ഇനി നന്നാകുമോ


നമ്മുടെ രാഷ്ട്രീയക്കാർക്ക് നാണം എന്നൊന്നില്ലാതെ ആയിരിക്കുന്നു.

  മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി പറയുന്നത് കേൾക്കൂ 

യു.ഡി.എഫിൽ നിന്നും ആരെയും അടർത്തി എടുക്കാൻ നോക്കണ്ട. അത്രയ്ക്ക് തരം താഴണ്ട. എൽ .ഡി.എഫ്.   സ്വന്തം തട്ടകം ശരിയാക്കി എടുക്കൂ.

നെയ്യാറ്റിൻ കരയിൽ എം.എൽ. എ.  ആയിരുന്ന  സെൽവരാജിനെ രാജി  വയ്പ്പിച്ചു കോണ്‍ഗ്രസ്സുകാരനാക്കി  നിറുത്തി  എം.എൽ. എ. ആക്കിയ ഉമ്മൻ ആണ് അടർത്തി എടുക്കേണ്ട എന്ന് പറയുന്നത്.

വേശ്യ ചാരിത്യ്രം പ്രസംഗിച്ചാൽ എന്താണ് കുഴപ്പം?

എം.പി. വീരേന്ദ കുമാറിനെ ഏതാണ്ട് ഒരു വർഷത്തോളം പരസ്യമായി തെറി വിളിച്ചു നടന്നയാളാണ് പിണറായി വിജയൻ. ദേ അങ്ങേരുടെ ഒരു പുസ്തകം റിലീസ്  പിണറായി. പിന്നെ വീരേന്ദ കുമാറിനെ വാനോളം പുകഴ്ത്താനും.

അപ്പപ്പം കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവർ   എത്ര ഭേദം.

ഹൊ എന്തൊരു ശുഷ്ക്കാന്തി ആയിരുന്നു ഡിജിപി  സെൻ കുമാറിന് മറ്റൊരു ഡി.ജി.പി. ആയ   ജേക്കബ് തോമസിനെ ഡിസിപ്ലിൻ പഠിപ്പിക്കാൻ. അതിനു പരസ്യ പ്രസ്താവന നടത്തി, ഫേസ് ബുക്കിൽ പോസ്റ്റിട്ടു. എന്നിട്ടും അരിശം അടങ്ങിയില്ല.

ഇപ്പോൾ ഇതാ ഒരു പ്രതി പോലീസിന്റെ കയ്യിൽ  നിന്നും രക്ഷപ്പെട്ടിരിക്കുന്നു. പോലീസിന്റെ സഹായത്തോടെ ആണെന്നാണ്‌ പത്ര-മാധ്യമങ്ങളിൽ വരുന്ന വാർത്ത. നെയ്യാറ്റിൻകരയിൽ ഒരു കോണ്‍ഗ്രസ്സ് നേതാവിന്റെ വീട്ടിൽ നിന്നും പ്രതിയെ  രണ്ടാം തവണ പിടിക്കാൻ തുടങ്ങുമ്പോൾ വീണ്ടും മുകളിൽ നിന്നും സമ്മർദം. പോലീസ് പിടിക്കാതെ വിട്ടു. ഗത്യന്തരമില്ലാതെ  ആഭ്യന്തര മന്ത്രി അറ്റസ്റ്റ് അട്ടി മറിക്കുന്നതിനെ അന്വേഷണം ഉത്തരവിട്ടു.

പക്ഷെ  സമ്മർദത്തിനു വഴങ്ങിയത് പോലീസ്സുകാർ ആണല്ലോ. പിന്നെ എന്ത് കൊണ്ട് ഡിജിപി ഒരു അന്വേഷണം നടത്താൻ തയ്യാറാകുന്നില്ല?  ഡിജിപി സാറേ ഡിസിപ്ലിൻ പ്രസംഗത്തിലും ഫേസ് ബുക്ക് പോസ്റ്റിലും പോരാ. പ്രവൃത്തിയിലും വേണം.

വാലാട്ടി നടക്കുന്ന പട്ടികളെ  നമ്മൾ എന്തിനു കുറ്റം പറയണം?

ഇതൊക്കെയാണ് പുതു വർഷത്തിലും കേരളം. ഇനി നന്നാകുമോ?

4 അഭിപ്രായങ്ങൾ:

  1. ഏയ്‌.നമ്മൾ മലയാളികൾ പ്രബുദ്ധത പുഴുങ്ങി ഉലത്തിത്തിന്നോണ്ടിരിയ്ക്കുകയല്ലേ!?!?!!?!?നമുക്കിതൊക്കെത്തന്നെ ധാരാളം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയാ സുധീ നമുക്ക് പൊങ്ങച്ചം മാത്രം മതി.

      ഇല്ലാതാക്കൂ
  2. നാണം തീരെ ഇല്ലാത്തവരും
    നല്ല തൊലിക്കട്ടിയുള്ളവരുമാണല്ലോ
    എന്നും രാഷ്ട്രീയത്തിന്റെ തലപ്പത്തെത്തുന്നത് അല്ലേ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ മുരളീ. അവരെയൊക്കെ നാം ആരാധനാ പൂർവം അല്ലെ കാണുന്നത്.

      ഇല്ലാതാക്കൂ