2016, ജനുവരി 1, വെള്ളിയാഴ്‌ച

2015

കേരള സമൂഹത്തെ മലീമസമാക്കിയ ഒരു  വർഷം ആയിരുന്നു കഴിഞ്ഞ 2015. ആ വർഷം നടന്ന കാര്യങ്ങളെ കുറിച്ച് ഒന്ന് എഴുതാമെന്നു കരുതി. അത്  പുതു വർഷത്തിൽ വേണ്ട എന്നും തീരുമാനിച്ചിരുന്നതാണ്. അത് കഴിഞ്ഞില്ല. ആ മാലിന്യങ്ങളെ പുതു വർഷത്തിലേയ്ക്ക് വലിച്ചിഴക്കണ്ട എന്ന് കരുതി.  ആലോചിക്കുമ്പോൾ പുതു വർഷത്തിലെഴുതിയാലും കുഴപ്പമില്ല.കാരണം ആ മാലിന്യങ്ങളുടെ ബാക്കി പത്രം ഈ വർഷവും നമ്മുടെ നാട് മലിനമാക്കും എന്നത് തീർച്ചയാണ്.

അതിനു ഉദാഹരണമാണ് പുതു വർഷാരംഭത്തിലെ ചുംബന തെരുവ്. സ്വാതന്ത്ര്യത്തിനായി കേരളത്തിലെ യുവ തലമുറ ഒരു ചുംബന സമരം കഴിഞ്ഞ വർഷം നടത്തിയിരുന്നു. ആണും പെണ്ണും പരസ്യമായി മൈതാനത്ത് നിന്ന് ചുംബിക്കുക. എന്തിനു വേണ്ടിയുള്ള സ്വാതന്ത്ര്യം എന്ന് അറിയില്ല. ചില കാര്യങ്ങൾ എല്ലാവർക്കും അറിയാം എന്ന് കരുതി പരസ്യമായി ചെയ്യാറില്ലല്ലോ.  കല്യാണം കഴിഞ്ഞാൽ. എന്ന് വച്ച് അത് അച്ഛന്റെയും അമ്മയുടെയും മുന്നിൽ വച്ച് നടത്തണമെന്നുണ്ടോ? അങ്ങിനെ കേരളത്തിൽ അങ്ങോളം ഇങ്ങോളം റോഡു നീളെ ആണും പെണ്ണും ചുംബിച്ചു സമരം നടത്തി. പ്രത്യേകിച്ച് ഫലം ഒന്നുമുണ്ടായില്ല. ചില രാഷ്ട്രീയ പാർട്ടികളും അതേറ്റെടുത്തു. മാർക്സിസ്റ്റ് ആയിരുന്നു പ്രധാനം. ചുംബന നേതാക്കളുടെ  പെണ്‍ വാണിഭം ആയിരുന്നു അടുത്തതായി പുറത്തു വന്നത്.

ബീഫ് ഫെസ്റ്റ് ആയിരുന്നു മറ്റൊരു ഉത്സവം. ബീഫ് തിന്നുന്നവരെയും തിന്നാത്തവരെയും തമ്മിൽ അടിപ്പിച്ചു. അതിലും മാർക്സിസ്റ്റ് പാർട്ടി ആയിരുന്നു പ്രധാനി. ബീഫിനു കേരളത്തിൽ നിരോധനം ഇല്ല. ആവശ്യമുള്ളവർക്ക് വറുത്തോ ഒലത്തിയോ കഴിക്കാം. അത് കൊണ്ട് കുറച്ചു നാൾ രാഷ്ട്രീയക്കാരും സാമൂഹ്യ വിരുദ്ധരും സദ്യ ഉണ്ട് നടന്നു.

എവിടെയോ നടന്ന കൊലപാതകങ്ങളുടെ പേരിൽ അവാർഡുകൾ തിരിച്ചു നൽകൽ ആയിരുന്നു മറ്റൊരു നാടകം. അത് കൊണ്ടും കുറെ നാൾ നടന്നു.

ഈ സമരങ്ങൾ കൊണ്ട് എന്തെങ്കിലും പ്രയോജനം സമൂഹത്തിനു ഉണ്ടായോ എന്ന് ചിന്തിക്കണം. ഇത് നടത്തിയ സാമൂഹ്യ വിരുദ്ധർക്കു പ്രയോജനം ഉണ്ടായി. അത് പോലെ മാർക്സിസ്റ്റ് പാർട്ടിയ്ക്ക്  തൽക്കാലിക ലാഭവും.

മുൻ വർഷത്തിൽ നിന്നും കടന്നു വന്നത് സ്വാഭാവികമായും സരിത-സോളാർ തന്നെ. " ഇപ്പം പുറത്തു വിടും ഇപ്പം വിടും" എന്ന് പറഞ്ഞു കുറെ നാൾ സരിത കളിപ്പിച്ചു. ഏതായാലും പല മന്ത്രിമാരുടെയും പേരുകൾ പുറത്തു വന്നു.

പിന്നെ വന്നത് ബാർ കോഴ ആയിരുന്നു. മാണി മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ട സ്ഥിതി വന്നു. മന്ത്രി ബാബുവിന്റെ പേരും ഉണ്ട്. അന്വേഷണം നടക്കുന്നു.

ഏറ്റവും അവസാനം വന്നത് മുഖ്യ മന്ത്രിയെ പ്രോട്ടോക്കോൾ അനുസരിച്ച് വെള്ളാപ്പള്ളി വിളിച്ചില്ല എന്നതാണ്. അതെ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ഒരു എം.പി. ഉദ്ഘാടനം നടത്തുന്ന ചടങ്ങിൽ അധ്യക്ഷനായി ഇരുന്നു കേരളത്തിനു അപമാനമായി.

ഇത് കൂടാതെ മറ്റു ചെറിയ അഴിമതികളും പെണ്‍വാണിഭങ്ങളും മറ്റും മറ്റും പുറത്തു വന്നു. ഈ വർഷവും പ്രതീക്ഷയ്ക്ക് വഴിയുണ്ട്. 

വായനക്കാരാണ് എഴുത്തിന് പ്രചോദനം. അതിനിയും പ്രതീക്ഷിക്കുന്നു.  
എല്ലാ വായനക്കാർക്കും നല്ലൊരു പുതു വർഷം ആശംസിക്കുന്നു. 

9 അഭിപ്രായങ്ങൾ:

  1. അറപ്പുളവാക്കുന്ന കുറേ കാര്യങ്ങൾ.നമുക്കത്‌ മറക്കാനും കഴിയില്ലല്ലോ!/!/!/!/!/

    മറുപടിഇല്ലാതാക്കൂ
  2. മറന്നു.


    പുതുവത്സരാശംസകൾ!!!!


    (അനീതിയ്ക്കെതിരായി ഈ തൂലിക ചിരകാലം ചലിയ്ക്കട്ടെ.)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരു നല്ല നാളേയ്ക്കു ആശംസകൾ സുധീ. വായനക്കാരാണ് എഴുത്തിനുള്ള പ്രചോദനം. അത് കൊണ്ട് വീണ്ടും എഴുതാൻ കഴിയുന്നു.

      ഇല്ലാതാക്കൂ
  3. മറുപടികൾ
    1. സ്വാഗതം. ഒരു പുതു വർഷം, നിറയെ എഴുത്തുള്ള വർഷം, ആശംസിക്കുന്നു റാണി പ്രിയ.

      ഇല്ലാതാക്കൂ
  4. മറുപടികൾ
    1. ബ്ലോഗിൽ പഴയ ഉത്സാഹം ഒന്നും കാണാറില്ലല്ലോ ഗോവിന്ദാ. ഈ പുതു വർഷം അലസതയിൽ നിന്നും ഒരു ഉണർവ് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

      ഇല്ലാതാക്കൂ
  5. കേരള സമൂഹത്തെ മലീമസമാക്കിയ ഒരു വർഷം ആയിരുന്നു കഴിഞ്ഞ 2015. കാരണം ആ മാലിന്യങ്ങളുടെ ബാക്കി പത്രം ഈ വർഷവും നമ്മുടെ നാട് മലിനമാക്കും എന്നത് തീർച്ചയാണ്

    മറുപടിഇല്ലാതാക്കൂ