2015, ഡിസംബർ 30, ബുധനാഴ്‌ച

ബാർ വിധി






അങ്ങിനെ കേരളം കാത്തിരുന്ന വിധി വന്നു. 5 സ്റ്റാർ ബാറുകൾ ഒഴികെ എല്ലാം പൂട്ടിയ കേരള സർക്കാരിന്റെ ഉത്തരവ് നിയമ പരം എന്ന് സുപ്രീം കോടതി പറഞ്ഞു.

ഈ വിധി ആർക്കും ആശ്വാസം നൽകുന്നില്ല. 

*തങ്ങളുടെ സൌകര്യത്തിനു ബാർ നടത്താൻ വേണ്ടി കോടിക്കണക്കിനു കോഴ നൽകിയ ബാർ മുതലാളിമാർക്ക് ഈ വിധി തിരിച്ചടി ആയി.

*ബാർ മുതലാളിമാർക്ക് അനുമതി നൽകാം എന്ന് വാഗ്ദാനം ചെയ്തു കോഴ വാങ്ങിയ സർക്കാരിനും മന്ത്രിമാർക്കും ഈ  വിധി തിരിച്ചടിയായി.

*പാർട്ടി ഫണ്ട് പിരിവിനു ഏറ്റവും അനുയോജ്യരായ ബാർ മുതലാളിമാർക്ക് ഇങ്ങിനെ ഒരു ദുർഗതി വന്നതിൽ രാഷ്ട്രീയ പാർട്ടികൾക്ക്  ഈ വിധി തിരിച്ചടി ആയി.

*അധികാരത്തിൽ വന്നാലും ഇനി ഇതിൽ നിന്നും ഒരു മാറ്റം അത്ര എളുപ്പമല്ല എന്ന തിരിച്ചറിവ്   പ്രതിപക്ഷത്തിനു ആശ്വാസകരം ആകുന്നില്ല.

*മദ്യ ലഭ്യത കുറയും എന്ന് പ്രതീക്ഷിച്ച സാധാരണക്കാർക്ക് ഈ വിധി അത്ര ആശ്വാസം നൽകുന്നില്ല. കാരണം പുറത്തു വരുന്ന സർക്കാർ കണക്കനുസരിച്ച് മദ്യത്തിന്റെ വിൽപ്പന കൂടി വരികയാണ്. 

മദ്യത്തിന്റെ ഉപഭോഗം വർദ്ധിച്ചു വരികയാണ്. വലിയ വാചകം അടിക്കുന്നുവെങ്കിലും സർക്കാര് ബാറുകൾ പൂട്ടിയത് അതിനല്ല എന്ന് എല്ലാവർക്കും അറിയാം. മദ്യ വിൽപ്പന ശാലകളിലൂടെ വിൽപ്പന റിക്കോർഡ് ഭേദിച്ച് മുന്നോട്ടു പോവുകയാണ്. അത് പോലെ പുതിയ ബീയർ വൈൻ പാർലറുകൾ കൂടിക്കൊണ്ടിരിക്കുന്നു. പിന്നെ എന്താണ് ഇതിന്റെ ഗുണം.

കഞ്ചാവ്,ഗുളിക തുടങ്ങിയ മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗം പുതിയ തലമുറയിൽ വര്ദ്ധിച്ചു കൊണ്ടിരിക്കുന്നു. സർക്കാരാകട്ടെ അതിലൊന്നും ശ്രദ്ധിക്കുന്നില്ല.

അപ്പോഴും മുഖ്യ മന്ത്രി ജനത്തിനെ വിഡ്ഢി കളാക്കുകയാണ്. ഉമ്മൻ ചാണ്ടി പറഞ്ഞത്  ആണ് രസം. " ഇത് ആർക്കും എതിരെയുള്ള ഒരു വിധി അല്ല."

എന്തൊരു തൊലിക്കട്ടി.  ബാറുടമകൾ കേസ് കൊടുത്തത് സർക്കാരിന്റെ നയത്തിനെതിരെ.   ആ വിധി അവർക്ക് പ്രതികൂലം. എന്നിട്ടും മുഖ്യ മന്ത്രി പറയുന്നു ആർക്കും എതിരെയുള്ള വിധി അല്ല എന്ന്. എന്താണ് അതിനർഥം? ഇനിയും ആശ കൈവെടിയണ്ട മുതലാളിമാരെ കാശ് തന്നാൽ അടുത്ത ഏപ്രിലിൽ പുതിയ മദ്യ നയം വരുമ്പോൾ ആലോചിക്കാം എന്ന്. ചാണ്ടി ആരാ മോൻ.



4 അഭിപ്രായങ്ങൾ:

  1. പുതിയ മദ്യനയം കോടതി തള്ളുമെന്ന് ഉമ്മനു പ്രതീക്ഷയുണ്ടായിരുന്നു.പക്ഷേ ദുഷ്ടക്കോടതി എല്ലാം നശിപ്പിച്ചില്ലേ??ഇനി ആരോട്‌ കാശ്‌ വാങ്ങും??

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതാണ്‌ ഇവർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം.

      ഇല്ലാതാക്കൂ
  2. ഉത്തരത്തിലേത് കിട്ടിയതുമില്ല
    കക്ഷത്തിരിക്ക്കുന്നത് പോകും ചെയ്തു...!

    മറുപടിഇല്ലാതാക്കൂ